ദാറുൽ ഹുദാ സ്ഥാപകൻ ഡോ. യു. ബാപ്പുട്ടി ഹാജി ഷജറയോ..?
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് സ്ഥാപകനും
എസ്എംഎഫ് രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്നവരുമായ ബാപ്പുട്ടി ഹാജിയെ പോലെയുള്ള ഉമറാക്കളാണ് ഉമറാഇന്റെ മാതൃക.
സുന്നത്ത് ജമാഅത്തിന് അവർ നൽകിയ പ്രാധാന്യം താഴെ വായിക്കാം
1954 തിരൂരങ്ങാടി മേഖലയിൽ ലീഗ് സജീവമാണ്. ഏത് ഓണം കേറാ മൂലയിലും ലീഗിന് വേണ്ടത്ര സജീവ പ്രവർത്തകരുണ്ട്. പക്ഷേ, ബാപ്പുട്ടി ഹാജിയാർക്ക് തിരൂരങ്ങാടിയിലെ ലീഗിൽ തീരെ താല്‌പര്യമില്ലാതായി. കുറച്ചു കഴിഞ്ഞപ്പോൾ അത് എതിർപ്പായി മാറി, തിരൂരങ്ങാടിയിലെ ലീഗിന്റെ പ്രധാന നേതാക്കളെല്ലാം മുജാഹിദ് പ്രസ്ഥാനക്കാരാണ്. അവരുടെ ചൊൽപ്പടിക്കു കീഴിൽ നിൽക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. രാഷ്ട്രീയത്തിനായി വിശ്വാസം അടിയറവെക്കാൻ സുന്നിയായ ബാപ്പുട്ടി ഹാജിക്ക് കഴിയില്ല. അദ്ദേഹം ലീഗിൽ നിന്ന് ഒഴിഞ്ഞുനിന്നു.
ഡിസ്ട്രിക്ട് ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബാപ്പുട്ടി ഹാജിയുടെ സുഹൃത്തും കുടുംബബന്ധുവുമായിരുന്ന കൊയിലണ്ടിക്കാരൻ സി.പി മുഹമ്മദ് മാസ്റ്റർ കോൺഗ്രസ്സ് പക്ഷത്ത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ടായിരുന്നു. മുഹമ്മദ് മാസ്റ്റർ ഹാജിയാരെ കണ്ടു. കോൺഗ്രസ്സിനു വേണ്ടി പ്രചാരണത്തിനിറങ്ങാൻ ആവശ്യപ്പെട്ടു. അദ്ദേഹം തയ്യാറായി.
തിരൂരങ്ങാടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ വേദിയൊരുക്കി. ഹാജി യാർ പ്രസംഗിച്ചു. ഘോരഘോരം പ്രസംഗിച്ചു. തിരൂരങ്ങാടിയിലെ ലീഗിന്റെ പല നേതാക്കളെയും അവരുടെ പുത്തനാശയങ്ങളുടെ പേരിൽ അദ്ദേഹം എതിർത്തു. പുത്തൻ പ്രസ്ഥാനങ്ങളെ ബഹിഷ്‌കരിക്കണം. കോൺഗ്രസ്സിനു വേണ്ടി വോട്ടു ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ലീഗുകാർ പലയിടങ്ങളിലുമായി മറുപടിപ്രസംഗം വെച്ചു. പക്ഷേ, ഹാജിയാരുടെ തീരുമാനത്തിന് ഒരു മാറ്റവുമുണ്ടായിരുന്നില്ല. തിരൂരങ്ങാടിയിലെ ലീഗിന്റെ ഇപ്പോഴുള്ള നേതാക്കൾ മാറുന്നതു വരെ താൻ ലീഗിന് വോട്ടു ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ആ തീരുമാനം ഒരു തീരുമാനം തന്നെയായിരുന്നു.
പക്ഷേ, അറുപതുകളുടെ മധ്യത്തിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഒരുതാൽപര്യവുമില്ലാതായി. പിന്നെ കോൺഗ്രസ്സിനു വേണ്ടി ശബ്ദമുയർത്തി യില്ല. ലീഗിനെ എതിർത്തു പ്രസംഗിച്ചില്ല.
അവലംബം:
( ബാപ്പുട്ടി ഹാജി വഴിയൊരുക്കിയ ജീവിതം)
പ്രസാദനം , ഹാദിയ - ദാറുൽ ഹുദാ ഇസ്‌ലാമിക് അക്കാദമി 2004
Post a Comment