സ്ത്രീ പള്ളിപ്രവേശം-2



സ്ത്രീകൾ ജമാഅത്തിനായ് പള്ളിയിൽ പോകുന്നതിന്റെ വിധി

സ്ത്രീകൾ ജമാഅത്തിനായി പള്ളിയിൽ പോകുന്നതിന്റെ വിധി എന്താണെന്ന് നമുക്ക് പരിശോധിക്കാം

സാഹജര്യങ്ങൾക്കനുസരിച്ച് ഈ വിധി മൂന്നായി തരം തിരിയുന്നു.

ഒന്ന്;കറാഹത്ത്
രണ്ട്;ജാഇസ്
മൂന്ന്;ഹറാം

( ഈ ഹുകുമുകൾ എല്ലാം സോപാധികമാണ്)
**********************************
1
കറാഹത്ത്


ഒന്നാം വിധിയായ കറാഹത്തിനെ അഞ്ചായി തരം തിരിക്കാം

 1കണ്ടാൽ ആശിക്കപ്പെടുന്ന യുവതി:

ഇതിന്റെ അടിസ്ഥാന നിയമം കറാഹത്താണ്. ഇബ്നു ഹജർ(റ) എഴുതുന്നു:


ومن ثم كره لها حضور جماعة المسجد إن كانت تشتهى ولو في ثياب رثة (تحفة المحتاج في شرح المنهاج: ٢٥٢/٢)


അക്കാരണത്താൽ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കൽ ആശിക്കപ്പെടുന്നവളാണെങ്കിൽ അവൾക്കു കറാഹത്താണ്. അവൾ പഴകിയ വസ്ത്രമാണ് ധരിച്ചതെങ്കിലും ശരി. (തുഹ്ഫ: 2/252)

ഇമാം റംലി(റ) എഴുതുന്നു:

സ്ത്രീ ആശിക്കപ്പെടുന്നവളാണെങ്കിൽ ജോലി ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രമാണ് അവൾ ധരിച്ചതെങ്കിലും പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കൽ അവൾക്കു കറാഹത്താണ്. (നിഹായ: 2/140)


സുലൈമാൻ ജമൽ(റ) എഴുതുന്നു:

ഫിത്ന ഭയക്കുന്നതിനുവേണ്ടി സ്ത്രീകൾ ആശിക്കപ്പെടുന്നവരാണെങ്കിൽ പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കാനായി അവർ പള്ളിയിൽ ഹാജറാകൽ കറാഹത്താണ്. (അൽജമൽ: 1/503)


ഫിത്നയുണ്ടാകാനുള്ള സാധ്യതയും സ്വഭാവവും കണക്കിലെടുത്താണ് ഇത് കറാഹത്തെന്ന് പറയുന്നത്. അതേസമയം ഫിത്നയുണ്ടാകുമെന്ന അനുമാനമോ ഭാവനയോ ഉണ്ടെങ്കിൽ പോലും ഇത് നിഷിദ്ധമാകും. ഇക്കാര്യം പിന്നീട് ഇന്ഷാ അല്ലാ വിവരിക്കുന്നുണ്ട്.


 2-കണ്ടാൽ ആശിക്കപ്പെടുന്നവളല്ലാത്ത യുവതി.


ഇതിന്റെയും അടിസ്ഥാന നിയമം കറാഹത്താണ്. ഇമാം മഹല്ലി(റ) എഴുതുന്നു:

പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കാനായി പള്ളിയിൽ ഹാജറാകൽ യുവതികൾക്ക് കറാഹത്താണ്. (ശർഹുൽ മഹല്ലി: 1/222)


പ്രസ്തുത പരാമർശത്തെ അധികരിച്ച അല്ലാമ ഖൽയൂബി(റ) എഴുതുന്നു:

മസ്ജിദിന്റെ വിവക്ഷ ജമാഅത്ത് നടക്കുന്ന സ്ഥലം എന്നാണു. അവിടെ പങ്കെടുക്കുന്നത് പുരുഷന്മാരല്ലാത്തവരുടെ കൂടെയായാലും ശരി. അപ്പോൾ പള്ളി എന്നും പുരുഷന്മാർ എന്നും പറയുന്നത് സാധാരണ നില പരിഗണിച്ചാണ്. (ഖൽയൂബി: 1/222)

വീടിനു പുറത്ത് മദ്രസ്സയിലോ മറ്റോ സ്ത്രീകൾ മാത്രം നടത്തുന്ന ജമാഅത്തിലേക്കു പോകുന്നതും കറാഹത്താണെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം.

