കോവിഡ് ടെസ്റ്റ് : നോമ്പ് മുറിയുമോ?

കോവിഡ് ടെസ്റ്റ് എങ്ങനെയാണെന്ന് ആദ്യം നോക്കാം

‘കൊവിഡ് സ്‌ക്രീനിംഗിനായി ആന്റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി കൊവിഡ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്റെ പിന്‍ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതല്‍ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആന്റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്.’
( 24 news website)


ഇവിടെ മാധ്യമങ്ങൾ നൽകിയ വിവരം അനുസരിച്ചും അനുഭവസ്ഥർ പറഞ്ഞതനുസരിച്ചും തരിമൂക്കിന്റെ അപ്പുറത്തു നിന്നാണ് ടെസ്റ്റിന് ആവശ്യമായ ശ്രവം ശേഖരിക്കുന്നത് എന്ന് മനസ്സിലാക്കാം.
അങ്ങനെയാണെങ്കിൽ

നോമ്പുകാരന്റെ തരിമൂക്കിന്റേയും അപ്പുറത്തേക്ക് വല്ല വസ്തുവും കടന്നുപോയാൽ നോമ്പ് മുറിയും എന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയതായി കാണാം.
ഫത്ഹുൽ മുഈൻ പറയുന്നു;
ﻭﻻ ﻳﻔﻄﺮ ﺑﻮﺻﻮﻝ ﺷﻲء ﺇﻟﻰ ﺑﺎﻃﻦ ﻗﺼﺒﺔ ﺃﻧﻒ ﺣﺘﻰ ﻳﺠﺎﻭﺯ ﻣﻨﺘﻬﻰ اﻟﺨﻴﺸﻮﻡ ﻭﻫﻮ ﺃﻗﺼﻰ اﻷﻧﻒ.
‘ഒരു വസ്തു മൂക്കിലേക്ക് പ്രവേശിക്കൽ കൊണ്ട് നോമ്പ് മുറിയില്ല എങ്കിലും തരി മൂക്കിന്റെ അവസാനത്തെയും വിട്ടു കിടന്നാൽ നോമ്പ് മുറിയുന്നതാണ്.’

ഹാശിയത്തു ശർവാനി നോക്കുക.
ﺛﻢ ﺩاﺧﻞ اﻟﻔﻢ ﺃﻱ: ﺇﻟﻰ ﻣﺎ ﻭﺭاء ﻣﺨﺮﺝ اﻟﺤﺎء اﻟﻤﻬﻤﻠﺔ ﻭﺩاﺧﻞ اﻷﻧﻒ ﺇﻟﻰ ﻣﺎ ﻭﺭاء اﻟﺨﻴﺎﺷﻴﻢ اﻩـ ﻭﻗﺎﻝ اﻟﻜﺮﺩﻱ: ﻋﻠﻰ ﺑﺎﻓﻀﻞ ﻓاﻟﺨﻴﺸﻮﻡ ﺟﻤﻴﻌﻪ ﻣﻦ اﻟﻈﺎﻫﺮ ﻗﺎﻝ ﻓﻲ اﻟﻌﺒﺎﺏ ﻭاﻟﻘﺼﺒﺔ ﻣﻦ اﻟﺨﻴﺸﻮﻡ اﻩـ ﻭﻫﻲ ﻓﻮﻕ اﻟﻤﺎﺭﻥ ﻭﻫﻮ ﻣﺎ ﻻﻥ ﻣﻦ اﻷﻧﻒ - حاشية
الشرواني

രക്തസാമ്പിൾ പരിശോധിച്ച് കൊണ്ടുള്ള ടെസ്റ്റിംഗിൽ ഈ പ്രശ്നം വരുന്നില്ല എന്നത് ഓർക്കുക.

Abu thahir faizy mananthavady