സമ്പൂർണ്ണ ഇസ്ലാമിക ചരിത്രം

സ്വർഗലോകം

മനുഷ്യൻ സൃഷ്ട‌ികളിൽവെച്ചേറ്റവും ഉന്നതനാണ്. ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധിയാണവൻ. മൃഗങ്ങളെപ്പോലെയുള്ള പ്ര കൃതിയല്ല അവനുള്ളത്. വിശേഷബുദ്ധിയാണവൻ്റെ ഏറ്റവും വില പ്പെട്ട പ്രത്യേകത. നല്ലതിനെ കൈക്കൊള്ളാനും തിയ്യതിനെ തിര സ്ക്കരിക്കാനുമുള്ള കഴിവാണത്. പ്രവാപകൻമാർ മുഖേന അല്ലാ ഹു നേർമാർഗത്തെ കാണിച്ചുതന്നിട്ടുമുണ്ട്.

മനുഷ്യൻ ജീവിതം മരണത്തോടുകൂടി അവസാനിക്കുന്നില്ലെ ന്ന് പ്രവാചകൻമാർ നമ്മെ പഠിപ്പിച്ചു. സ്പഷ്‌ടമായ തെളിവുകൾ സഹിതം വിശുദ്ധ ഖുർആൻ നിഷ്പക്ഷബുദ്ധ്യാ പഠിക്കുന്ന ഏതൊ രു മനുഷ്യനും, അവൻ ഏതു വിശ്വാസക്കാരനായിരുന്നാലും, മര ണാനന്തര ജീവിതത്തിൽ വിശ്വസിക്കാൻ നിർബന്ധിതനായിത്തീരും. അത്രക്കും യുക്തിയുക്തമായി ഖുർആൻ അക്കാര്യം സമർത്ഥിക്കു ന്നുണ്ട്.

അല്ലാഹുവിൻറെ ആജ്ഞാനുവർത്തികൾക്കുള്ളതാണ് പരലോക ത്തിൽ സ്വർഗം. എന്താണത്? (സുഖങ്ങളും വിൺനരകങ്ങളുമൊക്കെ മനസ്സിൻറെ സൃഷ്ട്‌ടിയത്രെ) എന്ന് കവി പാടിയത് ഒരർത്‌ഥത്തിൽ ശരിയായിരിക്കാം. എന്നാൽ ആ അർത്‌ഥത്തിലുള്ള 'വിൺനരക ങ്ങളെയല്ല ഇവിടെ പരാമർശിക്കുന്നത്. സാക്ഷാൽ സ്വർഗം; അതെ ങ്ങനെയായിരിക്കും?

കശ്ശാഫ് എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ സ്വർഗത്തെപ്പറ്റിയുള്ള ഒരു പ്രസ്താവന കാണുക;
മരതകത്താൽ നിർമ്മിതമായ സ്വർഗമാണ് 'ജന്നത്തുൽ അദൻ' ധർമ്മിഷ്‌ടൻമാർ, യോദ്ധാക്കൾ, പള്ളിയിലെ ഇമാമുകൾ മുതലായ വർക്കുവേണ്ടി സൃഷ്ട്‌ടിക്കപ്പെട്ടതാണത്. പ്രകാശംകൊണ്ടാണ് 'ജന്ന ത്തുൽ മഅവായുടെ നിർമ്മാണം. കോപം വിഴുങ്ങുന്നവർ, രക്തസാ ക്ഷികൾ, ദ്രോഹങ്ങൾ ക്ഷമിക്കുന്നവർ എന്നിവർക്കുള്ളതാണത്. 'ജ സത്തുൽ ഫിർദൗസ്' നിർമ്മിതമായിട്ടുള്ളത് അല്ലാഹുവിൻറെ മാഹാത്മ്യ പ്രഭാപടലം കൊണ്ടത്രെ. പ്രവാചകൻമാർക്ക് പ്രത്യേകമായി ട്ടുള്ള വാസസ്‌ഥലമാണത് അന്ത്യ പ്രവാചകന് പ്രത്യേകമായിട്ടുള്ള 'മഖാം മഹ്‌മൂദ്' എന്ന സ്‌ഥലം ഈ 'ജന്നത്തുൽ ഫിർദൗസി'ൻറെ മദ്ധ്യത്തിലാണ് സ്‌ഥിതി ചെയ്യുന്നത്. 'ജന്നത്തുന്ന ഈ'മും മരതക ത്തിന്റേതുതന്നെയാണ്. ബാങ്കുവിളിക്കുന്നവർക്കുള്ളതാണത്. മു ത്തിൻറെ ദാറുൽഖറാർ സത്യവിശ്വാസികൾക്ക് പൊതുവെയുള്ളതും, മാണിക്യത്താലുള്ള 'ദാറുസ്സലാം' അമർച്ചയുള്ള ദരിദ്രർക്കുവേണ്ടി യും, സ്വർണത്തിൻറെ 'ദാറുൽജലാൽ' അല്ലാഹുവിനെ വിസ്മ‌രി ക്കാത്ത ധനികർക്കുവേണ്ടിയുമത്രെ. കാഫൂർ, സഞ്ചബീൽ, തസ്നീം എന്നിങ്ങനെയുള്ള നദികൾ അതിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. .ചൂടുവെള്ളമാണ് കാഫൂറിലെങ്കിൽ സഞ്ചബീലിലെ വെള്ളം കുളിർ മയാണ്. തസ്നീമിലെ വെള്ളം ഏറ്റവും ഹൃദ്യമത്രെ! അല്ലാഹു വിൻറെ ഔലിയാക്കൾ, അമ്പിയാക്കൾ തുടങ്ങിയ ഉന്നതൻമാർക്കു മാത്രമേ തസ്ന‌ീമിലെ ജലം ലഭിക്കുകയുള്ളു. എത്രയും മികച്ച ഗുണങ്ങളുള്ള പാനീയമത്രെ തസ്‌നീമിലൂടെ ഒഴുകുന്നത്. പാലിനേ ക്കാൾ വെള്ളി തേനിനേക്കാൾ മധുരിമ!!