ഇമാം നവവി(റ) എഴുതുന്നു:

 നിസ്കാരത്തിനുവേണ്ടി സ്ത്രീ പള്ളിയിൽ ഹാജറാകാനുദ്ദേശിച്ചാൽ അവൾ യുവതിയോ കണ്ടാൽ ആശിക്കപ്പെടുന്ന പ്രായമെത്തിയവളോ ആണെങ്കിൽ അവൾക്കത് കറാഹത്താണെന്ന്  നമ്മുടെ അസ്വഹാബ് പറയുന്നു. (ശർഹുൽ മുഹദ്ദബ്: 4/198)

ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ) ശർഹുൽബഹ്ജയിൽ പറയുന്നു:

കണ്ടാൽ ആശിക്കപ്പെടാത്ത കിഴവി എന്ന് പറഞ്ഞപ്പോൾ യുവതിയും ആശിക്കപ്പെടുന്ന കിഴവിയും നിയമത്തിൽ നിന്നു പുറത്തുപോയി. അപ്പോൾ അവർ രണ്ടുപേർക്കും പങ്കെടുക്കൽ കറാഹത്താണ്. ജമാഅത്ത് നിസ്കാരത്തിൽ മുമ്പ് പറഞ്ഞതുപോലെ. (ശർഹുൽ ബഹ്ജ: 3/82)


 3കണ്ടാൽ ആശിക്കപ്പെടുന്ന കിഴവി.

 ഇതിന്റെയും അടിസ്ഥാന നിയമം കറാഹത്താണ്. ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ) ബഹ്ജയിൽ പറയുന്നു:

കണ്ടാൽ ആശിക്കപ്പെടാത്ത കിഴവി എന്ന് പറഞ്ഞപ്പോൾ യുവതിയും ആശിക്കപ്പെടുന്ന കിഴവിയും നിയമത്തിൽ നിന്നു പുറത്തുപോയി. അപ്പോൾ അവർ രണ്ട് പേർക്കും ജമാഅത്ത് നിസ്കാരത്തിൽ മുമ്പ് പറഞ്ഞതുപോലെ പങ്കെടുക്കൽ കറാഹത്താണ്. (ശർഹുൽ ബഹ്നാ: 3/82)

ഇമാം നവവി(റ) പറയുന്നു:

കണ്ടാൽ ആശിക്കപ്പെടുന്നവൾ പ്രായം ചെന്നവളാണെങ്കിലും പള്ളിയിൽ പോകൽ കറാഹത്താണ്. (ശർഹുൽ മുഹദ്ദബ്: 4/198)

4: കണ്ടാൽ ആശിക്കപ്പെടാത്ത യുവതി (ചമഞ്ഞൊരുങ്ങിയോ സുഗന്ധം ഉപയോഗിച്ചോ പുറപ്പെടുക.)

ഇതിന്റെ അടിസ്ഥാന നിയമം കറാഹത്താണ്. ഇബ്നു ഹജർ(റ) എഴുതുന്നു:

അല്ലെങ്കിൽ കണ്ടാൽ ആശിക്കപ്പെടുന്നവളൊന്നുമല്ല. പക്ഷെ അലങ്കാരത്തിൽ നിന്നോ സുഗന്ധത്തിൽ നിന്നോ വല്ലതും അവളിലുണ്ട്. എന്നാലും കറാഹത്താണ്. (തുഹ്ഫ: 2/252, നിഹായ: 2/140)


5: കണ്ടാൽ ആശിക്കപ്പെടാത്ത കിഴവി
(ചമഞ്ഞൊരുങ്ങിയോ സുഗന്ധം ഉപയോഗിച്ചോ പുറപ്പെടുക.)

 ഇതിന്റെയും അടിസ്ഥാന നിയമം കറാഹത്താണ്.

