ആയുസ്സ് നിർണയിക്കപ്പെടുന്ന മാസം (ശഅബാൻ മാസത്തിന് എന്താണ് പ്രത്യേകത?) സയ്യിദ് മുഹമ്മദ് ബിൻ അലവി മാലിക്കി (- ഭാഗം 4)


ശഅബാൻ മാസത്തിൽ ആയുസ്സ് കണക്കാക്കപ്പെടും. എന്ന് പറഞ്ഞാൽ അല്ലാഹു അതിനെ വെളിവാക്കുന്ന മാസം എന്നാണ് അർത്ഥം. കാരണം അല്ലാഹുവിൻറെ പ്രവർത്തികൾ ഏതെങ്കിലും സ്ഥലത്തോ കാലത്തോ നിർവഹിക്കപ്പെടുന്നതല്ല.
“അവനെപ്പോലെ ഒരു വസ്തുവും ഇല്ല, അവൻ കേൾക്കുന്നവനും കാണുന്നവനുമാകുന്നു”(വി.ഖുർആൻ) 
ആയിഷ ബീവി (റ) പറഞ്ഞു: നബി തങ്ങൾ ശഅ്ബാൻ മാസം മുഴുവൻ നോമ്പ് അനുഷ്ഠിക്കുമായിരുന്നു. ഞാൻ ചോദിച്ചു നബിയെ തങ്ങൾക്ക് ഏറ്റവും ഇഷ്ടം ശഅബാനിൽ നോമ്പ് അനുഷ്ഠിക്കൽ ആണല്ലോ..!
അപ്പോൾ നബി(സ) തങ്ങൾ പറഞ്ഞു: ഈ വർഷം മരണപ്പെടുന്നവരുടെ കണക്കുകൾ അല്ലാഹു രേഖപ്പെടുത്തുക ഈ മാസത്തിലാണ്. എൻറെ ഡൈറ്റ് എന്നിലേക്ക് വരുമ്പോൾ ഞാൻ നോമ്പുകാരനാവാൻ ഇഷ്ടപ്പെടുന്നു. (അബൂ യഅ്ല) 
ഇക്കാരണത്താൽ നബിതങ്ങൾ ഈ മാസത്തിൽ കൂടുതൽ നോമ്പ് അനുഷ്ഠിക്കുമായിരുന്നു.
അനസുബ്നു മാലിക്ക് (റ) പറയുന്നു: നബി തങ്ങൾ ഇടമുറിയാതെ നോമ്പനുഷ്ഠിക്കുമായിരുന്നു. ഞങ്ങൾ വിചാരിക്കും ഈ വർഷം മുഴുവൻ നോമ്പ് അനുഷ്ഠിക്കാൻ ആണ് നബി തങ്ങളുടെ ഉദ്ദേശം എന്ന്. അതുപോലെ നബി തങ്ങൾ തുടർച്ചയായി നോമ്പു ഒഴിവാക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ ഞങ്ങൾ വിചാരിക്കും ഈ വർഷം ഇനി തീരെ നോമ്പ് അനുഷ്ഠിക്കാൻ അവിടുന്ന് ഉദ്ദേശിക്കുന്നില്ല എന്ന്. തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ശഅ്ബാൻ മാസത്തിൽ അനുഷ്ഠിക്കുന്ന നോമ്പായിരുന്നു.(അഹ്മദ്, ത്വബ്റാനി)