സമസ്ത ക്വിസ്: 100 ചോദ്യങ്ങളും ഉത്തരങ്ങളും

1.കേരളത്തിലെ മുസ്‌ലിം മഹഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഏത്?

സമസ്ത

2. ബിദ്അത്തിന്റെ വിഷബീജങ്ങള്‍ ജനമനസ്സുകളില്‍ കുത്തിവെക്കാന്‍ ആദ്യമായി കേരളത്തിൽ കടന്നുവന്ന സംഘം ഏത്.?

ഐക്യ സംഘം

3. ഐക്യ സംഘത്തിൻറെ ബിദ്അത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ മലബാറിലെ ഉലമാക്കൾ താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകിയവർഷം ഏത്.?

1925

4. ആ താൽക്കാലിക കമ്മിറ്റിയുടെ പ്രസിഡണ്ട് ആരായിരുന്നു.?

മുഹമ്മദ് മീറാന്‍ മുസ്‌ലിയാർ

5. താൽക്കാലിക കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു.?

പാറോല്‍ ഹുസൈന്‍ സാഹിബ്

6. സമസ്ത രൂപീകൃതമായ വർഷം ഏത്? 
1926

7. സമസ്ത രൂപീകരിക്കപ്പെട്ട മാസം ഏത് ?
ജൂൺ

8. സമസ്ത രൂപീകരിക്കപ്പെട്ട ഡേറ്റ് ഏത് ?
26

9. സമസ്ത രൂപീകരിക്കാൻ യോഗം ചേർന്ന സ്ഥലം ഏത് ?

കോഴിക്കോട് ടൗൺ ഹാൾ

10. ആരുടെ അധ്യക്ഷതയിൽ ആണ് സമസ്ത രൂപീകരണയോഗം നടന്നത്.?

സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങൾ

11. സമസ്ത രൂപീകരണ യോഗത്തിൽ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകിയത് ആര് ?
വരക്കൽ മുല്ലക്കോയ തങ്ങൾ 

12. സമസ്തയുടെ പ്രഥമ പ്രസിഡണ്ട് ആര്.?

സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങൾ

13. സമസ്തയുടെ പ്രഥമ സെക്രട്ടറി ആര്?
പള്ളിവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ 

14. സമസ്തയുടെ പ്രഥമ വൈസ് പ്രസിഡണ്ട്മാർ ആരൊക്കെ ?

•പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാർ
•വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ 
•പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍  
•കെ.പി. മീറാന്‍ മുസ്‌ലിയാര്‍

15. സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എന്ന്?

1927 ഫെബ്രുവരി 27-ന്

16. സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എവിടെ?

താനൂരില്‍

17. പ്രസ്തുത സമ്മേളനത്തില്‍ വെച്ച് സംഘടനക്ക് മുഖപത്രം തുടങ്ങാന്‍ തീരുമാനിച്ചു. ഏത് പത്രം.?

അൽ ബയാൻ

18. അല്‍ ബയാന്‍ മാസികയുടെ പ്രഥമ ലക്കം പുറത്തിറങ്ങിയത് എന്ന്?

1929 ഡിസംബര്‍ മാസത്തില്‍

19. നൂരിഷാ ത്വരീഖത്തിന്റെ ആത്മീയ ചൂഷണങ്ങള്‍ കണ്ടെത്തി സമസ്ത സമൂഹത്തോട് പറഞ്ഞത് ഏത് വർഷം?

1974 ഡിസംബര്‍ 16 ന്

20. ആലുവാ ത്വരീഖത്ത് വ്യാജമാണെന്ന് പ്രഖ്യാപിച്ചത് ഏത് വർഷത്തിൽ?

2006 മാര്‍ച്ച് 29-ന് 

21. എം.ഇ.എസ്സിന്റെ ശരീഅത്തു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍കരിച്ചത് ഏത് വർഷം?

27-10-1970നു 

22. സമസ്തയുടെ ഊന്നുവടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ബഹുജന പ്രസ്ഥാനം.?

സുന്നി യുവജനസംഘം (എസ്.വൈ.എസ്).

23. ഏറ്റവും കൂടുതൽ കാലം സമസ്തയുടെ പ്രസിഡന്റ് ആയത് ആര്.?

കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ

24. ഏറ്റവും കൂടുതൽ കാലം സമസ്തയുടെ സെക്രട്ടറി ആയത് ആര്.?

ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ

25. സമസ്തയുടെ പത്രം ഏത്?

സുപ്രഭാതം 

26. ജിഫ്രി മുത്തുക്കോയ തങ്ങൾ വരെ സമസ്തയെ നയിച്ച പ്രസിഡണ്ടുമാർ എത്ര ?

