ബറാഅത്തു രാവിൽ ഖബ്ർ സിയാറത്ത് പ്രത്യേക സുന്നത്ത്

ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: «ﻓﻘﺪﺕ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻟﻴﻠﺔ، ﻓﺈﺫا ﻫﻮ ﺑﺎﻟﺒﻘﻴﻊ، ﻓﻘﺎﻝ: " ﺃﻛﻨﺖ ﺗﺨﺎﻓﻴﻦ ﺃﻥ ﻳﺤﻴﻒ اﻟﻠﻪ ﻋﻠﻴﻚ ﻭﺭﺳﻮﻟﻪ؟ "، ﻗﻠﺖ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ! ﺇﻧﻲ ﻇﻨﻨﺖ ﺃﻧﻚ ﺃﺗﻴﺖ ﺑﻌﺾ ﻧﺴﺎﺋﻚ. ﻓﻘﺎﻝ: " ﺇﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﻨﺰﻝ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ، ﻓﻴﻐﻔﺮ ﻷﻛﺜﺮ ﻣﻦ ﻋﺪﺩ ﺷﻌﺮ ﻏﻨﻢ ﻛﻠﺐ» ". ﺭﻭاﻩ اﻟﺘﺮﻣﺬﻱ، ﻭاﺑﻦ ﻣﺎﺟﻪ. ﻭﺯاﺩ ﺭﺯﻳﻦ: " ﻣﻤﻦ اﺳﺘﺤﻖ اﻟﻨﺎﺭ "، 
ബീവി ആഇശ(റ) പറയുന്നു: - എൻ്റെ കൂടെ കിടന്ന തിരുനബി(സ്വ)യെ - അർദ്ധ -രാത്രി ഞാൻ കണ്ടില്ല. നബി(സ്വ) മദീനയിലെ ജന്നത്തുൽ ബഖീഇലേക്ക് പോയതാണ്.  
    അല്ലാഹുവും നബി(സ്വ)യും നിങ്ങളോട് അനീതി കാണിക്കുമെന്ന് ഭയപ്പെടുന്നുണ്ടോ എന്നു നബി(സ്വ) ആഇശ(റ)യോട് ചോദിച്ചു. അങ്ങ് - അല്ലാഹുവിൻ്റെ കൽപ്പന പ്രകാരം - മറ്റു ഏതെങ്കിലും ഭാര്യയുടെ അടുത്തേക്ക് പോയോയെന്ന് ഞാൻ ധരിച്ചു. മഹതി പ്രതികരിച്ചു. 
   നബി(സ്വ) പറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാവിൽ അല്ലാഹു വിൻ്റെ പ്രത്യേക കാരുണ്യം ഒന്നാം ആകാശത്തേക്ക് ഇറങ്ങും . കലബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തേക്കാൾ കൂടുതൽ ആളുകൾക്ക് ആ രാത്രി അല്ലാഹു പൊറുത്തു കൊടുക്കും (തുർമുദി)
   ഈ ഹദീസ് വിശദീകരിച്ച് കൊണ്ട് ഇമാം മുല്ലാ അലിയ്യിൽഖാരി(റ) വിവരിക്കുന്നു:
ففي الحديث دلالة على استحباب زيارة القبور في ليلة النصف من شعبان
( التبيان في بيان ما في ليلة النصف من شعبانَ وليلة القدر من رمضان : ٤٩)
   ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിൽ ഖബ്ർ സിയാറത്ത് - പ്രത്യേകം - സുന്നത്താണെന്നതിന് ഈ ഹദീസ് തെളിവാണ് ( അത്തിബ് യാൻ :49)