സ്വലാത്ത് ശൈഖിന്റെ സ്ഥാനത്ത് - ത്വരീഖത്ത്-ഒരു സമഗ്ര പഠനം ഭാഗം 6
സ്വലാത്ത് ശൈഖിന്റെ സ്ഥാനത്ത്
സുലൂകിലേക്ക് എത്തിക്കുന്ന ശൈഖിൻ്റെ സ്ഥാനത്ത് നബി(സ) യുടെ മേൽ ചൊല്ലുന്ന സ്വലാത്ത് നിൽക്കുമെന്ന് സൂഫി പണ്ഡിത ന്മാർ പറഞ്ഞതായി തസ്വവുഫിൻ്റെ ഗ്രന്ഥങ്ങളിൽ കാണാം. ആത്മീയ മായി ഉയരാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണിത്. നബി(സ)യെ സ്വപ്നത്തിലും ഉണർവിലും ദർശിക്കാൻ ഏറ്റവും എളുപ്പവും സ്വലാ ത്താണ്. അതുകൊണ്ടുതന്നെ തസ്വവുഫ് ലോകത്തെ കുറിച്ച് കൂടുത ലൊന്നും അറിവില്ലാത്തവർക്ക് ആത്മീയ മേഖലയിൽ എത്തിച്ചേരാൻ കൂടുതൽ സ്വലാത്ത് ചൊല്ലലായിരിക്കും അഭികാമ്യം. സ്വലാത്ത് ചൊല്ലു ന്നവനെ നബി(സ) തർബിയത്ത് ചെയ്യും.
ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖ് അബുൽ മവാഹിബു ശ്ശാദുലി(റ) പറഞ്ഞു: അല്ലാഹുവിൻ്റെ ചില അടിമകളുടെ തർബിയത്ത് യാതൊരുവിധ മാധ്യമവും കൂടാതെ നബി(സ) നേരിട്ടേറ്റെടുക്കും. നബി( സ)യുടെ മേൽ അവർ ചൊല്ലുന്ന സ്വലാത്തിൻ്റെ ആധിക്യം കൊണ്ടാ ണിത് (ത്വബഖാത്തുൽ കുബ്റ: 2/72).
ഇമാം ഇബ്നുൽ ഇബ്ബാദ്(റ) എഴുതുന്നു: ചില ശൈഖുമാർ പറ ഞ്ഞിരിക്കുന്നു:
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَنَبِيِّكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ
وَصَحْبِهِ وَسَلَّم.
ഈ സ്വലാത്തിനെ എല്ലാ ദിവസവും അഞ്ഞൂറ് പ്രാവശ്യം ചൊല്ലി യാൽ സുലൂക്കിലേക്ക് ചേർക്കുന്ന ശൈഖിൻ്റെ സ്ഥാനത്ത് ഈ സ്വലാത്ത് നിൽക്കും (അൽ മഫാഖിറുൽ അലിയ്യ: 140).
ആയിരക്കണക്കിന് സ്വലാത്തുകൾ ഉണ്ട്. അതിലേതും എപ്പോഴും ചൊല്ലാം. സ്വലാത്തു ഹൽഖകളും മജ്ലിസുകളും നാം ധാരാളമായി സംഘടിപ്പിക്കണം. ജീവിതത്തിൽ ധാരാളം സ്വലാത്തുകൾ ചൊല്ലി ത്തീർക്കണം. ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖ് അഹമദ് സവാ വി(റ) എല്ലാ ദിവസവും രാവും പകലുമായി ഒരു വർഷം അൻപതി നായിരം സ്വലാത്ത് ചൊല്ലി നബി(സ)യെ ഉണർവിൽ ദർശിച്ചു. ശൈഖ് നൂറുദ്ദീൻ ശൂനി(റ) ഒരു വർഷം എല്ലാ ദിവസവും മുപ്പതിനായിരം സ്വലാത്ത് ചൊല്ലി നബി(സ)യെ ഉണർവിൽ ദർശിച്ചു. നബി(സ) പറഞ്ഞു: എന്നെ ആരെങ്കിലും സ്വപ്‌നത്തിൽ ദർശിച്ചാൽ പിന്നീടവൻ എന്നെ ഉണർവ്വിൽ ദർശിക്കും.
ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: നബി(സ)യുടെ മേൽ സ്വലാത്ത് അധികരിപ്പിക്കൽ അഹ്ലുസ്സുന്നഃയുടെ അടയാളത്തിൽ പെട്ടതാണ് (അദുർറുൽ മൻളൂദ്: 68).
ഇമാം ശഅ്റാനി(റ) എഴുതുന്നു: ദിക്റും സ്വലാത്തുമായി കഴി ഞ്ഞുകൂടിയാൽ അല്ലാഹുവിൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് ഇരുവീട്ടിലും വിജയിക്കുന്നതാണ്. മധ്യവർത്തികളിൽ നബി(സ)യേ ക്കാൾ ഏറ്റവും ശ്രേഷ്‌ഠതയുള്ള ഒരാളും അല്ലാഹുവിൻ്റെ അടുക്കൽ ഇല്ല (അൽ മിനനുൽ കുബ്റ: 566).
