എല്ലാം ഒരുക്കി വെച്ചാണ് മാണിയൂർ ഉസ്താദ് മടങ്ങിയത്
എല്ലാ കാര്യത്തിലും കൃത്യമായ ഒരുക്കത്തിൽ മാത്രം ജീവിച്ച നമ്മുടെ മാണിയൂർ ഉസ്താദിൻ്റെ വഫാത്തിനായുള്ള ഒരുക്കം ഉസ്താദിൻ്റ ജീവിതം എത്രമേൽ സുന്ദരമാണെന്ന് തെളിയിക്കുന്നതായിരുന്നു.
താൻ ജീവിതകാലത്ത് പാതിരാ സമയങ്ങൾ ഇബാദത്തിലായി കഴിഞ്ഞ അതേ തറയിൽ
ലക്ഷോപലക്ഷം ആളുകൾക്ക് ആശ്വാസം നൽകിയ അതേ റൂമിൽ അന്തിയുറങ്ങാൻ ആഗ്രഹം പറഞ്ഞ ഉസ്താദ് തറ പൊളിച്ച് ഖബറാക്കാൻ എടുക്കേണ്ട ആഴം, അതിൻ്റെ മേൽ ഇടേണ്ടുന്ന മണ്ണ്, എല്ലാം പറഞ്ഞ് വെച്ചായിരുന്നു മഹാൻ്റെ മടക്കം.
കഫൻ ചെയ്യേണ്ട രീതിയും അതിന് ഉപയോഗിക്കേണ്ട തുണികളും മുൻകൂട്ടി തയ്യാറാക്കി വെച്ച്, അവകൾ സംസമിൽ കഴുകി ഉണക്കി വെച്ച്, തലയിൽ കെട്ട് സ്വന്തം കൈ കൊണ്ട് കെട്ടിവെച്ചിട്ട് പുതു മണവാളനാവാൻ ഒരുക്കം നടത്തിയിരുന്നു ഉസ്താദ്.
വസിയ്യത്ത് പ്രകാരം കഫൻ ചെയ്യുമ്പോൾ വല്ല സംശയവും വന്നാൽ നോക്കാൻ തഴവ ബൈത്തിൽ കഫൻ ചെയ്യുന്ന ഭാഗം പറയുന്നത് കോപ്പി എടുത്ത് വസിയ്യത്തിൽ വെച്ചിരുന്നു. തഴവ ബൈത്തിൽ സൂചിപ്പിച്ച ഭാഗം
ബാജൂരിയിൽ ഉള്ള ഇബാറത്ത് നോക്കാനും അത് പ്രകാരം ചെയ്യാനും ഉസ്താദ് സ്വന്തം കൈപ്പടയിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു.
ഇന്ന് തിങ്കളാഴ്ച സുബ്ഹിയോടടുത്ത സമയം മക്കളും മറ്റും കൂടെ ഇരിക്കെ അല്ലാഹ്.. അല്ലാഹ് എന്ന് ഉരവിട്ട് കൊണ്ടിരിക്കെ ആണ് ഉസ്ഥാദ് പോയത്
ഉസ്താദിൻ്റെ ജനാസ കാണാൻ വന്ന രാവിലത്തെ ജനക്കൂട്ടം കണ്ട് പലരും പറയുന്നുണ്ടായിരുന്നു എല്ലാവരെയും കാണിച്ചിട്ട് ഇന്ന് മറവ് ചെയ്യാൻ പറ്റൂല എന്ന്, പക്ഷെ ജീവിതകാലത്ത് തന്നെ കാണാൻ വന്ന അവസാനത്തെ ആളെയും നിറഞ്ഞ പുഞ്ചിരിയിൽ സ്വീകരിച്ച ഉസ്താദിൻ്റെ ജനാസ അവസാനത്തെ ആളും കണ്ടതിനു ശേഷം അസ്വറ് ബാങ്ക് സമയം മറവ് ചെയ്യാൻ സാധിച്ചതും ഒരത്ഭുതം തന്നെ
നമ്മെ ഏറെ സ്നേഹിച്ച ഉസ്താദിൻ്റെ ബർസഖീ ജീവിതം അല്ലാഹു റാഹത്താക്കി കൊടുക്കട്ടെ
✍🏻മുനീർ കുന്നത്ത്
ഇരിക്കൂർ🌷
Post a Comment