ആരായിരുന്നു മഹാനായ മുളഫ്ഫര്‍ രാജാവ്
ഇറാഖിലെ കിഴക്ക് പ്രവിശ്യയായ ഇര്ബലിന്റെ ഭരണാധിപനാണ് അബൂസയീദ് മുളഫ്ഫര്‍ അല്‍ മലികുല്‍ മുഅല്ളം. സ്വഹിബുല്‍ ഇര്ബല്‍ എന്ന് ചരിത്ര പണ്ഡിതര്‍ വിശേഷിപ്പിച്ച രാജാവാണ് മുളഫ്ഫര്‍. പിതാവ് സൈനുദ്ദീന്‍ (റ) മരണപ്പെട്ട ശേഷം അധികാരം അദ്ദേഹത്തിനാണ് ലഭിച്ചത്. പ്രായം പതിനാലേ ആയിട്ടുള്ളൂ.. പ്രായം ചെറുതായത് കൊണ്ട് ചില പക്ഷപാതികള്‍ സഹോദരന്‍ യൂസുഫിനെ അവരോധിച്ചു.
അങ്ങനെ മുളഫ്ഫര്‍(റ) പല രാജ്യങ്ങളുടെയും രാജാവായ സ്വലാഹുദ്ദിന്‍ അയ്യുബി (റ) യുടെ സവിതത്തിലെത്തി. ബഹുമാനപ്പെട്ടവര്‍ക്ക് വേണ്ടി സേവനം ചെയ്തു കഴിഞ്ഞു കൂടി. ഇതിനിടെ മുളഫ്ഫര്‍ രാജാവിന്‍റെ സഹോദരന്‍ യൂസഫ് മരണപ്പെട്ടു. സുല്‍ത്താന്‍ സ്വലാഹുദ്ദിന്‍ അയ്യുബി ഇര്ബലിലെ രാജാവായി മുളഫ്ഫറിനെ നിയോഗിച്ചു. ഹിജ്റ 586 ല്‍ ലഭിച്ച ഭരണം തന്‍റെ മരണം വരെ തുടര്‍ന്നു.
സ്വലാഹുദ്ദിന്‍ അയ്യുബി(റ) തങ്ങളുടെ സഹോദരി റബീഅ യെ മുളഫ്ഫര്‍ രാജാവ് വിവാഹം ചെയ്തു. നീതിമാനായ ഭരണാധിപന്‍,ബുദ്ധിമാന്‍,വിവര്സ്ഥന്‍, സര്‍വ്വോപരി തുല്യതയില്ലാത്ത ധര്മിഷ്ടന്‍ പാവപ്പെട്ടവരുടേയും അനാഥകളുടെയും വിഷമം അനുഭവിക്കുന്നവരുടെയും ആശാകേന്ദ്രം. രോഗികള്‍ അന്ധര്‍ വിതവകള്‍ ശിശുക്കള്‍ എന്നിവര്‍കെല്ലാം പ്രത്യേകം താമസ സൗകര്യങ്ങള്‍ ഉണ്ടാക്കുകയും അവര്‍ക്കാവശ്യമായ കാര്യങ്ങളൊക്കെ ചെയ്യുന്ന വ്യക്തി എന്നിങ്ങനെ നീണ്ടു പോകുകയാണ് ഈ പണ്ഡിതരാജാവിന്റെ മഹത്വം.
"മൌലിദ് കഴിക്കല്‍ മുന്പ് പതിവില്ലാത്തത
അത് ഹിജ്റ മുന്നൂറിന്ന്‍ ശേഷം വന്നതാ
എന്നത് മാത്രം എടുത്തു ഇത് മുളഫ്ഫര്‍ രാജാവ് കൊണ്ടുവന്നതാണെന്ന് പറഞ്ഞു നിസ്സാരപ്പെടുതുന്നവര്‍ മനസ്സിലാക്കാതെ പോയി മുളഫ്ഫര്‍ രാജാവ് ആരാണെന്നു . ചികില്സാലയത്തില്‍ ചെന്ന് രോഗികളെ കണ്ടു വേണ്ടത് ചെയ്തു കൊടുത്തിരുന്നു , ഹനഫി ഷാഫി ഫുകഹാഹിനു സ്ഥാപനം ഉണ്ടാകികൊടുത്തു,മഹാന്മാരായ അല്ലാഹുവിന്റെ സൂഫിയാക്കള്‍ക്ക് രണ്ടു സ്ഥാപനങ്ങള്‍ ഉണ്ടാകികൊടുത്തു. നിരവധി ആളുകള്‍ക്ക് കഴിഞ്ഞു കൂടാന്‍ സ്വത്തുകള്‍ വകഫ് ചെയ്തു കൊടുത്ത്,ഹജ്ജു മറ്റു യാത്രികര്‍ക്കുള്ള ചിലവുകള്‍ അദ്ദേഹം നല്‍കുകയും സത്യനിഷേധികളുടെ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുളഫ്ഫര്‍ രാജാവ്.