ഇബ്നു ഹജർ(റ) എഴുതുന്നു:

അല്ലെങ്കിൽ കണ്ടാൽ ആശിക്കപ്പെടുന്നവളൊന്നുമല്ല. പക്ഷെ അലങ്കാരത്തിൽ നിന്നോ സുഗന്ധത്തിൽ നിന്നോ വല്ലതും അവളിലുണ്ട്. എന്നാലും കറാഹത്താണ്. (തുഹ്ഫ: 2/252, നിഹായ: 2/140)


ഇബ്നു ഹജർ(റ) എഴുതുന്നു:

ജമാഅത്തിന്റെ അധ്യായത്തിൽ പറഞ്ഞത് ഇവിടെയും(സിയാറത്ത്) നിബന്ധനയാണ്. പുറപ്പെടുന്നവൾ സുഗന്ധം ഉപയോഗിച്ചോ ആഭരണങ്ങൾ ധരിച്ചോ അലങ്കാര വസ്ത്രം ധരിച്ചോ ഭംഗിയാവാത്ത കിഴവിയായിരിക്കണം എന്നതാണ് നിബന്ധന. (തുഹ്ഫ: 3/201)

അല്ലാമ ഖൽയൂബി(റ) എഴുതുന്നു:

കിഴവികളിൽ നിന്ന് ഭംഗിയുള്ളവർക്കും സുഗന്ധം ഉപയോഗിച്ചവർക്കും യുവതിയുടെ നിയമം ബാധകമാണ്. (ഖൽയൂബി: 1/222)
2
ജാഇസ്

 കണ്ടാൽ ആശിക്കപ്പെടാത്ത കിഴവി അലങ്കാര വസ്ത്രമോ ആഭരണങ്ങളോ ധരിച്ച് ചമഞ്ഞൊരുങ്ങാതെയും സുഗന്ധം ഉപയോഗിക്കാതെയും പുറപ്പെടുക. ഈ രൂപത്തിൽ അവർക്കു അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം. കാരണം വീണു കിടക്കുന്ന എത്തും പെറുക്കിയെടുക്കാൻ ആളുണ്ടാകുമല്ലോ. "കിഴവിക്കു ഹാജറാകാം" എന്ന ബഹ്ജയുടെ പരാമർശത്തെ അധികരിച്ച് അല്ലാമ ഇബ്നു ഖാസിം(റ) എഴുതുന്നു:

ജൗജരി(റ) പറയുന്നു: ഇര്ശാദിന്റെയും അതിന്റെ മൂലഗ്രൻഥത്തിന്റെയും പരാമർശം കാണിക്കുന്നത് കിഴവി ഹാജറാകൽ ഹലാലാണെന്നാണ്. എന്നാൽ "സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്ന ഹദീസിന്റെ വ്യാപകാർത്ഥം പരിഗണിച്ച് കിഴവികൾക്കും അതുപേക്ഷിക്കുന്നതാണ് നല്ലതെന്നതിനോട് ഇത് എതിരല്ല. (ശർഹുൽ ബഹ്ജ: 3/82)

കിഴവിയുടെ വിധി ഒരു വിശകലനം കൂടി

കണ്ടാൽ ആശിക്കപ്പെടുന്നവളോ ആഭരണങ്ങളും അലങ്കാരവസ്ത്രങ്ങളും ധരിച്ച് ചമഞ്ഞൊരുങ്ങിയവളോ സുഗന്ധം ഉപയോഗിച്ചവളോ ആയ കിഴവിക്കും യുവതിക്കും ഒരേ നിയമമാണ് കർമശാസ്ത്ര പണ്ഡിതന്മാർ   നൽകുന്നത്. എന്നാൽ പ്രസ്തുത വിശേഷണങ്ങൾ മേളിച്ചിട്ടില്ലാത്ത കിഴവിയുടെ നിയമം അതല്ലെന്ന് ശാഫിഈ മദ്ഹബിലെ ചില കർമ്മ ശാസ്ത്ര ഗ്രൻഥങ്ങളിൽ കാണാം. ഉദാഹരണത്തിന് ഇമാം ബർമാവി(റ)യെ ഉദ്ദരിച്ച ബുജൈരിമി(റ)യും മറ്റും എഴുതുന്നു:

പെരുന്നാളിനെന്നപോലെ പ്രബലാഭിപ്രായപ്രകാരം കിഴവികൾക്ക് ഹാജറാകൽ സുന്നത്താക്കപ്പെടും. എന്ന് വരുമ്പോൾ വീട്ടിൽ വെച്ച് തനിച്ച്
നിസ്കരിക്കുന്നതിനേക്കാൾ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കുന്നതാണ് അവൾക്കു കൂടുതൽ നല്ലത്. (ബുജൈരിമി: 1/291, ജമാൽ: 1/503, ഖൽയൂബി: 1/222)

