ഖുർആൻ ക്വിസ്



1ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?
Ans:വായിക്കപ്പെടുന്നത്

2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?
Ans: ഖുർആൻ

3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?
Ans: ഖുർആൻ

4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
Ans: 23 വർഷം

5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?
Ans: ലൈലത്തുൽ ഖദ്ർ

6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?
Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്.

7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?
Ans: ലൗഹുൽ മഹ്ഫൂദിൽ

8. ഖുർആനിന്റെ മറ്റു പേരുകൾ?
Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്

9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?
Ans: സൂറത്ത് അൽ-അലഖ് (96)

10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
Ans: അൽ-ഫാതിഹ

11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?
Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.

12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
Ans: 114

13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
Ans: 6236

14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?
Ans: അല്ലാഹു

15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി? Ans: മുഹമ്മദ് നബി(സ)

16. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
Ans: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്

17. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: മക്കീ സൂറത്തുകൾ

18. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: മദനീ സൂറത്തുകൾ

19. മക്കീ സൂറത്തുകളുടെ എണ്ണം?
Ans: 86

20. മദനീ സൂറത്തുകളുടെ എണ്ണം?
Ans: 28

21. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
Ans: രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)

22. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?
Ans: മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ

23. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?
Ans: സൂറത്ത് അൽ-ബഖറ

24. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
Ans: സൂറത്ത് അൽ-കൌസർ

25. ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?
Ans: സൂറത്ത് അത്തൗബ

26. രണ്ട് ബിസ്മിയുള്ള സൂറത്ത്?
Ans: സൂറത്ത് അന്നംല്

27. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? Ans: 114

28: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?
Ans: സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്

29. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? Ans: ആയത്തുൽ കുർസിയ്യ്

30: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
Ans: ആയത്തുൽ കുർസിയ്യ്

31: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans:സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255

32. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
Ans: ആയത്തുദ്ദൈൻ

33. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282

34. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
Ans: കടമിടപാടുകളുടെ നിയമങ്ങൾ

35. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്

36. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

37. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?
Ans: ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)

38. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? Ans:യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)

39. പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?
Ans: മർയം (19), ലുഖ്മാൻ (31)

40. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?
Ans: റൂം (30), സബഅ് (34)

41. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
Ans: സൂറത്ത് മുജാദല

42. ﻑ ഇല്ലാത്ത സൂറത്ത്?
Ans: അൽ-ഫാതിഹ

43. ﻡ ഇല്ലാത്ത സൂറത്ത്?
Ans: അൽ-കൌസർ

44. ﺕഇല്ലാത്ത സൂറത്ത് ?
Ans: അൽ-ഇഖ്ലാസ്

45. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
Ans: അൽ-ഇഖ്ലാസ് (112)

46. അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?
Ans: അൽ-ഫലഖ് (113) , അന്നാസ് (114)

47. അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
Ans: അൽ-മുഅവ്വിദാത്ത്

48. ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്’ എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
Ans: സൂറത്ത് അൽ-ഫത്ഹ് (48)

49. ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ? Ans: ഹജ്ജ് (22), സജദ (32), ജുമുഅ (62)

50. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
Ans: സൂറത്ത് അൽ-ബഖറ

52. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-മുൽക് (67)

52. പാപങ്ങൾ പൊറുക്കപ്പെടുന്
നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-മുൽക് (67)

53. വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?
Ans: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

54. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?
Ans: സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്

55. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അന്നൂർ (24)

56. ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
Ans: സൂറത്ത് ത്വാഹാ (20)

57. ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-വാഖിഅ (57)

58. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
Ans: സൂറത്ത് അന്നസ്വ്ർ

59. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
Ans: സൂറത്ത് അൽ-അൻആം

61. സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് മുഅ്മിൻ

62. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് ഹാമീം സജദ

62. സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് അദ്ദഹ്ർ

63. സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?
Ans: സൂറത്ത് ബനൂ ഇസ്രാഈൽ

64. സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് അത്തൌഹീദ്

65. ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-കാഫിറൂൻ

66. നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
Ans: സൂറത്ത് അന്നജ്മ് (53)

67. തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?
Ans: മുസബ്ബിഹാത്ത്

68. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?

Ans: 7 സൂറത്തുകൾ – ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)

69. ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്’ എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?
Ans: മുസബ്ബിഹാത്തുകളെപ്പറ്റി

70. ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans: സൂറത്ത് അന്നഹ്ൽ, ആയത്ത് 98.

71. ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans: സൂറത്ത് മാഇദ, ആയത്ത് 3

72. ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: തജ്.വീദ്

73. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?
Ans: തർതീൽ

74. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
Ans: സുജൂദുത്തിലാവത്ത്

75. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?
Ans: 15

76. സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?
Ans: സൂറത്ത് അന്നജ്മ് (53)

77. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?
Ans: അൽ-ഹജ്ജ്

78. ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?
Ans: ഹുറൂഫുൽ മുഖത്തആത്ത്

79. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
Ans: 29

80. ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?
Ans: 14

81. ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?
Ans: സ്വാദ് ഖാഫ്, നൂൻ

82. ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?
Ans: സ്വാദ് (38), ഖാഫ് (50)

83. ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?
Ans: 5 അക്ഷരങ്ങൾ – കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) – സൂറത്ത് മർയം

84. ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?
Ans: (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)

85. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?
Ans: സൂറത്ത് അശ് ശൂറാ (42) – ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )

86. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? Ans: ആലു ഇംറാൻ 154, ഫത്ഹ് 29

87. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?
Ans: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

88. ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
Ans: 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)

89. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
Ans: 25

90. ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
Ans: 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)

91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?
Ans: മൂസാ നബി(അ) – 136 തവണ.

92. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
Ans: മർയം (മർയം ഇബ്നത ഇംറാൻ)

93. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
Ans:മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)

94. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? Ans: നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ

95. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?
Ans: സൈദ് (സൈദ്ബ്നു ഹാരിസ) (റ)

96. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി? Ans: അബൂലഹബ്

97. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? Ans: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

98. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?
Ans: സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്

99. രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?
Ans: ഖുർആൻ, തേൻ

100. രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?
Ans: റുഖ്യ ശറഇയ്യ


? തിരുനബി(സ) ഈ ഉമ്മത്തിന് വേണ്ടി ഉപേക്ഷിച്ചിട്ട് പോയ രണ്ടു കാര്യങ്ങള്‍ ഏവ?
– കിതാബുല്ലാഹി (ഖുര്‍ആന്‍)
സുന്നത്തുര്‍റസൂല്‍ (സുന്നത്ത്/തിരുചര്യ)
? ആദ്യം ഇറങ്ങിയ ഖുര്‍ആന്‍ വചനം?
– ഇഖ്‌റഅ് ബിസ്മി (സൂറത്തുല്‍ അലഖ്)
? ഖുര്‍ആന്‍ അവതരണത്തിന്റെ തുടക്കം എവിടെ?
– മക്കയിലെ ഹിറാ ഗുഹയില്‍
? സയ്യിദുല്‍ ഖുര്‍റാഅ് – ഖുര്‍ആന്‍ പാരായണ വിദഗ്ദരുടെ തലവന്‍ എന്നറിയപ്പെടുന്ന സ്വഹാബി?
– ഉബയ്യ്ബ്‌നു കഅ്ബ്(റ)
? ഖുര്‍ആന്‍ പാരായണത്തിന്റെ ഘട്ടങ്ങള്‍ ഏതെല്ലാം?
1. തര്‍ത്തീല്‍, 2. തദ്‌വീര്‍, 3. ഹദ്ര്‍
4. തഹ്ഖീഖ്
? എത്ര ആയത്തുകളില്‍ നിസ്‌കാരത്തോട് ചേര്‍ത്ത് സകാത്ത് പറഞ്ഞിട്ടുണ്ട്?
– 82 ആയത്ത്
? ഖുര്‍ആന്‍ പരാമര്‍ശിച്ച രാജ്ഞിയുടെ സിംഹാസനം ഏത്?
– ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം (നംല് 23)
? ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു വന്ന ആയത്ത്?
– ര്‍ƒിഒി˜ിന്ദീഖ ƒിബ്ലീന്ദൗഒിഝ ുഅആത്സആഏ ൗസ്ലിഇƒു„ിമ സൂറതുര്‍റഹ്മാനില്‍ 31 തവണ ആവര്‍ത്തിച്ചുവന്നു.
? ഖുര്‍ആന്‍ ക്രോഡീകരണത്തിന് കാരണമായ യുദ്ധം?
– യമാമ
? മുസ്‌ലിംകളെ ഒരു മുസ്വ്ഹഫില്‍ ഒരുമിപ്പിച്ച ഭരണാധികാരി?
– ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) (ഹിജ്‌റ 25)
? ഒറ്റത്തവണ പൂര്‍ണ്ണമായി അവതരിച്ച സൂറത്ത്?
– സൂറതുല്‍ മുദ്ദസ്സിര്‍
? ഖുര്‍ആന്‍ ആദ്യമായി പാരായണം ചെയ്യപ്പെട്ട വീട്?
– മക്കയില്‍ ഖദീജാ ബീവിയുടെ വീട്
? ഖുര്‍ആനില്‍ പരാമര്‍ശിച്ച പഴങ്ങള്‍?
– അത്തീന്‍ (അത്തിപ്പഴം), റുമ്മാന്‍ (ഉറുമാന്‍ പഴം), ഇനബ് (മുന്തിരി)
? ഒരു സ്ത്രീയുടെ പേരില്‍ ഖുര്‍ആനില്‍ ഒരു സൂറത്ത് ഉണ്ട്. ഏതാണത്?
– സൂറത്ത് മര്‍യം.
? എല്ലാ ആയത്തുകളും ദാലില്‍ അവസാനിക്കുന്ന സൂറത്ത്?
– സൂറതുല്‍ ഇഖ്‌ലാസ്
? ഒരു ആയത്തിന്റെ അവതരണത്തോടൊപ്പം മുപ്പതിനായിരം മലക്കുകള്‍ ഇറങ്ങി. ആയത്ത് ഏത്?
– ആയത്തുല്‍ കുര്‍സിയ്യ്
? മക്കിയ്യ്, മദനിയ്യ് എന്നാലെന്ത്?
– ഹിജ്‌റയുടെ മുമ്പ് അവതരിച്ചത് മക്കിയ്യ. ഹിജ്‌റക്ക് ശേഷം അവതരിച്ചത് മദനിയ്യ.
? ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്ന വനിത ആര്?
– തിരുനബി(സ)യുടെ പത്‌നി ഹഫ്‌സ്വ(റ)
? ഖുര്‍ആനില്‍ പറയപ്പെട്ട ലോഹങ്ങള്‍?
– സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്
? ഖുര്‍ആന്‍ പഠിപ്പിക്കപ്പെട്ടതിന് ശേഷം ഞാന്‍ കവിത വായിച്ചിട്ടില്ല, ചൊല്ലിയിട്ടുമില്ല എന്ന് പറഞ്ഞ കവി?
– ലബീദ് ബ്‌നു റബീഅ്.
? നബി(സ)യുടെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നു?
– 4 തവണ
? പ്രസിദ്ധരായ ഏഴ് ഖാരിഉകള്‍ (ഖുര്‍ആന്‍ പാരായണ വിദഗ്ദരായ ഇമാമുകള്‍) ആരെല്ലാം?
1. അബൂറുവൈം നാഫിഅ് ബിന്‍ അബ്ദുര്‍റഹ്മാന്‍(റ)
2. അബൂ മഅ്ബദ് അബ്ദുല്ലാഹിബ്‌നു കസീര്‍(റ)
3. അബൂ അംറ്ബ്‌നുല്‍ അലാഅ്(റ)
4. അബൂബക്ര്‍ ആസ്വിം ബിന്‍ അബിന്നുജൂദ്(റ)
5. അബൂ ഇംറാന്‍ അബ്ദുല്ലാഹിബ്‌നു ആമിര്‍(റ)
6. അബൂ ഉമാറ ഹംസതുബ്‌നു ഹബീബ്(റ)
7. അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഹംസ(റ)
? ആസ്വിം ബിന്‍ അബിന്നുജൂദ്(റ)ല്‍ നിന്നും ഖുര്‍ആന്‍ രിവായത്ത് ചെയ്ത രണ്ട് റാവികള്‍ ആരെല്ലാം?
– അബൂ ഉമര്‍ ഹഫ്‌സ്വ് ബ്‌നു സുലൈമാന്‍(റ)
അബൂബക്ര്‍ ശുഅ്ബ ബിന്‍ അയ്യാശ്(റ)
? ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ജനങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ആരുടെ രിവായത്ത് അനുസരിച്ചാണ്?
– ആസ്വിമി(റ)ല്‍ നിന്നുള്ള ഹഫ്‌സ്വി(റ)ന്റെ രിവായത്ത്.


1.ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്?

-20

2. ഫാത്തിഹ സൂറത്തിലെ സൂക്തങ്ങളുടെ എണ്ണം എത്ര?

-ഏഴ്

3. ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ?

-ഫാത്തിഹ

4.ഏത് സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്?

സൂറത്തുൽ ഫാത്തിഹ

5. ഖുർആനിന്റെ മാതാവ്?