വിശുദ്ധ ഖുർആനിൽ പലയിടങ്ങളിലും സ്വർഗവർണന കാണാം. ഒരിടത്തിങ്ങനെ വായിക്കാം.

(സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങൾ അനു ഷ്‌ഠിക്കുകയും ചെയ്‌തവർക്ക് സന്തോഷവാർത്ത അറിയിച്ചുകൊൾ ക. നിശ്ചയമായും അവർക്ക് ചില സ്വർഗങ്ങളുണ്ട്. അവയുടെ താഴ്ഭാഗങ്ങളിലൂടെ നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അവിടെവെ ച്ച് അവർക്ക് പഴങ്ങൾ ആഹാരമായി നൽകപ്പെടുമ്പോഴെല്ലാം അവർ പറയും. ഇതു തന്നെയാണല്ലോ ഞങ്ങൾക്ക് ഇതിനുമുമ്പ് കിട്ടിയത്. അത് പരസ്പരം സാദൃശ്യമുള്ള വിധത്തിൽ നൽകപ്പെടുകയാണ്. പരിശുദ്ധകളായ ഇണകളുമുണ്ട് അവർക്കവിടെ അവർ അവിടെ ശാശ്വതരുമത്രെ. വി.ഖു. 2.25.

സ്വർഗത്തെ സംബന്ധിച്ച് ഖുർആനിലും ഹദീസിലും പല വിവ രണങ്ങളുമുണ്ട്. അവയിൽ നിന്ന് നമുക്കൊരു കാര്യം പ്രത്യേകം ഗ്രഹിക്കാവുന്നതാണ്. നമ്മുടെ രുചിക്കും ചിന്തയ്ക്കും അതീതമായ പ്രകൃതിവിശേഷങ്ങളാണ് സ്വർഗത്തിനുള്ളത്. സ്വർഗത്തിലുള്ളതൊ ന്നും തന്നെ ഭൂമിയിലുള്ളതിനോട് സാമ്യപ്പെട്ടതല്ല പേരുകളിലല്ലാതെ, ഖുർആൻ ഇങ്ങനെ പറയുന്നു:അവരുടെ പ്രവർത്തനത്തിന് പ്രതിഫലമായിട്ട് അവർക്കുവേണ്ടി ഗോപ്യമാക്കിവെക്കപ്പെട്ട നയനാനന്ദകരമായ വസ്തുക്കളെപ്പറ്റി യാ തൊരാൾക്കും അറിഞ്ഞുകൂടാ. മറ്റൊരിടത്ത്; 'ദോഷബാധ സൂക്ഷി ക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗത്തിന്റെ നില ഗുണഭേദം വരാത്ത തെളിനീർ നദികളും രുചിഭേദം വരാത്ത ക്ഷീരനദികളും, ആസ്വാദകൻമാർക്ക് സ്വാദിഷ്‌ടമായ വീഞ്ഞാറുകളും ശുദ്ധമായ തേനരുവികളും അതിലുണ്ട്. വി.ഖു.

