ക്വിസ്-ആനക്കലഹം



? പുരാതന അറേബ്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു?
– സ്വന്‍ആ
? മൂസാ നബി(അ)ന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നിരുന്ന സ്വന്‍ആയിലെ രാജാവ്?
– യൂസുഫ് ദൂനവാസ്
? റോമില്‍ നിന്നും ക്രിസ്ത്യന്‍ പ്രചാരകര്‍ സ്വന്‍ആയിലേക്ക് വരാന്‍ തുടങ്ങിയത് എന്ന്?
– ക്രിസ്ത്വാബ്ദം 343 മുതല്‍
? ക്രിസ്ത്യാനിസം സ്വീകരിച്ച നജ്‌റാന്‍ സ്വദേശികളെ ദൂനവാസ് രാജാവ് എന്തു ചെയ്തു?
– ചുട്ടുകൊന്നു (534-ല്‍)
? ഇതറിഞ്ഞ റോമാചക്രവര്‍ത്തി എന്തു ചെയ്തു.?
– തന്റെ ആധിപത്യത്തിലുള്ള അബ്‌സീനിയായിലെ രാജാവിനോട് പകരം വീട്ടാന്‍ പറഞ്ഞു.
? അബ്‌സീനിയായിലെ രാജാവ് ആരായിരുന്നു?
– നേഗസ് (നജ്ജാശി – അബ്‌സീനിയായിലേക്ക് പലായനം ചെയ്ത മുസ്‌ലിംകളെ സ്വീകരിക്കുകയും മുസ്‌ലിമാവുകയും ചെയ്ത നജ്ജാശി അല്ല ഈ നജ്ജാശി)
? നജ്ജാശി റോമാചക്രവര്‍ത്തിയുടെ ഉത്തരവ് നടപ്പാക്കിയതെങ്ങനെ?
– അര്‍യാഥ് എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍ സൈന്യത്തെ സ്വന്‍ആയിലേക്കയച്ചു.
? അര്‍യാഥിന്റെ സൈന്യം സ്വന്‍ആ കീഴടക്കിയപ്പോള്‍ ഭരണാധികാരിയായിരുന്ന ദൂനവാസ് എന്തുചെയ്തു?
– സമുദ്രത്തില്‍ ചാടി മരിച്ചു
? സ്വന്‍ആയിലെ ഭരണമേറ്റെടുത്ത അര്‍യാഥിനെ വധിച്ചതാര്?
– സേനാനായകന്മാരില്‍ ഒരാളായിരുന്ന അബ്‌റഹത്ത്
? നജ്ജാശിയുടെ അനുവാദത്തോടെ സ്വന്‍ആയുടെ ഭരണാധികാരിയായ അബ്‌റഹത്തിന്റെ ലക്ഷ്യമെന്തായിരുന്നു?
– താന്‍ നിര്‍മ്മിച്ച ചര്‍ച്ചിലേക്ക് ജനങ്ങളെ ആകര്‍ഷിച്ച് അവരെ ക്രിസ്ത്യാനികളാക്കുക.
? അറബികളിലെ കിനാന ഗോത്രത്തില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍ തന്റെ ദേവാലയത്തില്‍ കാഷ്ഠിച്ച് മലിനപ്പെടുത്തിയപ്പോള്‍ അബ്‌റഹത്ത് എന്താണ് തീരുമാനിച്ചത്?
– മക്കക്കാരുടെ കഅ്ബാലയം തകര്‍ക്കുവാന്‍ തീരുമാനിച്ചു.
? അബ്‌റഹത്തിന്റെ പേര്?
– അശ്‌റം
? അബ്‌റഹത്തിന്റെ വിളിപ്പേര്?
– അബൂ യക്‌സൂം
? അബ്‌റഹത് എവിടെയാണ് ദേവാലയം നിര്‍മ്മിച്ചത്?
– സ്വന്‍ആയില്‍
? എന്തായിരുന്നു ദേവാലയത്തിന്റെ പേര്?
– ഖുല്ലൈസ്
? അബ്‌റഹത്തിന്റെ ആനയുടെ പേരെന്തായിരുന്നു?
