ശുഹൈബുൽ ഹൈതമിയും യുക്തിവാദി സി.രവിചന്ദ്രനും സംവാദത്തിനൊരുങ്ങുന്നു...

സംവാദം നടക്കുന്നു എന്ന നോട്ടീസ് ശരിയാണ്. പക്ഷേ അതിൽ പറഞ്ഞിട്ടുള്ള വിഷയം ഞാൻ സമ്മതിച്ചതോ അറിഞ്ഞഞതോ അല്ല. “മാനവികം ഇസ്ലാമോ സ്വതന്ത്രചിന്തയോ” എന്ന വിഷയമാണ് തീരുമാനമായത്.


ഷുഹൈബുൽ ഹൈതമിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

സി .രവിചന്ദ്രനുമായുള്ള സംവാദത്തിൻ്റെ നോട്ടീസ് പിക്ചർ പലരും അയച്ച് തരുന്നുണ്ട് .വിവരം ശരിയാണ് , പക്ഷെ ,അതിൽ കാണിച്ച
 " ഇസ്ലാം സ്വതന്ത്രചിന്തയേക്കാൾ സമാധാനപരമോ " എന്ന വിഷയം ഞാനറിയാത്തതാണ് ,അംഗീകരിക്കാത്തതാണ് .
താഴെ കാണിച്ച വിഷയങ്ങളിലാണ് പ്രിയ ഇടനിലക്കാരൻ വഴി ചർച്ച നടന്നത് .

ഒടുവിൽ , 
" മാനവികം ഇസ്ലാമോ സ്വതന്ത്രചിന്തയോ " എന്ന തലക്കെട്ടാണ് തീരുമാനമായത് . ആ വിഷയം എന്നോട് ഇങ്ങോട്ട് സൂചിപ്പിച്ചപ്പോൾ ഞാനംഗീകരിക്കുകയായിരുന്നു .

രണ്ട് ഭാഗങ്ങളും അവരവരുടെ പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ട് വെക്കുന്ന തരത്തിൽ വിഷയങ്ങളുടെ ദ്വന്ദം ഉണ്ടാവുമ്പോഴേ സംവാദമാവുകയുള്ളൂ . താക്കോൽ പ്രയോഗങ്ങളുടെ സ്ലെഡ്ജിംഗുകളോ ഒരു പ്രത്യയശാസ്ത്രം മാത്രം നോക്കി
 "ശരിയോ തെറ്റോ "നോക്കിക്കളിയോ ആരോഗ്യകരമല്ല .
ടൈം വേസ്റ്റിംഗോ ഹോം ഗ്രൗണ്ടുകാർക്ക് ഷോ ഓഫോ മാത്രമാണത്.

ഇങ്ങോട്ട് സൂചിപ്പിച്ച് ഞാനംഗീകരിച്ച് തീരുമാനമായ വിഷയം :
മാനവികം ഇസ്ലാമോ സ്വതന്ത്രചിന്തയോ ? എന്നതാണ് .
Am ok with it by the grace of Allah Almighty .

കൂടാതെ ,

നാസ്തികത , ആസ്തികത : യുക്തമേത് ?

മതമോ മതരാഹിത്യമോ ശാസ്ത്രീയം ?

ശാസ്ത്രജ്ഞാനം ,ശാസ്ത്രബോധം ,ശാസ്ത്രീയരീതി :
 മത - നാസ്തിക താരതമ്യം .

പ്രപഞ്ചോൽപ്പത്തി : സ്വതന്ത്രചിന്തയുടെ മതമേത് ?

പ്രാപഞ്ചികത : ആകസ്മിമോ ഉദ്ദേശ്യപരമോ ?

മതം ,മതരാഹിത്യം ,മതവിമർശം : നല്ലവഴിയേത് ?

തുടങ്ങിയ മധ്യമ വിഷയങ്ങളേതും എനിക്ക് സ്വീകാര്യമാണ് .