സ്വലാത്തിൻ്റെ മഹത്വം
ഇമാം നവവി(റ) കിതാബുസ്സ്വലാത്തി അലാ റസൂലില്ലാഹി(സ) എന്ന അധ്യായത്തിൽ സ്വലാത്തിൻ്റെ മഹത്വങ്ങൾ എഴുതുന്നു. അല്ലാഹുപറഞ്ഞു: നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങൾ സ്വലാത്തും സലാമും ചൊല്ലുക.
അബ്ദുല്ലാഹിബ്നു അംറ് ബ്‌നിൽ ആസ്വി(റ)യിൽ നിന്ന് നിവേ ദനം. നബി(സ) പറഞ്ഞു: എൻ്റെ മേൽ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാൽ ആ സ്വലാത്ത് കാരണമായി അല്ലാഹു അവന്റെ മേൽ പത്ത് സ്വലാത്ത് ചൊല്ലും. ഈ ഹദീസ് ഇമാം മുസ്‌ലിം ഉദ്ധരിച്ചതാണ്.
അബ്‌ദുല്ലാഹിബ്നു മസ്ഊദ്(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഖിയാമത്ത് നാളിൽ ജനങ്ങളിൽ വെച്ച് എന്നോട് ഏറ്റവും അടുത്തവൻ അവരിൽ നിന്ന് എൻ്റെ മേൽ ഏറ്റവുംകൂടുതൽ സ്വലാത്ത് ചൊല്ലുന്നവനാണ്. ഈ ഹദീസ് ഇമാം തുർമുദി(റ) ഉദ്ധരിച്ച് ഹസനാ ണെന്ന് പറഞ്ഞിട്ടുണ്ട്.
ഔസ് ബ്ൻ ഔസ്(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: നിങ്ങളുടെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്‌ഠത വെള്ളിയാഴ്‌ച ദിവസത്തിനാണ്. അതിനാൽ അന്നേദിവസം നിങ്ങൾ എന്റെമേൽ സ്വലാത്ത് അധികരിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിവാ ക്കപ്പെടും. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിൻ്റെ റസൂ ലേ, ഞങ്ങളുടെ സ്വലാത്ത് എങ്ങനെയാണ് നിങ്ങളുടെ മേൽ വെളിവാ ക്കപ്പെടുക. നിങ്ങൾ മണ്ണായിപ്പോവുകയില്ലേ? നബി(സ) പറഞ്ഞു: നിശ്ച യം, അല്ലാഹു ഭൂമിക്ക് മേൽ അമ്പിയാക്കളുടെ ശരീരം നിഷിദ്ധമാക്കി യിരിക്കുന്നു. സ്വഹീഹായ സനദോടുകൂടി ഈ ഹദീസ് ഇമാം അബൂ ദാവൂദ്(റ) ഉദ്ധരിച്ചിരിക്കുന്നു (രിയാളുസ്വാലിഹീൻ: 529).
വ്യാജന്മാരുടെ വലയിൽപെട്ടുപോവാതിരിക്കാൻ തസ്വവുഫിൽ നല്ലപോലെ അറിവില്ലാത്തവർക്കും സാധാരണക്കാർക്കും ഏറ്റവും നല്ലത് സ്വലാത്തുമായി മുന്നോട്ടുപോവലാണ്. സ്വലാത്തും അതിന്റേ തായ അദബിലും ചിട്ടയിലും ചൊല്ലണം. നബി(സ)ക്കുള്ള ഖിദ്മ ത്താണ് സ്വലാത്തെന്ന് ഇമാം ശഅ്റാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. സ്വലാത്തിനെപ്പറ്റി മാത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾവരെ ഇമാമു കൾ രചിച്ചിട്ടുണ്ട്.
അൽ ഖൗം
തസ്വവുഫ് ഗ്രന്ഥങ്ങളിൽ അധികമായും നിരുപാധികം അൽഖൗം എന്ന് പറയുന്നത് ഔലിയാക്കൾ, സൂഫിയാക്കൾ എന്നിവരെ സംബ ന്ധിച്ചാണ്. സൂഫിയാക്കൾ അൽ ഖൗം എന്ന് ചില പ്രത്യേക വിഭാഗ ക്കാർക്കും ഉപയോഗിക്കാറുണ്ട്. ഇമാം ശഅ്റാനി(റ) എഴുതുന്നു: അൽ ലൗമിന്റെ ത്വരീഖത്ത് ഖുർആൻ, സുന്നത്തിന്റെ മേൽ ശക്തിപ്പെടുത്ത പ്പെട്ടതാണ്. അത് അമ്പിയാക്കൾ, സൂഫിയാക്കൾ തുടങ്ങിയവരുടെ സ്വഭാവങ്ങളിന്മേൽ പണിതതാണ്. ഖുർആൻ, സുന്നത്ത്, ഇജ്മാഅ് ഇവ യോട് വ്യക്തമായി എതിരായാലേ സൂഫീമാർഗം ആക്ഷേപിക്കപ്പെടു കയുള്ളൂ. ഈ നിലക്കല്ലാതെ സൂഫികളെ വിമർശിക്കാൻ അവരെ സംബന്ധിച്ചുള്ള തെറ്റായ ധാരണയും വലിയവനാവാനുള്ള മോഹ വുമാണ്. ഇത് ശർഇൽ അനുവദനീയമല്ല. ഇമാം ഖുശൈരി(റ) പറഞ്ഞു: ഇസ്‌ലാമിൽ എല്ലാ കാലത്തും അൽ ഖൗമിൽ ശൈഖും പണ്ഡിത രിൽ പിൻതുടരാൻ പറ്റിയവരും ഉണ്ടായിട്ടുണ്ട്. ആ പണ്ഡിതരെല്ലാം പ്രസ്തുത ശൈഖിനെ അംഗീകരിക്കുകയും താഴ്‌മ കാണിക്കുകയും ബറകത്തെടുക്കുകയും ചെയ്തിട്ടുണ്ട്. അൽ ഖൗമിന് പ്രത്യേകത ഇല്ലെ ങ്കിൽ കാര്യം ഇതിനെതിരിലാണല്ലോ ഉണ്ടാവുക (ത്വബഖാത്തുൽ ณัว: 1/4).