സൂറത്തുൽ ഫാത്തിഹ

6. സൂറത്തുൽ ഫാത്തിഹയുടെ 20 പേരുകൾ

1. ഫാത്തിഹത്തുൽ കിതാബ്

2. ഉമ്മുൽ ഖുർആൻ

3. കൻസ്

4. കാഫിയ

5. വാഫിയ

6. ശാഫിയ

7. സബ്ഉൽ മസാനി

8. ഹംദ്

9. ശിഫാഅ്

10. ശുക്‌റ്

11. ദുആ

12. മുനാജാത്ത്

13. തഅ്‌ലീമുൽ മസ്അല

14. തഫ്വീള്

15. സുആൽ

16. സ്വലാത്ത്

17. ഫാത്തിഹത്തുൽ ഖുർആൻ

18. നൂർ

19. ഉമ്മുൽ കിതാബ്

20. റഖ് യ

7. ഖുർആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്ത്?

-ആയത്തുൽ ഖുർസിയ്യ്

8. എല്ലാരോഗത്തിനും മരുന്നാണെന്ന് പ്രവാചകർ(സ്വ)പറഞ്ഞ സൂറത്ത് ഏത്?

-സൂറത്തുൽ ഫാത്തിഹ

9.സ്വപ്‌നത്തിൽ ഒരു സൂറത്ത് പാരായണം ചെയ്യുന്നത് കണ്ടാൽ അവന് ഹജ്ജ് ചെയ്യാൻ അവസരമുണ്ടാവുകയും അവന്റെ പ്രാർത്ഥനക്ക് ഉത്തരമുണ്ടാവുകയും ചെയ്യുമെന്ന് സഈദുബ്‌നുമുസയ്യബ്(റ) പറഞ്ഞത് ഏത് സൂറത്തിനെ കുറിച്ചാണ്?

-സൂറത്തുൽ ഫാത്തിഹ

10. നബി(സ്വ)യുടെ വഹ് യ് എഴുത്തുകാരൻ ആര്?

-സൈദ്ബ്‌നു സാബിത്(റ)


11. രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്?

-സൂറത്തുല്‍ ഫാത്തിഹ

12.ഖുര്‍ആനിന് എത്ര പേരുകളുണ്ട്?

-20

13. ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്?

-സൂറത്തുല്‍ ബഖറ

14. ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്?

-സൂറത്തുല്‍ ബഖറ

15. ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്?

-സൂറത്തുല്‍ ബഖറ

16. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത്?

-സൂറത്തുല്‍ ബഖറയിലെ


17. അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം?

-286

18. മുന്‍വേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്?

-അല്‍-ബഖറ

19.പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് ദിവസം പിശാചിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് നബി(സ്വ) പറഞ്ഞ സൂറത്ത് ഏത്?

-സൂറത്തുല്‍ ബഖറ

20. സ്വീകരിക്കല്‍ ബറകത്തും ഉപേക്ഷിക്കല്‍ പരാജയവും ആണെന്ന് നബി(സ്വ)പറഞ്ഞ സൂറത്ത് ഏത്?

-അല്‍ ബഖറ

21. ആയത്തുല്‍ കുര്‍സിയ്യ് ഏത് സൂറത്തില്‍?

-സൂറത്തുല്‍ ബഖറ

22. ആയത്തുകളുടെ നേതാവ് ( സയ്യിദുല്‍ ആയ) എന്നറിയപ്പെടുന്ന ആയത്ത ഏത്?

-ആയത്തുല്‍ കുര്‍സിയ്യ്

23.സഹ്‌റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകള് ഏവ?

-അല്‍ ബഖറ, ആലിഇംറാന്‍

24.മഹ്ശറയില്‍ തണലായി വരികയും സ്വര്‍ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്?

-ആലിഇംറാന്‍

25. ആലി ഇംറാനില്‍ എത്ര സൂക്തങ്ങളുണ്ട്?

-200

26. ഉസ്മാന്‍(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആനിന്റെ രണ്ട് പതിപ്പുകള്‍ സൂക്ഷിക്കപ്പെട്ടത് എവിടെ?

-താഷ്‌കന്റിലെ ഉസ്‌ബെകിസ്ഥാന്‍ മ്യൂസിയത്തിലും തുര്‍ക്കിയിലെ ഇസ്താംബൂളിലും

27. പാരായണം ചെയ്യുന്നത് സ്വപ്‌നംകണ്ടാല്‍ വാര്‍ദ്ധക്യത്തില്‍പോലും സന്താനം ലഭ്യമാകാന്‍ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്?

-ആലി ഇംറാന്‍

28. ആയിശ(റ) നബി(സ്വ)യുടെ സന്നിധിയിലുണ്ടാവുമ്പോള്‍ മാത്രമായിരുന്നു ഈ സൂറത്ത് അവരിച്ചത്. ഏത് സൂറത്ത്?

