രാജകുമാരിയോട് പണ്ഡിതൻ പറഞ്ഞ മറുപടി
താർത്താരികൾ ഇസ്ലാമിക രാജ്യങ്ങൾ പിടിച്ചടക്കി ഭരിച്ചിരുന്ന കാലം. താർത്താരി തലവൻ Hulagu Khan ന്റെ മകൾ രാജകുമാരി പട്ടണ തെരുവുകളിലൂടെ നടന്നപ്പോൾ ഒരു കാഴ്ച കണ്ടു.
ഒത്തിരി ജനങ്ങൾ ഒരു പണ്ഡിതന്റെ അരികിൽ ഒരുമിച്ചുകൂടിയിരിക്കുന്നതായിരുന്നു അവളെ അത്ഭുതപ്പെടുത്തുകയും ചൊടിപ്പിക്കുകയും ചെയ്ത കാഴ്ച.
ഇത് എന്താണ് ?
അവൾ ജനങ്ങളോടായി ചോദിച്ചു.
ഇദ്ദേഹം ഒരു മതപണ്ഡിതനാണെന്നും ജനങ്ങൾ അദ്ദേഹത്തെ കേൾക്കാൻ കൂടിയതാണെന്നും അവർ മറുപടി പറഞ്ഞു.
‘അയാളുടെ ചെരുപ്പും സോക്സും അഴിച്ചു മാറ്റി രണ്ടു കാലും കൈയും തലപ്പാവ് കൊണ്ട് കെട്ടി എന്റെ അരികിൽ കൊണ്ടുവരിക’
അവൾ ഉത്തരവിട്ടു.
ജനങ്ങൾ അവളുടെ ആജ്ഞ പോലെ പ്രവർത്തിച്ചു.
അവൾ; നിങ്ങൾ ഒരു മതപണ്ഡിതനാണോ ?
പണ്ഡിതൻ: അതെ
അവൾ: ദൈവം ഞങ്ങളെയാണ് ഇഷ്ടപ്പെടുന്നത്, നിങ്ങളെയല്ല.
നിങ്ങൾക്കെതിരെ ഞങ്ങളെയാണ് സഹായിക്കുന്നത് നിങ്ങളെ അവൻ സഹായിക്കുന്നില്ല.
ദൈവം പറഞ്ഞത്.
" والله يؤيد بنصره من يشاء "
എന്നാണല്ലോ.!
പണ്ഡിതൻ മറുപടിയൊന്നും പറഞ്ഞില്ല, പകരം എന്റെ കൈകാലുകൾ അഴിച്ചു രാജകുമാരിയെ പോലെ എന്നെയും സ്വതന്ത്രമാക്കി മറ്റൊരു ചെയറിൽ ഇരുത്തിയാൽ മാത്രമേ മറുപടി പറയാനാകൂ എന്ന് നിബന്ധന വെച്ചു.
അവൾ അപ്രകാരം ചെയ്തു.
പണ്ഡിതൻ: നിങ്ങൾക്ക് ആട്ടിടയനെ അറിയുമോ ?
അവൾ: ഹൊ, ആട്ടിടയനെ എല്ലാവർക്കും അറിയാമല്ലോ!!
പണ്ഡിതൻ: അയാളുടെ അടുക്കൽ കുറെ ആടുകൾ ഉണ്ടാവില്ലേ?
അവൾ: അതെ
പണ്ഡിതൻ: ആടുകൾക്കിടയിൽ നായകൾ ഉണ്ടാവില്ലേ?
അവൾ: അതെ
പണ്ഡിതൻ: ആ നായകളുടെ ജോലി എന്തായിരിക്കും ?
അവൾ: കൂട്ടം തെറ്റി പോകുന്ന ആടുകളെ തടയുക, ഓടി അകലുന്നവരയെ ഇടയന്റെ അടുത്തേക്ക് എത്തിക്കുക...
പണ്ഡിതൻ: ഇതാണ് നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ ഉപമ.
ആ ഇടയനാണ് അല്ലാഹു. ഞങ്ങൾ ആടുകളും, നിങ്ങൾ നായകളുമാണ്.
അല്ലാഹുവിന്റെ കൽപനകൾക്കെതിരെ ഞങ്ങൾ ധിക്കാരം പ്രവർത്തിക്കുകയും, തെന്നി മാറുകയും ചെയ്യുമ്പോൾ അവനിലേക്ക് അടുപ്പിക്കാൻ അവൻ ചില നായകളെ ഞങ്ങളുടെമേൽ അധികാരപ്പെടുത്തും..
ഇപ്പോഴത്തെ നമ്മുടെ സാഹചര്യങ്ങളുമായി ഈ കഥ ഏതെങ്കിലും നിലക്ക് പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾ വിലയിരുത്തുക..
✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി
Post a Comment