ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങുമ്പോൾ
ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങുമ്പോൾ ആദ്യം തന്നെ മനസ്സിലാക്കണ്ട കാര്യം ഇതൊരു ഭാഷ ആണ് അല്ലാതെ പഠിച്ച് മാർക്ക് വാങ്ങി പാസ്സാവണ്ട ഒരു വിഷയം മാത്രം അല്ല എന്നാണ്. പഠിക്കുന്നതിൻ്റെ ഒപ്പം തന്നെ ഉപയോഗിക്കുകയും വേണം. അല്ലാതെ ഞാൻ ഇംഗ്ലീഷ് മുഴുവൻ പഠിച്ച് കഴിഞ്ഞ് ഉപയോഗിക്കാം എന്നു കരുതരുത്.
എതൊരു ഭാഷ പഠിക്കുമ്പോളും അതിൽ നാല് ഭാഗങ്ങൾ / സ്റ്റെപ്പ്സ് ഉണ്ട്.
- വായിച്ചാൽ മനസ്സിലാവുന്നത് (Reading)
- കേട്ടാൽ മനസ്സിലാവുന്നത് (listening)
- എഴുതാൻ പറ്റുന്നത് (Writing)
- സംസാരിക്കാൻ പറ്റുന്നത് (speaking)
ഇവ നാലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ബാക്കി മൂന്നിലും മെച്ചപ്പെട്ടുത്താതെ ഒഴുക്കോടെ സംസാരിക്കാൻ മാത്രം ശ്രമിച്ചാൽ നടക്കാൻ ഉള്ള സാധ്യത വിരളം ആണ്.
നമ്മൾ മിക്കവരും ഇംഗ്ലീഷ് വായിച്ചാൽ അത്യാവശ്യം മനസ്സിലാക്കാൻ കഴിവുള്ളവർ ആയിരിക്കും പക്ഷേ സ്കൂളിൽ നിന്ന് പഠിച്ച് ഇറങ്ങുമ്പോൾ മര്യാദയ്ക്ക് തെറ്റുകൂടാതെ എഴുതാനോ സംസാരിക്കാനോ ഇംഗ്ലീഷ് പറയുന്നത് കേട്ടാൽ മനസ്സിലാക്കാനോ പറ്റാത്തവർ ആയിരിക്കും.
ഇവ ഒരോന്നും മെച്ചപ്പെടുത്താൻ ഉള്ള ബോധപൂർവ്വം ഉള്ള ശ്രമം ഇല്ലാതെ കുറച്ച് കഴിയുമ്പോ ഞാനും സ്വാഭാവികമായി ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാൻ പഠിച്ചോളും എന്നു കരുതരുത്.
മെച്ചപ്പെടുത്താൻ ഉള്ള ചില മാർഗങ്ങൾ താഴെ കൊടുക്കുന്നു. നിങ്ങൾക്ക് സ്ഥിരമായി ചെയ്യാൻ പറ്റുന്നത് ചെയ്യുക. ചെയ്തു നോക്കുമ്പോൾ നിങ്ങൾക്ക് ഇതിനേക്കാൾ മെച്ചം ആയി തോന്നുന്ന വഴികൾ ഉണ്ടെങ്കിൽ അതുപോലെ ചെയ്തു നോക്കുക.
1. സ്ഥിരമായി കുറച്ചെങ്കിലും ഇംഗ്ലീഷ് വായിക്കുക. ഇംഗ്ലീഷ് പുസ്തകങ്ങളോ ന്യൂസ് വെബ് സൈറ്റുകളോ Quora ആപ്ലിക്കേഷനിലെ ഉത്തരങ്ങളോ എന്തും ആവാം. സ്ഥിരമായി ചെയ്യുക എന്നതാണ് പ്രധാനം. പ്രമുഖ മലയാള വർത്തമാനപത്രങ്ങളുടെ വെബ്സൈറ്റിൽ ഒക്കെ ഇംഗ്ലീഷ് വിഭാഗങ്ങളും ഉണ്ട്. അതൊക്കെ വെച്ചു തുടങ്ങാം. Inshorts എന്നൊരു ആപ്ലിക്കേഷൻ ഉണ്ട്. വാർത്താ തലക്കെട്ടുകളും 3-4 വാക്യങ്ങളിൽ ഉള്ള രത്നച്ചുരുക്കവും മാത്രമേ ഇതിൽ ഉണ്ടാവു.
