Theme images by Deejpilot. Powered by Blogger.

touch it

touch it

Touch it

Touch it

Touch it

Touch it

Music

Videos

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Touch it

പ്രകാശിതമായി...

പ്രകാശിതമായി...
*മദീനയുടെ മന്ദമാരുതൻ* മുസ്ലിം കൈരളിക്ക് പുതിയ ഉപഹാരം നൽകി വീണ്ടും ആലത്തൂർപടി ദർസ് തരംഗമാവുന്നു. അറബി സാഹിത്യരംഗത്ത് പുതിയ ചുവട് വെപ്പുമായി നസീമുൽ മദീന അനുവാചക കരങ്ങളിലേക്ക് എത്തിക്കഴിഞ്ഞു.  മികച്ചൊരു അറബി കവിതാസമാഹാരഗ്രന്ഥമാണ് നസീമുൽ മദീന.  മുസ്ലിം കൈരളിയുടെ ആത്മീയ നായകൻ ബഹു: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്.  സാഹിത്യ പ്രേമികൾക്ക് മുതൽക്കൂട്ടാവുന്ന പ്രസ്തുത ഗ്രന്ഥം 58 വിഷയങ്ങളിലായി 1313 കവിതകൾ ഉൾക്കൊള്ളുന്നതാണ്. പ്രവാചക പ്രകീർത്തനം, മനാഖിബ്, പള്ളി ദർസിന്റെ മഹത്വം, അനുശോചനകാവ്യം, ഉപദേശം, യാത്രാവിവരണം, സമകാലിക ഇന്ത്യയിലെ ദയനീയ സ്ഥിതി, മുസ്ലിം ലോകത്തിന്റെ സമകാലിക വിശേഷം... തുടങ്ങി വ്യത്യസ്ഥ വിഷയങ്ങൾ ഗ്രന്ഥത്തിൽ പരാമർശിക്കപ്പട്ടിട്ടുണ്ട്. പ്രശസ്ത പണ്ഡിതരും സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഉസ്താദ് സി.കെ.അബ്ദുറഹ്മാൻ ഫൈസി (ആലത്തൂർപടി മുദരിസ്)യുടേതാണ് രചന. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ഉസ്താദിന്റെ വേറിട്ട രചനയാണ് നസീമുൽ മദീനയിലൂടെ പ്രകാശിതമായിരിക്കുന്നത്. വളരെ ലളിതമായ ഭാഷയിലാണ് രചനയെന്നത് കൊണ്ട് തന്നെ മുതഅല്ലിം,മുഅല്ലിം,മുദരിസ്.അറബ് സാഹിത്യപ്രേമികൾ എന്നിവർക്കെല്ലാം വളരെ ഉപകാരപ്രദമായ ഗ്രന്ഥമായി നസീമുൽ മദീന വ്യതിരക്തമാവുകയാണ്. വിഷയങ്ങളുടേയും ആശയങ്ങളുടേയും വൈപുല്യം രചനയുടെ മാറ്റ് കൂട്ടുന്നു. നസീമുൽ മദീനയിലെ ശ്രദ്ധേയമായ ചില വിഷയങ്ങൾ ചുവടെ ചേർക്കുന്നു. مناقب شيخ مولى കണ്യാല മൗല(റ)യുടെ  ജീവിതവും ആത്മീയ സരണിയും അടയാളപ്പെടുത്തിയ 33 വരികളിൽ മൗലയുടെ കറാമത്തും വിവരിക്കുന്നുണ്ട്. വീട്ടിലും മക്കയിലും ഒരേ സമയം മൗല പ്രത്യക്ഷപ്പെട്ട സംഭവം മനോഹരമായി വരികളിൽ കോറിയത് കാണാം. رثاء شيخ بابو مسليار മർഹൂം ശൈഖുനാ കോട്ടുമല ബാപ്പുമുസ്ലിയാരെ കുറിച്ചുള്ള അനുശോചനമായി ചിലവരികൾ. ജീവിതം, സന്ദേശം,  സേവനം തുടങ്ങിയ കാര്യങ്ങളിൽ സുപ്രഭാതം ദിനപത്രം പോലും വരികളിൾ പ്രകാശിതമാണ്. وداعا لجنيد ബീഫിന്റെ പേരിൽ കൊലചെയ്യപ്പെട്ട ജുനൈദിനെ കുറിച്ചാണ് 14 വരികൾ. ഇന്ത്യയുടെ ഹൃദയത്തിൽ കുത്തിയ സംഘ്പരിവാറിന്റെ ദുഷിച്ച ചെയ്തികളെ അനാവരണം ചെയ്യുന്നതാണ് വരികൾ. لا تقتلوا باسمي #not in my name എന്ന അടുത്ത കാലത്ത് രാജ്യത്ത് പ്രസിദ്ധമായ പ്രമേയത്തിലുള്ള ഈ വരികൾ ശ്രദ്ധേയമാണ്.. ഇന്ത്യാ രാജ്യത്തിന്റെ ആത്മാവാകുന്ന മതേതരത്വം പിച്ചിച്ചീന്തുന്നവർക്ക് പശു അമ്മയാണെങ്കിൽ കാള അവരുടെ അച്ഛനായിരിക്കുമെന്നാണ് വരികൾ വരച്ചിടുന്നത്. حضارة الغرب في العرب പാശ്ചാത്യ നാഗരികത അറബികളിൽ കുടിയേറിയതിന്റെ ദൂഷ്യ വശങ്ങൾ വിവരിക്കുന്ന വേറിട്ടൊരു പഠനമാണ് ഈ വരികൾ. വിവാഹം കഴിക്കാതെ ഭോഗിക്കുന്നവരുടെ നെറികെട്ട  സംസ്കാരം പേറുന്ന പാശ്ചാത്യ ജനത മൃഗങ്ങളേക്കാൾ മോശമാണെന്നാണ് വരികളിലെ വർത്തമാനം. في رحاء تاج محل താജ്മഹൽ സന്ദർശിച്ചപ്പോൾ മനസ്സിലുദിച്ച ചിന്തകളാണ് വരികൾ. താജിന്റ മതിലുകൾ സന്ദർശകരോട് പാടുന്ന സ്നേഹ ഗീതവും, താജിന്റെ ഖുബ്ബകൾ തരുന്ന സന്ദേശങ്ങളുമാണ് വരികളിലെ വർണ്ണന. رثاء ممد الفيضي ഈ അടുത്ത് മരണപ്പെട്ട മമ്മദ് ഫൈസി ഉസ്താദവർകളെ കുറിച്ചുള്ള നനവുള്ള ഓർമകൾ നിർഗളിക്കുന്ന വരികളാണിതിൽ. فتح الفتاح ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ ഫത്ഹുൽ ഫത്താഹെന്ന തസവ്വുഫ് പഠന ആത്മീയ കേന്ദ്രത്തിന്റെ പോരിശയാണ് ഈ വരികളിലെ മനോഹരമായ വിവരണം. ഇങ്ങനെ നിരവധി ... മനോഹരമായ സാഹിത്യ കോർവകൾ നിങ്ങളെ  ഇഷ്ടപ്പെടുത്തും തീർച്ച.  സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി ഉസ്താദ് ആശംസ എഴുതിയ ഗ്രന്ഥത്തിന് പ്രശസ്ത പണ്ഡിതരും കവികളുമായ ഉസ്താദ് അൻവർ അബ്ദുള്ള ഫള്ഫരിയും ളിയാഉദ്ദീൻ ഫൈസി മേൽമുറിയുമാണ് അവതാരിക നൽകിയിട്ടുള്ളത്. ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ADSA) ആണ് പ്രസാധകർ. കോപ്പികൾക്ക് 9746700390

