യഅ്ജൂജ് മഅ്ജൂജ്

വിശുദ്ധ ഖുർആനിലും പ്രവാചക വചനങ്ങളിലും സൂചി പ്പിച്ചിട്ടുള്ള യഅജൂജ് മഅ്‌ജൂജ് ആരാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരല്ല. സമൂറ(റ)യിൽനിന്ന് ഇമാം അഹ്‌മദ്(റ) മുസ്‌നദിൽ ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം.

“നൂഹ് നബി(അ)ക്ക് മൂന്ന് പുത്രൻമാരുണ്ടായിരുന്നു. അറ ബികളുടെ പിതാവായ “സാം" സുഡാനികളുടെ പിതാവായ “ഹാം”, തുർക്കികളുടെ പിതാവായ 'യാഫിഥ്' എന്നിവരാണ

പണ്ഡിതൻമാരിൽ ചിലർ പറയുന്നു: നൂഹ് നബി(അ)യു ടെ പുത്രൻ യാഫിഥിൻ്റെ സന്താനപരമ്പരയിൽ പെട്ടവരാണ് യഅ്‌ജൂജും മഅ്‌ജൂജും. ഇവർക്കു തുർക്കികൾ എന്ന് പേര് പറ യപ്പെടാൻ കാരണം മതിൽ കെട്ടി അവരെ അതിനപ്പുറം ഉപേ ക്ഷിക്കപ്പെട്ടതു കൊണ്ടാണ്.

തുർക്കികളിൽപ്പെട്ടവരാണ് ഇരുവിഭാഗങ്ങളുമെന്ന് ഇമാം ഹസൻ ബസ്വരി(റ)യും അഭിപ്രായപ്പെട്ടിട്ടുണ്ട്.

* ഖുർആൻ വ്യാഖ്യാതാക്കളിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുള്ളത് 'യഅ്ജൂജ്' താർത്താരികളും 'മഅ്ജൂജ് മുഗളന്മാരുമാണെന്നാണ്.

താർത്താരി, മംഗോളി, ഹൂണർ, സീനയർ മുതലായ പേരി ലറിയപ്പെടുന്നവരും പ്രാചീനകാലം മുതൽക്കേ പരിഷ്കൃത രാജ്യങ്ങൾക്കു നേരേ അക്രമങ്ങൾ നടത്തിക്കൊണ്ടിരുന്നവരു മായ റഷ്യൻ ഗോത്രങ്ങളാണ് യഅ്ജൂജും മഅ്ജൂജുമെന്ന് അഭിപ്രായപ്പെട്ടവരും പണ്ഡിതന്മാർക്കിടയിലുണ്ട്. |

വിശുദ്ധ ഖുർആനിൽ അൽ കഹ്ഫ്, അൽ അമ്പിയാഅ് എന്നീ അധ്യായങ്ങളിൽ യഅ്‌ജൂജ്, മഅ്‌ജൂജുകളെകുറിച്ച് അല്ലാഹു പരാമർശിക്കുന്നുണ്ട്.

