സമയത്തെ കീഴ്പ്പെടുത്താനുള്ള ചില നിർദ്ദേശങ്ങൾ

1. സമയത്തെ കീഴ്പ്പെടുത്തി തരാൻ വേണ്ടി  അല്ലാഹുവിനോട് ദുആ ചെയ്യുക. കാര്യങ്ങൾ കൃത്യ സമയത്ത് ചെയ്യാൻ കഴിയാതിരിക്കുന്നതും പിന്നീടേക്ക് മാറ്റി വെക്കേണ്ടി വരുന്നതും അല്ലാഹുവിന്റെ തൗഫീഖ് ഇല്ലാത്തതിനാലാണ്.

2. റബ്ബിന്റെ ദാനമാണ് സമയം,അതിനാൽ ഒഴിവു സമയങ്ങളിൽ വഞ്ചിതനാവുന്നില്ല എന്ന് ഉറപ്പ് വരുത്തുക.ഒരു ദിവസത്തിലെ 86400 സെക്കന്റിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്.

3. സമയത്തെ ചിട്ടപ്പെടുത്തി ഫലപ്രദമായി ഉപയോഗിക്കുക.ഏതൊരു കാര്യം ചെയ്യുമ്പോളും സമയം ക്രമീകരിക്കുക. കൂടുതൽ നന്മ ലഭിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ഉപയോഗിക്കുക.

4. പ്ലാനിങ് ഉണ്ടാവുക.ഏറ്റവും എളുപ്പമുള്ള രീതിയിൽ സമയത്തെ പ്രയോചനപ്പെടുത്തുക.

5. നൈമിഷതകൾ തടസ്സമായി കാണാതിരിക്കുക.ദുനിയാവിലെ സുഖസൗകര്യങ്ങളൊന്നും തന്നെ ശാശ്വതമല്ല. ഓരോ നിമിഷവും എന്തിനു വേണ്ടി ചിലവഴിച്ചു എന്ന് നാളെ ചോദിക്കപ്പെടുന്നതാണ്.

6.ആരോഗ്യവും സമയവും വ്യക്തമായി ഉപയോഗിച്ചാൽ രോഗസമയത്തേക്കും മരണത്തിനു ശേഷവും അതൊരു പുണ്യമായി മാറും,അതിനാൽ ആരോഗ്യ സമയത്ത് നന്മകൾ വർധിപ്പിക്കാനായി സമയം കണ്ടെത്തുക 
 
സമയം ഉണ്ടാകലല്ല, അത് ഉണ്ടാക്കി ചെയ്യലാണ് ഉത്തമം