ഇൗ ബ്ലോഗിനെ കുറിച്ച്....!!

ഇൗ ബ്ലോഗിനെ കുറിച്ച്....!!
ഇഫ്ശാഉസ്സുന്ന എന്നാൽ സുന്നത്തിനെ വംയാപിപ്പിക്കുക എന്നാണർത്ഥം ഇസ്ലാമിക പൈതൃകത്തനിമയോടെ അഹ്ലുസ്സുന്നയുടെ ആശയങ്ങൾ മലയാളികൾക്ക് ലോകത്തിന്റെ ഏത് ദിക്കിൽ നിന്നും പഠിക്കാനും മനസ്സിലാക്കാനും ഇന്ന് ഏറെ ആശ്രയിക്കപ്പെടുന്ന മാധ്യമമായി വെബ് സൈറ്റുകളും ബ്ലോഗുകളും മാറിക്കഴിഞ്ഞു. പുസ്തകങ്ങൾ വായിക്കുന്നതിന്ന് പകരം പുതിയ തലമുറ വായിക്കുന്നതും തിരയുന്നതും വെബ്ബുകളും ബ്ലോഗുകളുമാണ്. അതിനാൽ ഇങ്ങനെ ചില ഉദ്ധ്യമങ്ങൾ ഫലം കാണുമെന്ന് പ്രതീക്ഷയുണ്ട്.ഇസ്ലാമിക് പഠനങ്ങളുടെ സമാഹാരമാണ് ഈ ബ്ലോഗ്. വിശിഷ്യാ അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ യാതാവിഥി മനസ്സിലാക്കാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങളിലൂടെ സാധിക്കുമെന്ന് കരുതുന്നു. കർമ്മശാസ്ത്ര പഠനങ്ങളുടെ ഏതാനും സംക്ഷിപ്തങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെറ്റുകൾ വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒപ്പം മതപ്രഭാഷണത്തിനുപകരിക്കുന്ന വിധം പ്രഭാഷണക്കുറിപ്പുകളും ഈ ബ്ലോഗിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. ഇതിലെ ചില പഠനങ്ങൾ ഈ വിനീതൻ സ്വന്തമായി ചേർത്തതും മറ്റ് ചിലത് നിരവധി പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നിന്നും മറ്റ് സൈറ്റ്,ബ്ലോഗ് എന്നിവയിൽ നിന്നും പകർത്തിയതുമാണ്. എല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ച് കൂട്ടുക എന്നതാണ് ലക്ഷ്യം. മനുഷ്യസഹജമായ തെറ്റുകളിൽ നിന്ന് മുക്തമെന്ന് അവകാശമില്ല. തെറ്റുകൾ കാണുന്നവർ ഉണർത്തുക. സാധാരണക്കാർക്കും പണ്ഡിതർക്കും,വിദ്യാർത്ഥികൾക്കും ഇത് ഉപകരിക്കുമെന്ന പ്രത്യാശയുണ്ട്. . പരമാവതി ഉപയോഗപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ പ്രതീക്ഷയോടെ .......നിങ്ങളുടെ സുഹൃത്ത് അബൂത്വാഹിർ നിസാമി ഫൈസി മാനന്തവാടി

ഇഫ്ശാഉസ്സുന്നയെ കുറിച്ച് പൂക്കോട്ടൂർ സാഹിബ് പറയുന്നത്...

Popular Posts

നബിദിന സന്ദേശവും ആശംസയും നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

September 05, 2025
  നബിദിനത്തോടനുബന്ധിച്ച് യുഎഇ രാഷ്ട്രനേതാക്കൾ ഹൃദയസ്പർശിയായ സന്ദേശങ്ങൾ പങ്കുവെച്ചു. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ...Read More

വഹാബികൾക്ക്_ഓണം_സുന്നത്ത്_നബിദിനവും_മൗലിദും_ബിദ്അത്ത്

August 29, 2025
... മുജാഹിദ് നേതാവ് എ. അബ്ദുസ്സലാം സുല്ലമി ഏറ്റവും പുതിയ വെടി ആധികാരികമായി പൊട്ടിച്ചത് ആരും മറന്നു കാണില്ല...‘ഓണസദ്യ കഴിക്കുന്നത...Read More

മൗലിദ് പാരായണം ചെയ്ത ഇമാമിന് നേരെ മുജാഹിദ് ആക്രമണം.. കസേര കൊണ്ട് കൈ അടിച്ച് ഒടിച്ചു..

August 29, 2025
29/08/25: മൗലീദ് പാരായണത്തിനിടെ മസ്ജിദില്‍ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയില്‍ ചികിത്സയില്‍  കഴിഞ്ഞ ദിവസം വൈകീട്ട് മഗ് രിബ്...Read More

ആരായിരുന്നു മഹാനായ മുളഫ്ഫര്‍ രാജാവ്

August 25, 2025
ഇറാഖിലെ കിഴക്ക് പ്രവിശ്യയായ ഇര്ബലിന്റെ ഭരണാധിപനാണ് അബൂസയീദ്‌ മുളഫ്ഫര്‍ അല്‍ മലികുല്‍ മുഅല്ളം. സ്വഹിബുല്‍ ഇര്ബല്‍ എന്ന് ചരിത്ര പണ്ഡിതര്‍ വിശേ...Read More

മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ ഭൂരിപക്ഷം ആയിട്ട് എന്തു കുഴപ്പമാണ് ഉണ്ടായതെന്ന് മലപ്പുറത്തെ ഹിന്ദുക്കളോട് വെള്ളാപ്പള്ളി ചോദിച്ചു നോക്കൂ.. വർഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂ.. - സത്താർ പന്തല്ലൂർ

July 20, 2025
  മുസ്‌ലിം ജനസംഖ്യ ഭൂരിപക്ഷമായാൽ എന്താണ് കുഴപ്പം? വിഎസ് അച്യുതാനന്ദൻ മുതൽ വെള്ളാപ്പള്ളി നടേശൻ വരെയുള്ള സകല സോകാൾഡ് സെക്കുലർ മുഖങ...Read More

Business