സ്വർഗ്ഗത്തിന്റെ വില എത്രയാണ്?

ഒരു സ്ത്രീ മാനസിക വൈകല്യമുള്ള ഒരാളെ കണ്ടു.
അയാൾ ഒരു വടിയുമായി നിലത്ത് എന്തോ വരക്കുകയാണ്. 
സഹതാപം തോന്നിയ ആ സ്ത്രീ അയാളോട് ചോദിച്ചു: നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്?

അദ്ദേഹം പറഞ്ഞു: “ഞാൻ സ്വർഗ്ഗം വരച്ച് അതിനെ ഭാഗങ്ങളായി വിഭജിക്കുന്നു..”

അത് കേട്ട് അവൾ പുഞ്ചിരിച്ചു. അവൾ ചോദിച്ചു: എനിക്ക് ഒരു കഷണം എടുക്കാമോ?
ഇതിന് എത്ര ചെലവാകും?

അയാൾ അവളെ നോക്കി പറഞ്ഞു: അതെ, ഒരു കഷണത്തിന് ഇരുപത് റിയാലാണ്.

ആ സ്ത്രീ അയാൾക്ക് ഇരുപത് റിയാലും കുറച്ച് ഭക്ഷണവും നൽകി, അവൾ പോയി
ആ രാത്രിയിൽ അവൾ സ്വർഗ്ഗത്തിലാണെന്ന് സ്വപ്നത്തിൽ കണ്ടു..

രാവിലെ അവൾ തന്റെ ഭർത്താവിനോട് സ്വപ്നത്തെ കുറിച്ചും വികലാംഗനുമായി തനിക്ക് സംഭവിച്ചതിനെക്കുറിച്ചും പറഞ്ഞു.

അങ്ങനെ ഭർത്താവ് എഴുന്നേറ്റ് അയാളിൽ നിന്ന് സ്വർഗത്തിന്റെ ഒരു കഷണം വാങ്ങാൻ പോയി.

ഭർത്താവ് അയാളോട് പറഞ്ഞു: എനിക്ക് ഒരു സ്വർഗം വേണം, എത്രയാണ് വില?

ആ മനുഷ്യൻ പറഞ്ഞു: ഞാൻ സ്വർഗം വിൽക്കുന്നില്ല.
ഭർത്താവ് ആശ്ചര്യപ്പെട്ടു, ചോദിച്ചു: ഇന്നലെ താൻ എന്റെ ഭാര്യക്ക് ഒരു കഷണം ഇരുപത് റിയാലിന് വിറ്റല്ലോ!?
അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ഭാര്യ ഇരുപത് റിയാലിന് സ്വർഗം ആവശ്യപ്പെട്ടിട്ടില്ല.
അവൾ എന്റെ പ്രശ്നം പരിഹരിക്കുകയായിരുന്നു.. 

നിങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങൾ സ്വർഗം മാത്രമാണ് ആവശ്യപ്പെടുന്നത്, സ്വർഗത്തിന് നിശ്ചിത വിലയില്ല..

കാരണം സ്വർഗ്ഗപ്രവേശം സാധ്യമാകുന്നത് അന്യന്റെ പ്രശ്നം പരിഹാരിക്കുന്നതിലൂടെയാണ്.

നിങ്ങൾ പരസ്പരം പ്രശ്നങ്ങൾ പരിഹരിക്കുക..
കാരണം അന്യന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നവനെ അപകടങ്ങളിൽ നിന്ന് ദൈവം രക്ഷപ്പെടുത്തും...

അബൂ ത്വാഹിർ ഫൈസി മാനന്തവാടി 
👇