റബീഉല്‍ അവ്വല്‍ മാസമായാല്‍ ചില വര്‍ഷങ്ങളില്‍ 8 നും ചിലപ്പോള്‍ 12 നും ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന മൌലിദുകള്‍ സംഘടിപ്പിക്കുമായിരുന്നു. വലിയ മൈദാനിയില്‍ മുളകള്‍ കൊണ്ട് തട്ടുകളുള്ള പന്തല്‍ നിര്‍മിക്കും. ബഖ്ദാദ്,ഇര്ബല്‍,ജസീറ,സഞ്ചാര്‍ എന്നീ അറബ്നാട്ടുകാര്‍ മൌലിദ് സദസ്സില്‍ പങ്കെടുക്കും. കര്‍മ്മശാസ്ത്ര പണ്ഡിതര്‍,ഖുറാന്‍ പണ്ഡിതര്‍, സൂഫിയാക്കള്‍ തുടങ്ങിയവരെല്ലാം സദസ്സില്‍ ഉണ്ടാകാറുണ്ട്.
മഹാനായ മുളഫ്ഫര്‍ രാജാവിന്‍റെ ജീവിത വിശുദ്ധിയെ കുറിച്ചും മൌലിദ് സദസ്സിനെകുറിച്ചും ചരിത്ര പണ്ഡിതര്‍ പുകഴ്ത്തി എഴുതിയിട്ടുണ്ട്.
وقال الإمام ابن كثير في ترجمته: (أحَدُ الأجْوَادِ والساداتِ الكُبَراء، والملوك الأمجاد، لَهُ آثَارٌ حَسَنة،... وكان يعمل المولد الشريف في ربيع الأول، ويحتفل به احْتِفَالاً هائلاً، وكان مع ذلك شهماً شجاعاً فاتكاً بطلاً عاقلاً عالماً عادلاً رحمه الله وأكرم مثواه).
ഇമാം ഇബ്ൻ കസീർ പറയുന്നു:അദ്ധേഹം(മുളഫ്ഫർ രാജാവ്)വലിയനേതാവും ധർമിഷ്ടനും ഉന്നതനായ രാജാവുമായിരുന്നു അദ്ധേത്തിന്ന് പല നന്മകളുമുണ്ട് അതിൽ പെട്ടതാൺ റബീ ഉൽ അവ്വലിൽ മൗലിദ് കഴിക്കൽ വലിയ സമ്മേളനം തന്നെ അതിന്ന് വേണ്ടി നടത്തുമായിരുന്നു അതോട് കൂടെ അദ്ധേഹം പണ്ഡിതനും,നീതിമാനും,ധീരനും,പ്രതാപിയും,ബുദ്ധിമാനുമായിരുന്നു അദ്ധേഹത്തിന്ന് അള്ളാഹു റഹ്മത്തും അനുഗ്രഹവും ചെയ്യട്ടേ.... അങ്ങനെ മൌലിദ് സദസ്സിനെ കുറിച്ചും മൌലിദിനെ കുറിച്ചും അവിടത്തെ അന്നദാനത്തെ കുറിച്ചും വിവരിക്കുന്നുണ്ട്.
وقد صنف الشيخ أبو الخطاب ابن دحية له مجلدا في المولد النبوي سماه التنوير في مولد البشير النذير فأجازه على ذلك بألف دينار وقد طالت مدته في الملك في زمان الدولة الصلاحية وقد كان محاصر عكا وإلى هذه السنة محمودالسيرة والسريرة قال السبط حكى بعض من حضر سماط المظفر في بعض الموالد كان يمد في ذلك السماط خمسة آلاف راس مشوى وعشرة آلاف دجاجة ومائة ألف زبدية وثلاثين ألف صحن حلوى
ഇക്കാര്യം മഹാനായ തഴവാ മുഹമ്മദ് കുഞ്ഞ് മൌലവി തന്റെ കാവ്യകൃതിയില്‍ അതിമനോഹരമായി വിവരിക്കുന്നതും കാണാം.
