സത് വൃത്തരുടെ സ്മശാനത്തിൽ ഒരു നല്ലവനായ നായ

ഒരു മനുഷ്യൻ ജനങ്ങളുടെ സ്മശാനത്തിൽ ഒരു നായയെ കുഴിച്ചിട്ടു. ആളുകൾ ജഡ്ജിയോട് പരാതിപ്പെട്ടു.
ജഡ്ജി അയാളെ വിളിച്ചുവരുത്തി, ആരോപണത്തിന്റെ നിജസ്ഥിതി ആരാഞ്ഞു.
അയാൾ പറഞ്ഞു: അതെ സർ കേട്ടത് ശരിയാണ്. ആ നായ എന്നോട് ഒസിയ്യത്ത് ചെയ്തിരുന്നു. ഞാൻ അതിന്റെ ഇഷ്ടം നിറവേറ്റി...

ജഡ്ജി പറഞ്ഞു: സത് വൃത്തരുടെ സ്മശാനത്തിൽ ഒരു നായയെ കുഴിച്ചിടാനും ഞങ്ങളെ കളിയാക്കാനും നിങ്ങൾക്കെന്തവകാശം.!?

അയാൾ പറഞ്ഞു: ജഡ്ജിക്ക് 1000 ദിനാർ നൽകാനും ആ നായ എന്നെ ഉപദേശിച്ചിട്ടുണ്ട്.

ജഡ്ജി പറഞ്ഞു: ചത്ത നായയോട് ദൈവം കരുണ കാണിക്കട്ടെ..!!

ജഡ്ജി ജനങ്ങളെ അത്ഭുതപ്പെടുത്തി, എങ്ങനെയാണ് അദ്ദേഹം തന്റെ അഭിപ്രായം സ്പോട്ടിൽ മാറ്റിയത് !!

ജഡ്ജി അവരോട് പറഞ്ഞു: "ആശ്ചര്യപ്പെടേണ്ട. 
ഈ നായയെ കുറിച്ച് ഞാനിപ്പോൾ ചിന്തിച്ചു.. അപ്പോഴാണ് എനിക്ക് ബോധ്യമായത്, ഇത് അസ്ഹാബുൽ കഹ്ഫിന്റെ കൂടെ ഗുഹയിൽ താമസിച്ച ആ നായയുടെ (ഖുർആൻ പരാമർശിച്ച ഒരു നായ) സന്താന പരമ്പരയിൽ പെട്ട ഒരു നല്ല നായയാണ് ..!!
.............
ചില ആളുകൾ
അവരുടെ തത്വങ്ങളും നിലപാടുകളും മാറ്റുന്നത് ഇങ്ങനെയാണ്.. അസത്യം പറയുകയും അവരുടെ ആഗ്രഹങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി അതിനെ വ്യാഖ്യാനിച്ചു വെളുപ്പിക്കുകയും ചെയ്യുന്നു..

അബൂ ത്വാഹിർ ഫൈസി മാനന്തവാടി 
👇