ഖുർആൻ പറയുന്നു: അനന്തരം ദുൽഖർനൈൻ മറ്റൊരു

മാർഗം പിന്തുടർന്നു. അങ്ങനെ രണ്ടു പർവതങ്ങൾക്കിടയിൽ എത്തിച്ചേർന്നപ്പോൾ അവക്കടുത്തായി അദ്ദേഹം ഒരു ജനതയെ കണ്ടുമുട്ടി; അവരുടെ വാക്കുകളൊന്നും ഗ്രഹിക്കുമാറായിരു ന്നില്ല. അവർ പറഞ്ഞു:അല്ലയോ ദുൽഖർനൈൻ, യഅ്‌ജൂജും മഅ്ജൂജും ഈ നാട്ടിൽ നാശം വിതച്ചു കൊണ്ടിരിക്കുന്നു. അവർക്കും ഞങ്ങൾക്കുമിടയിൽ താങ്കൾ ഒരു ഭിത്തി പണിതു തരുന്നതിനായി അങ്ങേക്കു ഞങ്ങൾ കരം തന്നുകൊള്ളട്ടെയോ?. അദ്ദേഹം പറഞ്ഞു:എന്റെ നാഥൻ എനിക്കു തന്നിട്ടുള്ളതു തന്നെ ധാരാളമാണ്. നിങ്ങളെന്നെ അധ്വാനം കൊണ്ട് സഹാ യിക്കുവീൻ. നിങ്ങൾക്കും അവർക്കുമിടയിൽ ഞാനൊരു മതിൽ കെട്ടു നിർമിച്ചുതരാം. എനിക്ക് ഇരുമ്പ് കട്ടികൾ കൊണ്ടു വന്നു തരിക. അങ്ങനെ ഇരുമലകൾക്കുമിടയിലെ വിടവ് നിക ത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു. 'നിങ്ങൾ തീ ഊതിപ്പടർത്തു വീൻ'. അങ്ങനെ മതിൽ ചുട്ടുപഴുത്ത് അഗ്നിമയമായപ്പോൾ അദ്ദേഹം പറഞ്ഞു: ഇനി ഉരുക്കിയ ചെമ്പു രാജ്യം മക്കാരികക്ക് അത് ഞാന് ഇതിന്മേൽ ഒഴിക്കട്ടെ. യഅജൂജ് മഅ്ജൂജുകൾക്ക് അത് കയറി മറിയുവാനോ അതിൽ ദ്വാരമുണ്ടാക്കുവാനോ കഴിയുമായിരുന്നില്ല. ദുൽഖർനൈൻ പറ ഞ്ഞു: എന്റെ നാഥന്റെ കാരുണ്യമാകുന്നു ഇത്. - എന്നാൽ എൻ്റെ നാഥന്റെ വാഗ്ദത്ത സമയം ആകുമ്പോൾ അവൻ അതിനെ തകർത്ത് നിരപ്പാക്കിക്കളയും. എൻ്റെ നാഥൻ്റെ വാഗ്ദാനം എത്രയും സത്യമായതാകുന്നു" (അൽ കഹ്ഫ് 92-98).

ഖുർആൻ പരാമർശിച്ചിട്ടുള്ള ദുൽഖർനൈൻ രാജാവ് ആരാ യിരുന്നുവെന്നതിനെ കുറിച്ചും അദ്ദേഹം ജീവിച്ച കാലഘട്ടത്തെ കുറിച്ചും ചരിത്രകാരൻമാർക്കിടയിലും, ഖുർആൻ വ്യാഖ്യാതാ ക്കൾക്കിടയിലും ഭിന്നാഭിപ്രായമാണുള്ളത്. പ്രസിദ്ധനായ 'അല ക്സാണ്ടർ' ചക്രവർത്തിയാണ് 'ദുൽഖർനൈൻ' എന്ന പക്ഷ ക്കാരാണ് പൂർവകാല ഖുർആൻ വ്യാഖ്യാതാക്കളിൽ ഭൂരിഭാഗ വും. പൂർവ പശ്ചിമ ദിക്കുകളെ അടക്കി ഭരിച്ചിരുന്നത് കൊണ്ടാണ് ഇദ്ദേഹത്തെ 'ദുൽഖർനൈൻ' (ഇരട്ടക്കൊമ്പൻ) എന്ന് വിശേഷിപ്പിച്ചതെന്നും അവർ അഭിപ്രായപ്പെടുന്നു. അദ്ദേഹം സത്യവിശ്വാസിയായ ഒരു ചക്രവർത്തിയായിരുന്നു. ഭൂമിയിൽ സകലമാന സൗകര്യങ്ങളും അല്ലാഹു അദ്ദേഹത്തിന് നല്കി. നീതിപൂർവമായ ഭരണമാണ് അദ്ദേഹം കാഴ്ച വെച്ച

അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന പേരിൽ പ്രസിദ്ധനായ ഒരു ചക്രവർത്തി ജീവിച്ചിരുന്നതായി ചരിത്ര കുതുകികൾ ഉദ്ഘോ ഷിക്കുന്നുണ്ട്. വിശുദ്ധ ഖുർആനിലും അറബി ഗ്രന്ഥങ്ങളിലും പറയപ്പെട്ട ഇസ‌ന്തറും ദുൽഖർനൈനിയും ഒരാൾ തന്നെ യാണോ എന്നതിലും അദ്ദേഹത്തിന്റെ ജീവിതകാലത്തെ പറ്റിയും അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം ഇബ്റാഹീം നബിക്കു മുമ്പാണെന്ന് ചിലരും മൂസാനബിക്കു ശേഷമാണെന്ന് മറ്റുചിലരും, ഈസാനബിക്ക് ശേഷമാണെന്ന് വേറേ ചിലരും അഭിപ്രായപ്പെടുന്നു.

ഇദ്ദേഹത്തിന്റെ ജീവിതകാലം മൂസാ നബിക്ക് ശേഷമായി രുന്നെന്നും അതല്ല ഈസാ നബിക്ക് ശേഷമായിരുന്നെന്നും വന്ന രണ്ട് നിവേദനങ്ങളെ സമന്വയിപ്പിച്ച് കൊണ്ട് ആപേരിൽ രണ്ടാളുകൾ ഉണ്ടായിരുന്നുവെന്നും ഒരാൾ മൂസാ നബിക്കു ശേഷവും മറ്റെയാൾ ഈസാ നബിക്ക് ശേഷവും ആയിരു ന്നെന്നും മൂസാനബിയുടെ അടുത്ത കാലക്കാരനായിരുന്നയാൾ കൂടുതൽ മഹാനായിരുന്നുവെന്നും പറയുന്ന ചിലരും തരിലുണ്ട്. (ഖസ്വസുൽ അമ്പിയ്-അബു ഹസൻ 4,122)

എന്നാൽ ഇറാനിലെ 'ഖോറസ്' എന്ന രാജാവാണ് പുതിർനിന്നാണ് ചില ചരിത്രവസ്തുതകളുടെ വെളി ച്ചത്തിൽ ആധുനിക പണ്ഡിതരിൽ അഭിപ്രായപ്പെട്ടിട്ടു പ്രായപ്പെട്ടിട്ടു ഇത്. ചുരുക്കത്തിൽ ഖുർആൻ പരാമർശിച്ച 'ദുൽഖർ നല്ല ചക്രവർത്തി ആത്ത കാര്യത്തിൽ ഖണ്ഡിതമായ ഒരു തീരുമാനത്തിലെത്താൻ പണ്ഡിത ലോകത്തിന് ഇതുവരെയും

