ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിന് ഇന്ന് 14 വർഷം : സമര പരമ്പരയുമായി സമസ്ത

 
ചെമ്പരിക്ക ഖാസിയും സമസ്ത വൈസ് പ്രസിഡ ന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തി നു ഇന്നേക്ക് 14 വർഷം. ആദ്യം ലോക്കൽ പൊലിസും ക്രൈം ബ്രാഞ്ചും പിന്നീട് സി.ബി.ഐയു മാണ് കേസ് അന്വേഷിച്ചത്. സി. ബി.ഐ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഖാസിയുടെ കുടുംബവും ശിഷ്യരും തൃപ്തരല്ല. മനഃശാസ്ത്ര വിദഗ്‌ധരുടെ സഹായത്തോടെ തയാറാക്കിയ മൂന്നാമത്തെ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലാണ്.

2010 ഫെബ്രുവരി 15നാണ് സി.എം മൗലവിയെ മരിച്ച നിലയിൽ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്. മൗലവിയുടേത് കൊലപാതകമാണോ എന്ന കുടുംബത്തിന്റെ സംശയത്തോടെയാണ് കേസ് മുന്നോട്ടു പോയത്. എന്നാൽ, ഖാസിയുടെ ശരീ രത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താനായില്ലെന്നും ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു സി.ബി.ഐ റിപ്പോർട്ട്. 2017 ജനുവരിയിൽ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഹൈക്കോടതി നിർദേശപ്രകാരം സി .ബി.ഐ തുടരന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. അന്വേഷണം അട്ടിമറിക്കുന്ന തിനെതിരേയും പ്രതികളെ പിടി കൂടണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ  കുടുംബാംഗങ്ങൾ പ്രത്യക്ഷ സമരം നടത്തിയിരുന്നു. അന്വേഷണ സംഘം 56 സാക്ഷികളെ കണ്ട് മൊഴിയെടുത്തിരുന്നു. ഖാസിയുടെ ചെരുപ്പും ടോർച്ചും ഊന്നുവടിയും പാറക്കെട്ടിനു സമീപത്ത് ഊരിവച്ച നിലയിലായിരുന്നു. അസുഖബാ ധിതനായ ഖാസിക്കു സ്വന്തം വീട്ടിൽനിന്ന് തനിച്ച് കടപ്പുറത്തേക്ക് എത്താൻ കഴിയില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബത്തിന്റെയും ശിഷ്യരുടെയും പരാതി. ഖാസിയുടെ മുറി പുറമെനിന്ന് പുട്ടിയ നിലയിൽ കാണപ്പെട്ടതും ദുരൂഹത വർധിപ്പിച്ചിരുന്നു. ഖാസിയുടെ കൊല യാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള സമസ്ത കേരള ജംഇയ്യതുൽ ഉലമ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സമര പരമ്പര നടന്നുവരികയാണ്.