2. ഇത് തുടങ്ങി കുറച്ച് കഴിഞ്ഞ് ഇംഗ്ലീഷ് വ്യകരണം ഒന്നൂടെ ഓടിച്ച് നോക്കുക. പ്രത്യേകിച്ച് Tenses ഒക്കെ, അപ്പോ വായിക്കുമ്പോൾ അതൊക്കെ ബൾബ് കത്തുന്നത് പോലെ തെളിഞ്ഞ് വരും. സിംപിൾ പ്രസെൻ്റ്, സിംപിൾ പാസ്റ്റ്, ഫ്യൂച്ചർ പെർഫെക്ട് തുടങ്ങിയ വ്യത്യാസങ്ങളും ഉപയോഗങ്ങളും വായിക്കുമ്പോൾ ശ്രദ്ധിക്കുക.
3. വായിക്കുമ്പോൾ താല്പര്യമുള്ള കാര്യങ്ങൾ വായിച്ച് തുടങ്ങുക. ഉദാഹരണത്തിന് സിനിമ ഇഷ്ടം ഉള്ളവർ ആണേൽ സിനിമ റിവ്യൂസ് അല്ലെങ്കിൽ കണ്ട സിനിമയുടെ വിക്കിപീഡിയ പേജിൽ പോയി പ്ലോട്ട് (Plot) ഒക്കെ വായിച്ച് നോക്കുക.
4. ഇംഗ്ലീഷ് വാർത്തകൾ ഒക്കെ കേട്ട് തുടങ്ങുക അതുപോലെ ഇംഗ്ലീഷിൽ ഉള്ള യൂട്യൂബ് ചാനലുകൾ ഒക്കെ . യൂട്യൂബിൽ സബ്ബ്ടൈറ്റിലുകൾ ഓൺ ചെയ്ത് വീഡിയോസ് കണ്ടുതുടങ്ങുക. ചെയ്യുമ്പോൾ നിർബന്ധമായും ഇയർ ഫോൺ ഉപയോഗിച്ച് കേൾക്കുക. സബ്ടൈറ്റിലുകൾ ഉള്ള മൂവി ക്ലിപ്പ്സ് , അല്ലെങ്കിൽ സബ്ബ് ടൈറ്റിലുകൾ ഉള്ള മുഴുനീള സിനിമകൾ. ഗൂഗിളിൽ തിരഞ്ഞാൽ എല്ലാ സിനിമയുടെയും സബ്ബ്ടൈറ്റിലുകൾ കിട്ടും. ഡൗൺലോഡ് ചെയ്ത് മൂവി പ്ലെയറിൽ കുട്ടി ചേർക്കാം. MX Player ഒക്കെ ആണേൽ അതിൽ തന്നെ സെർച്ച് ചെയ്ത കൂട്ടി ചേർക്കാൻ ഉള്ള സൗകര്യം ഉണ്ട്. കുറച്ച് കഴിയുമ്പോൾ സബ്ബ്ടൈറ്റിലുകൾ വേണ്ടാത്ത അവസ്ഥ വരും.
5. British Council ന്റെ Learn English പോഡ് കാസ്റ്റ് കേൾക്കാം. ആൻഡ്രോയിഡ് ആപ്ലിക്കേഷനും വെബ് സെറ്റും ഉണ്ട്. 20-25 മിനിട്ട് ഉള്ള സംഭാഷണങ്ങൾ ആണ് ഈ പോഡ്കാസ്റ്റ്. ഫോണിൽ ഡൗൺലോഡ് ചെയ്ത് വെച്ച് യാത്രയിലോ വെറുതെ ഇരിക്കുമ്പോളും ഒക്കെ ഇയർ ഫോൺ ഉപയോഗിച്ച് കേൾക്കാം.
