സമസ്ത നിലപാട് ജനാധിപത്യവിരുദ്ധമെന്ന് നജീബ് മൗലവി, മറുപടി കൊടുത്ത് എം.ടി അബൂബക്കർ ദാരിമി
ജനാധിപത്യവിരുദ്ധം: എന്താണത്?
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
✍️എം.ടി അബൂബക്കർ ദാരിമി
മർഹൂം കെകെ സ്വദഖത്തുല്ല ഉസ്താദിന്റെ നാൽപതാം ഉറൂസിൽ മഹാനവർകളുടെ മദ്ഹ് പറയുന്നേരം മൗലവിക്ക് സമസ്തക്കു നേരെ ജനാധിപത്യവിരുദ്ധത ആരോപിക്കലാണോ പണി? അതാണോ മൗലവിയുടെ ജനാധിപത്യം? വിമർശനമെന്നാൽ 'ജനങ്ങളുടെ ആധിപത്യം ജനങ്ങളാൽ' എന്ന 'ജനാധിപത്യ'മാണോ?
ദിവസങ്ങൾക്കു മുമ്പ് കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ അനുസ്മരണത്തിൽ മറ്റൊരു ജനാധിപത്യം വന്നു. സമസ്ത ബാംഗ്ലൂരിൽ സമ്മേളനം നടത്തിയത് ശരിയായില്ലത്രെ. കാരണം സമസ്ത 'കേരള' ജംഇയ്യത്തുൽ ഉലമയാണല്ലോ. കേരളത്തിനെന്താണ് ബാംഗ്ലൂരിൽ കാര്യം? അതിനാൽ ബാംഗ്ലൂരിലെ സമ്മേളനം ജനാധിപത്യവിരുദ്ധം. അതും, കർണ്ണാടക മുഖ്യൻ സിദ്ധരാമയ്യ ഉൽഘാടനം ചെയ്തതുകൊണ്ട് രൂക്ഷമായ ജനാധിപത്യവിരുദ്ധം!
കീഴന ഉസ്താദിന്റെ ഏറ്റവും വലിയ മനാഖിബായി ജനാധിപത്യവാദി പറഞ്ഞത് കീഴനഓർ 1950 കളിൽ തന്നെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഴിതെറ്റുമെന്ന് വിലയിരുത്തിയിട്ടുണ്ടത്രേ! ഇതാണോ കീഴനയുടെ ആണ്ടനുസ്മരണത്തിൽ മദ്ഹ് ആയി പറയേണ്ടത്? വേറെ എന്തെല്ലാം പറയാനുണ്ട്? ഓറിനെ ഇങ്ങനെ അപമാനിക്കലാണോ മൗലവിയുടെ ജനാധിപത്യം?
സയ്യിദുൽ ഉലമ പറഞ്ഞത്, കിഴക്കോ പടിഞ്ഞാറോ ഉള്ള മൗലവിമാർ സമസ്ത എവിടെ സമ്മേളനം വയ്ക്കണമെന്ന് ഉപദേശിക്കാൻ വരേണ്ട. അവർക്ക് മറുപടിയും പറയുന്നില്ല. അവർക്കുള്ള മറുപടി ഈ സമ്മേളനമാണ്. കോഴിക്കോട് മുഖദ്ദസ് സമ്മേളനം എന്നാണ്.
ഇതെങ്ങനെയാണ് ജനാധിപത്യവിരുദ്ധമാകുന്നത്? വിമർശനമാണത്രെ ജനാധിപത്യം!ഏതായാലും ശർഇനു വിരുദ്ധമെന്നോ ഫിഖ്ഹിനു വിരുദ്ധമെന്നോ പറയാനില്ല. അതിനാൽ പൊളിറ്റിക്സുകാരുടെ ജനാധിപത്യവിരുദ്ധം കൊണ്ട് ആണ്ടനുസ്‌മരിച്ചതാണ്. കുഴപ്പമില്ല.
Post a Comment