ശൈഖ് അമീനുൽ കുർദി(റ) എഴുതുന്നു: ഇമാം അഹ്മദ് ബൻ ഹമ്പൽ(റ) സൂഫിയാക്കളുമായി സഹവാസമില്ലാത്ത കാലത്ത് തന്റെ മകനോട് പറയുമായിരുന്നു. മകനേ, നീ ഹദീസ് മുറുകെ പിടിക്കുക. സൂഫികളുമായി സദസ്സ് പങ്കിടുന്നത് നീ സൂക്ഷിക്കണം. ദീനിയായ് മതവിധികൾ അറിയാത്തവരും അവരിലുണ്ടാകും. എന്നാൽ സൂഫി യായ ശൈഖ് അബു ഹംസത്തുൽ ബഗ്ദാദി(റ)യുമായി ഇമാം അഹ്മ ദ്(റ) സഹവസിച്ചപ്പോൾ അൽ ഖൗമിൻ്റെ അവസ്ഥകൾ ഇമാം മനസ്സി ലാക്കി തൻ്റെ മകനോട് പറഞ്ഞു: മകനേ, നീ അൽ ഖൗമിൻ്റെ സദസ്സ് പങ്കിടുക. അവർ നമ്മേക്കാൾ ഇൽമും മുറാഖബയും ഭക്തിയും ഭൗതിക വിരക്തതയും ഉയർന്ന മനക്കരുത്തും ഉള്ളവരാണ് (തൻവീറുൽ ภูภู: 405).
ഇമാം റാസി(റ) എഴുതുന്നു: സൂഫികളുടെ വാക്കിന്റെ ആകെ തുക അല്ലാഹുവിനെ അറിയാനുള്ള മാർഗവും ആത്മശുദ്ധീകരണവും
ശാരീരിക ബന്ധനങ്ങളിൽ നിന്ന് രക്ഷ നേടലുമാണ്. ഇത് നല്ല വഴി
യാണ്. സൂഫികൾ ശാരീരിക ബന്ധനങ്ങളിൽ നിന്ന് ആത്മാവിനെ
രക്ഷപ്പെടുത്തുന്നവരും ആത്മീയ ചിന്തയിൽ കഴിയുന്നവരുമാണ്. പരി
ശ്രമശാലികളാണവർ. അവരുടെ എല്ലാ പ്രവർത്തനങ്ങളിലും അല്ലാ
ഹുവിനെ കുറിച്ചുള്ള ചിന്തയുണ്ട്. പൂർണമായി അദബുള്ള അവർ മനു
ഷ്യരിൽ ഉത്തമരാണ് (ഇഅ്തിഖാദാത്: 72, 73).
ശൈഖ് മുഅ്മിൻ ശിബിലൻജി(റ) എഴുതുന്നു: സുൽത്താനുൽ ഉലമ ഇസ്സുബ്നി അബ്ദിസ്സലാം(റ), ഇമാം അഹ്‌മദ് ബ്‌നു ഹാജിബ്(റ), ഇമാം ഇബ്നു ദഖീഖിൽ ഈദ്(റ), ഇമാം അബ്‌ദുൽ അളീമിൽ മുൻന്ദി രി(റ), ഇമാം ഇബ്‌നു സ്വലാഹ്(റ), ഇമാം ഇബ്‌നു ഉസ്‌ർ(റ) തുട ങ്ങിയവർ ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുടെ മദ്റസത്തുൽ കാമിലിയ്യയിലെ മജ്ലിസിൽ പങ്കെടുക്കാറുണ്ടായിരുന്നു (നൂറുൽ അബ്സ്വാർ: 269).
ഇമാം സുയൂത്വി(റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദു ലി(റ)യുടെ മജ്ലിസിൽ സുൽത്താനുൽ ഉലമാ ഇസ്സുബി അബ്ദി സ്സലാം(റ), ഇമാം ഇബ്നു ദഖീഖിൽ ഈദ്(റ) തുടങ്ങിയവർ പങ്കെടു ക്കുമായിരുന്നു (തഅ്‌യീദുൽ ഹഖീഖത്തിൽ അലിയ്യ വതശ്‌യീദുത്ത്വ രീഖത്തിശ്ശാദുലിയ്യ: 110).
