ഏറ്റവും നല്ല രതിരീതികൾ ഏതാണ്.? ഇസ്ലാം പറയുന്നത് ഇതാണ്.

(നന്മ പറഞ്ഞുകടുക്കാൻ എന്തിനു മടിക്കണം)


ഭാര്യാ ഭർത്താക്കന്മാരുടെ സൗകര്യവും താൽപ്പര്യവുമനുസരിച്ച് ഏത് രീതിയിലും ശാരീരിക ബന്ധത്തിലേർപ്പെടാമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

അല്ലാഹു പറയുന്നു: ഭാര്യമാർ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. ആ കൃഷിസ്ഥലത്തെ നിങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ പ്രാപിക്കാൻ നിങ്ങൾക്കവകാശമുണ്ട്.(സൂറത്തുൽ ബഖറ – 223)

സൈനുദ്ധീൻ മഖ്ദൂം (റ) പറയുന്നു: ഒരു ഭർത്താവിന് തന്റെ ഭാര്യയിൽ നിന്ന് ഏത് വിധേനയിലുള്ള ആസ്വാദനവും അനുവദനീയമാവുന്നു. അവളുടെ മലദ്വാര ആസ്വാദനം ഒഴികെ (ഫത്ഹുൽ മുഇൻ ).

അടിസ്ഥാനപരമായി രതി രീതികൾ നാലു വിധമാണെന്ന് പറയാം.
ഒന്ന് : ഇണകൾ മുഖാമുഖമായുള്ള രീതി (സമ്പുടകം )
രണ്ട്: സ്ത്രീ മുകളിലും പുരുഷൻ താഴെയുമായുള്ള രീതി (പുരുഷായിതം.)
മൂന്ന്: പുരുഷൻ സ്ത്രീയുടെ പിന്നിലായിട്ടുള്ള രീതി (ധേനുകം )
നാല്: ഇണകൾ നിന്നു കൊണ്ടോ ഇരുന്നും മറ്റു വിചിത്ര നിലകൾ കൈക്കൊള്ളുകയോ ചെയ്യുന്ന രീതി (ചിത്രരതം.)

രതി രീതികൾ പലവിധമുണ്ടെങ്കിലും സ്ത്രീ മലർന്ന് കിടക്കുകയും പുരുഷൻ അവളുടെ മുകളിൽ കടന്ന് ചെയ്യുന്ന രീതിയാണ് പൊതുവെ പലരും സ്വീകരിച്ചു വരാറുള്ളത്. എന്നാൽ ഓരോ ദിവസവും മേൽപ്പറഞ്ഞ വ്യത്യസ്ത രീതികൾ സ്വീകരിക്കുന്നതിലൂടെ ആസ്വാദ്യകരമായി മുന്നോട്ടു പോവാൻ പറ്റും. ലൈംഗിക ജീവിതാസ്വാദനത്തിന് ഇത് ഗുണകരമാണ്.

ഗർഭധാരണത്തിന് ഏറ്റവും ഉത്തമമായ രീതി സമ്പുടകം ആണ്. അല്ലെങ്കിൽ പെണ്ണിന്റെ യോനിയിലെ നനവ് ലിംഗ ദ്വാരത്തിലേക്കിറങ്ങാനും ഗർഭാശയത്തിലേക്ക് ശുക്ലം എത്താതിരിക്കാനും സാധ്യതയുണ്ട് ( സാദുൽ മഅദ്).

മേൽപ്പറഞ്ഞ രതി രീതികളിൽ നിന്ന് വ്യത്യസ്തവും അത്യധികം സുഖദായകവുമായ രണ്ട് രീതികൾ കൂടി സൂചിപ്പിക്കാം.
ഭാര്യയും ഭർത്താവും തങ്ങളുടെ ശരീരത്തെ പരസ്പരം ആശ്രയിച്ചു കൊണ്ട് നിന്നു കൊണ്ടോ (സ്ത്രീ പുരുഷനേയും പുരുഷൻ സ്ത്രീയേയും വീഴാതിരിക്കുന്നതിന് കൈകളാൽ പിടിച്ച് ) ചുമരിലോ തൂണിലോ ചാരി നിന്ന് ചെയ്യുന്ന രീതിയാണ് ആശ്രിത സംയോഗം.

ഭർത്താവ് തൂണോ ചുമരോ ചാരി നിൽക്കുമ്പോൾ സ്ത്രീ തന്റെ രണ്ടു കൈകൾ കൊണ്ടും അയാളുടെ കഴുത്തിൽ കെട്ടിപ്പിടിച്ച്, അയാളുടെ കൂടുപോലെ ചേർത്തുവച്ച കൈകളിൽ കയറിയിരുന്ന്, ഭർത്താവ് ചാരി നിൽക്കുന്ന ചുമരിലോ തൂണിലോ ചവിട്ടിക്കൊണ്ട് ചെയ്യുന്ന സുരത രീതിയാണ് അവലംബിത സംയോഗം.

സംഭോഗ സമയത്ത് ആസക്തി അധികമില്ലാത്തവനും ശുക്ലം കുറവായവനും പെണ്ണിന്റെ വികാരോഷ്മളാലിംഗനത്തെ
സഹിക്കാൻ കഴിയാത്തവനുമായ പുരുഷൻ അല്പാസക്തനാണെന്ന് മന:ശാസ്ത്രജ്ഞർ പറയുന്നു.
സ്ത്രീയുടെ കാമത്തെ ശമിപ്പിക്കാൻ ദീർഘനേരം എടുക്കുകയും ഈ നേരമത്രയും അവൾക്ക് അതിയായ സുഖം പകർന്നു നൽകാനും കഴിയുന്നുണ്ടെങ്കിൽ, അവൾ അതിന്റെ തുടർച്ചക്ക് ആഗ്രഹിക്കുമെന്നത് സ്വാഭാവികമാണ്.

രതി സുഖത്തിന്റെ തുടർച്ച ഭാര്യക്ക് നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണ്. അനസ് ബിൻ മാലിക് (റ)ൽ നിന്ന് നിവേദനം: നബി(സ) പറയുന്നു – “നിങ്ങൾ ഭാര്യമാരുമായി സംഭോഗത്തിലേർപ്പെട്ടാൽ അവളെ പരിപൂർണമായി തൃപ്തിപ്പെടുത്തണം.” ലൈംഗീക ബന്ധത്തിന്റെ വേഗവും താളവും നിയന്ത്രിച്ച് സ്വയം ക്രമീകരിക്കാൻ പുരുഷൻ പരിശീലിച്ചാൽ പങ്കാളികൾക്ക് ആഹ്ലാദകരമായ അനുഭവമായിരിക്കും.