ഒരു വിശേഷണത്തോട് ബന്ധപ്പെടുത്തി ഒരു നിയമം പറഞ്ഞാൽ ആ വിശേഷണമാണ് ആ നിയമം വരാനുള്ള നിമിത്തമെന്നാണ് നിദാനശാസ്ത്രം പറയുന്നത്. ഇതനുസരിച്ച് കിഴവിക്ക്‌ സുന്നത്താണെന്നു പറഞ്ഞാൽ കിഴവിയായിരിക്കുക എന്ന വിശേഷണമാണ് സുന്നത്താകാനുള്ള നിമിത്തമെന്ന് മനസ്സിലാക്കാം. അതിനാൽ ഈ ഇബാറത്ത് എടുത്തുകാണിച്ച് പൊതുവെ സ്ത്രീകൾക്ക് അത് സുന്നത്താണെന്ന് പറയുന്നത് വിവരക്കേടാണ്.

ഒന്നാമത്തെ രൂപത്തിൽ നാശം വരാനുള്ള സ്വഭാവമുണ്ട് എന്നതും രണ്ടാമത്തെ രൂപത്തിൽ അതില്ല എന്നതുമല്ലാതെ ഇങ്ങനെ ഒരു വ്യത്യാസം വരാൻ ഒരു ന്യായവും കാണുന്നില്ല. അതോടപ്പം തന്നെ സ്ത്രീയുടെ മുഖവും മുൻകൈയും നോക്കുന്നതിന്റെ വിധിയിൽ പ്രബലാഭിപ്രായപ്രകാരം കണ്ടാൽ ആശിക്കപ്പെടുന്ന കിഴവിയുടെയും അല്ലാത്ത കിഴവിയുടെയും ഇടയിൽ കർമശാസ്ത്ര പണ്ഡിതന്മാർ വ്യത്യാസപ്പെടുത്തുന്നുമില്ല. ഇമാം നവവി(റ) മിൻഹാജിൽ എഴുതുന്നു:


പ്രായപൂർത്തിയെത്തിയ പുരുഷൻ അന്യവളും വലിയവളും സ്വാതന്ത്രയുമായ സ്ത്രീയുടെ നഗ്നത കാണൽ നിഷിദ്ദമാണ്. നാശത്തെ ഭയപ്പെടുമ്പോൾ അവളുടെ മുഖവും മുൻകൈയും നോക്കലും നിഷിദ്ദമാണ്. പ്രബലാഭിപ്രായപ്രകാരം നാശം ഭയക്കാത്തപ്പോഴും നിഷിദ്ദം തന്നെ. (മിൻഹാജ്, തുഹ്ഫ സഹിതം: 7/193-194)


'പ്രബലാഭിപ്രായപ്രകാരം നാശം ഭയക്കാത്തപ്പോഴും നിഷിദ്ദം തന്നെ' എന്ന ഇമാം നവവി(റ)യുടെ പരാമർശത്തെ വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


മുഖം തുറന്നിട്ടവരായ നിലയിൽ സ്ത്രീകൾ പുറപ്പെടുന്നത് തടയണമെന്ന മുസ്ലിംകളുടെ ഏകോപനം എടുത്തുകാണിച്ച് ഇമാമുൽ ഹറമൈനി(റ) അതിനെ ന്യായീകരിച്ചിട്ടുണ്ട്. അവരെ കാണൽ ഹലാലായിരുന്നുവെങ്കിൽ അവർ അംറദീങ്ങളെപ്പോലെ ആകുമായിരുന്നു. മാത്രവുമല്ല നോട്ടം നാശത്തെ പ്രതീക്ഷിക്കാവുന്ന കേന്ദ്രവും വികാരത്തെ ഇളക്കിപ്പുറപ്പെടുവിക്കുന്നതുമാണ്. അതിനാൽ ശരീഹത്തിന്റെ നല്ല തത്വങ്ങളോട് യോജിക്കുന്നത് അന്യസ്ത്രീയുമായി തനിച്ചാകുന്നതിന്റെ വിധി പോലെ ഈ കവാടം തന്നെ അടച്ചുകളയുകയും നാശം ഉണ്ടെങ്കിൽ ഇല്ലെങ്കിൽ എന്ന വിധദീകരണം ഒഴിവാക്കലുമാണ്. (തുഹ്ഫ: 7/193)


