രാജാവ് വിധിച്ച വധശിക്ഷ..!!
രാജാവ് ഒരു മരപ്പണിക്കാരന് വധശിക്ഷ വിധിച്ചു.
ആ വാർത്ത അവനറിഞ്ഞു, ആ രാത്രി അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
ഭാര്യ അയാളോട് പറഞ്ഞു:
പ്രിയനേ ഇന്നും നിങ്ങൾ മറ്റ് രാത്രികൾ പോലെ ഉറങ്ങുക,
അല്ലാഹു ഏകനാണ്, വാതിലുകൾ ധാരാളമുണ്ട്!
ആശ്വാസത്തിന്റെ വാക്കുകൾ അയാളുടെ ഹൃദയത്തിൽ പതിച്ചു. കണ്ണുകൾ ഉറങ്ങി, അയാൾ മയങ്ങി...
പിറ്റേദിവസം പട്ടാളക്കാർ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്.
വിളറിയ മുഖത്തോടെ
അവളെ വിശ്വസിച്ചതിൽ നിരാശയോടെയും ഖേദത്തോടെയും ഹൃദയവേദനയോടെയും അയാൾ നോക്കി..
വിറയ്ക്കുന്ന കൈകളോടെ അയാൾ വാതിൽ തുറന്നു..
തന്നെ കൈയോടെ പിടികൂടാൻ വന്ന കാവൽക്കാരുടെ അടുത്തെത്തി..
അവർ പറഞ്ഞു:
രാജാവ് മരിച്ചിരിക്കുന്നു, നിങ്ങൾ അദ്ദേഹത്തിന് ശവപ്പെട്ടി ഉണ്ടാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു..
അയാളുടെ മുഖം പ്രകാശിച്ചു, ക്ഷമാപണത്തോടെ ഭാര്യയെ നോക്കി.
അയാൾ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞത് ഓർത്തു:
എല്ലാ രാത്രിയും ഉറങ്ങുന്നതു പോലെ ഉറങ്ങുക.. കാരണം അല്ലാഹു ഏകനാണ്, വാതിലുകൾ ധാരാളം..!!
ദാസന്മാർ ചിന്തിച്ച് മടുക്കുന്നു...
അല്ലാഹു കാര്യങ്ങൾ തീരുമാനിക്കുന്നു...
സ്ഥാനമാനങ്ങൾ കൊണ്ട് അഭിമാനിക്കുന്നവൻ ഫറോവയെ ഓർക്കട്ടെ.!!
പണംകൊണ്ട് പ്രതാപം നടിക്കുന്നവൻ ഖറൂനിനെ ഓർക്കട്ടെ.!!
വംശത്തിൽ പ്രതാപം കൊള്ളുന്നവൻ അബൂ ലഹബിനെ ഓർക്കട്ടെ.!!
മഹത്വവും പ്രതാപവും അല്ലാഹുവിന് മാത്രം..!!
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
👇👇
https://www.facebook.com/groups/245908067239612/permalink/387222466441504/
Post a Comment