ഹുജ്റാ ഖാസിം വലിയുല്ലാഹി (ഖ) കവരത്തി
കവരത്തി ദ്വീപിന്റെ ഹൃദയഭാഗത്തുള്ള ഒരു മൊട്ടകുന്നിൽ സ്ഥിതിചെയുന്ന ദ്വീപിന്റെ ഹൃദയം അതാണ് ഒറ്റവാക്കിൽ "ഹുജ്റാ" ഇത്രയേറെ ആത്മചൈതന്യം അനുഭവിക്കാൻ കഴിയുന്ന മറ്റൊരു സ്ഥലം കവരത്തിയിൽ ഇല്ല എന്ന് വേണം പറയാൻ ...! ദ്വീപുകളിൽ ഇസ്ലാം മതം പ്രജരിപ്പിക്കാൻ
കർണാടകത്തിലെ ആംകോലയിൽ നിന്നെത്തിയ ആത്മീയഗുരു ഷെയ്ഖ് മുഹമ്മദ് കാസിം വലിയുള്ളാഹി തങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുമൊത്ത് രിഫായി റാതീബ്ബ്" (വിശ്വാസപ്രകാരമുള്ള ഒരു അനുഷ്ഠാനം ) നിർവഹിക്കുന്നതിനായി പണികഴിപ്പിച്ചതാണ് ഹുജ്റാ.. ! ഏകദേശം 350 വർഷങ്ങൾക്കിപുറവും അദ്ദേഹത്തിന്റെ ശിഷ്യ പരംബരാ ഇന്നും മുടങ്ങാതെ വെള്ളി തിങ്കൾ രാത്രികളിൽ ഹുജ്റയിൽ റാതീബ് തുടർന്ന് വരുന്നു.. !
ഹുജ്റയിലെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ ആരിലും അത്ഭുതം ഉളവാക്കുന്നവയാണ് ഇന്നത്തെ പോലെ ആധുനിക മെഷിനറി ഇല്ലാത്ത കാലത്ത്... എങ്ങനെ ഇത് സാധിച്ചു എന്നതാണ് മറ്റൊരഅത്ഭുതം
കാസിം വലിയുള്ളഹി തങ്ങൾ ഹുജ്റായിലെ കൊത്തു പണികൾ ചെയ്യാനായി നാട്ടിലുള്ള ഒരു ആശരിയെ ഏല്പിക്കുകകയും ഒരു മരത്തിന്റെ ഓരോ ഇലയിൽ ഓരോ ദിവസവും കൊത്തുപണിയുടെ രൂപം അദ്ദേഹം കാണിച്ചു കൊടുക്കുകയും അത് പോലെ ചെയ്യാനും പറഞ്ഞുവത്രേ !
പണി പൂർത്തിയായ ശേഷം ഹുജ്റയിലെ മനോഹരമായ കൊത്തുപണിപോലെതന്നെ ആശാരി തന്റെ വീടിനും ചെയ്യാൻ ശ്രമിച്ചപോൾ മരത്തിന്റെ കഷ്ണം തെറിച്ച് കണ്ണിൽകൊണ്ട് ആശാരിയുടെ കാഴ്ച്ച നഷ്ട്ടപെട്ടതയാണ് ചരിത്രം... !
ഒരു ദിവസം തങ്ങൾ നടക്കുന്നതിനിടയിൽ പ്രസവവേദനയാൽ കഷ്ട്ടത അനുഭാവിക്കുന്ന ഒരു സ്ത്രീയുടെ കരച്ചിൽ അദ്ദേഹം കേൾക്കാനിടയായി വേദന ശമിക്കുന്നതിനും സുഖ പ്രസവത്തിനും വേണ്ടി ഒരു തളികയിൽ വെള്ളം ഒഴിച്ച് ആ സ്ത്രീക്ക് നൽകുകയും സ്ത്രീയുടെ വേദന ഷമിച്ചു എന്നും ഒരു ചരിത്രമുണ്ട്.
ആ തളിക ഇന്നും കവരത്തിയിലെ "മുക്രിയഇല്ലം" എന്ന വീട്ടിൽ സൂക്ഷിച്ച്പോരുന്നു അത് മാത്രമല്ല ദ്വീപിലെ സ്ത്രീകൾ ഇന്നും സുഖപ്രസവത്തിനും മറ്റും ഈ തളികയിൽ ഒഴിച്ച വെള്ളം കുടിക്കാറുണ്ട്.
ഓട്ടുമിക്ക ദ്വീപുകളിലും കാക്ക ഉണ്ട് എന്നാൽ കവരത്തിയിൽ കാക്ക ഇല്ല എന്നതും ഹുജ്റയുടെയും തങ്ങളുടെയും ഒരു ചരിത്രവുമായി ബന്ധപെട്ട് കിടക്കുന്ന കാര്യമാണ്.
ഇതുപോലെ കാസിം വലിയുള്ളാഹി തങ്ങളുടെ നിരവധി അത്ഭുത ചരിത്രങ്ങളാൽ സംഭന്നമാണ് ഹുജ്റയും പരിസരപ്രദേശവും
"ഹിജ്‌റ വർഷം " 1039 "ൽ ജനിച്ച അദ്ദേഹം 101 വയസോളം ഭൂമിയിൽ ജീവിച്ചു.
ഇന്ന് ഷെയ്ഖ് മുഹമ്മദ് കാസിം വള്ളിയുള്ളഹി തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന കവറത്തിയിലെ ഹുജ്റ സന്ദർശിക്കാനും "സിയാറത്ത് " ചെയ്യാനും പുറംനടുകളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുവരെ ആൾകാർ വരാറുണ്ട് അത്പോലെ അദ്ദേഹത്തിന്റെ "മഖ്ബറ"യുടെ മുന്നിൽ ഒരു കുടത്തിൽ സൂക്ഷിക്കുന്ന വെള്ളം ഔഷദ ഗുണങ്ങളാൽ സമ്പുഷ്ടമാണ് രോഗശമനത്തിനും മറ്റും ആളുകൾ ഈ വെള്ളം ഉപയോഗിക്കാറുണ്ട്.
കവറത്തിയിൽ വന്ന് ദ്വീപിന്റെ സുൽത്താനെ നിങ്ങൾ കണ്ടില്ലെങ്കിൽ, ഹുജ്റ സന്ദർശിച്ചില്ലെങ്കിൽ നിങ്ങളുടെ കാഴ്ചകൾ പൂർണമാവില്ല എന്ന് വേണം പറയാൻ
അല്ലാഹു മഹാനവർകളെ സിയാറത്ത് ചെയ്യാനും മഹാനവർകളുടെ പാത പിൻപറ്റാനും അവരോടൊപ്പം നാളെ സ്വർഗ്ഗീയ ലോകത്ത് ഒരുമിച്ചു കൂടാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
അൽ ഫാതിഹ✋🏻
Post a Comment