പുതിയ ലക്കം സത്യധാരയിൽ സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗം ⤵️
ഞാനൊരിക്കൽ കോഴിക്കോട് എം.എസ്.എസോ മറ്റോ സംഘടിപ്പിച്ച ഒരു പരിപാടിക്കു പോയി . പ്രസ്തുത പരിപാടിയിൽ എല്ലാ വിഭാഗം സംഘട നകളുടെയും പ്രതിനിധികളുമുണ്ടായി രുന്നു . എസ്.കെ.എസ്.എസ്.എഫിന്റെ പ്രതിനിധിയെന്ന നിലയിൽ കത്തു കിട്ടിയപ്പോൾ , ഞങ്ങൾ ആലോചിച്ചു തന്നെയാണ് പരിപാടിക്ക് ഞാൻ പോയത്. ഇത് ഇ.കെ ഉസ്താദ് അറി ഞ്ഞു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ കണ്ടപ്പോൾ , തങ്ങൾ എന്തിനാണതിനു പോയത് എന്ന് അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ചോദിച്ചു .
അത്തരം പരിപാടികൾക്കൊന്നും പോകരുത് . അവിടെ നമ്മുടെ ആശയക്കാരല്ല . അത് നമ്മുടെ സംഘടനാ നിലപാടിനോട് യോജിക്കുന്നതല്ല ... എന്ന് ഗുണകാംക്ഷയോടെ ഉണർത്തി. അപ്പോൾ എനിക്കും അതിന്റെ ഗൗരവം ബോധ്യപ്പെട്ടു . നമ്മൾ അവിടെ പോകാതിരുന്നത് കൊണ്ട് നമുക്കൊരു നഷ്ടവും വരാൻ പോകുന്നില്ല . പോയത് കൊണ്ട് നമുക്ക് നേട്ടവും ഇല്ല . അവരെ തിരുത്താൻ നമുക്ക് ആവുകയുമില്ല. ഇതാണ് ശംസുൽ ഉലമ ബോധ്യപ്പെടുത്തിയത്. സ്വാഭാവികമായും ഇത് ഉസ്താദ് എങ്ങനെ അറിഞ്ഞു എന്ന് ഞാൻ ആലോചി ച്ചു . എന്നാൽ , അതു പോലും ഏറെ സൂക്ഷമമായി ശ്രദ്ധിച്ചിരുന്നു നമ്മുടെ ഉസ്താദുമാർ. നമ്മൾ എവിടെ പോകുന്നു , എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം അന്നത്തെ മുതിർന്ന നേതാക്കൾ സൂക്ഷമ ദൃഷ്ടിയോടെ നോക്കികണ്ടിരുന്നു . ഇന്ന് നമുക്ക് അത്തരം കാര്യങ്ങൾ ആലോചിക്കാൻ പോലും സാധിക്കുന്നില്ല . ഇന്നിപ്പോൾ അത്തരം കാര്യങ്ങൾ ആരാണ് ശ്രദ്ധിക്കുക . ഇ.കെ ഉസ്താദിനെ പോലുള്ളവരുടെ ഉത്തരവാദിത്ത ബോധമാണ് അത് സൂചിപ്പിക്കുന്നത് . അതിനു ശേഷം വളരെ ശ്രദ്ധിച്ച ശേഷമേ പരിപാടികളിൽ പങ്കെടുത്തിരുന്നുള്ളൂ.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Post a Comment