ഇബ്നു ഹജർ(റ) തുടരുന്നു:

സൂറത്തുന്നൂറിലെ 60 ആം വചനം പ്രമാണമാക്കി നാശത്തെ ഭയപ്പെടാത്ത കിഴവിയുടെ മുഖവും മുൻകൈയും കാണൽ ഹലാലാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതിന് ഇമാം അദ്റഈ(റ) പ്രബലത കൽപ്പിച്ചത് ദുർബ്ബലമാണ്. ആ കവാടം തന്നെ അടച്ചുകളയുകയെന്ന അടിസ്ഥാന തത്വവും ഏതൊരു വീണുകിടക്കുന്ന സാധനത്തെയും പെറുക്കിയെടുക്കാൻ ആളുണ്ടാകുമെന്ന തത്വവും അതിനെ ഖണ്ഡിക്കുന്നു. (തുഹ്ഫ: 7/193-194)

'ദുബ്ബലമാണ്' എന്നതുമായി ബന്ധപ്പെട്ട് ശർവാനി(റ) എഴുതുന്നു;
അത് ദുർബ്ബലമാണ് എന്ന അഭിപ്രായം തന്നെയാണ് മുഗ്നി(റ)യും പറയുന്നത്. അദ്ദേഹത്തിൻറെ പരാമർശമിങ്ങനെ: വലിയവൾ എന്ന പരാമർശം ആശിക്കാത്ത കിഴവിയെയും ഉൾകൊള്ളിക്കുന്നതാണ്. ശർഹ് സ്വഗീറിൽ പ്രബലമായി പറഞ്ഞ അഭിപ്രായവും അതാണ്. പ്രബലവും അതാണ്. (ശർവാനി: 7/194)

ശർവാനി(റ) തുടരുന്നു: 


വീണുകിടക്കുന്ന ഏതൊരു വസ്തുവും പെറുക്കിയെടുക്കാൻ ആളുണ്ടാകും എന്ന് പറഞ്ഞതിന്റെ ചുരുക്കം കണ്ടാൽ ആശിക്കപ്പെടാത്ത കിഴവിയെയും ലക്‌ഷ്യം വെക്കുന്നവരും ആശിക്കുന്നവരും ഉണ്ടാകും എന്നാണു. (ശർവാനി: 7/194)

"സ്ത്രീകൾക്ക് അവരുടെ വീടുകളാണുത്തമം" എന്ന നബി(സ്)യുടെ പ്രസ്താവനയിൽ കിഴവികളും ഉൾപ്പെടുമല്ലോ. ഇക്കാര്യം നേരത്തെ നാം വിവരിച്ചതാണ്. ഭാഗം 1 നോക്കുക.

അല്ലാമ ഇബ്നു ഖാസിം(റ) എഴുതുന്നു:


കണ്ടാൽ ആശിക്കപ്പെടാത്ത കിഴവിക്ക്‌ പങ്കെടുക്കൽ സുന്നത്താണെന്ന് ശർഹുർ റൗളിൽ വ്യക്തമായിപറഞ്ഞതിനോട് എന്തോ വിയോജിപ്പ് കാണിക്കുന്നതാണ് അവർക്ക് അവരുടെ വീടുകളാണുത്തമം എന്ന ഹദീസ്. (ഇബ്നു ഖാസിം: 2/252)

ഇമാം റാഫിഈ(റ) എഴുതുന്നു:

വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ ജമാഅത്താണ് കൂടുതൽ ശ്രേഷ്ടം. ഇനി പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കാനായി പള്ളിയിൽ ഹാജറാകാൻ അവർ ഉദ്ദേശിക്കുന്ന പക്ഷം നാശം ഭയപ്പെടുന്നതിനുവേണ്ടി യുവതികൾക്ക് അത് കറാഹത്താണ്. കിഴവികൾക്ക് കറാഹത്തില്ല. ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കുന്നതിനായി പള്ളിയിൽ പോകുന്നതിൽ നിന്ന് സ്ത്രീകളെ നബി(സ) വിലക്കിയിരിക്കുന്നു. ഖുഫ്ഫ ധരിച്ച് പോകുന്ന കിഴവി ഒഴികെ". (അശ്ശർഹുൽ കബീർ: 4/286)

എന്നാൽ മേൽപ്പറഞ്ഞ ഹദീസിനു യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഹാഫിള് ഇബ്നു ഹജർ(റ) പറയുന്നത്:

"പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കുന്നതിനായി പള്ളിയിൽ പോകുന്നതിൽ നിന്ന് സ്ത്രീകളെ നബി(സ) വിലക്കിയിരിക്കുന്നു. ഖുഫ്ഫ ധരിച്ചു പോകുന്ന കിഴവി ഒഴികെ"  എന്ന ഹദീസിനു യാതൊരടിസ്ഥാനവുമില്ല. മുൻദിരി(റ)യും ശർഹുൽ മുഹദ്ദബിൽ  ഇമാം നവവി(റ) അതിന് വെള്ളപൂശിയിട്ടുണ്ട്. (അത്തൽഖീസ്വുൽ ഹബീർ: 4/287)

ശർഹുൽ മുഹദ്ദബിൽ ഇമാം നവവി(റ) പറഞ്ഞതിങ്ങനെ:

രണ്ടു ഖുഫ്ഫകൾ ധരിച്ച് കിഴവി പോകുന്നതിനെ പരാമർശിക്കുന്ന ഹദീസ് ഗരീബാണ്. ഇബ്നു മസ്ഊദ്(റ) ന്റെ പ്രസ്താവനയായി ദുർബ്ബലമായ പരമ്പരയിലൂടെ ഇമാം ബൈഹഖി(റ) അത് നിവേദനം ചെയ്തിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ്: 4/198)
'പ്രബലാഭിപ്രായപ്രകാരം നാശം ഭയക്കാത്തപ്പോഴും നിഷിദ്ദം തന്നെ' എന്ന ഇമാം നവവി(റ)യുടെ പരാമർശത്തെ വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


മുഖം തുറന്നിട്ടവരായ നിലയിൽ സ്ത്രീകൾ പുറപ്പെടുന്നത് തടയണമെന്ന മുസ്ലിംകളുടെ ഏകോപനം എടുത്തുകാണിച്ച് ഇമാമുൽ ഹറമൈനി(റ) അതിനെ ന്യായീകരിച്ചിട്ടുണ്ട്. അവരെ കാണൽ ഹലാലായിരുന്നുവെങ്കിൽ അവർ അംറദീങ്ങളെപ്പോലെ ആകുമായിരുന്നു. മാത്രവുമല്ല നോട്ടം നാശത്തെ പ്രതീക്ഷിക്കാവുന്ന കേന്ദ്രവും വികാരത്തെ ഇളക്കിപ്പുറപ്പെടുവിക്കുന്നതുമാണ്. അതിനാൽ ശരീഹത്തിന്റെ നല്ല തത്വങ്ങളോട് യോജിക്കുന്നത് അന്യസ്ത്രീയുമായി തനിച്ചാകുന്നതിന്റെ വിധി പോലെ ഈ കവാടം തന്നെ അടച്ചുകളയുകയും നാശം ഉണ്ടെങ്കിൽ ഇല്ലെങ്കിൽ എന്ന വിധദീകരണം ഒഴിവാക്കലുമാണ്. (തുഹ്ഫ: 7/193)


ഇബ്നു ഹജർ(റ) തുടരുന്നു:

സൂറത്തുന്നൂറിലെ 60 ആം വചനം പ്രമാണമാക്കി നാശത്തെ ഭയപ്പെടാത്ത കിഴവിയുടെ മുഖവും മുൻകൈയും കാണൽ ഹലാലാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതിന് ഇമാം അദ്റഈ(റ) പ്രബലത കൽപ്പിച്ചത് ദുർബ്ബലമാണ്. ആ കവാടം തന്നെ അടച്ചുകളയുകയെന്ന അടിസ്ഥാന തത്വവും ഏതൊരു വീണുകിടക്കുന്ന സാധനത്തെയും പെറുക്കിയെടുക്കാൻ ആളുണ്ടാകുമെന്ന തത്വവും അതിനെ ഖണ്ഡിക്കുന്നു. (തുഹ്ഫ: 7/193-194)

'ദുബ്ബലമാണ്' എന്നതുമായി ബന്ധപ്പെട്ട് ശർവാനി(റ) എഴുതുന്നു;
അത് ദുർബ്ബലമാണ് എന്ന അഭിപ്രായം തന്നെയാണ് മുഗ്നി(റ)യും പറയുന്നത്. അദ്ദേഹത്തിൻറെ പരാമർശമിങ്ങനെ: വലിയവൾ എന്ന പരാമർശം ആശിക്കാത്ത കിഴവിയെയും ഉൾകൊള്ളിക്കുന്നതാണ്. ശർഹ് സ്വഗീറിൽ പ്രബലമായി പറഞ്ഞ അഭിപ്രായവും അതാണ്. പ്രബലവും അതാണ്. (ശർവാനി: 7/194)

