ജുമുഅ-ജമാഅത്ത്: ജനകീയ സമരത്തിന് സമയം അതിക്രമിച്ചു.

ആരാധനാ സ്വാതന്ത്ര്യത്തിനുള്ള നിവേദനങ്ങൾ കൊണ്ട് കാര്യമായ ഫലമില്ലെന്ന് ബോധ്യമായി. ഇബാദത്തുകൾ കേവലം ചടങ്ങുകളല്ല. അതിനു പല നിയമങ്ങളും നിബന്ധനകളുമുണ്ട്. ജുമുഅ-ജമാഅത്തുകൾ വൈയക്തിക ആരാധനയല്ല. സാമൂഹിക ആരാധനകളാണ്.  ആരാധനാ നിബന്ധനകൾക്കു നേരെ പോലീസിന്റെ ഭാഗത്തു നിന്ന് ഫൈനും ഭീഷണിയും. എന്നാൽ മദ്യശാലകളിലും മറ്റും ആയിരങ്ങൾ കൂട്ടംകൂടുന്നു. ഇതിന് പോലീസ് കാവലിരിക്കുന്നു. 

ഒരു വീട്ടിൽ 10 മുറികളുണ്ടെന്നിരിക്കട്ടെ. അതിൽ ഒൻപതിലും വീട്ടുകാർക്ക് നിർബാധം പ്രവേശിക്കാം. ഒന്നിൽ മാത്രം നിബന്ധനകൾ പാലിച്ചുപോലും കടക്കരുത് എന്ന് ഉത്തരവിട്ടാൽ അതെന്ത് ക്രൈസിസ് മാനേജ്‍മെന്റാണ്? പക്ഷേ അതല്ലേ ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് കാണുന്നത്?

ഈ സന്ദർഭത്തിൽ, 
 സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക,
 മാനദണ്ഡങ്ങളോടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുക
എന്ന ക്യാപ്ഷനിൽ ജനകീയ പ്രക്ഷോഭം നടത്തണം. അതിൽ മഹല്ലു കമ്മിറ്റികളും നിവാസികളും പ്രധാനമായും അണിനിരയ്ക്കണം. എല്ലാ ടൗണുകളിലും നിരത്തുകളിലും ചുരുങ്ങിയത് അൻപതു പേർ ചേർന്ന് സ്പീകറിൽ നിശ്ചിത മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള പ്രതിഷേധം. 

Nb: ഈ വിഷയത്തിലുള്ള പ്രതിഷേധത്തിൽ 'ജംഇയ്യത്തു'കളേക്കാൾ 'മഹല്ലുജമാഅത്തു'കൾക്കാണ് പ്രാധാന്യം.  അതുകൊണ്ട് സംഘടനാ സമരമെന്നതിലുപരി ജനകീയ സമരങ്ങൾ നടക്കണം. സംഘടനാ സംവിധാനങ്ങൾ അതിന് നേതൃത്വം നൽകണം. ഇതിങ്ങനെ പോയാൽ ദൂരവ്യാപകമായ ധാരാളം അപകടങ്ങൾ വരാനിരിക്കുന്നു. പലതും വന്നുകഴിഞ്ഞു.

എംടി അബൂബക്ർ ദാരിമി
03/07/2021