ദുൽഖർനൈനിയുടെ സംഭവം ഖുർആൻ വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും വിവരിച്ചിട്ടുള്ളതിനെ ഇങ്ങനെ സംഗ്രഹിക്കാം 'ഖർന്' എന്ന പദത്തിന് 'കൊമ്പ്', നൂറ്റാണ്ട് എന്നിങ്ങനെ യാണ് ഭാഷാർത്ഥം. നടേ സൂചിപ്പിച്ച പോലെ അദ്ദേഹം കിഴക്കും പടിഞ്ഞാറും പര്യടനം നടത്തിയത് കൊണ്ടാണ് 'ദുൽഖർനൈനി' എന്ന പേരു ലഭിച്ചതെന്നാണ് ഒരഭിപ്രായം. ഈ ചക്രവർത്തിക്ക് സകലവിധ കഴിവുകളും സ്വാധീനവും നല്കി. ഭൂലോകത്തെ തന്നെ അല്ലാഹു അധീനപ്പെടുത്തിക്കൊ ടുത്തു. രാജ്യങ്ങൾ കീഴ്പ്പെടുത്തി ഭരിക്കുവാനുള്ള കഴിവും തന്ത്രങ്ങളും അദ്ദേഹത്തെ അഭ്യസിപ്പിച്ചിരുന്നു. പടിഞ്ഞാറോ ട്ടുള്ള തന്റെ പര്യടനത്തിൽ ഒരു സമുദ്ര തീരത്തെത്തി. അവിടെ ചെളി നിറഞ്ഞ ഒരു ജലാശയത്തിൽ സൂര്യനസ്തമിക്കുന്നതായി കണ്ടു. ആ പ്രദേശത്ത് സത്യ നിഷേധികളായ ഒരു ജനതയുണ്ടാ യിരുന്നു. ഒന്നുകിൽ അവരെ വധിച്ചു കളയാനും അല്ലെങ്കിൽ നല്ലനിലയിൽ സന്മാർഗത്തിലേക്കും സത്യവിശ്വാസത്തിലേക്കും ക്ഷണിച്ചുകൊള്ളാനും അല്ലാഹു ആജ്ഞാപിച്ചു. പക്ഷേ, അവ രോടദ്ദേഹം സൗമ്യസമീപനമാണ് സ്വീകരിച്ചത്. വിശ്വാസം കൈകൊള്ളുകയും സദാചാരമനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് പരലോകത്ത് മഹത്തായി പ്രതിഫലമുണ്ടെന്നും ധിക്കാരികൾക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും അവരെ അദ്ദേഹം ബോധ്യ പ്പെടുത്തി.

അനന്തരം പൂർവദിക്കിലേക്കദ്ദേഹം തന്റെ യാത്ര ആരംഭി ച്ചു. സൂര്യോദയ സ്ഥാനത്തോട് പരമാവധി അടുത്ത് എത്തി ചേർന്നു. അവിടെ തികച്ചും പ്രാകൃതരായ ഒരു ജനവിഭാഗത്തെ കായി ഈ പാരന്റെ പാട്ടിൽനിന്നു രക്ഷപ്രാപിക്കാനുതകുന്ന വസ്ത്രങ്ങളോ പാർപ്പിടങ്ങളോ ഇല്ലാത്ത സു ര്യനുദിക്കുന്ന സമയത്ത് ഭൂമിക്കടിയിലുള്ള ഗുഹകളിൽ അവർ അഭയം പ്രാപിക്കും. സൂര്യനസ്‌തമിക്കുന്ന നേരത്താവട്ടെ തങ്ങ ളുടെ ജീവിത വൃത്തിക്കായി അവർ പുറത്തിറങ്ങുകയും ചെയ്യും. ഈ ജനതയോടും അത്യന്തം നന്മയോടെ തന്നെയാണ് "ദുൽഖർനൈൻ' വർത്തിച്ചത്. കിഴക്കും പടിഞ്ഞാറുമുള്ള പര്യ ടനം പൂർത്തിയാക്കിയ ശേഷം വടക്കൻ പ്രദേശങ്ങളിലേക്ക് യാത്രതിരിച്ചു. രണ്ട് പർവ്വതങ്ങൾക്കിടയിലുള്ള ഒരു പ്രദേശത്ത്

പ്രസ്‌തുത മലകൾ കാസ്‌പിയൻ കടലിനും കരിങ്കടലിനും മധ്യേ സ്ഥിതി ചെയ്യുന്ന കോക്കസസ് മലനിരകളാണെന്ന് ചലർ അഭിപ്രായപ്പെടുന്നു. അവിടെ തികച്ചും അപരിഷ്കൃതരായ ഒരു ജനതയെ കണ്ടുമുട്ടി. അവരുടെ സംസാരം അദ്ദേഹത്തിനോ അദ്ദേഹത്തിന്റേത് അവർക്കോ മനസ്സിലാകുമായിരുന്നില്ല. അതി നാൽ ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവർ ആശ യവിനിമയം നടത്തിയത്. അവരദ്ദേഹത്തോട് പറഞ്ഞു: 'ഹേ ദുൽഖർനൈൻ, യഅ്ജൂജ് മഅ്ജൂജ് ഗോത്രക്കാർ ഞങ്ങളെ ദ്രോഹിക്കുകയും നാട്ടിൽ കലാപം സൃഷ്ടിക്കുകയും ചെയ്യു ന്നു. അതിനാൽ അവരുടെ ഉപദ്രവത്തിൽനിന്നു താങ്കൾ ഞങ്ങളെ രക്ഷിക്കണം. ഞങ്ങൾക്കും അവർക്കുമിടയിൽ ഒരു മതിൽകെട്ടു നിർമിച്ചു തരുന്നതിനായി താങ്കൾക്ക് ഞങ്ങൾ കുരം തന്നു കൊള്ളാം.

