ശൈഖ് ഹുസൈൻ ബിൻ അഹ്മദ് അൽ ബദവി വഫാത്തായി
ആഫ്രിക്കയിലെ പ്രശസ്ത പണ്ഡിതനും, പ്രബോധകനും, സൂഫിയുമായ ശൈഖ് അൽ ഹുസൈൻ ബിൻ അഹ്മദ് അൽ ബദവി യാത്രയായി.
പ്രശസ്ത പണ്ഡിത കുടുംബത്തിലായിരുന്നു ജനനം.
പിതാമഹൻ സുപ്രസിദ്ധ പണ്ഡിതൻ അൽ ഹബീബ് സ്വാലിഹ് ബിൻ അലവി ജമലുല്ലൈലിയാണ്.
ആദ്യം പിതാവിൽ നിന്നും പിന്നെ സഹോദരങ്ങളിൽ നിന്നും പിന്നെ ആഫ്രിക്കയിലെ പ്രശസ്ത പണ്ഡിതന്മാരിൽ നിന്നും മതവിദ്യാഭ്യാസം നേടി.
ആഫ്രിക്കൻ നാടുകളിൽ ധാരാളം ദീനി സ്ഥാപനങ്ങൾ പടുത്തുയർത്തിയ അദ്ദേഹം മുഖാന്തരം നിരവധി പേർ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിൽ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
90 വയസ്സായിരുന്നു പ്രായം.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.. ആമീൻ
Post a Comment