യുവാവിന് നേരെ തബ്ലീഗ് പ്രവർത്തകരുടെ ക്രൂരമർദനം. കൂട്ടം കൂടി നിന്നപ്പോൾ ഹോണടിച്ചതിനാണ് മർദ്ദനം. സംഭവം അമ്മായിമുക്കിൽ

യുവാവിന് നേരെ തബ്ലീഗ് പ്രവർത്തകരുടെ ക്രൂ രമർദനം. കൊച്ചങ്ങാടി അമ്മായിമുക്ക് ജംഗ്ഷനിൽ മുഹമ്മദ് ബീമ മകൻ സൈനുൽ ആബിദീൻ (26) ആണ് മർദന മേറ്റത്. യുവാവ് കരുവേലിപ്പടി ആശുപത്രിയിൽ ചികിത്സ യിലാണ്. മാർക്കറ്റിന് സമീപം തബ്ലീഗ് ജമാഅത്ത് പ്രവർത്തന കേന്ദ്രത്തിന് സമീപമുള്ള സ്വന്തം വസതിയിലേക്ക് വാഹനത്തിൽ പോകവേ വഴി തടസ്സപ്പെടുത്തി നിന്ന തബ്ലീഗ് പ്രവർത്തകർ വാഹനം പോകാൻ സമ്മതിക്കാതെ തർക്കിക്കുകയും സൈനുൽ ആബിദിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. വീട്ടിലേക്ക് പോയി ഇദ്ദേഹത്തെ വീട്ടിൽ ചെന്ന് മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു‌. വ്യാഴാഴ്ച്‌ച രാത്രി 10.30 ഓടെയാണ് സംഭവം. തബ്ല‌ീഗ് കേന്ദ്രത്തിൽ മറ്റു ജില്ലകളിൽ നിന്നുമുള്ള ആളുകൾ വന്ന് പോകുന്നുണ്ടെന്നും ദിവസങ്ങളോളം തമ്പടിക്കുന്നതും പ്രദേശത്ത് കൂട്ടം കൂടിനിൽക്കുന്നതും സ്ത്രീകൾക്കുൾപ്പെടെ വീട്ടിലേക്കുള്ള പോക്കുവരവിന് പ്രയാസമുണ്ടാക്കുന്നതായും ഇത് പ്രദശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും നേരത്തേ പരാതിയുള്ള താണ്. സംഭവത്തിൽ മട്ടാഞ്ചേരി പോലീസ് അന്വേഷണം ആരംബിച്ചു.

തബ്ലീഗ് പ്രവർത്തകരുടെ വീട് കയറിയുള്ള അക്രമം പ്രതിഷേധാർഹമാണ്. ജനങ്ങൾ തിങ്ങി താമസിക്കുന്ന ജനസാന്ദ്രത കൂടുതലുള്ള കൊച്ചു പ്രദേശമായ കൊച്ചങ്ങാടി അമ്മായിമുക്ക് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന തബ്‌ലീഗ് സെൻ്ററിൽ പലജില്ലയിൽ നിന്നും ആളുകൾ വന്ന് ദിവസങ്ങളോളം തമ്പടിക്കുന്നത് പരിസരവാസികൾക്ക് ശല്യമായി മാറിയിരിക്കുകയാണ്. വീട്ടിലേക്ക് സ്ത്രീകൾക്ക് വഴി നടക്കുന്നതിന് പ്രയാസപ്പെ ടുന്ന അവസ്ഥയാണ് പ്രദേശത്തുള്ളത്.

ആബിദ് കുടുംബസമേതം വീട്ടിലേക്ക് വരുന്ന വഴിക്ക് കുട്ടം കുടി നിൽക്കുന്നതിനാൽ ഹോൺ അടിച്ചതിൻ്റെ ദേഷ്യത്തിൽ നിരവധി പേർ മുഹമ്മദിൻ്റെയും ആബിദിൻ്റെയും വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും ആക്രമി ക്കുകയുമായിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് അംഗ മായ മുഹമ്മദിന്റെയും എസ് എസ് എഫ് പ്രവർത്തകനായ ആബിദിന്റയും വീട്ടിൽ കയറി അതിക്രമം കാണിച്ചതിൽ പ്ര തിഷേധിച്ച് എസ് വൈ എസ് മട്ടാഞ്ചേരി സർക്കിൾ കമ്മി റ്റി ഇന്ന് വൈകിട്ട് 7.30ന് പ്ര തിഷേധ സംഗമം സംഘടി പ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.