സ്വർഗത്തിലെ ഇണകൾ അഥവാ അപ്‌സരസ്സുകൾ അതീവസുന്ദ രികളത്രെ. വിശുദ്ധഖുർആനിൽ തന്നെ അവരെപ്പറ്റി ധാരാളം വർണ നകൾ കാണാം: 'ചിപ്പികളിൽ സൂക്ഷിക്കപ്പെട്ട മുത്തുകൾപോലെയു ള്ള ഹൂറുകൾ' എന്നും മറ്റും വിശുദ്ധ ഖുർആൻ അവരെ നമുക്ക് പരിചയപ്പെടുത്തുന്നു. സ്വർഗത്തെപ്പറ്റി അബൂഹുറൈറയിൽ നിന്ന് ഇമാം അഹ്‌മദും തിർമിദിയും ദാരിമിയും റിപ്പോർട്ട് ചെയ്ത് ഒരു ഹദീസ് കാണുക.
സ്യഷ്‌ടികൾ പടക്കപ്പെട്ടതെന്തുകൊണ്ടാണെന്ന് ഞാൻ നബിയോ ടു ചോദിച്ചു. ജലത്തിൽ നിന്നാണെന്ന മറുപടി കിട്ടി. സ്വർഗം പടുത്തതെന്തുകൊണ്ടാണെന്ന് പിന്നെ ഞാൻ ചോദിച്ചു. ഒരിഷ്ടിക സ്വർണമാണെങ്കിൽ മറ്റൊന്നു വെള്ളിയാണ്. നിലം കസ്തൂരിയാലും ചരലിന്റെ സ്ഥ‌ാനത്ത് മുത്തും മാണിക്യവും തേപ്പ് കുങ്കുമത്താ ലുമാണ്. അതിൽ പ്രവേശിക്കുന്നവന് ശാശ്വതമായ അനുഭൂതിയു ണ്ട്. അവിടെ മരണമില്ല. വസ്ത്രങ്ങൾക്ക് ജീർണതയില്ല. യൗവ്വനത്തിന് പരിവർത്തനവുമില്ല.
(മിശ്‌കാത്ത്)

അവിടത്തെ സുഖസൗകര്യങ്ങളെപ്പറ്റി ഖുർആൻ വിവരണം നോക്കൂ:- സ്വർഗനിവാസികൾ സ്വർണനിർമ്മിതമായ മേത്തരം സിം ഹാസനങ്ങളിൽ പരസ്പരം നോക്കിക്കൊണ്ട് ചാരിയിരിക്കും. നിത്യ ബാല്യദശക്കാരായ കുട്ടികൾ എപ്പോഴും അവരെ ശുശ്രൂഷിക്കാനു ണ്ടാകും ആ ബാലൻമാർ ആസ്വാദ്യകരങ്ങളായ പാനീയങ്ങളടങ്ങിയ ചഷകങ്ങൾ, കിണ്ണങ്ങൾ, കിണ്ടികൾ എന്നിവ വഹിച്ചുകൊണ്ടവരെ ചുറ്റിനടക്കും. തലചുറ്റലോ ലഹരിയോ ഉണ്ടാക്കാത്ത പാനീയങ്ങൾ അവരുടെ ഇഷ്ടാനുസൃതമുള്ള പഴങ്ങളും പക്ഷിമാംസങ്ങളും അ വർക്കു ചുറ്റും കൊണ്ടുവന്നിരിക്കും. ചിപ്പികളിൽ സൂക്ഷിക്കപ്പെട്ട മുത്തുകൾപോലെയുള്ള അപ്‌സരസ്സുകളും....മുള്ളില്ലാത്ത എലന്തമരത്തിലും അടിമുതൽ മുടിവരെ പഴമേന്തിനിൽക്കുന്ന വാഴയിലും സ്‌ഥായിയായ തണലിലും: സദാ ഒഴുകുന്ന അരുവിയിലും: മുറി ഞ്ഞുപോകാത്തതും തടയപ്പെടാത്തതുമായ കനികളിലും ഉന്നതമായ പരവതാനികളിലും...... വി.ഖു.

ഭൂലോകത്ത് മനുഷ്യൻറെ വായിലേക്ക് ഒരുപിടി ഭക്ഷണം എ ത്തേണമെങ്കിൽ അതിൻറെ പിന്നിൽ ആയിരക്കണക്കിൽ തൊഴിലാ ളികളുടെ അദ്ധ്വാനം ആവശ്യമായി വരുന്നു. ആ ഭക്ഷണം ഉൽപ്പാ ദിപ്പിക്കണം. കൊയ്തെടുക്കണം, പാകം ചെയ്യണം, എന്നാൽ സ്വർ ഗത്തിലെ സ്‌ഥിതിയോ? അവിടെ അതിൻെറയൊന്നും ആവശ്യമില്ല. പഴങ്ങൾ ഭുജിക്കാൻ ആഗ്രഹമുണ്ടാകുമ്പോഴേക്കും വൃക്ഷച്ചില്ലകൾ അവൻറെ അരികിലേക്ക് താനേ ചാഞ്ഞുവരുന്നു. ഉദ്ദേശിക്കുന്ന ഭക്ഷണ സാധനങ്ങൾ അവൻറെ സമീപത്തു പ്രത്യക്ഷപ്പെടുന്നു. ഭൂമിയിലെപ്പോലെ രാപ്പകൽ അവിടെ ഇല്ല. എപ്പോഴും സ്വർണമയ മായഅന്തരീക്ഷം. വിശുദ്ധ ഖുർആൻ പറയുന്നു: സൂര്യനെയോ ചന്ദ്രനെയോ അവിടെ കാണുകയില്ല.

