സുബ്ഹ് നമസ്‌കാരത്തിന്റെയും അസർ നമസ്‌കാരത്തിന്റെയും മഹത്വം.

 
 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: രാത്രിയിലേയും പകലിലേയും മലക്കുകൾ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കും. അവർ സുബഹ്‌നമസ്‌കാര സമയത്തും അസർനമസ്‌കാര സമയത്തുമായി ഒരുമിച്ചു കൂടുന്നതാണ്. ശേഷം നിങ്ങളുടെ കൂടെ രാത്രിയിലുണ്ടായിരുന്ന മലക്കുകൾ ആകാശത്തേക്ക് കയറിപ്പോകുന്നു. അപ്പോൾ അല്ലാഹു അവരോടു (മനുഷ്യരെകുറിച്ച് അവൻ ഏറ്റവും
നന്നായി അറിയുന്നവനാണെങ്കിലും) അവരെ കുറിച്ച് ചോദിക്കും. നിങ്ങൾ എന്റെ അടിമകളെ എങ്ങിനെയാണ്ഉപേക്ഷിച്ചു പോന്നത്. അപ്പോൾ അവർ പറയും. ഞങ്ങൾ അവരുടെ അടുത്ത് ചെല്ലുമ്പോഴും
ഞങ്ങൾ അവിടെ നിന്ന് മടങ്ങി വരുമ്പോഴും അവർ നമസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. (ബുഖാരി, മുസ്‌ലിം)

════❁ ✿ ✿ ❁════

ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും അസർ നമസ്‌കാരം ഉപേക്ഷിച്ചാൽ അയാളുടെ കർമ്മങ്ങളെല്ലാം നഷ്ടപ്പെടുന്നതാണ്. (ബുഖാരി )

════❁ ✿ ✿ ❁════

അബൂമൂസൽ അശ്അരി(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: ആരെങ്കിലും രണ്ട് തണുപ്പ് നമസ്‌കാരങ്ങൾ (ഫജ്‌റും, അസറും) നിർവ്വഹിക്കുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി)

════❁ ✿ ✿ ❁════

 ഇബ്‌നു മസ്ഊദ്(റ) നിവേദനം, ഒരിക്കൽ ഒരു മനുഷ്യൻ ഒരു സ്ത്രീയെ ചുമ്പിച്ചുപോയി. ഉടനെ അദ്ദേഹം പ്രവാചക(സ)ന്റെ സന്നിധിയിൽ വന്നുകൊണ്ട് സംഭവം ഉണർത്തി. തദവസരത്തിൽ അല്ലാഹു ഈ
ആയത്ത് അവതരിപ്പിച്ചു. ”പകലിന്റെ രറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിർവഹിക്കുക. തീർച്ചയായും സൽകർമ്മങ്ങൾ ദുഷ്‌കർമ്മങ്ങളെ നീക്കികളയുന്നതാണ്.” (11/114)

അദ്ദേഹം ചോദിച്ചു പ്രവാചകരെ(സ), ഇത് എനിക്ക് മാത്രം പ്രത്യേകമായതാണോ? അവിടുന്ന് അരുളി: എന്റെ ഉമ്മത്തിന് മുഴുവനുമുളളതാണ്. (മുതഫഖുൻ അലൈഹി)

════❁ ✿ ✿ ❁════