വിജയം പരിശ്രമശാലികൾക്ക് (മലയാള പ്രസംഗം)

വിജയം പരിശ്രമശാലികൾക്ക്

السلام عليكم ورحمة الله وبركاته

എന്റെ പ്രായത്തിലുള്ള കൊച്ചുകൂട്ടുകാർ ധാരാളം എത്തിച്ചേർന്നിട്ടുള്ള ഈ പരിപാടിയിൽ അവരോടെല്ലാമായി ഒരു വലിയ കാര്യം ഉണർത്താനാണ് ഞാൻ എഴുന്നേറ്റ് നിന്നിട്ടുള്ളത്. ഇതൊരു സൽകർമ്മമായി അല്ലാഹു സ്വീകരിക്കട്ടെ.

പ്രിയകൂട്ടുകാരേ, നമുക്കിടയിൽ പലതരം കഴിവുകളുള്ള ആളു കളേയും നമുക്ക് കാണാനാവും. ഡോക്‌ടർമാർ, എഞ്ചിനീയർമാർ, ഉസ്‌താദുമാർ, മന്ത്രിമാർ. അങ്ങനെ പലരും. എന്നാൽ അങ്ങനെ പറയത്തക്ക സ്ഥാനങ്ങളോ ഗുണങ്ങളോ ഒന്നുമില്ലാത്തവരേയും നാം കാണുന്നു.

ഒരു കഴിവുമില്ലാത്തവരായി, ഒന്നിനും പറ്റാത്തവരായി അല്ലാഹു മനുഷ്യരെ പടക്കുമോ? ഒരിക്കലുമില്ല. ഓരോരുത്തർക്കും ഓരോ തരം കഴിവുകൾ അല്ലാഹു നൽകിയിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ് ചെറുപ്പം തൊട്ടേ കഠിനശ്രമം നടത്താതിരിക്കുമ്പോഴാണ് ഒന്നിനും കൊള്ളാത്തവരുണ്ടാകുന്നത്.

ചില പ്രയാസത്തോടൊപ്പമാണ് എളുപ്പമെന്നു ഖുർആൻ പറയുന്നുണ്ട്. ചെറുപ്പത്തിൽ കഷ്‌ടപ്പെട്ട് ഒരേ ലക്ഷ്യത്തിൽ തീവ്ര യത്നം നടത്തിയാൽ ഭാവിയിൽ ഉയർന്ന ആളാവുമെന്ന് ഇതു പഠി പ്പിക്കുന്നു. മടിയൻ മലചുമക്കുമെന്നും നിത്യാഭ്യാസി ആനയെ എടുക്കുമെന്നുമെല്ലാം നിങ്ങൾ കേട്ടുകാണും. നിങ്ങൾ അലസന്മ രാണോ? എങ്കിൽ ഒരു മോഹവും കൊണ്ടു നടക്കേണ്ടതില്ല. കർമ്മോത്സുകരായി ശ്രമം തുടരുന്നവരാണോ? മോഹിക്കുന്നതെന്തും നേടാൻ കഴിയും.

സർവരും സ്നേഹിക്കുന്ന സദ്ഗുണ സമ്പന്നരാവാൻ നമുക്കേ വർക്കും പരിശ്രമിക്കാം. അല്ലാഹു സഹായിക്കട്ടെ. അസ്സലാമു അലൈക്കും.


വിദ്യയുടെ മഹത്ത്വം

ഉസ്താദുമാരേ, മാതാപിതാക്കളേ, ജ്യേഷ്‌ഠസഹോദരങ്ങളേ, കൊച്ചനുജന്മാരേ

السلام عليكم ورحمة الله وبركاته

വിജ്ഞാനത്തിന്റെ മഹത്ത്വത്തെപ്പറ്റി ഒരു ചെറിയ പ്രസംഗം നടത്താനാണ് ഞാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്. അതിന് അല്ലാഹു തൗഫീഖ് ചെയ്യുമാറാവട്ടെ ആമീൻ.

മനുഷ്യന് വിജ്ഞാനമുണ്ടെങ്കിലേ സംസ്‌കാരമുണ്ടാവൂ. സംസ്ക്‌കാരമുള്ളവരെ മാത്രമേ ആളുകൾ ഇഷ്‌ടപ്പെടുയുള്ളൂ. വിവ രമില്ലാത്തവൻ മൃഗത്തിനു തുല്യനാണ്. അത്തരക്കാരെ എല്ലാവരും വെറുക്കും.

ഇൽമ് പഠിക്കൽ മുസ്‌ലിമിൻ്റെ മേൽ നിർബന്ധമാണെന്ന് നബി( സ്വ) പഠിപ്പിച്ചിട്ടുണ്ട്. വിദ്യ വിശ്വാസിയുടെ വീണു പോയ നിധിയാ ണ്; അതെവിടെ കണ്ടുകിട്ടിയാലും നിങ്ങൾ നേടിയെടുക്കണം; ചൈനയിൽ പോയിട്ടാണെങ്കിലും നിങ്ങൾ വിദ്യാഭ്യാസം നേടണം എന്നൊക്കെ പലപ്പോഴായി പറഞ്ഞ് നബി(സ്വ) ഇൽമിന്റെ പ്രാധാന്യം ഉണർത്തുകയുണ്ടായി.

pura, Jini വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാണ്. വിജ്ഞാ നമില്ലാത്ത മുസ്ലിംകൾ ചത്തതിനൊക്കില്ലേ? ജീവനുള്ള സിംഹ ത്തെയാണ് നാം പേടിക്കുന്നത്. ജീവൻ നഷ്‌ടപ്പെട്ട സിംഹത്തെ ആർക്കാണ് പേടി?

മുസ്ലിംകൾ ഇന്നു വിദ്യാഭ്യാസപരമായി വളരെ പിന്നാക്കമാ ണ്. ഭൗതിക വിദ്യയുടെ രംഗത്ത് കുറച്ചൊക്കെ ഉണർവ് പ്രകടമാ ണെങ്കിലും മതരംഗത്ത് നാൾക്കുനാൾ നാം പിന്നാക്കത്തിലേക്ക് തള്ളപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ നാംമരിക്കും മുമ്പ് നമ്മിലെ ഇസ്‌ലാം മരിക്കും. അതിനു നാം സമ്മതി ക്കരുത്.

അതിനാൽ മുസ്‌ലിംകളുടെ മോചനം മതവിദ്യാഭ്യാസത്തിലൂടെ എന്ന പ്രമേയം നാം ഉയർത്തിപ്പിടിക്കുക. മതപാഠശാലകൾക്ക് ശക്തി പകരുക. അല്ലാഹു സഹായിക്കട്ടെ. السلام عليكم ورحمة الله وبركاته