"മൌലിദ് കഴിക്കല്‍ മുന്പ് പതിവില്ലാത്തത
അത് ഹിജ്റ മുന്നൂറിന്ന്‍ ശേഷം വന്നതാ
എന്നും സഘാവി പറഞ്ഞതായ് കാണുന്നത
അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ.
മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജന
ഇര്ബല്‍ ഭരിച്ചവരാണ് വന്‍ധര്മിഷ്ടനാ
മൌലിദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമ
മാസം റബീഉല്‍ അവ്വലെന്താഘോഷമാ
ശൈക്ബ്നുദഹ്യത്ത് മൌലിദൊന്നു രചിക്കലായ്
രാജവിനത് കണ്ടേറ്റവും സന്തോഷമായ്
സംമ്മാനമായ് പോന്നായിരം നല്കുതന്നതായ്
എന്നുള്ളതിബ്നുകസീറില്‍ താന്‍ പറയുന്നതായ്.
മൌലിദ് കഴിക്കുന്നന്നു ആടയ്യായിരം
പൊരിക്കുന്നദാണെ കോഴിയും പതിനായിരം
കൂടാതെ ഒരുലക്ഷത്തിമുപ്പതിനായിരം
പാത്രങ്ങളില്‍ അലുവായുമുണ്ടോരോതരം
ഉലമാക്കളനവധി ഹാജരുണ്ടതിലന്നു
അത്പോലെ സൂഫികള്‍ കൂടുമേ അതില്‍ വന്നു.
പ്രത്യേകമായ് ഇവര്ക്കൊക്കെയും ബഹുമാനവും
നല്കുയന്നതാ രാജാവ് പല സമ്മാനവും.
മൌലിദ് ശരീഫോതുന്ന സമയം വന്നു
ഇരിക്കുന്നതാ സദസ്സില്‍ മുളഫ്ഫറുമന്ന്‍
ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു ലക്ഷം പൊന്ന
പ്രതിവര്ഷവും മൌലിദ് കഴിക്കനെന്നാ
ഇത് അല്‍ബിദായത്തുവന്നിഹായ യില്‍ നോക്കണെ
ഒരുനൂറ്റിമുപ്പത്തേഴു പതിമൂന്നാക്കണേ
നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടത
അതിനാല്‍ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ
കള്ളന്റെ് ശല്യം തന്നെയും ഒതുങ്ങുന്നത
ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ.
ഹര്ഖും വബ ഇവയൊക്കെയും കാക്കുന്നത
കണ്ണേറ് ഹസദും നീങ്ങുവാന്‍ ഉതകുന്നതാ."
(അല്‍ മവാഹിബുല്‍ ജലിയ്യ).
ഓരോ വര്‍ഷവും നബിദിനാഘോഷത്തിനു വേണ്ടി മൂന്നു ലക്ഷത്തോളം ദീനാര്‍ മലികുല്‍ മുഹള്ളം മുളഫ്ഫര്‍ രാജാവ് ചിലവഴിച്ചിരുന്നു. ആദ്യമായി രാജപ്രൌടിയോടെ നബിദിനാഘോഷം സംഘടിപ്പിച്ചത് ഇദ്ദേഹമായിരുന്നു.മഹാനായ ഇബ്നു ദഹ്യ(റ) നബി(സ) യുടെ മൌലൂദ് രചിക്കുകയും അത് മുളഫ്ഫര്‍ രാജാവിനു സമര്പിക്കുക്കയും ചെയ്തു. അതിനു സമ്മാനമായി ആയിരം സ്വര്‍ണ നാണയങ്ങള്‍ നല്‍കി.
മഹാനായ മുളഫ്ഫര്‍ രാജാവ് ഹിജ്റ 549 മുഹര്‍റം 27 മൌസിലില്‍ ജനിച്ച ഇദ്ദേഹം ഹിജ്റ 630 റമളാന്‍ 14 വെള്ളിയാഴ്ച് ഇര്ബലില്‍ മരണപ്പെട്ടു. കൂഫയില്‍ അലി തങ്ങളുടെ ചാരത്ത് ഇദ്ദേഹത്തെ മറവ് ചെയ്തു.
Post a Comment