രാപ്പകൽ ഭേദമെന്യ തങ്ങളുടെ ഇണകളുമൊത്ത് ശാശ്വതസുഖ ത്തിൽ അവർ മുഴുകുന്നു. ഹൂറുൽഈങ്ങളെന്ന ആ ലലനാമണിക ളുടെ സൗന്ദര്യം വർണ്ണിക്കാൻ ആർക്കു കഴിയും? യാതൊരുവിധ അഴുക്കുകളുമില്ലാത്ത പരിശുദ്ധതരുണികൾ, എന്നും ഒരേ പ്രായ ക്കാർ. അവരുടെ തൊലിയുടെ തിളക്കത്താൽ അതിനുള്ളിലുള്ള എല്ലുകൾ പോലും ഒരു സ്‌പടികത്തിലൂടെ എന്നപോലെ പുറത്തു കാണാം. അവരുടെ ഉമിനീരിൽ നിന്നൊരു തുള്ളി സമുദ്രത്തിലെവി ടെയെങ്കിലും വീണാൽ ഭൂലോകം മുഴുവൻ സുഗന്ധമയമായിത്തീ രും. ആ സൗന്ദര്യത്തിടമ്പിന്റെ ഏതെങ്കിലും ഒരവയവം ഭൂലോക ത്ത് പ്രത്യക്ഷപ്പെട്ടുപോയാൽ ആ സൗന്ദര്യലഹരിയിൽ ജീവജാലങ്ങ ളെല്ലാം പ്രജ്ഞയറ്റുപോകും. ഈ സൗന്ദര്യം ആ അപ്‌സരസ്സുകൾക്ക് പ്രത്യേകമായുള്ളതൊന്നുമല്ല. സ്വർഗത്തിൽ പ്രവേശിക്കാൻ ഭാഗ്യം ലഭിക്കുന്നവർക്കെല്ലാം ആ സൗന്ദര്യവും ലഭിക്കുന്നു.

ഈ സുഖങ്ങൾക്കെല്ലാം ഉപരിയായ ഒരു അവാച്യാനുഭൂതി സ്വർഗത്തിലുണ്ട്. എന്താണത്? സച്ചിതാനന്ദ സ്വരൂപനായ അല്ലാഹു വിൻ പരിശുദ്ധ സത്തയെ ദർശിക്കൽ. സ്വർഗസുഖത്തെയോ, നരകയാതനയെയോ വിലവെക്കാത്ത ഒരു വിഭാഗം മനുഷ്യരുണ്ട്. ആരാണവർ? നിരീശ്വരവാദികളോ അല്ല, ബ്രഹ്‌മജ്ഞാനം ലഭിച്ച മഹാത്മാക്കൾ. സ്വർഗവും നരകവുമൊക്കെ അവർക്ക് പുല്ലാണ്.
പിന്നെ അവർ അല്ലാഹുവിനെ ഭയപ്പെടുന്നതെന്തിന്? അതിന് കാരണം മറ്റൊന്നാണ്. സ്വർഗത്തെ ആശിച്ചതുകൊണ്ടോ, നരക ഭയംകൊണ്ടോ അല്ലെന്നു മാത്രം. പിന്നെന്തുകൊണ്ട്? അല്ലാഹു വിൻറെ സച്ചിതാനന്ദസത്തെ ദർശിക്കാൻ വേണ്ടി മാത്രം. ആ അതു ല്യാനുഭൂതിയിൽ ലയിക്കാനുള്ള ഉൽക്കടമായ ആഗ്രഹം കൊണ്ട്. നരകഭയം കൊണ്ടോ സ്വർഗമോഹം കൊണ്ടോ അല്ലാഹുവിനെ ഭയപ്പെടുന്ന വിശ്വാസികളെല്ലാം ഭീരുക്കളാണവരുടെ കണ്ണിൽ. ഹസ്ര ത്ത് ഇബ്രാഹിം ഇബ്നു‌ അദ്ഹം എന്ന മഹാത്‌മാവിൻറെ നിരന്തര മായ ഒരു പ്രാർത്ഥന കേൾക്കൂ:-

'അല്ലാഹുവേ, സ്വർഗമോഹത്താൽ എപ്പോഴെങ്കിലും ഞാൻ നിന്നെ ഭയപ്പെടുന്നുണ്ടെങ്കിൽ ആ സ്വർഗത്തിന്റെ നറുമണം പോലും എനിക്കനുഭവപ്പെടുത്തരുതേ! നരകഭയത്താൽ വല്ലപ്പോഴും ഞാൻ നിനക്കാരാധന ചെയ്യുന്നതായാൽ ആ നരകാഗ്‌നിയിലിട്ട് എന്നെ നീകരിക്കേണമേ! നിൻെറെ സച്ചിതാനന്ദസ്വരൂപം ദർശിക്കുവാ നുള്ള എൻറെ അടങ്ങാത്ത മോഹം മാത്രം നീ പാഴാക്കരുതേ!

