തബർറുകും തർബിയത്തും - ത്വരീഖത്ത് ഒരു സമഗ്ര പഠനം ഭാഗം 5
തബർറുകും തർബിയത്തും
തബർറുകിന്റെ ത്വരീഖത്ത്, തർബിയത്തിൻ്റെ ത്വരീഖത്ത് എന്നി ങ്ങനെ രണ്ടിനങ്ങളിലായി ത്വരീഖത്തിനെ പറയാറുണ്ട്. തബർറുകിന് വേണ്ടിയും തർബിയത്തിനു വേണ്ടിയും ത്വരീഖത്ത് സ്വീകരിക്കാറു ണ്ട്. തബർറുകിന് വേണ്ടി ത്വരീഖത്ത് സ്വീകരിക്കുമ്പോൾ തബർറു കിന്റെ ശൈഖിന് തർബിയത്തിൻ്റെ ശൈഖിന് പറഞ്ഞ യോഗ്യതകൾ നിബന്ധനയില്ല. തബർറുകിൻ്റെ ശൈഖ് വലിയ്യ് തന്നെ ആയിക്കൊ ള്ളണമെന്നില്ല. പ്രസ്തുത ത്വരീഖത്തിലെ ഔറാദുകൾ ചൊല്ലാൻ ഇജാ സത്ത് നൽകലാണ് തബർറുക്. തബർറുകിൻ്റെ ശൈഖിൽ നിന്ന് ഇജാ സത്ത് സ്വീകരിക്കുന്നത് ആത്മീയ ഉയർച്ച ഉണ്ടാവാൻ വേണ്ടിയാണ്. ഇജാസത്തോടെ ദിക്റുകൾ ചൊല്ലുന്നതിന് പ്രത്യേകതയുണ്ടെന്ന് ഇമാം സ്വാവി(റ) എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമുക്കിടയിലുള്ള പല പണ്ഡിതന്മാർക്കും സാധാരണക്കാർക്കും പല ത്വരീഖത്തു കളിലേയും ഔറാദുകൾ ചൊല്ലാൻ മഹാന്മാരിൽ നിന്ന് ഇജാസത്ത് വാങ്ങിയിട്ടുണ്ട്. ആ നിലക്ക് ഞാൻ ഖാദിരിയാണ്, രിഫാഇയാണ്, ശാദുലിയാണ് എന്നൊക്കെ പറയാറുണ്ട്.
തബർറുകിന്റെ ശൈഖിനും അതിന്റേതായ യോഗ്യതകൾ വേണം. വിശ്വാസവും കർമവും ശരിയായിരിക്കണം. ദിക്റുകൾ ഇജാസത്ത് കൊടുക്കുവാൻ മറ്റൊരു ശൈഖിൽ നിന്ന് സമ്മതമുണ്ടായിരിക്കണം. ശൈഖ് സ്വാലിഹായ മനുഷ്യനാവൽ ഇതിനെല്ലാം ഉപകരിക്കും. ഇൽമും ഇബാദത്തും കൂടുതലുള്ള മഹാന്മാരിൽ നിന്ന് ഇജാസത്ത് സ്വീകരിക്കലാണ് നല്ലത്. ഏറ്റവും ചുരുങ്ങിയത് ത്വരീഖത്തുകളിലെ തബർറുകിന്റെ ഇജാസത്തെങ്കിലും നമുക്കുണ്ടായിരി ക്കണം.
ത്വരീഖത്ത് എന്നല്ല; നാം ചൊല്ലുന്ന ഹദ്ദാദ് റാത്തിബ്, അസ്മാ ഉൽ ഹുസ്‌ന, ഖാദിരിയ്യ, രിഫാഇയ്യ, ശാദുലിയ്യ റാത്തീബുകൾ, തഹ്ലീൽ, സ്വലാത്ത്, ദലാഇലുൽ ഖൈറാത്ത് തുടങ്ങിയവയൊക്കെ ഇജാസത്തോടുകൂടി ചൊല്ലൽ അതിൻ്റേതായ ഫലമുണ്ടാവാൻ വളരെ നല്ലതാണ്. നമ്മുടെയൊക്കെ ഉസ്‌താദുമാരുടെ കൈവശം ഇതിന്റെ യൊക്കെ ഇജാസത്തുകൾ കാണും. അദബോടെ അതൊക്കെ ചോദിച്ചു വാങ്ങുന്നത് ആത്മീയ ഉയർച്ചക്ക് നല്ലതാണ്. എന്നാൽ തർബിയത്തിന്റെ ശൈഖ് ഇതിൽ നിന്നൊക്കെ വ്യത്യസ്തനാണ്.
തർബിയത്തിന്റെ ശൈഖിന് യോഗ്യതകളേറെയാണ്. ഇമാം ശഅ്റാനി(റ) എഴുതുന്നു: എൻ്റെ ശൈഖ് അലിയ്യുൽ ഖവ്വാസ്(റ) പറ യുന്നത് ഞാൻ കേട്ടു. ശരീഅത്തിലും അനുബന്ധ ഇൽമിലും സമുദ്ര സമാനമായ അറിവുണ്ടായതിന് ശേഷമേ മുരീദിനെ തർബിയത്ത് ചെയ്യൽ അനുവദനീയമാവുകയുള്ളൂവെന്ന് ത്വരീഖത്തിന്റെ ശൈഖു മാർ ഏകോപിച്ചിട്ടുണ്ട്. ശാദുലിയ്യ ത്വരീഖത്തുകാരെപോലെ. ശൈഖ് അബുൽ ഹസൻ ശാദുലി(റ), ശൈഖ് അബുൽ അബ്ബാസിൽ മർസി( റ), ശൈഖ് യാഖൂതുൽ അർശ്(റ), ശൈഖ് താജുദ്ദീനുബ്നി അത്വാഉ ല്ലാഹി(റ) തുടങ്ങിയവർ ശരീഅത്തിൽ സമുദ്രസമാനമായ അറിവുള്ള വരെ ത്വരീഖത്തിൽ പ്രവേശിപ്പിക്കാറുള്ളൂ. പണ്ഡിതന്മാരോ ടുള്ള സംവാദ സദസ്സിൽ തെളിവുകൾ നിരത്തി അവരെ നേരിടാനാവണം. സമുദ്ര സമാനമായ അറിവില്ലെങ്കിൽ അവർ ത്വരീഖത്ത് നൽകാ റില്ല (അൽ മിനനുൽ കുബ്റാ: 43).
ത്വരീഖത്തിന്റെ ശൈഖുമാരുടെ യോഗ്യതകൾ തസ്വവുഫിന്റെ ധാരാളം ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. അതൊന്നുമറിയാതെ മഹാ ന്മാരായ ശൈഖുമാരെ വിമർശിക്കരുത്. ഇമാം ഗസ്സാലി(റ) എഴുതുന്നു: സൂഫിയെ വിമർശിക്കുന്നവന്റെ ഏറ്റവും ചെറിയ ശിക്ഷ ആത്മീയമായി ഒന്നും രുചിക്കാൻ കഴിയില്ലെന്നാണ് (ഇഹ്‌യാ ഉലൂമുദ്ദീൻ: 1/26).
Post a Comment