ശർവാനി(റ) തുടരുന്നു: 


വീണുകിടക്കുന്ന ഏതൊരു വസ്തുവും പെറുക്കിയെടുക്കാൻ ആളുണ്ടാകും എന്ന് പറഞ്ഞതിന്റെ ചുരുക്കം കണ്ടാൽ ആശിക്കപ്പെടാത്ത കിഴവിയെയും ലക്‌ഷ്യം വെക്കുന്നവരും ആശിക്കുന്നവരും ഉണ്ടാകും എന്നാണു. (ശർവാനി: 7/194)

"സ്ത്രീകൾക്ക് അവരുടെ വീടുകളാണുത്തമം" എന്ന നബി(സ്)യുടെ പ്രസ്താവനയിൽ കിഴവികളും ഉൾപ്പെടുമല്ലോ. ഇക്കാര്യം നേരത്തെ നാം വിവരിച്ചതാണ്. ഭാഗം 1 നോക്കുക.

അല്ലാമ ഇബ്നു ഖാസിം(റ) എഴുതുന്നു:


കണ്ടാൽ ആശിക്കപ്പെടാത്ത കിഴവിക്ക്‌ പങ്കെടുക്കൽ സുന്നത്താണെന്ന് ശർഹുർ റൗളിൽ വ്യക്തമായിപറഞ്ഞതിനോട് എന്തോ വിയോജിപ്പ് കാണിക്കുന്നതാണ് അവർക്ക് അവരുടെ വീടുകളാണുത്തമം എന്ന ഹദീസ്. (ഇബ്നു ഖാസിം: 2/252)

ഇമാം റാഫിഈ(റ) എഴുതുന്നു:

വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ ജമാഅത്താണ് കൂടുതൽ ശ്രേഷ്ടം. ഇനി പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കാനായി പള്ളിയിൽ ഹാജറാകാൻ അവർ ഉദ്ദേശിക്കുന്ന പക്ഷം നാശം ഭയപ്പെടുന്നതിനുവേണ്ടി യുവതികൾക്ക് അത് കറാഹത്താണ്. കിഴവികൾക്ക് കറാഹത്തില്ല. ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കുന്നതിനായി പള്ളിയിൽ പോകുന്നതിൽ നിന്ന് സ്ത്രീകളെ നബി(സ) വിലക്കിയിരിക്കുന്നു. ഖുഫ്ഫ ധരിച്ച് പോകുന്ന കിഴവി ഒഴികെ". (അശ്ശർഹുൽ കബീർ: 4/286


3 ഹറാം

മേൽപറഞ്ഞ രൂപങ്ങളിൽ അടിസ്ഥാന നിയമം കറാഹത്താണെന്ന് പറഞ്ഞത് അവരുടെ പുറപ്പാടിനാൽ ഫിത്ന വരാനുള്ള സ്വഭാവം കണക്കിലെടുത്താണ്. ഫിത്നയുണ്ടാകുമെന്ന ഊഹമോ അനുമാനമോ ഉറപ്പോ ഉണ്ടാവുകയോ രക്ഷിതാവേ, ഭർത്താവ്, തുടങ്ങി സമ്മതം വാങ്ങേണ്ടവരുടെ സമ്മതം ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധവുമാണ്.

ഇബ്നു ഹജർ(ർ) പറയുന്നു:


فإن قالت: فما الجواب عن إطلاق أهل المذهب غير من مر ؟
فالجواب أن محله حيث لم يريدوا كراهة التحريم ما إذا لم يترتب على خروجهن خشية فتنة .
وأما إذا ترتب ذلك فهو حرام بلا شك كما مر نقله عمن ذكر .
والمراد بالفتنة : الزنا ومقدماته من النظر ، والخلوة ، واللمس وغير ذلك .
ولذلك أطلقوا الحكم في هذه المسألة بدون ذكر محرم يقترن بالخروج ، وأما عند اقتران محرم به أو لزومه له فالصواب القطع بالتحريم ولا يتوقف في ذلك فقيه .(الفتاوي الكبري: ٢٠٣/١)


