പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ ; രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, വിയോഗത്തിന് അരനൂറ്റാണ്ട്

 


 മലബാറിൽ വസൂരി പടരുന്ന കാലം, മരണത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന കുറെ മനുഷ്യർ.. അവർക്കിടയിൽ ആത്മീയതയുടെ ഉൾക്കരുത്തിന്റെ മന്ത്രോച്ചാരണവുമായി ഒരു സൂഫിവര്യൻ, കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് എന്ന പാർട്ടിക്ക് കൊടപ്പനക്കൽ തറവാടിന്റെ കോലായിൽ പരവതാനി ഒരുക്കിയ അധ്യക്ഷൻ, പാണക്കാട് പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ (പി.എം.എസ്.എ പൂക്കോയ തങ്ങൾ). വിട വാങ്ങിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് തികയുമ്പോഴും അദ്ദേഹത്തിന്റെറെ ഓർമകൾ പേറുകയാണ് ഇന്നും കേരളം. 1975 ജൂലൈ 6 ഞായ റാഴ്ച (1395 ജമാദുൽ ആഖിർ 25) യാണ് നാലു പതിറ്റാണ്ട് കേ ളത്തിലെ മത-രാഷ്ട്രീയ-വിദ്യാ ഭ്യാസ-സാംസ്‌കാരിക രംഗങ്ങളിൽ നിർണായക വ്യക്തി ത്വമായിരുന്ന പി.എം.എസ്.എ പൂക്കോയ തങ്ങൾ വിടവാങ്ങിയത്.

സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങൾ - ഉമ്മു ഹാനിഅ ബീവി എന്നിവരുടെ മകനായി 1917ൽ ആയിരുന്നു പൂക്കോയ തങ്ങളുടെ ജനനം. ചെറുപ്രായത്തിൽ പിതാവിൻ്റെ വിയോഗത്തെ തുടർന്ന് പിതൃ സഹോദരൻ അലി പൂക്കോയ തങ്ങളുടെ തണലിലായിരുന്നു വളർന്നത്. അറിയപ്പെട്ട ചികി ത്സകനായിരുന്നു കൊടപ്പനക്കൽ തറവാട്ടിലെ അലിക്കോയ തങ്ങൾ. അദ്ദേഹത്തി ൻ്റെ വിയോഗത്തോടെയാണ് കൊടപ്പനക്കൽ തറവാട് പാണക്കാട് പൂക്കോയ തങ്ങൾക്ക് കൈമാറിയത്.

1936-37 കാലഘട്ടത്തിൽ കോൺഗ്രസിൻ്റെ മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനൊപ്പം ചേർന്നാണ് പൂക്കോയ തങ്ങൾ ആദ്യമായി രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് മുസ്ലിം ലീഗിലേക്കെത്തിയ തങ്ങൾ ലീഗ് ഏറനാട് താലൂക്ക് പ്രസിഡന്റും കോഴിക്കോട് ജില്ലാ പ്രസിഡൻ്റുമായിരുന്നു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ ആദ്യ ജില്ലാപ്രസിഡൻ്റും പൂക്കോയ തങ്ങളായിരുന്നു. 1973ൽ ബാഫഖി തങ്ങളു ടെ വിയോഗത്തെ തുടർന്നാ ണ് പി.എം.എസ്.എ പൂക്കോയ തങ്ങൾ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തുന്നത്. അക്കാലത്ത് തന്നെ ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് ഐതിഹാസിക വിജയം നേടി. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്നുള്ള ആദ്യ മുസ്‌ലിം ലീഗ് അധ്യക്ഷനാണ് പൂക്കോയ തങ്ങൾ.

രാഷ്ട്രീയ നേതാവിനപ്പുറം ആത്മീയ തേ ജീവിച്ചിരുന്ന അപൂർവ്വ സൂരികളിൽ ഒരാ ളായിരുന്നു പി.എം.എസ്.എ പുക്കോയ തങ്ങൾ. എന്നും സമസ്തക്കൊ പ്പമായിരുന്നു സഞ്ചാരം. 1959ൽ വടകരിയിൽ ചേർന്ന വിദ്യാഭ്യാസ ബോർഡിൻ്റെ സമ്മേളനത്തിൻ്റെ ഉദ്ഘാടകൻ തങ്ങളായിരുന്നു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻ്റ് പദവിയിലുമെത്തിയ അദ്ദേഹം സമസ്ത മുശാവറയിലേക്കും തെരഞ്ഞെ ടുക്കപ്പെട്ടു. അടിപതറാത്ത സുന്നി ആദർശമായിരുന്നു തങ്ങളുടേത്. അതിനാൽ തന്നെയായി രുന്നു സമസ്തക്കെതിരേ അഖില കേരള ജംഇയ്യത്തുൽ ഉലമ രൂപം കൊണ്ടപ്പോൾ അദ്ദേഹം നിശിതമായി എതിർത്തതും.

കൊടപ്പനക്കൽ തറാവാടിൻ്റെ പൂമുഖത്ത് ജാതിമതഭേതമന്യേ ആളുകളെത്തി തുടങ്ങിയത് പൂ ക്കോയതങ്ങ ളുടെ കാലം മുതലാണ്.

ആത്മീയ കാര്യങ്ങളിൽ അദ്ദേഹം സൂഫിവര്യനാകും, രാഷ്ട്രീ യമായതിൽ തികഞ്ഞ പൊതു പ്രവർത്തനകനും, അതിനപ്പുറം സാധാരണക്കാരയ അശരണർക്ക് എന്നും കൈത്താങ്ങുമായിരുന്നു. ഏത് പാതിരാത്രിയിലും തന്നെ തേടിയെത്തുന്ന അവസാനത്തെയാളും പോയതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ വിശ്രമം. വസൂരിയടക്കമുള്ള മാറാരോഗങ്ങളാൽ നാട് നടുങ്ങിയപ്പോൾ അദ്ദേ ഹം പ്രത്യേക നേർച്ചകളും മറ്റും നടത്താൻ മഹല്ലുകളോട് ആവ ശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നിരവ ധി പള്ളികളും മദ്റസകളും വി ദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്നു. ഇന്നും പൂക്കോയ തങ്ങ ളുടെ നാമധേയത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലയെടുപ്പോടെ ഉയർന്ന് നിൽക്കു ന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ് മകൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്ല‌ിം ലീഗിൻ്റെ സംസ്ഥാന അധ്യക്ഷനാകുന്നത്.


അശ്റഫ് കൊണ്ടോട്ടി