6. ദിവസേന നടന്ന കാര്യങ്ങൾ അറിയാവുന്ന ഇംഗ്ലീഷിൽ എവിടെ എങ്കിലും എഴുതി തുടങ്ങുക. നോട്ട് ബുക്കിലോ ഏതെങ്കിലും നോട്ട് ഉണ്ടാക്കുന്ന ആപ്പിലോ ( ഉദാ: Evernote, Colour note). 1-2 മാസം കഴിഞ്ഞ് ഈ നോട്ടുകൾ ഒക്കെ വായിക്കുമ്പോൾ നിങ്ങൾ എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാവും.
അതലെങ്കിൽ നിങ്ങൾ വായിച്ച എന്തേലും നിങ്ങളുടെ ഭാഷയിൽ എഴുതി വെക്കുക.
7. Quora English ൽ പോയിട്ട് ചെറിയ ചെറിയ ഉത്തരങ്ങൾ എഴുതുക
8. https://play.google.com/store/apps/details?id=com.talkenglish.conversation
ഇത് പോലെ ഉള്ള ആപ്പുകൾ സംസാരിച്ച് പരിശീലിക്കാൻ സഹായിക്കും.
ഇംഗ്ലീഷിൽ വായിക്കുമ്പോൾ കുറച്ച് ഉച്ചത്തിൽ വായിച്ച് ശീലിക്കുക, നിങ്ങൾക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ ഉള്ള ശബ്ദത്തിൽ. കാരണം സംസാരിച്ച് തുടങ്ങുമ്പോൾ നിങ്ങളുടെ നാവും ചുണ്ടും വോക്കൽ കോർഡ്സും ഒക്കെ പുതിയ ഭാഷയും ആയി പൊരുത്തപ്പെടാൻ ഇത് സഹായിക്കും.
9. പുതിയ വാക്കുകൾ പഠിക്കാൻ ഉള്ള നല്ല ഒരു പുസ്തകം ആണ് Word Power made easy (Norman Lewis)
Writing & Grammar മെച്ചപ്പെടുത്താൻ Wren and Martin Grammar and Composition പോലെ ഉള്ള പുസ്തകങ്ങൾ സഹായിക്കും.
Google ൽ തപ്പിയാൽ ഇഷ്ടം പോലെ കിട്ടും PDF ഉം വെബ്സൈസൈറ്റുകളും ആൻഡ്രോയിഡ് ആപ്പുകളും '
10. ഇനി ഇംഗ്ലീഷ് സ്വന്തമായിട്ട് പഠിക്കാൻ വയ്യ ആരേലും പഠിപ്പിച്ച് തരണം എന്നാണെങ്കിൽ Coursera | Build Skills with Online Courses from Top Institutions പോലെ ഉള്ള ഓൺലൈൻ കോഴ്സുകൾ ഉണ്ടാവും. ഫ്രീ ആയിട്ട് പഠിക്കാം. സർട്ടിഫിക്കറ്റും കിട്ടും. ഇൻറർനെറ്റ് കണക്ഷൻ മാത്രം മതി.
യൂ ടൂബിലും ഇഷ്ടം പോലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചാനലുകൾ ഉണ്ട്.
തുടക്കത്തിൽ കുറച്ച് പതുക്കെ മാത്രമെ മെച്ചപ്പെടുള്ളൂ. അത് കണ്ട് നിർത്തിക്കളയരുത്. ഒരു 3-4 മാസം കഴിഞ്ഞ് മുൻപ് നിങ്ങൾ സ്വന്തമായി എഴുതിയ നോട്ട്സ് ഒക്കെ എടുത്തു വായിച്ച് നോക്കുക . മെച്ചപ്പെട്ടതായി കാണാം.
തുടക്കത്തിൽ വായിക്കുന്നത് / സംസാരിക്കുന്നത് ഫോണിൽ റെക്കോഡ് ചെയ്ത വെക്കുക. കുറച്ച് കാലം പഠിച്ച് കഴിഞ്ഞ് ആദ്യം ചെയതത് ഒക്കെ ഒന്നൂടെ കേട്ട് മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുക.
ശ്രമിച്ച് തുടങ്ങുന്നത് പോലെ തന്നെ പ്രധാനം ആണ് ശ്രമം സ്ഥിരമായി നിലനിർത്തി കൊണ്ട് പോവുന്നത്.
Post a Comment