ജിഫ്രി തങ്ങൾ അടക്കം 11 പേർ

27. തബ്ലീഗ് ജമാഅത്ത് പുത്തൻ വാദികളുടെ ജമാഅത്ത് ആണെന്ന് സമസ്ത മുശാവറ പ്രഖ്യാപിച്ച വർഷം ഏത്.?

16-10-1965ന് 

28. ആ മുശാവറയുടെ അധ്യക്ഷൻ ആരായിരുന്നു.

കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ

29. തബ്ലീഗ് ജമാഅത്തിനെതിരെ തീരുമാനമെടുത്തതിന്റെ പേരിൽ സമസ്തയിൽ നിന്ന് പുറത്തുപോയ വിഭാഗം ഏത് ?

അഖില കേരള ജംഇയ്യത്തുൽ ഉലമ.



30. ഈ സംഘടനക്ക് നേതൃത്വം നൽകിയിരുന്നത് ആരെല്ലാം.?

ശൈഖ് ഹസന്‍ ഹസ്‌റത്ത്, മഞ്ചേരി
 അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍,
 അബ്ദുര്‍റഹ്മാനുല്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍, 
കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഇതിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്.

31. അവർ ആരംഭിച്ച പ്രസിദ്ധീകരണം ഏത്?

 ‘ജംഇയ്യത്ത്’ 

32. ഈ സംഘടനയിൽ അംഗമായിരുന്ന ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതൻ ആര്?

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ 

33. ഇവിടെ അഖിലയും വേണ്ട കോകിലയും വേണ്ട സമസ്ത മതി എന്നു പറഞ്ഞ മഹാൻ ആര്?

പി.എം.എസ്.എ പൂക്കോയ തങ്ങൾ

34. പിന്നീട് അഖിലകേരള ജംഇയ്യത്തുൽ ഉലമക്ക് എന്തുപറ്റി.?

പിരിച്ചു വിടേണ്ടിവന്നു.





35. അഖില കേരള ജംഇയ്യത്തുൽ ഉലമ പിരിച്ചുവിടാൻ ഉണ്ടായ കാരണമെന്ത്.?

തബ്ലീഗ് ജമാഅത്തിനെ കുറിച്ച് പഠിക്കാൻ അവർ ഒരു സമിതിയെ ചുമതലപ്പെടുത്തുകയും ആ സമിതി സമസ്ത കണ്ടെത്തിയ അതേ കാര്യങ്ങൾ കണ്ടെത്തുകയും ചെയ്തു.

36. സമസ്ത മുശാവറ വാങ്കിലും ഖുത്തുബയിലും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചത് ഏത് വർഷം 

8-4-67നു

37. പ്രസ്തുത മുശാവറ യോഗത്തിന്റെ അധ്യക്ഷൻ ആരായിരുന്നു.?

കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ.

38. ഇതിൻറെ പേരിൽ സമസ്തയിൽ നിന്ന് രാജിവച്ച് പുറത്തുപോയ പ്രസിഡൻറ് ആര്.?

സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ

39. ഇദ്ദേഹം പിന്നീട് തന്റെ ചില ശിഷ്യന്മാരുടെയും കൂട്ടുകാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മറ്റൊരു സംഘടന രൂപീകരിച്ചു ആ സംഘടനയുടെ പേരെന്ത്.?

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ

40. സമസ്തയുടെ പ്രഥമ കീഴ്ഘടകം ഏത്?
 
- സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്

41. സമസ്ത വിദ്യാഭ്യാസ ബോർഡ് ഒന്നാം നമ്പറായി അംഗീകാരം നൽകിയ മദ്രസ ഏത്? 

- ബയാനുൽ ഇസ്ലാം മദ്രസ പുതുപ്പറമ്പ്

42. സമസ്ത വിദ്യാഭ്യാസ ബോർഡിൻറെ പ്രഥമ പ്രസിഡണ്ട് ആര്? 

-കെ പി എ മുഹിയുദ്ദീൻ മുസ്‌ലിയാർ പറവണ്ണ

43. വിദ്യാഭ്യാസ ബോർഡിൻറെ പ്രഥമ ജനറൽ സെക്രട്ടറി ആര്? 

- കെപി ഉസ്മാൻ സാഹിബ്

44. സമസ്തയുടെ രണ്ടാമത്തെ ജനറൽ സെക്രട്ടറി? 

- പറവണ്ണ മുഹിയിദ്ദീൻ കുട്ടി മുസ്‌ലിയാർ

45. സമസ്തയുടെ ഭരണഘടന രജിസ്റ്റർ ചെയ്തത് എന്ന്? 

-1934 നവംബർ 14

46. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ട്രഷറർ

- സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ

47. സമസ്ത സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്ഥാപക പ്രസിഡണ്ട് കൂടിയായ പണ്ഡിതനാര്? 

- പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ



48. സമസ്തയുടെ പ്രഥമം മുശാവറ അംഗങ്ങളിൽ അവസാനം വഫാത്തായത് ആര്? 

- കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ

49. സമസ്തയുടെ 40 വർഷത്തെ ജനറൽ സെക്രട്ടറിയായിരുന്ന വിഖ്യാത പണ്ഡിതൻ ആര്? 

- ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ

50. താനൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന സമസ്തയുടെ പ്രസിഡണ്ട് ആയിരുന്ന ഒരു പണ്ഡിതൻ? 

- മർഹൂം കെ കെ അബൂബക്കർ ഹസ്രത്ത്

51. സമസ്തയുടെ കീഴിൽക്കടമായ സുന്നി യുവജന സംഘത്തിൻറെ ഇപ്പോഴത്തെ മുഖപത്രം ഏത്? 

- സുന്നി അഫ്കർ വരിക

52. ആദ്യകാല സമസ്ത മുശാവറയിലെ പ്രായം കുറഞ്ഞ മഹാൻ? 

- കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ

53. സമസ്തയുടെ നാലാമത്തെ ജനറൽ സെക്രട്ടറി ആര്? 

-സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ

54. സുപ്രഭാതം ദിനപത്രം ആരംഭിച്ച വർഷം ഏത് ?

2014

55. സുപ്രഭാതം പ്രസിദ്ധീകരിക്കുന്ന പബ്ലിക്കേഷൻ ഏത് ?

സമസ്തക്ക് കീഴിലുള്ള ഇഖ്റഅ് പബ്ലിക്കേഷൻ 

56. എത്ര എഡിഷനുകളോടു കൂടെയാണ് സുപ്രഭാതം ആരംഭിച്ചത്.?

6 എഡിഷൻ

57. സുപ്രഭാതത്തിന്റെ സ്ഥാപകൻ എന്ന പേരിൽ അറിയപ്പെടുന്ന പണ്ഡിതൻ ആര് ?

കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ

58. സമസ്തയുടെ വിദ്യാർത്ഥി സംഘടന എസ്കെഎസ്എസ്എഫ് രൂപം കൊണ്ടത് ഏതു വർഷം? 

1989

59. എസ്കെഎസ്എസ്എഫ് ൻറെ മുഖപത്രം ഏത്?

സത്യധാര 

60. എസ്കെഎസ്എസ്എഫ് സ്ഥാപക പ്രസിഡണ്ട് ആര്? 

അഷറഫ് ഫൈസി കണ്ണാടിപറമ്പ്

61. എസ്കെഎസ്എസ്എഫ് സ്ഥാപക സെക്രട്ടറി ആര്?

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്



62. എസ്കെഎസ്എസ്എഫ്ന്റെ പ്രമേയം എന്ത്?

വിജ്ഞാനം, വിനയം, സേവനം

63. എസ്.കെ.എസ്.എസ്.എഫിന്റെ കീഴീൽ ഉള്ള പ്രസിദ്ധീകരണ വിഭാഗം

ഇസ്ലാമിക് സാഹിത്യ അക്കാദമി(isa)

64. SKSSF പ്രബോധന രംഗത്ത് പ്രവർത്തിക്കുന്ന കീഴ്ഘടകം ഏത് ?

 ഇബാദ്, 

65. SKSSF ഉപരിപഠന രംഗത്ത് മാർഗനിർദ്ദേശം നൽകുന്ന കീഴ്ഘടകം?

 ട്രെന്റ് 

66. SKSSF ഖുർആൻ പ്രചാരണ പ്രവത്തനങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട കീഴടക്കം ഏത്?

 ഖുർആൻ സ്റ്റഡി സെൻറർ

 67. വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കീഴ്ഘടകം ഏത്?

 എസ്.കെ.എസ്.എസ്.എഫ്. ക്യാപസ് വിംഗ് 

68. SKSSF മത വിദ്യാർഥികളുടെ കൂട്ടായ്മ?

 'ത്വലബ', 



69. SKSSF സന്നദ്ധ സേവാസംഘങ്ങളുടെ കൂട്ടായ്മ? 

'വിഖായ', 

70. SKSSF ആദർശ പ്രചരണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടന? 

 'ഇസ്തിഖാമ' 

71. SKSSF നവമാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സംഘടന.?

സൈബർ വിംഗ് 

 72. സമസ്തയുടെ അറുപതാം വാർഷിക സമ്മേളനം നടന്ന വർഷം?
1985

73. സമസ്ത അറുപതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത് ആര്.?

ശംസുൽ ഉലമാ


74. സമസ്തയുടെ 85ാം വാർഷികം നടന്ന വർഷം?