ദുൽഖർനൈൻ' പറഞ്ഞു: യഅ്ജൂജ് മഅ്ജൂജിന്റെ ഉപദ്രവ ത്തിൽനിന്നു നിങ്ങളെ സംരക്ഷിക്കും വിധത്തിലുള്ളൊരു

കെട്ട് നിർമിച്ചുതരാം. അതിനു യാതൊന്നും നിങ്ങ ഇനിക്ക് നീ കണ്ടതില്ല. ആവശ്യമായതെല്ലാം അല്ലാഹുവിന്റെ കാര്യത്താൽ എനിക്ക് ലഭ്യമായിട്ടുണ്ട്. അദ്ദേഹം നിങ്ങളെന്നെ ഇരുമ്പു കട്ടകളുമായിാഗിച്ചവർ വതങ്ങളോളം ഉയരത്തിൽ അതി ശക്ത മാടയെ കട്ട് നിർത്തിച്ചു. തീ കത്തിച്ച് ആ ഇരുമ്പു കട്ടകൾ തീ കനലുകൾ പോലെയാക്കിത്തീർക്കുകയും അതി ന്മേൽ ചെമ്പുദ്രാവകം കൊണ്ടുവന്ന് ഒഴിക്കുകയും ചെയ്തു.

യഅ്ജൂജ് മഅ്ജൂജുകൾക്ക് കയറി മറിയുവാനോ പൊളിച്ചു നീക്കുവാനോ കഴിയാത്തത്ര സുശക്തവും ഭദ്രവുമായ മതിൽകെ ട്ടായിരുന്നു അത്. മതിൽ നിർമാണത്തിന് ശേഷം അദ്ദേഹം പറഞ്ഞു: എൻ്റെ നാഥൻ്റെ പക്കൽനിന്നുള്ള അനുഗ്രഹവും ഔദാര്യവുമാകുന്നു ഇത്. ഇനി ഇതിനെ തകർക്കാനോ മുകളി ലൂടെ കയറിവന്ന് നിങ്ങളെ ശല്യപ്പെടുത്താനോ അക്രമികൾക്ക് സാധ്യമല്ല. എങ്കിലും ഇതൊരിക്കലും അനശ്വരമല്ല. അല്ലാഹു ഇച്ഛിക്കുന്ന കാലത്തോളം ഇതു നിലനിൽക്കും, എന്നാൽ അല്ലാഹു വാഗ്ദാനം ചെയ്ത സമയം അഥവാ അന്ത്യനാൾ അടുത്തു കഴിഞ്ഞാൽ തുണ്ടം തുണ്ടമായിത്തീരുന്നതിൽനിന്ന് ഇതിനെ രക്ഷിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല.

വിശുദ്ധ ഖുർആനിലെ സൂറത്തുൽ അമ്പിയാഇൽ യഅ്ജൂജ് മഅ്ജൂജിൻ്റെ ആഗമനത്തെ കുറിച്ച് വ്യക്തമാക്കുന്നത് ശ്രദ്ധി ക്കുക.