നരകം
പരലോകത്ത് ദുർമാർഗികളുടെ വാസസ്‌ഥലം നരകമത്രെ. വി ശുദ്ധഖുർആനിലും ഹദീസിലും പലയിടങ്ങളിലും നരകത്തെപ്പറ്റി വിവരണമുണ്ട്. ഒരിടത്തിങ്ങനെ കാണാം:-

'ഇടതുപക്ഷക്കാർ എന്താണിടതുപക്ഷക്കാർ? തീക്കാറ്റിലും തീവെ ള്ളത്തിലും, കറുത്തിരുണ്ട പുകയുടെ നിഴലിലുമാണവർ. അത് തണുപ്പുള്ള നിഴലല്ല; നയനമോഹനവുമല്ല. നിശ്ചയം അവർ അതി നുമുമ്പ് സുഖലോലുപരായിരുന്നു. വൻ പാപത്തിൽ അവർ ഉറച്ചു നിന്നവരുമായിരുന്നു. നിശ്ചയം ഞങ്ങൾ മരിക്കുകയും. മണ്ണും അസ്‌ഥികളുമാകയും ചെയ്‌താൽ വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്ക പ്പെടുകയോ? എന്നവർ ചോദിക്കുന്നവരായിരുന്നു. (സൂറ: വാഖിഅ)

ഹള്റത്ത് അബൂഹുറൈറ (റ) നിവേദനം ചെയ്‌ത ഒരു ഹദീസ് തുർമുദി റിപ്പോർട്ട് ചെയ്‌തതു കാണുക:

നരകത്തെ ആയിരംവർഷം കത്തിച്ചു. അങ്ങനെ അത് ചുകന്നു. പിന്നെ ഒരായിരം കൊല്ലവും കൂടി ജ്വലിപ്പിച്ചു. അപ്പോൾ അതു വെളുത്തു. ഒരായിരം വർഷങ്ങൾ പിന്നെയും അപ്പോൾ അതു കറുത്തു ഇരുൾമുറ്റി. (മിശ്‌കാത്ത്)

തിർമിദിതന്നെ റിപ്പോർട്ട് ചെയ്‌ത മറ്റൊരു ഹദീസ് കാണുക:-
നബി (സ) അരുളി, നിങ്ങളുടെ തീ നരകാഗ്‌നിയുടെ എഴുപതി ലൊരംശമാണ്. ആ എഴുപതിരട്ടിയെ വീണ്ടും അറുപത്തൊമ്പത് ഇരട്ടിയാക്കി വർദ്ധിപ്പിച്ചിട്ടുമുണ്ട്. (മിശ്കാത്ത്)

എന്നാൽ ഈ തുലനത്തെപ്പറ്റി ഇമാം ഗസാലി ഇഹ്‌യായിൽ പറയുന്നതിങ്ങനെയാണ്. ഈ ലോകത്തിലെ തീക്ക് നരകാഗ്‌നിയുമാ യി യാതൊരു സാമ്യവുമില്ല. അഗ്‌നിശിക്ഷ ഈ ലോകത്തുവെച്ച് നടക്കുന്ന ശിക്ഷകളിൽ വെച്ചേറ്റവും കഠിനമാകയാൽ ആ രൂപ ത്തിൽ വിവരിക്കുന്നുവെന്നേയുള്ളു. നരകശിക്ഷയും ഐഹികശി ക്ഷയും തമ്മിലുള്ള അന്തരം എന്തുമാത്രമുണ്ടെന്നല്ലേ? നരകവാസികൾ ഇഹത്തിലെ തീ കാണുന്നതായാൽ അതിലേക്ക് എടുത്തുചാടി

മറ്റൊരു നബി വചനമിതാ:- ഹള്റത്ത് ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്തതാണിത്.
'നരകനിവാസികളുടെ ഭക്ഷണമായ സഖമിൽ നിന്ന് ഒരൽപം ഇഹലോകത്തേക്ക് വീണുപോയാൽ ഭൂലോകത്തുള്ള ഭക്ഷണസാധ നങ്ങളെല്ലാം നിശ്ശേഷം നശിക്കും. അപ്പോൾ ആ 'സഖം' ഭക്ഷിക്കു ന്നവരുടെ സ്‌ഥിതി എത്ര ദയനീയം!

അബൂഹുറൈറ (റ) നിവേദനം ചെയ്‌ത മറ്റൊരു ഹദീസ്: 'സ്വർ ഗവും നരകവും തമ്മിൽ ഒരുസംഭാഷണം നടക്കുകയുണ്ടായി. അ ഹംകാരികളേയും പോക്കിരികളേയും തിരഞ്ഞെടുത്ത് തന്നിട്ടുള്ളത് തനിക്കാണെന്ന് നരകം പറഞ്ഞു. അപ്പോൾ സ്വർഗത്തിൻറെ മറുപടി: ബലഹീനരും പദവിയില്ലാത്തവരും അവഗണിക്കപ്പെട്ടവരുമല്ലാതെ എനിക്കാരുമില്ല. ഞാനെന്തു ചെയ്യാനാണ്? അപ്പോൾ അല്ലാഹു സ്വർഗത്തെ സമാശ്വസിപ്പിക്കുകയാണ്: 'നീ എൻ്റെ അനുഗ്രഹമാണ്. എൻറെ ദാസരിൽ ഞാനുദ്ദേശിക്കുന്നവർക്ക് നീ മുഖേനയാണ് ഞാൻ ഗുണമേകുന്നത്. നരകത്തോട് അല്ലാഹു അരുളി: നീ എൻറെ ശിക്ഷ മാത്രം. എൻറെ ദാസരിൽ ഞാനുദ്ദേശിക്കുന്നവർക്ക് നീവഴി ഞാൻ ശിക്ഷ കൊടുക്കുന്നു. നിങ്ങളിൽ ഓരോരുത്തർക്കും നിറച്ചുകിട്ടും.' (മിശ്‌കാത്ത്)