-സൂറത്തുന്നിസാഅ്

29. നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത് എവിടെ?

-കല്ലുകള്‍, തോല്‍കഷ്ണങ്ങള്‍, ഈത്തപ്പനയോലകള്‍ തുടങ്ങിയവയില്‍

30. നബി(സ്വ) ഹുദൈബിയ്യയില്‍ തിരികെ വരുമ്പോള്‍ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

-സൂറത്തുല്‍ മാഇദ

31. കേരളീയര്‍ അനുവര്‍ത്തിച്ചുപോരുന്ന ഖാരിഅ് ആരാണ്?

അബൂബക്കര്‍ ആസ്വിമുബ്‌നു അബിന്നജൂദ്

32. നബി(സ്വ) വിടവാങ്ങല്‍ പ്രസംഗത്തില്‍ പാരായണം ചെയ്ത് കേള്‍പ്പിച്ച അധ്യായം?

-സൂറത്തുല്‍ മാഇദ

33. മറ്റു സൂറത്തുകളില്‍ പറയപ്പെടാത്ത 18 മതവിധികള്‍ പറയുന്ന സൂറത്ത്?

-സൂറത്തുല്‍ മാഇദ

34. സൂറത്തുല്‍ മാഇദയുടെ മറ്റൊരുപേര്?

-മുന്‍ഖിദത്ത് (രക്ഷപ്പെടുത്തുന്നത്)

35. മുന്‍ഖിദത്ത എന്ന നാമം സൂറത്ത് മാഇദക്ക് നല്‍കാന്‍ കാരണം?

-ശിക്ഷ നല്‍കാന്‍ നിയോഗിക്കപ്പെട്ട മലക്കുകളില്‍ നിന്നും ഈ സൂറത്ത് സംരക്ഷിക്കും

36. ഖുര്‍ആന്‍ എഴുത്തിന് പറയുന്ന പേര്?

-റസ്മ്

37. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

-സൂറത്ത് അന്‍ആം

38. ഒരു സൂറത്തിന്റെ അവതരണത്തോടെ നബി(സ്്വ) വിസ്മയത്തോടെ തസ്ബീഹി ചൊല്ലി ഏതാണ് ആ സൂറത്ത്?

-സൂറത്ത് അന്‍ആം

39. നജാഇബുല്‍ ഖുര്‍ആന്‍ (ഖുര്‍ആനിന്റെ മഹിമകള്‍) എന്ന് വിശേഷിപ്പിച്ച സൂറത്ത് ഏത്?

-സൂറത്ത് അന്‍ആം

40. ഉസ്മാന്‍ (റ)വിലേക്ക് ചേര്‍ക്കപ്പെടുന്ന ഖുര്‍ആന്‍ ലിപി ഏത്?

-റസ്മുല്‍ ഉസ്മാനി

41. ഫാത്തിഹയില്‍ നല്‍കപ്പെടാത്ത 7 അക്ഷരങ്ങള്‍ നല്‍കപ്പെട്ട ഖുര്‍ആനിലെ ഏക സൂക്തം?

-സൂറത്ത് അന്‍ആമിലെ 122-ാം ആയത്ത്

42. ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായ യുദ്ധം?

-യമാമയുദ്ധം

43. സജദയുടെ ആദ്യആയത്ത് ഏത് സൂറത്തിലാണ്?

-സൂറത്ത് അഹ്‌റാഫ്

44. സൂറത്തുല്‍ അഹ്‌റാഫിന് ഈ പേര് ലഭ്യമാകാന്‍ ്കാരണം?

-സ്വര്‍ഗത്തിലും നരകത്തിലും ഉള്‍പ്പെടാത്ത അഹ്‌റാഫുകാരെ പരാമര്‍ശിച്ചതിനാല്‍

45. നബി(സ്വ) ഒരിക്കല്‍ മഗ് രിബ് നിസ്‌കാരത്തില്‍ പൂര്‍ണ്ണമായി പാരായണം ചെയ്ത ഏറ്റവും വലിയ സൂറത്ത് ഏത്?

-സൂറത്തുല്‍ അഹ്‌റാഫ്

46. ഒരു സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്‌നം കണ്ടാല്‍ എല്ലാ ജ്ഞാനങ്ങളെക്കുറിച്ചും മനപ്പാഠമുണ്ടാകും. ഏതാണ് ആസൂറത്ത്?

-സൂറത്തുല്‍ അഹ്‌റാഫ്