മുമ്പ് പറഞ്ഞവരല്ലാത്ത, മദ്ഹബിന്റെ വക്താക്കൾ നിരുപാധികം കറാഹത്താണെന്നല്ലോ പറഞ്ഞത്? എന്ന സംശയത്തിന് ഇപ്രകാരം മറുപടി പൂരിപ്പിക്കാൻ. കറാഹത്തുകൊണ്ട് തഹ്‌രീമിന്റെ കറാഹത്ത് എന്നല്ല അവരുദ്ദേശിക്കുന്നതെങ്കിൽ സ്ത്രീകൾ പുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരാത്ത സ്ഥലത്തെ കുറിച്ചാണ്  അവരുടെ പരാമർശമെന്ന് വെക്കേണ്ടതുണ്ട്. അതെ സമയം അവർപുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരുമെങ്കിൽ ആ പുറപ്പാട് നിഷിദ്ധമാണെന്നതിൽ സംശയത്തിന് വകയില്ല. മുമ്പ് പറഞ്ഞ പണ്ഡിതന്മാരെ ഉദ്ദരിച്ച് അക്കാര്യം പറഞ്ഞുവല്ലോ.

ഫിതനയുടെ വിവക്ഷ വ്യഭിചാരവും അതിന്റെ മുന്നോടിയായ നോട്ടം, തനിച്ചാകൽ , സ്പർശനം തുടങ്ങിയവയുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ പുറപ്പെടലുമായി ബന്ധപ്പെട്ടുവരുന്ന നിഷിദ്ധമായ കാര്യങ്ങൾ പരാമർശിക്കാതെ അവർ നിയമം നിരുപാധികം പറഞ്ഞത്. അതെ സമയം പുറപ്പെടലുമായി ബന്ധപ്പെട്ട് നിഷിദ്ധമായൊരു കാര്യം അന്വരിച്ച് വരികയോ പിന്നീട് വന്നു ചേരുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയുന്നതാണ് ശരി. ഈ വിഷയത്തിൽ കര്മശാസ്ത്ര പണ്ഡിതനും ശങ്കിളിച്ചു നിൽക്കുകയില്ല. (ഫതാവൽ കുബ്റാ: 1/203)

ഇബ്നു ഹജർ(ർ) എഴുതുന്നു:


രക്ഷിതാവ്, ഭർത്താവ്, യജമാനൻ, വിവാഹിതയായ അടിമസ്ത്രീയാകുമ്പോൾ ഭർത്താവ് യജമാനൻ എന്നീ രണ്ടു പേരുടെയും അനുവാദമില്ലാതെയോ, സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയക്കുന്നതോടപ്പമോ അവർ പള്ളിയിൽ പോകൽ നിഷിദ്ദമാണ്. അവൾക്ക് പോകാൻ അനുവാദം നൽകുന്നതിന് പോകുന്നതിന്റെ വിധി തന്നെയാണുള്ളത്. (തുഹ്ഫ: 2/252)

ഇബ്നു ഖാസിം(റ) വിശദീകരിക്കുന്നു:

നാശത്തെ ഭയപ്പെടുന്നതോടപ്പം എന്ന പരമാർശം വ്യക്തമാക്കുന്നത് നാശമുണ്ടാകുമെന്ന അനുമാനം പോലും വേണമെന്നില്ലെന്നാണ്. (ഇബ്നു ഖാസിം: 2/253)

അല്ലാമ ശർവാനി(റ) എഴുതുന്നു:


(قوله: مه خشية فتنة) عطف على قوله بغير إذن ولي فلا تتوقف حرمة الحضور على عدم الاذن ع ش (الشرواني: ٢٥٣/٢)


നാശത്തെ ഭയപ്പെടുന്നതോടപ്പം എന്ന പരാമർശം രക്ഷിതാവിന്റെ അനുവാദമില്ലാതെ എന്നതിന്റെ മേൽ 'അത്വഫ്' ചെയ്യപ്പെട്ടതാണ്. എന്ന് വരുമ്പോൾ സ്ത്രീകൾക്ക് പള്ളിയിൽ ഹാജറാകൽ ഹറാമാണെന്നതിന്റെ കാരണം അനുവാദമില്ലെന്നത് മാത്രമല്ലെന്ന് ലഭിക്കുന്നു. (ശർവാനി: 2/253)