നരകം കാക്കുവാനായി പത്തൊമ്പത് മലക്കുകളെ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഇക്കാര്യം വിശുദ്ധ ഖുർആനിലുണ്ട്. ആ സൂക്തം അവതരിച്ചപ്പോൾ നബിയുടെ കഠിന ശത്രുവായ അബൂജഹ്ൽ ഖുർആനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. 'കേട്ടില്ലേ പത്തൊമ്പത് മലക്കുകളാണത്രെ നരകത്തെ കാക്കുന്നത്. പതിനെട്ടെണ്ണവുമായി ഞാൻ നേരിട്ടുകൊള്ളാം. ഒരെണ്ണത്തെ മറ്റുള്ളവരെല്ലാംകൂടി നേരി ട്ടാൽ മതി!

ഈ സന്ദർഭത്തിലാണ് മറ്റൊരുസൂക്തം അവതരിച്ചത്. 'അവിശ്വാ സികളെ പരീക്ഷിക്കാൻ മാത്രമാണ് നാം അവരുടെ എണ്ണം നിർണ്ണ 74:31.

ആ മലക്കുകളുടെ കണ്ണുകൾ മിന്നൽപോലെയത്, കലമാൻറ കൊമ്പുകൾക്ക് തുല്യമായ പല്ലുകൾ. നിലത്തു കിടന്നിഴയുന്ന മുടി. ഇടിനാദത്തേക്കാൾ ഭയങ്കരശബ്ദം. ശ്വാസോഛ്വാസത്തോടൊപ്പം തീജ്വാലകൾ വമിയ്ക്കുക. ഇതൊക്കെയാണവരുടെ പ്രത്യേകതകൾ, അവരുടെ ആകാരവിശേഷങ്ങൾ അൽഭുതകരം തന്നെയാണ്. രണ്ടു ചുമലുകൾക്കിടയിലുള്ള അകലം ഒരു കൊല്ലത്തെ വഴിദൂരമത്രെ. ഒരു കൈപ്പത്തിയിൽ ലക്ഷക്കണക്കിലാളുകളെ നിർത്താൻ അവർ ക്കു കഴിയും. ചുരുക്കത്തിൽ ഏതു ഭീകരരൂപം പ്രാപിക്കാനും അവർക്ക് കഴിയുമെന്നു സാരം. നരകത്തിൻറെ കാവൽക്കാരായ ഈ മലക്കുകളുടെ ഹൃദയത്തിൽ ദയയുടെ അംശമേ അല്ലാഹു നിക്ഷേ പിച്ചിട്ടില്ല. കാഠിന്യവും നിർദ്ദാക്ഷിണ്യവും അതിൽ നിറച്ചിരിക്കുന്നു. ഈ പത്തൊമ്പതു മലക്കുകളുടെ നേതാവ് മാലിക്ക് എന്ന മലക്കാ ണ്. നരകവാസികൾ ഇങ്ങനെ വിലപിച്ചുകൊണ്ടിരിക്കും:- ' ഓ മാലിക്ക്! ഞങ്ങളെ ഒന്ന് മരിപ്പിച്ചുതന്നെങ്കിൽ'.

എന്നാൽ മാലിക്ക് ഇതിനു യാതൊരു മറുപടിയും നൽകുകയില്ല. സഹസ്രാബ്‌ദങ്ങളോളം നിലവിളി കേൾക്കുമ്പോൾ മാലിക്ക് പറയും:- 'അടങ്ങിയൊതുങ്ങി കിടന്നുകൊള്ളണം; അല്ലാഹുവിൻ്റ കോപം സഹിച്ചുകൊണ്ട്'.

സ്വർഗത്തിലെന്നപോലെ നരകത്തിലും മരണമില്ല. അവരുടെ തൊലി ഉരുകുമ്പോഴേക്കും മറ്റൊരു തൊലി ഉണ്ടായിക്കൊണ്ടിരി ക്കും. വേദനയുടെ കാഠിന്യത്താൽ പുളയുമ്പോൾ അവരുടെ കീഴ്‌ചു ണ്ട് പൊക്കിളിൻമേൽ എത്തും. മേൽഷുണ്ട് ശിരസ്സിലും. അത്രയ്ക്ക് അസഹനീയമായ നൊമ്പരം.