– മഹ്മൂദ്
? ദേവാലയം നിര്‍മ്മിച്ച അബ്‌റഹത്തിന്റെ ലക്ഷ്യമെന്തായിരുന്നു?
– കഅ്ബയിലേക്ക് ഹജ്ജിനു വരുന്ന ആളുകളെ തന്റെ ദേവാലയത്തിലേക്ക് വരുത്തുക.
? അബ്‌റഹത്തിനോട് മക്കയിലെ നേതാവായിരുന്ന അബ്ദുല്‍ മുത്തലിബ് എന്താണ് പറഞ്ഞത്?
– ‘ഞങ്ങള്‍ നിന്നോട് യുദ്ധം ചെയ്യാനില്ല. നിശ്ചയം ഈ ഭവനത്തിന് (കഅ്ബക്ക്) ഒരു ഉടമസ്ഥനുണ്ട്. അവന്‍ തന്നെ അത് സംരക്ഷിക്കും.’
? കഅ്ബ തകര്‍ക്കാന്‍ തയ്യാറെടുത്ത അബ്‌റഹത്തിന്റെ സൈന്യത്തെ അല്ലാഹു തുരത്തിയത് എങ്ങനെ?
– അബാബീല്‍ പക്ഷികളെ അയച്ചുകൊണ്ട്.
? ഏത് സ്ഥലത്ത് വെച്ചാണ് സൈന്യത്തെ തുരത്തിയത്?
– മക്കയില്‍ നിന്നും ത്വാഇഫിലേക്കുള്ള വഴിയിലെ മുഗമ്മസ് എന്ന സ്ഥലത്ത് വെച്ച്.
? അബ്‌റഹത്തിന്റെ സൈന്യത്തില്‍ എത്ര അംഗങ്ങളുണ്ടായിരുന്നു?
– അറുപതിനായിരം.
? അബ്‌റഹത്തിന്റെ സൈന്യത്തെ നശിപ്പിക്കാന്‍ അബാബീല്‍ പക്ഷി പാറി വന്നത് എവിടെ നിന്ന്?
– കടലില്‍ നിന്നും
? ഓരോ പക്ഷിയിലും എത്ര കല്ലുകളാണുണ്ടായിരുന്നത്?
– മൂന്നെണ്ണം. ഒന്ന് കൊക്കിലും രണ്ടെണ്ണം കാലുകളിലും
? അബാബീല്‍ പക്ഷികള്‍ വര്‍ഷിച്ച കല്ലുകളുടെ പ്രത്യേകത എന്തായിരുന്നു?
– ഓരോ കല്ലിലും അത് പതിക്കേണ്ട ആളുടെ പേരെഴുതിയിരുന്നു. ചുടുകട്ടകളായിരുന്നു.
? കല്ലിന്റെ വലിപ്പം?
– പയര്‍മണിയേക്കാള്‍ വലുതും കടലയേക്കാള്‍ ചെറുതുമായിരുന്നു.
? പക്ഷികളുടെ കല്‍വര്‍ഷത്തില്‍പെട്ട പടയാളികള്‍ക്ക് എന്ത് സംഭവിച്ചു?
– കുറഞ്ഞ ആളുകളൊഴികെ എല്ലാവരും മരിച്ചുവീണു.
? അബ്‌റഹത്തിന് എന്തുസംഭവിച്ചു?
– യമനിലേക്ക് പിന്തിരിഞ്ഞോടിയ അബ്‌റഹത്തിന്റെ ശരീരത്തിലെ അവയവങ്ങള്‍ പഴുത്ത് കൊഴിഞ്ഞ് വീഴാന്‍ തുടങ്ങി. രക്തവും ചലവും വന്ന് സ്വന്‍ആയിലെത്തിയപ്പോള്‍ അയാള്‍ നിന്ദ്യനായി മൃതിയടഞ്ഞു.
? ആനക്കലഹസംഭവം വിശദീകരിക്കുന്ന ഖുര്‍ആനിലെ സൂറത്ത് ഏത്?
– സൂറത്തുല്‍ ഫീല്‍