കാശി ഗ്യാൻവാപി മസ്ജിദ്: ‘കോടതിവിധി വലിയ പ്രത്യാഘാതം ഉണ്ടാക്കും’, നിയമ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത

കാശി ഗ്യാൻവാപി മസ്ജിദിന്റെ നിർമ്മാണത്തെ കുറിച്ച് പഠിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ച വാരണാസി സിവിൽ കോടതി ഉത്തരവ് 1991 പാർലമെൻറ് പാസാക്കിയ നിയമത്തോട് കടക വിരുദ്ധമാണെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.

1991 സെപ്റ്റംബർ മാസത്തിൽ നരസിംഹറാവു സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച നിയമപ്രകാരം ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് മാസത്തിൽ ഉള്ള സ്വഭാവത്തിൽ നിന്ന് മാറ്റം വരുത്താൻ പാടുള്ളതല്ല.
ഈ നിയമം നിലനിൽക്കേയാണ് കോടതി പുതിയ വിധി  പുറപ്പെടുവിച്ചത്.
ഇതു വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിധിക്കെതിരെയുള്ള നിയമ പോരാട്ടങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.