രണ്ടുലക്ഷം വിദ്യാർത്ഥികൾ, 10762 മദ്രസകൾ, 13 സംസ്ഥാനങ്ങൾ, 9 രാജ്യങ്ങൾ, 10000 സൂപ്പർവൈസർമാർ, ഇത് വേൾഡ് റെക്കോർഡ് ..സമസ്ത പൊതുപരീക്ഷ ആരംഭിച്ചു.



ചേളാരി: മദ്റസ സംവിധാന ത്തിലെ ഏറ്റവും വലിയ പൊ തുപരീക്ഷക്ക് ഇന്നലെ തുടക്ക മായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ 10,762 മദ്റസകളിലെ രണ്ടരല ക്ഷത്തോളം വിദ്യാർഥികളാണ് ഇന്നലെ പരീക്ഷ എഴുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്‌ടു ക്ലാ സുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.

ഇന്ത്യയിൽ കേരളം, തമി ഴ്‌നാട്, കർണാടക, പോണ്ടി ച്ചേരി, ആന്ധ്രാപ്രദേശ്, മഹാ രാഷ്ട്ര, ബംഗാൾ, ബീഹാർ, ഒഡിഷ, ഝാർഖണ്ഡ്, അസം, ലക്ഷദ്വീപ്, അന്തമാൻ എന്നിവി ടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ, സഊദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളി ലുമാണ് സമസ്തയുടെ അംഗീ കൃത മദ്റസകൾ പ്രവർത്തിക്കുന്നത്.

ജനറൽ കലണ്ടർ പ്രകാരമു ള്ള മദ്റസകളിലെ പൊതുപരി ക്ഷയാണ് ഇന്നലെയും ഇന്നും നാളെയുമായി നടക്കുന്നത്. 159 സുപ്രണ്ടുമാരുടെ മേൽനോട്ട ത്തിൽ 7,652 സെന്ററുകളിലാ യി 10,474 സുപ്പർവൈസർമാ രെ പരീക്ഷാഡ്യൂട്ടിക്ക് നിയോ ഗിച്ചിട്ടുണ്ട്. ഈ മാസം 20, 21 തീയതികളിൽ ഡിവിഷൻ കേ ന്ദ്രങ്ങളിൽ കേന്ദ്രീകൃത മൂല്യ നിർണയം നടത്തും. തുടർന്ന് ടാബുലേഷൻ നടപടികൾക്ക് ശേഷം റമദാൻ 17ന് ഫലം പ്രസിദ്ധീകരിക്കും.

സ്‌കൂൾ വർഷ കലണ്ടർ പ്രകാരമുള്ള പൊതുപരീക്ഷ വിദേ ശങ്ങളിൽ മാർച്ച് 1,2 തീയതിക ളിലും ഇന്ത്യയിൽ 2,3 തീയതിക ളിലുമാണ് നടക്കുന്നത്. 301സെ ന്ററുകളിലായി 13,535 വിദ്യാർഥി കൾ പങ്കെടുക്കും.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക