SSLC പരീക്ഷാ സംശയങ്ങൾക്ക് വാട്‌സാപ്പിൽ മറുപടി


മലപ്പുറം: എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ പരീക്ഷ സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്നതിനു ഡി.ഡി.ഇയുടെ നേതൃത്വത്തിൽ 'പെരുമ മലപ്പുറം' റിസോഴ്സ് ഗ്രൂപ്പ് പാനൽ രൂപീകരിച്ചു. ഓരോ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ വാട്സാപ് വഴി ചോദിക്കാം. പരീക്ഷക്കാലത്തു മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടി കൾക്കും അവരുടെ രക്ഷിതാക്കൾക്കും ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാമിൻ്റെ ഹെൽപ് ലൈൻ നമ്പറിലേക്കു വിളിക്കാം. രാവിലെ 10 മുതൽ വൈകിട്ടു 4 വരെയാണു സമയം
 7593843625.