അൽ ഖൗമിൻ്റെ മഹത്വവും പ്രത്യേകതയും മനസ്സിലാക്കാത്തവരും മനസ്സിലാക്കാൻ ഇഷ്‌ടമില്ലാത്തവരുമാണ് ശൈഖുൽ അക്ബർ മുഹ്‌യി ദ്ദീൻബ്നുൽ അറബി(റ)യെ പോലോത്ത ഉന്നതരായ ഔലിയാക്കളെ ആക്ഷേപിക്കുകയും അവരുടെ ഗ്രന്ഥങ്ങളെ തള്ളിപ്പറയുകയും ചെയ്‌ത വർ.
ശൈഖുൽ അക്ബർ ശൈഖ് മുഹ്യിദ്ദീനിബിൽ അറബി(റ)
സുൽത്താനുൽ ആരിഫീൻ ശൈഖുൽ അക്ബർ മുഹ്യിദ്ദീനി ബിൽ അറബി(റ) സൂഫി സാമ്രാജ്യത്തിലെ ഉന്നതനും നിരവധിഗ്രന്ഥങ്ങളുടെ കർത്താവുമാണ്. മഹാൻ്റെ പേര് 'മുഹമ്മദ്' എന്നാണ്. പൂർണമായി മുഹമ്മദ് ബ്ൻ അലിയ്യുബ്ൻ മുഹമ്മദ് ബ്ൻ അറബി അബൂ ബക്കർ അൽ അറബി അന്വാഈ അൽ ഉൻസുലിസി എന്നാണ്. മുബ നിൻ മഹത്തായി. മരണത്തിൽ യപ്പെടുന്നത്. ഹിജ് റ് മി 1638-ൽ വഫാതായി. മർസിയ്യയിൽ ജനിച്ച ശൈഖ് അവിടെനിന്ന് ഇബി ലിയയിലേക്ക് മാറി. നാനൂറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അൽ ഫുതൂ ഹാത്തുൽ മക്കിയ്യ, ദിവാനുശ്ശിഅ്ർ, ഫുസ്വൂൽ ഹികം, അൽ ഹഖ് എന്നിവ അതിൽപെട്ടതാണ് (അൽ അഅ്ലാം: 6/281, മീസാനുൽ 38: 3/108, 3: 5/190).
തസ്വവുഫിനെ സംബന്ധിച്ച് അറിവില്ലാത്ത അർപ്പജ്ഞാനികൾ ശൈഖിനെയും മഹാൻ്റെ ഗ്രന്ഥങ്ങളെയും വിമർശിച്ചിരുന്നു.
ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖുൽ ആരിഫുൽ കാമിൽ മുഹഖിഖുൽ മുദഖിഖ് സയ്യിദീ മുഹ്‌യിദ്ദീൻബിൽ അറബി(റ) ഉന്ന തരായ ആരിഫീങ്ങളിൽ ഒരാളാണ്. ദൃഢജ്ഞാനികൾ ഏകോപിച്ച താണ് ശൈഖ് അഗാധ പാണ്ഡിത്യമുള്ള മഹാനാണെന്ന്. ഇതിന് ശൈഖിന്റെ ഗ്രന്ഥങ്ങൾ സാക്ഷിയാണ്. ശൈഖിനെ എതിർത്തവ രെല്ലാം മഹാന്റെ വാക്കുകളുടെ ഉൾസാരം അറിയാത്തവരാണ്. ശൈഖിന്റെ വാക്കുകളുടെ പൊരുൾ അറിയാത്തവർ മഹാന്റെ ഗ്രന്ഥ ങ്ങൾ പാരായണം ചെയ്യുന്നതിനെ പണ്ഡിതന്മാർ വിമർശിച്ചിട്ടുണ്ട്. യഥാർത്ഥ ഉദ്ദേശ്യത്തിൽ നിന്ന് അവർ വ്യതിചലിക്കുമെന്ന് ഭയപ്പെട്ട തിനു വേണ്ടിയാണിത്.
സുൽത്താനുൽ ആരിഫീൻ എന്ന ചെല്ലപ്പേര് ശൈഖിന് നൽകി യത് ശൈഖ് അബൂമദ്‌യൻ(റ) ആകുന്നു. ശൈഖിൻ്റെ ഗ്രന്ഥങ്ങളെല്ലാം പ്രസിദ്ധമാണ്, പ്രത്യേകിച്ചും റോമിൽ.
ശൈഖ് അഹ്‌മദുൽ ഹലബി(റ) പറഞ്ഞു: ശൈഖിൻ്റെ ഖബ്റി ന്മേലുള്ള താബൂത് കത്തിച്ചുകളയാൻ തീയുമായി ശൈഖിനെ എതിർക്കുന്ന ഒരാൾ ഇശാഅ് നിസ്‌കാരശേഷം ഖബ്റിന്നടുത്തു വന്നു. ഉടനെത്തന്നെ ഏഴോളം മുഴം താഴോട്ട് ഭൂമിയിലേക്ക് അയാളെ താഴ്ത്ത പ്പെട്ടു. ഞാനിത് നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഉടനെത്തന്നെ അയാ ളുടെ കുടുംബക്കാരെ വിവരം ധരിപ്പിച്ചു. അവർ വന്നു ഭൂമി കുഴിച്ചു. കുഴിച്ചപ്പോൾ അയാളുടെ തല കണ്ടു. എന്നാൽ കുഴിക്കുന്നതിനനുസരിച്ച് അയാൾ താഴോട്ട് പോകുകയായിരുന്നു. അയാൾ ഭൂമിയിൽ മറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബക്കാർ കുഴി മണ്ണിട്ടു മൂടി.