നിസ്‌കാരത്തിൻറെ ഫർസും, ശർത്തുംകൂടി പത്തൊമ്പതാണ ല്ലോ. നരകത്തെ കാക്കുന്ന മലക്കുകളുടെ എണ്ണവും തഥൈവ. നിസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുന്നവർക്ക് ഈ പത്തൊമ്പത് മലക്കുകളുടെ ശിക്ഷക്ക് പാത്രീഭവിക്കേണ്ടി വരില്ല തീർച്ച!

അല്ലാഹു നമ്മളെ നരകശിക്ഷയിൽ നിന്ന് രക്ഷിക്കട്ടെ ആമീൻ.

മലക്കുകൾ

മനുഷ്യൻ മണ്ണിനാൽ സൃഷ്ട്‌ടിക്കപ്പെട്ടു. മലക്കുകൾ പ്രകാശത്താ ലും. മനുഷ്യന്നുള്ളപോലെ മലക്കുകൾക്ക് ഇഛാശക്തിയില്ല. അല്ലാ ഹുവിന്റെ ഇഛ അവർ നടപ്പിൽ വരുത്തുന്നു. തൻമൂലം അവർ പാപമുക്തരാണ്. സദാനേരവും അവർ അല്ലാഹുവിൻറെ ആജ്ഞാ നുവർത്തികളായി നിലകൊള്ളുന്നു. അദൃശ്യരാണവർ. ഇഷ്ടമുള്ള രൂപംകൊള്ളാൻ അവർക്ക് കഴിയും. അവർക്ക് ഭക്ഷണമോ, ഉറക്ക മോ, വിസർജ്ജനമോ ഇല്ല. അവരിൽനിന്ന് ചില പ്രത്യേക വ്യക്തി കളുടെ പേരുകളും, ജോലികളും മറ്റും വിശുദ്ധ ഖുർആനിലും നബിവചനങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

പ്രവാചകൻമാർക്ക് ദിവ്യബോധനം നൽകിയിരുന്ന മലക്കാണ് ജിബ്രീൽ. സൃഷ്ട്‌ടികളുടെ ഭക്ഷണപാനീയങ്ങൾ ഏൽപ്പിക്കപ്പെട്ടത് മരണകാര്യങ്ങളുടെ അധികാരം അസ്റായീലി ന്നും, അന്ത്യ ദിനത്തിൻ്റെ കാഹളം ഇസ്‌റാഫീലിൻറെ കയ്യിലുമാ ണ്. നരക നേതൃത്വം മാലിക്കിനായതുപോലെ സ്വർഗത്തിൻറ കാവൽ ജോലി 'രിള്‌വാൻ' എന്ന മലക്കാണ് നിർവ്വഹിക്കുന്നത്. മനുഷ്യരുടെ നൻമതിൻമകൾ രേഖപ്പെടുത്താൻ നിശ്ചയിച്ചിട്ടുള്ള മലക്കുകളുടെ സംഘത്തിന്- കിറാമൻ കാത്തിബീൻ എന്ന് പേർ പറയുന്നു. ഇവരുടെ കീഴിലായും അല്ലാതെയും വേറെയും ധാരാളം മലക്കുകൾ ഉണ്ട്. അവരുടെ അംഗസംഖ്യയെപ്പറ്റിയൊന്നും നമുക്കറി വുനൽകിയിട്ടില്ല. അവരുടെ ആകൃതിയും പ്രകൃതിയുമെല്ലാം മനു ഷ്യഭാവനക്കതീതമാകയാൽ നമുക്കതൊന്നും ചിന്തിക്കേണ്ടതില്ല.

'അല്ലാഹുവിൻറെ ആജ്ഞ അവർ (മലക്കുകൾ) ലംഘിക്കയില്ല. കൽപ്പിക്കപ്പെടുന്നതെന്തും അവർ ചെയ്യുന്നു'. വി:ഖു.

'മഹൽ ഗ്രന്ഥം (ഖുർആൻ); അതിൽ സന്ദേഹമേ ഇല്ല; സൂക്ഷ്‌മ ശാലികൾക്ക് മാർഗദർശനമാണത്. അവർ അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും നിസ്ക്കാരം നിർവ്വഹിക്കുകയും, നാം അവർക്ക് നൽകിയതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യും. 2.2.

