കൗതുകപ്പെടുത്തുന്ന രണ്ട് വിഷയങ്ങൾ, റഹ്മത്തുള്ള ഖാസിമിയുടെ റമളാൻ പ്രഭാഷണം 2024 മാർച്ച് 18, 19 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ


 റഹ്മത്തുള്ള ഖാസിമിയുടെ ഈ വർഷത്തെ റമദാൻ പ്രഭാഷണം മാർച്ച് 18, 19 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കും. ഇത്തവണ കൗതപ്പെടുത്തുന്ന രണ്ട് വിഷയങ്ങളാണ് ചർച്ചയ്ക്ക് വിധേയമാകുന്നത്. മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പ്രഭാഷണത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ അക്ഷരതെറ്റുകൾ എന്ന വിഷയം പ്രതിപാദിക്കും. മാർച്ച് 19 ചൊവ്വാഴ്ച 9 മണിക്ക് അമേരിക്കയിലെ മക്കാ മദീന നഗരങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. കാസിമിയുടെ ഇരുപത്തിയൊന്നാമത് റമളാൻ പ്രഭാഷണമാണ് ഈ വർഷം നടക്കുന്നത്.
Quran study centre mukkam എന്ന ചാനലിൽ പരിപാടി തൽസമയം വീക്ഷിക്കാം..
ലിങ്ക് താഴെ ചേർക്കുന്നു..👇