2012

75. സമസ്തയുടെ 85ാം വാർഷികം നടന്ന സ്ഥലം ഏത്?

വേങ്ങരയ്ക്കടുത്ത കൂരിയാട്

76. 85 ആം വാർഷികത്തിന്റെ പ്രമേയം എന്തായിരുന്നു.?

സത്യസാക്ഷികളാവുക

77. 85 ആം വാർഷിക സമ്മേളനത്തിന്റെ നഗരിക്ക് നൽകിയ പേര് എന്തായിരുന്നു ?

വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ

78. സമസ്തയുടെ 90ആം വാർഷികം നടന്ന സ്ഥലം ഏത്.?

ആലപ്പുഴ

79. തൊണ്ണൂറാം വാർഷികത്തിന്റെ പ്രമേയം എന്തായിരുന്നു..?

സമസ്ത, ആദർശ വിശുദ്ധിയുടെ 90 വർഷം 

80. തൊണ്ണൂറാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ആര് ?

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ 

81. സമസ്തയുടെ നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം നടന്നത് എവിടെ?

ബാംഗ്ലൂർ പാലസ് ഗ്രൗണ്ട്

82. നേരിട്ട് സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന ബിരുദ ദാന കോളേജ് ഏതാണ്?

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ



83. ജാമിഅയുടെ ജൂനിയർ കോളേജുകൾ ഏതെല്ലാം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു?

കേരളം, കർണാടക, തമിഴ്നാട്

84. 2023 സമസ്ത ആരംഭിച്ച പുതിയ വിദ്യാഭ്യാസ സംവിധാനം ഏത്?

SNEC

85. SNEC കോഴ്സുകൾ പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് നൽകുന്ന ബിരുദത്തിന്റെ പേര് എന്താണ് ?

സനാഇ, സനാഇയ്യ

86. ഈ ബിരുദ നാമങ്ങൾ പ്രഖ്യാപിച്ചത് എവിടെ വെച്ച്?

ബാംഗ്ലൂരിൽ വെച്ച് നടന്ന സമസ്താ നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ

87. SNEC യുടെ ഫുൾ നാമം എന്താണ്?

Samastha National education council

88. SNEC യുടെ പ്രഥമ ചെയർമാൻ ആര് ?

സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ 

89.പെൺകുട്ടികൾക്കായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നേരിട്ട് നടത്തുന്ന കോഴ്സുകൾ ഏതാണ്.?
ഫാളില, ഫളീല


90 ഫാളിലാ ഫളീല സംവിധാനത്തിന്റെ പ്രഥമ ചെയര്‍മാന്‍ ആര്?

എം.ടി അബ്ദുല്ല മുസ്‌ല്യാർ 

91 സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനം ഏത് വർഷത്തിലാണ് നടക്കുന്നത്.?

2026

92. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശനങ്ങളിലധിഷ്ഠിതമായ ഒരു ബാലസമൂഹമായി പ്രവര്‍ത്തിക്കുക.ഇത് ഏതു സംഘടനയുടെ ഭരണഘടനയിൽ പെട്ടതാണ്.?

SKSBV


93. SKSBV യുടെ ഫുൾ ഫോം എന്ത്?

സമസ്ത കേരള സുന്നി ബാല വേദി 

94. SKSBVയുടെ സ്ഥാപക ദിനം എന്ന് ?

ഡിസംബർ 26

95. കോട്ടുമല ടി എം ബാപ്പു മുസ്ലിയാർക്ക് ശേഷം സമസ്ത കേരള വിദ്യാഭ്യാസ ബോർഡിൻറെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതൻ ആര്?

എം.ടി അബ്ദുല്ല മുസ്ലിയാർ

96. സുന്നി യുവജന സംഘത്തിന് കീഴിൽ പുറത്തിറങ്ങുന്ന സുന്നി അഫ്കാർ വാരിക പ്രകാശിതമായത് ഏതു വർഷം?

1991 സെപ്റ്റംബർ 18

97. സമസ്ത നടത്തുന്ന പ്രീ സ്കൂളുകളുടെ പേര് എന്താണ്?

അൽ ബിറ്ർ 

98. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മ ഏത്?

 സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ(SMF)

99. സുന്നി മഹല്ല് ഫെഡറേഷന്റെ സ്റ്റേറ്റ് കമ്മിറ്റി രൂപീകൃതമായ വർഷം ഏത് ?

1987

100. സുന്നി മഹല്ല് ഫെഡറേഷൻ പ്രഥമ ഭാരവാഹികൾ ആരെല്ലാം ?

ശൈഖുനാ ശംസുൽ ഉലമാ പ്രസിഡന്റ്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി, 
ഡോക്ടർ യു ബാപ്പുട്ടി ഹാജി ട്രഷറർ.