ഇബ്ലീസിൻെറ കഥ

'ഇബ്ലീസ്' എന്ന നാമം അപരനാമമത്രെ. ഇബ്‌ലീസിൻെറ ശരിയായ പേർ 'അസാസിൽ' എന്നാണ്. ആദ്യകാലത്ത് ഒരു ദൈവ ഭക്തനായിരുന്ന അസാസീൽ വഴിപിഴച്ചു പോയപ്പോൾ കിട്ടിയപേരാ ണ് ഇബ്ലീസ് എന്ന ഗുണനാമത്തിന് അറബി ഭാഷയിൽ പല അർത്‌ഥങ്ങളും കാണാം. സ്വന്തം കഴിവിൽ വിശ്വ സമില്ലാതെ പരാജയത്തിലാണ്ടവൻ' സദാചാരതൃഷ്ണ‌ നശിച്ചു അ നാചാരം തൊഴിലാക്കിയവൻ, ലക്ഷ്യത്തിലേക്കുള്ള പാത കാണാ തെ അമ്പരന്നവൻ ദൈവാനുഗ്രഹത്തിൽ ഇഛാഭംഗപ്പെട്ടവൻ എന്നി ങ്ങനെ പല അർത്ഥങ്ങളുമുണ്ട്.'

വിശുദ്ധ ഖുർആനിൽ പതിനൊന്നു സ്‌ഥലത്ത് ഇബ്ലീസിൻറെ പേർ എടുത്തുപറഞ്ഞിട്ടുണ്ട്. എല്ലായിടത്തും അവനെ ആക്ഷേപിച്ചു കൊണ്ടുതന്നെ. എന്നാൽ ഇത്രയും ശപിക്കപ്പെട്ട ആ വ്യക്തിയുടെ ആദ്യകാല ജീവിതകഥ അധികമാർക്കും അറിഞ്ഞുകൂടാ. മനുഷ്യനെ അല്ലാഹു സൃഷ്ടിക്കുന്നതിനു മുമ്പാണത്. ആദിമമനുഷ്യനായ ഹള്റത്ത് ആദം നബി (അ) സൃഷ്‌ടിക്കപ്പെടുന്നതിന് എത്രയോ സംവൽസരങ്ങൾക്ക് മുമ്പുതന്നെ ഇബ്ല‌ീസ് ജാതനായിക്കഴിഞ്ഞിരു ന്നു.

അയാൾ പരമഭക്തനും സാത്വികനുമായിട്ടാണ് ജീവിതമാരംഭിച്ച ത്. മലക്കുകളുടെ കൂടെയായിരുന്നു അയാളുടെ ജീവിതം; അവർക്ക് അദ്ധ്യാപനം നടത്തിക്കൊണ്ട്. അത്രയ്ക്കുംഉൽകൃഷ്‌ഠപദവിയിലായി രുന്നു ഇബ്ലീസ്. ഇയാൾ ജിന്ന് വർഗത്തിൽ പെട്ടതാണെന്ന് ഖുർ ആനിലുണ്ട്. ഇതാ ഒരു ഖുർആൻ വാക്യം:-

'അവൻ (ഇബ്ലീസ്) ജിന്ന് വർഗക്കാരനായിരുന്നു. അവൻ തൻറ രക്ഷിതാവിൻറെ കൽപന ധിക്കരിച്ചുകളഞ്ഞു. (അൽകഹ്ഫ്)

ആ ധിക്കാരത്തിന്റെ കഥ ഖുർആനിലുണ്ട്. ഇതാ ഖുർആൻ വചനം:


പരിശുദ്ധാത്മാവ് മാലാഖമാരോടുകൂടി ഇറങ്ങിവന്നു ഭൂലോക ത്ത് അധികാരം നടത്തുമെന്നും, കപടൻമാരെ ഭയപ്പെടുത്തുമെന്നും, തൻറെ കഠിന വചസ്സുകൾവഴി താക്കീതു ചെയ്യുമെന്നും ആ ദീർഘ ദർശനത്തിലുണ്ട്. കൃസ്‌ത്യാനികൾ ഈ ദീർഘദർശനം ഈസാനബി യെപ്പറ്റിയാണെന്നുവാദിക്കുന്നുണ്ട്. അതൊരിക്കലും യോജിക്കുന്നി ല്ല. കാരണംആഗതൻ ലക്ഷണങ്ങളും അവിടെ പറഞ്ഞിട്ടുണ്ട്. ഖഡ്ഗധാരിയും, വിധികർത്താവും, താക്കീതുനൽകുന്നവനും എന്ന വിശേഷണങ്ങൾ കൃസ്‌ത്യാനികൾ അവിടെ നിന്ന് മാച്ചുകളഞ്ഞിരി ക്കയാണ്. ഈ വിശേഷണങ്ങൾ ഈസാനബിക്ക് യോജിക്കാത്തത് കൊണ്ടാണവർ അങ്ങനെ ചെയ്‌തത്. ചെരിപ്പിനൊപ്പിച്ചു കാൽ മുറി ക്കുക. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് ആ വിശേഷ ണങ്ങൾ എന്തുമാത്രം അനുയോജ്യമാണെന്നവർ ചിന്തിച്ചതേയില്ല. പൂർവ്വവേദങ്ങൾ അതിന്റെ ആളുകൾ ഇഷ്‌ടംപോലെ മാറ്റിമറിച്ചു കളഞ്ഞു. വിശുദ്ധഖുർആൻ മാത്രം അത്തരം കൈകടത്തലിൽനി ന്നും സുരക്ഷിതമായി നിൽക്കുന്നു.

തുടരും