“അങ്ങനെ യഅ്ജൂജ് മഅ്ജൂജ് തുറന്നുവിടപ്പെടുമ്പോൾ എല്ലാ ഉയർന്ന പ്രദേശങ്ങളിൽ നിന്നും അവർ ഓടി വരുന്നതാ ണ്.സത്യമായ വാഗ്ദത്ത സമയം അടുത്തെത്തുമ്പോൾ ആ സത്യ നിഷേധിയുടെ ദൃഷ്ടികൾ തുറിച്ചു ക്കൊണ്ട് നിൽക്കുന്നതാണ്. ഞങ്ങളുടെ നാശ നിശ്ചയം ഞങ്ങൾ ഇതേകുറിച്ച് അശ്രദ്ധയിലായിരുന്നു. അല്ല, ഞങ്ങൾ അക്രമകാരികൾ ചെയ്യും)". 3 തന്നെയായിരുന്നു (എന്ന് അവർ പറയുകയും

തിരുമേനി(സ) നവാസ് സംആനി(റ)ൽനിന്ന് ഇമാം മുസ്ലിയാണ സദ് ബിൻ ഒരു ഹദീസിൽ ദജ്ജാലിന്റെ ആഗമനത്തെ സംബന്ധിച്ച് വ്യക്ത മാക്കിയ ശേഷം തുടർന്നു പറയുന്നു: ഈസാ നബി(അ) ദ ജ്ജാലിനെ ലുദ്ദിന്റെ (ജറുസലേമിലെ ത്തിങ്കൽ വെച്ച് കണ്ടുമുട്ടുകയും ഉടനെ അവനെ വധിക്കുകയും ചെയ്യും. ദജ്ജാലിൻ്റെ കുഴപ്പത്തിൽനിന്നു രക്ഷ നേടിയ ങ്ങളുടെ അടുക്കൽ ഈസാനബി(അ) ചെല്ലുകയും അവരുടെ മുഖം തടവിക്കൊണ്ട് സ്വർഗത്തിൽ അവർക്കുള്ള അവികൾ വിവരിച്ചു കൊടുക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ അല്ലാഹു ഈസാ നബിക്ക് ഇപ്രകാരം നിർദ്ദേശം നൽകും:

“ആർക്കും യുദ്ധം ചെയ്ത തോൽപ്പിക്കാനാവാത്ത എന്റെ
ചില ദാസന്മാരെ ഞാനിതാ പുറത്ത് കൊണ്ടു വന്നിരിക്കുന്നു.
അവരെ പർവതത്തിൽ കൊണ്ടു പോയി താമസിപ്പിക്കണം".
അങ്ങനെ യഅ്ജൂജ് മഅ്ജൂജ് ഗോത്രക്കാരെ അല്ലാഹു അയ
ക്കും. കുന്നിൻ പ്രദേശത്തുകൂടി ദ്രുതഗതിയിൽ അവർ നടന്നു
വരും. അവരുടെ മുൻ നിര (പേർഷ്യയിലെ) ത്വബരിയ്യ തടാക
ത്തിലൂടെ കടന്നുപോകും. അതിലുള്ള വെള്ളം മുഴുവൻ അവർ
കുടിച്ചു തീർക്കും. അവരുടെ പിൻനിര അതുവഴി കടന്നുവരുമ്പോൾ പറയും: “ഇവിടെ ഒരിക്കൽ വെവെള്ളമുണ്ടായിരുന്നു".

ഈസാ നബി(അ)യും അനുയായികളും ഉപരോധിക്കപ്പെ ടും. (ദാരിദ്ര്യം മൂലം) ഒരു കാളയുടെ തല നൂറു പവനേക്കാൾ അവർക്ക് ഉത്തമമായിത്തീരും. അവർ അല്ലാഹുവിൽ അഭയം തേടും. ഉടനെ യഅ്ജൂജ് മഅ്ജൂജുകളുടെ കഴുത്തുകളിൽ നിന്നും ഒരു തരം പുഴുവിനെ അല്ലാഹു സൃഷ്ടിക്കുകയും തന്മൂലം അവരൊന്നടങ്കം നശിപ്പിക്കപ്പെടുകയും ചെയ്യും.