മിസ്വർ, ശാം, ഹിജാസ്, റൂം എന്നിവടങ്ങളിലെല്ലാം ശൈഖ് സഞ്ച രിച്ചിട്ടുണ്ട്. പോയ നാടുകളിൽ വെച്ചെല്ലാം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇമാം ഇസ്സുദ്ദീനുബ്ൻ അബ്‌ദിസ്സലാം(റ) ആദ്യകാലത്ത് ശൈഖിനെ അത്ര കാര്യമായി കണ്ടിരുന്നില്ല. എന്നാൽ ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുമായി ആത്മീയ ബന്ധം സ്ഥാപിച്ചതിനുശേഷം ശൈഖ് ഇബ്‌നുൽ അറബി(റ) ഖുതുബാണെന്നദ്ദേഹം വിശ്വസിച്ചു. ഹിജ്റ 638-ൽ വഫാത്തായി (ത്വബഖാത്തുൽ കുബ്റ: 1/188). *
ശൈഖ് യസുഫുന്നബ്ഹാനി(റ) എഴുതുന്നു: മുഹമ്മദ് ബ്ൻ അലി യ്യുബ്ൻ മുഹമ്മദ് ഹാതിമി ശൈഖുൽ അക്‌ബർ സുൽത്താനുൽ ആരി ഫീൻ സയ്യിദീ മുഹ്‌യിദ്ദീനുബ്‌നുൽ അറബി(റ)യെ നാലു മദ്ഹബുക ളിൽ പെട്ട ഇമാമുകളും സൂഫിയാക്കളും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഇമാം ശഅ്റാനി(റ) അൽ യവാഖീതു വൽ ജവാഹിറിൽ ശൈഖിനെ ദീർഘ മായി പുകഴ്ത്തിയിട്ടുണ്ട്. ശൈഖ് അബ്‌ദുൽ ഗനിയ്യിന്നാബൽസി(റ), സയ്യിദ് മുസ്‌തഫാ ബക്‌രി(റ), ശൈഖ് അബൂമദ്‌യൻ(റ), ശൈഖ് ശിഹാ ബുദ്ദീൻ സുഹറവർദി(റ), ഇമാം ഇബ്നു അബ്‌ദിസ്സലാം(റ), ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി(റ), ഇമാം ഇബ്നു ഹജർ ഹൈത മി(റ), ഇമാം സുയൂത്വി(റ), സയ്യിദ് അബ്‌ദുൽ ഖാദിർ ഹൈദറൂസി(റ), ഖാമൂസ് രചയിതാവ് ശൈഖ് മജ്‌ദുദ്ദീൻ ഫൈറൂസാബാദി(റ) തുടങ്ങി യവർ ശൈഖിനെ പുകഴ്ത്തിയവരാണ്.
ശൈഖിന്റെ കറാമത്തുകൾ ക്ലിപ്‌തപ്പെടുത്താൻ പറ്റുന്നതിലും അപ്പു റമാണ്. ഡമസ്കസിലെ ഇമാം ഗസ്സാലി(റ)യുടെ സാവിയയിൽ ശൈഖ് ധാരാളം ഇരിക്കുമായിരുന്നു. ഒരിക്കൽ അവിടുത്തെ മുദർരിസ് എങ്ങോ പോയി. അവിടെയുള്ള കർമശാസ്ത്ര പണ്ഡിതർ ശൈഖിനോട് പറഞ്ഞു: നിങ്ങൾ ഞങ്ങൾക്ക് ദർസ് എടുത്തുതരണം. ശൈഖ് പറഞ്ഞു:
ഞാൻ മാലികീ മദ്ഹബുകാരനാണ്. എങ്കിലും നിങ്ങളുടെ ഇന്നലത്തെ ദർസ് ഏതായിരുന്നു? അവർ ശൈഖിന് ഇമാം ഗസ്സാലി(റ)യുടെ ഫിഖ്ഹ് ഗ്രന്ഥമായ അൽ വസീത്വിൽ നിന്ന് എടുക്കേണ്ട ഭാഗം കാട്ടി ക്കൊടുത്തു. ശൈഖ് ദർസ് എടുത്തു. അവർ പറഞ്ഞു: ഇതുപോലോ ത്തൊരു സംസാരം ഞങ്ങൾ കേട്ടിട്ടില്ല.ശൈഖ് മക്കയിൽ വെച്ചാണ് തന്റെ 'അൽ ഫുതൂഹാതുൽ മക്കിയ്യ' രചിച്ചത്. പിന്നീട് ഇറാഖിലേക്ക് പോയി. അവർ ആ ഗ്രന്ഥം ആവശ്യ പ്പെട്ടു. ശൈഖ് പറഞ്ഞു: അതു മക്കയിലാണുള്ളത്. അവർ പറഞ്ഞു: ഞങ്ങൾക്കത് കിട്ടിയേപറ്റൂ. ശൈഖ് തൻ്റെ ഓർമയിൽ നിന്നവർക്ക് അൽ ഫുതൂഹാത് പറഞ്ഞുകൊടുത്തു. പിന്നീട് അതിന്റെ കോപ്പി കിട്ടി. എന്നാൽ ശൈഖ് പറഞ്ഞതും കോപ്പിയിലുള്ളതും ഒരുപോലെയായി രുന്നു.
