ഈത്തപ്പഴം എന്ന അത്ഭുതം
നോമ്പ് തുറക്കാൻ ഏറ്റവും ഉചിതം ഈത്തപ്പഴമാണ്.
പുണ്യ നബി (സ) തങ്ങൾ അതുകൊണ്ടാണ് നോമ്പ് തുറന്നത്.
സിഹ്റിനെ തടുക്കും
عن سعد بن أبي وقاص رضي الله عنه قال : سمعت رسول الله صلى الله عليه وسلم يقول " من تصبح سبع تمرات عجوة لم يضره ذاك اليوم سم ولا سحر". متفق عليه
ഒരാൾ രാവിലെ വെറും വയറ്റിൽ മദീനയിലെ ഏഴ് അജ് വ :ഈത്തപ്പഴം കഴിച്ചാൽ ആദിവസം അവന് സിഹ്‌റും വിശവും ഉപദ്രവം ചെയ്യില്ല ' ( ബുഖാരി & മുസ്ലിം)
അനവധി രോഗങ്ങൾക്ക് മരുന്ന്
ശരീരത്തിന് ഊർജസ്വലതയും ആരോഗ്യവും നൽകുന്ന പത്ത് ഘടകങ്ങൾ കാരക്കയിലടങ്ങിയിട്ടുണ്ട്. കാരക്കയും വെള്ളവും മാത്രം തിന്നുകൊണ്ട് ജീവിക്കാൻ ഒരു പ്രയാസവുമില്ല. ഒരു ഗ്ലാസ് പാലും ഒരു കാരക്കയും മതി ഒരു ദിവസത്തേക്ക്. കാരക്കയിലടങ്ങിയ പ്രോട്ടീൻ, കാൽസ്യം, അമിനോ ആസിഡ്, സൾഫർ, അയേൺ, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, കോപ്പർ, മഗ്‌നീഷ്യം എന്നീ പോഷകങ്ങൾ കൂടാതെ ഫൈബർ, ജീവകം എ1, ബി1, ബി2, ബി3, ബി5, ബി9 എന്നിവയും ധാരാളമുണ്ട്. വയർ, ഹൃദയസംബന്ധമായ രോഗങ്ങൾ, ലൈംഗികക്ഷീണം, വയറിലെ കാൻസർ, എന്നിവയ്ക്ക് കാരയ്ക്ക മരുന്നാണ്. മസിലുകൾ വളരാനും സഹായിക്കുന്നു. ഒരു കപ്പ് കാരക്കയിൽ 415 കലോറി ഊർജവും 95 ഗ്രാം ഷുഗറും, 110 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
Post a Comment