ഇമാം മനാവി(റ) പറഞ്ഞു: ശൈഖിന്റെ ശിഷ്യൻ സ്വദ്റുദ്ദീൻ ഖൗനൂനി അൽ റൂമി(റ) പറയുന്നു: എൻ്റെ ശൈഖ് ഇബ്‌നുൽ അറബി (റ) ഉദ്ദേശിച്ചാൽ കഴിഞ്ഞുപോയ അമ്പിയാ ഔലിയാക്കളുമായി റൂഹി യായി ഒരുമിച്ചുകൂടുമായിരുന്നു (ജാമിഉ കറാമാത്തിൽ ഔലിയാഅ്: 1/98).
ഇമാം ശഅ്റാനി(റ) എഴുതുന്നു: ഇമാം ഇബ്നുൽ അറബി(റ) ഭൂമിയിലൂടെ ആത്മീയ യാത്രയിലായിരുന്നു. ഓരോ നാട്ടിലും താമ സിക്കാനുള്ള സമ്മതമനുസരിച്ച് താമസിച്ചു. ഓരോ നാട്ടിൽ വെച്ചും രചിച്ച കിതാബുകൾ അവിടെത്തന്നെ വെച്ചു. അവസാനം താമസി ച്ചത് ശാമിലായിരുന്നു. അവിടെവെച്ചാണ് ഹിജ്റ 638-ൽ വഫാത്താവു ന്നത്.
ഖുർആൻ സുന്നത്ത് മുറുകെ പിടിച്ച ശൈഖ് പറഞ്ഞു: ശരീഅ ത്തിന്റെ തുലാസ് കയ്യിൽ നിന്ന് ഒഴിവാക്കിയാൽ അവൻ നശിച്ചു. ശൈഖ് ഇബ്നു അറബി(റ)യുടെ വാക്കുകളിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലാവാത്തതെല്ലാം ശൈഖ് ഉയർന്ന സ്ഥാനത്തിലായതിനാലാ ണ്. ശൈഖിന്റെ വാക്കുകളിൽ ശരീഅത്തിൻ്റെ പ്രത്യക്ഷ നിയമത്തോടും ഭൂരിപക്ഷം പണ്ഡിതർക്കും എതിരായതെല്ലാം ശൈഖിന്റെ പേരിൽ കടത്തിക്കൂട്ടിയതാണെന്ന് ശൈഖ് അബൂത്വാഹിറുൽ മദനി(റ) പറഞ്ഞി രിക്കുന്നു. പിന്നീട് ഖുനിയയിൽ വെച്ച് ശൈഖിന്റെ തന്നെ അൽ ഫുതൂ ഹാതിന്റെ കൈയ്യെഴുത്ത് കോപ്പി ലഭിച്ചു. അതിൽ തെറ്റായ ഒരു പരാ മർശവും കണ്ടിട്ടില്ല.
ഇമാം അഹ്മദുബ്ൻ ഹമ്പൽ(റ)ൻ്റെ മരണരോഗ ശയ്യയിൽ പിഴച്ച വിശ്വാസം എഴുതിയ വാറോല ഇസ്‌ലാമിക ശത്രുക്കൾ ഇമാമിന്റെ തലയണക്കടിയിൽ വെച്ചിരുന്നു. ഇമാമിൻ്റെ ശരിയായ വിശ്വാസം അനുയായികൾ അറിഞ്ഞില്ലായിരുന്നുവെങ്കിൽ തലയിണക്കടിയിൽ നിന്നും ലഭിച്ച വാറോല കാരണം അവർ നാശത്തിൽ അകപ്പെടുമായിരുന്നു. ഖാമൂസിന്റെ രചയിതാവ് ശൈഖ് മജ്‌ദുദ്ദീൻ ഫൈറൂസാബാദി(റ)യുടെ പേരിൽ ശത്രുക്കൾ ഇമാം അബൂഹനീഫ(റ)യെ എതിർക്കുകയും കാഫിറാക്കുകയും ചെയ്യുന്ന ഒരു വ്യാജഗ്രന്ഥം രചിച്ച് ശൈഖ് അബൂ ബക്കറുൽ ഖിയാത്വി(റ)ക്കെത്തിച്ചുകൊടുത്തു. ശൈഖ് മജ്‌ദുദ്ദീനെ ആക്ഷേപിച്ച് അദ്ദേഹം ആളെ പറഞ്ഞുവിട്ടു. ശൈഖ് മജ്‌ദുദ്ദീൻ (റ) തിരികെ ഒരു കത്തെഴുതി. നിങ്ങൾ ഗ്രന്ഥം കരിച്ചുകളയുക. അത് ശത്രുക്കളെഴുതിയ അസത്യങ്ങളാണ്. ഞാൻ ഇമാം അബൂഹനീഫ(റ) യിൽ വലിയ വിശ്വാസമുള്ളവനും ഇമാമിൻ്റെ ചരിത്ര ദർശനം രചിച്ച യാളുമാണ്.
ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമുദ്ദീനിലും ശത്രുക്കൾ വ്യാജം കടത്തി. വിവരമറിഞ്ഞ ഇമാം ഖാളി ഇയാള്(റ) അവ കരിച്ചു കളയാൻ കൽപിച്ചു. എൻ്റെ ഗ്രന്ഥമായ അൽ ബഹ്റുൽ മൗറൂദിലും ശത്രുക്കൾ പിഴച്ച വിശ്വാസം കടത്തിക്കൂട്ടിയിരുന്നു. മിസ്‌റിലും മക്ക യിലും മൂന്നു വർഷത്തോളം ശത്രുക്കളത് പ്രചരിപ്പിച്ചു. അത്തരം വിശ്വാ സങ്ങളിൽ നിന്ന് ഞാൻ സുരക്ഷിതനാണ്, അതെല്ലാം തിരുത്തി. പ്രസ്തുത ഗ്രന്ഥത്തിൻ്റെ ആമുഖത്തിൽ ഞാനത് വ്യക്തമാക്കിയിട്ടുണ്ട്.
ശൈഖ് മുഹ്‌യിദ്ദീനുബ്ൻ അറബി(റ)യെയും ഗ്രന്ഥങ്ങളെയും പുക ഴ്ത്തിയ ഒരാളായ ഭാഷാഗ്രന്ഥമായ ഖാമൂസിൻ്റെ രചയിതാവ് ശൈഖ് മജ്‌ദുദ്ദീൻ ഫൈറൂസാബാദി(റ) പറഞ്ഞു: ശരീഅത്തിന്റെയും ഹഖീഖ ത്തിന്റെയും അറിവിൽ ശൈഖ് മുഹ്‌യിദ്ദീനുബ്‌നിൽ അറബി(റ) എത്തി യതുപോലെ ഔലിയാക്കളിൽ നിന്ന് ഒരാളെ സംബന്ധിച്ചും നമുക്ക് വിവരം ലഭിച്ചില്ല. ശൈഖിൽ അങ്ങേയറ്റത്തെ വിശ്വാസം വെച്ചുപു ലർത്തിയ ഫൈറൂസാബാദി(റ) ശൈഖിൻ്റെ വിമർശകരെ എതിർക്കു മായിരുന്നു.
ജമാലുദ്ദീനുബ്ൻ ഖിയത് എന്ന് പേരുള്ള ഒരു യമനി ശൈഖിന്റെ പേരിലാണെന്ന് പറഞ്ഞ് കുറെ ആശയങ്ങൾ ഇസ്‌ലാമിക രാജ്യങ്ങ ളിലെ പണ്ഡിതർക്ക് അയച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞു: ഇത് ശൈഖ് മുഹ്‌യിദ്ദീനുബ്ൻ അറബി(റ)യുടെ വിശ്വാസമാണ്. ഇതിൽ പിഴച്ചതും മുസ്ലിമീങ്ങളുടെ വിശ്വാസങ്ങൾക്കെതിരിലുള്ളതുമാണ്. ചോദ്യങ്ങൾക്ക് മറുപടി നൽകിയ പണ്ഡിതർ ഈ വിശ്വാസമുള്ളവരെവിമർശിച്ചു. ശൈഖവർകൾ ഈ തെറ്റായ വിശ്വാസങ്ങളിൽ നിന്നെല്ലാം മുക്തനായിരുന്നു. ശൈഖ് ഫൈറൂസാബാദി(റ) പറഞ്ഞു: ഇബ്നുൽ ഖിയാത്വിന് ഈ ആശയങ്ങളെല്ലാം ശൈഖിന്റെ പേരിൽ കടത്തിക്കൂ ട്ടിയ ഗ്രന്ഥത്തിൽ നിന്നാണോ ലഭിച്ചത് അതല്ല ശൈഖിന്റെ വാക്കു കളെ അദ്ദേഹം തെറ്റായി മനസ്സിലാക്കിയതാണോ എന്നെനിക്കറിയില്ല (അൽ യവാഖീതു വൽ ജവാഹിർ: 1/6,7,8).
ചുരുക്കത്തിൽ ശൈഖ് മുഹ്‌യിദ്ദീനുബ്‌നിൽ അറബി(റ) ഔലി യാക്കളിലെ ഖുതുബും ഉപകാരപ്രദമായ ഗ്രന്ഥങ്ങളുടെ രചിയിതാ വുമാണ്. പണ്ഡിത സമൂഹം ശൈഖിനെ പുകഴ്ത്തിയവരാണ്. വിമർശ കർ മഹാന്മാരെ വെറുതെ വിടാറില്ലല്ലോ. പ്രത്യേകിച്ചും ഉന്നതരായ ഔലിയാക്കളെ.
ശൈഖ് ഹുസൈൻ ബ്ൻ മൻസൂർ അൽ ഹല്ലാജ്(റ)
'ഹല്ലാജെ കൊല്ലും നാൾ അന്ന് ഞാനുണ്ടെങ്കിൽ അവർ കൈ പിടിച്ചെനും യെന്ന് ഫറഞ്ഞോവർ' മുഹ്‌യിദ്ദീൻ മാലയിലെ ഈ വരി കൾ പാടാത്തവരോ കേൾക്കാത്തവരോ ഉണ്ടാകില്ല. സൂഫിയും ഗ്രന്ഥ കാരനുമായ ശൈഖ് ഹല്ലാജ്(റ)നെ ഭരണാധികാരി വധിക്കുകയായി രുന്നു.
ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖ് അബൂമുഗീസ് ഹുസൈ*
നുബ്ൻ മൻസൂർ അൽ ഹല്ലാജ്(റ) സൂഫിയാക്കളിൽ പെട്ട മഹാനാ ണ്. ശൈഖ് ജുനൈദുൽ ബഗ്‌ദാദി(റ), ശൈഖ് നൂരി(റ), ശൈഖ് അംറുബ്ൻ ഉസ്‌മാൻ(റ), ശൈഖ് ഹൂത്വി(റ) തുടങ്ങിയവരോടൊപ്പം സഹവസിച്ചിട്ടുണ്ട്. മഹാന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലർ എതിർത്തു. ചിലർ അംഗീകരിച്ചു. ശൈഖ് അബുൽ അബ്ബാസ് ബ്ൻ അത്വാഅ്(റ), ശൈഖ് മുഹമ്മദ് ബ്ൻ ഹുനൈഫ്(റ), ശൈഖ് അബുൽ ഖാസിം നസ്റാബാദ്(റ) തുടങ്ങിയവർ മഹാനെ അംഗീകരിച്ചവരും പുകഴ്ത്തിയവരുമായിരുന്നു. ബഗ്ദാദിൽ വെച്ച് ഹിജ്റ 309 -ൽ ദുൽഖഅ്ദഃ മാസത്തിൽ മഹാനെ വധിച്ചു. ഇബ്‌നു ഖല്ലികാൻ(റ) തന്റെ താരീഖിൽ പറഞ്ഞതായി ഞാൻ കണ്ടു. ഹല്ലാജിനെ വധിക്കൽ നിർബന്ധമായ ഒന്നും ഖുശൈരി(റ) കിതാബിൽ ഹല്ലാജ്(റ)ന്റെ് വിശ്വാസം ശരിയാണെന്ന് പറഞ്ഞിട്ടുണ്ട് (ത്വബഖാത്തുൽ കുബ്റ: 1/107).
ഇമാം ബകരി(റ) എഴുതുന്നു: ഭരണാധികാരി മുഖ്‌തദിർ ചാട്ടവാ റുകൊണ്ട് ആയിരം അടി ഹല്ലാജിനെ അടിക്കാൻ കൽപിച്ചു. മരിച്ചിട്ടി ല്ലെങ്കിൽ പിന്നെയും ആയിരം അടിക്കാൻ കൽപിച്ചു. അതുകൊണ്ടും മരിച്ചിട്ടില്ലെങ്കിൽ രണ്ട് കൈയ്യും രണ്ട് കാലും വെട്ടിമാറ്റി തല വെട്ടി ക്കളയുക. അങ്ങിനെ ഹല്ലാജ്(റ)നെ അവർ വധിച്ചു (ഇആനത്തുത്വാ श्री: 4/205).
ശൈഖ് ഫർഹാരി(റ) എഴുതുന്നു: ചില കശ്‌ഫിൻ്റെ അഹ്ലുകാർ ഹല്ലാജിനെ കുരിശിൽ തറച്ചതിന് ശേഷം വെള്ളത്തിന് മുകളിലൂടെ നടക്കുന്നതായി കണ്ടു. അപ്പോൾ ചോദിച്ചു: ഇന്നേ ദിവസം നിങ്ങളെ ക്രൂശിക്കപ്പെട്ടതല്ലേ? മഹാൻ പറഞ്ഞു: അവർ വധിച്ചിട്ടില്ല. ക്രൂശിച്ചില്ല. അവർക്കങ്ങനെ അനുഭവപ്പെട്ടു (നിബ്റാസ്: 52).
ശൈഖ് യൂസുഫുന്നബ്ഹാനി(റ) എഴുതുന്നു: ശൈഖ് ഹല്ലാജ്( റ) ശൈത്യകാലത്ത് ഉഷ്ണകാലത്ത് ലഭിക്കുന്ന പഴങ്ങളും ഉഷ്ണകാ ലത്ത് ലഭിക്കുന്ന പഴങ്ങളും ജനങ്ങൾക്ക് കൊടുക്കു മായിരുന്നു. മഹാൻ അന്തരീക്ഷത്തിലേക്ക് കൈ നീട്ടും. കൈ മടക്കു മ്പോൾ ഖുൽ ഹുവല്ലാഹു അഹദ് എന്നെഴുതിയ ദിർഹമുകൾ. അതിന് ഖുദ്റത്തിന്റെ ദിർഹമുകളെന്ന് മഹാൻ പേരിട്ടു. ജനങ്ങൾ ഭക്ഷിച്ചതും അവർ അവരുടെ വീടുകളിൽ വെച്ച് ചെയ്‌തതും ഹൃദയങ്ങളിലുള്ളതും ശൈഖ് അവർക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു (ജാമിഉ കറാമാത്തിൽ
ഔലിയാഅ്: 2/44).
ശൈഖ് ഹല്ലാജ്(റ) ഔലിയാക്കളിലെ പ്രമുഖനും ഗ്രന്ഥ കർത്താവും കവിയും നിരവധി കറാമത്തുകളുടെ നിറഞ്ഞ സാന്നിധ്യ വുമായിരുന്നു. അജ്ഞത കാരണം സൂഫികളെ വിമർശിക്കുന്നതിൽ നിന്ന് നാം മടങ്ങണം.
Post a Comment