ഹിജ്റ 824 മുതൽ മുറബ്ബികൾ അവസാനിച്ചോ? - ത്വരീഖത്ത് ഒരു സമഗ്ര പഠനം ഭാഗം 4

ഹിജ്റ 824 മുതൽ മുറബ്ബികൾ അവസാനിച്ചിട്ടില്ല

തസ്വവുഫ് ഗ്രന്ഥങ്ങൾ ശരിയായ നിലയിൽ മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ ഹിജ്റ 824-ൽ എന്നല്ല ഹിജ്റ 465 മുതൽ മുറബ്ബി യായ ശൈഖുമാർ ലോകത്തുനിന്ന് ഇല്ലാതായിരിക്കുന്നുവെന്ന് പറ യേണ്ടിവരും. ഇമാം ഖുശൈരി(റ) എഴുതുന്നു: അറിയുവിൻ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. സൂഫിയാക്കളിലെ ദൃഢജ്ഞാനികളിൽ അധികപേരും ഇല്ലാതായിരിക്കുന്നു. നമ്മുടെ ഈ കാലഘട്ടത്തിൽ അവ രുടെ അടയാളങ്ങളേ ഉള്ളൂ. സൂഫീ ത്വരീഖത്തുകൾ നിലച്ചിരിക്കുന്നു. എന്നല്ല, യഥാർത്ഥത്തിൽ അതെല്ലാം തേഞ്ഞുമാഞ്ഞ് പോയിരിക്കു ന്നു. പിൻപറ്റാനുതകുന്ന ശൈഖുമാരെല്ലാം കഴിഞ്ഞുപോയിരിക്കുന്നു (രിസാലത്തുൽ ഖുശൈരി: 12).

ഹിജ്റ 376-ൽ ജനിച്ച് ഹിജ്റ 465 റബീഉൽ ആഖിർ 16-നാണ് ഇമാം ഖുശൈരി(റ) വഫാതാവുന്നത്. അൽ അഖ്‌താബുൽ അർബ അഃയിൽ പെട്ട ഔലിയാക്കളായ ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനി (റ), ശൈഖ് അഹ്‌മദ് രിഫാഈ(റ), ശൈഖ് അഹ്‌മദുൽ ബദവി(റ), ശൈഖ് ഇബ്റാഹീം ദസൂഖി(റ), ശൈഖ് അബുൽ ഹസൻ ശാദുലി( റ) തുടങ്ങിയവരെല്ലാം ജനിക്കുന്നതുതന്നെ ഹിജ്റ 465-ന് ശേഷമാ ണ്. ഇവരെല്ലാം പിൻതുടരാൻ പറ്റിയ ശൈഖുമാരല്ലെന്നും ഇവർക്കൊന്നും ത്വരീഖത്തില്ലെന്നും മേൽ ഉദ്ധരണി ഉയർത്തിക്കാട്ടി ആരെങ്കിലും പ്രസംഗിക്കുകയോ എഴുതുകയോ പറയുകയോ മനസ്സിൽ വിചാരിക്കുകയോ ചെയ്യുമോ? ഒരിക്കലുമില്ല. മാത്രമല്ല, ഇമാം ഖുശൈ രി(റ) തന്നെ ഖുശൈരിയ്യ ത്വരീഖത്തിൻ്റെ ശൈഖാണെന്ന് ശാലിയാ ത്തിയുടെ ഫതാവൽ അസ്‌ഹരിയ്യയിലുണ്ട്.

അതുപോലെത്തന്നെയാണ് ഹിജ്റ 824 മുതൽ ഇസ്ത്വിലാഹു കൊണ്ടുള്ള തർബിയ്യത്ത് അവസാനിച്ചുവെന്ന് ശൈഖ് അഹ്‌മദ് സറൂ ഖ്(റ) ഉദ്ധരിച്ചതും. ശൈഖ് സറൂഖ്(റ) ഉദ്ധരിച്ചതിനെ പൊക്കിപ്പിടിച്ച് സൂഫിയാക്കളാരുംതന്നെ തർബിയത്ത് അവസാനിച്ചുവെന്ന് പറഞ്ഞി ട്ടില്ല. മാത്രവുമല്ല, ശൈഖ് അഹ്‌മദ് സറൂഖ്(റ) തന്നെ സറൂഖിയ്യ ത്വരീ ഖത്തിന്റെ ശൈഖാണ്.
എന്താണ് ശൈഖ് അഹ്മദ് സറൂഖ്(റ) ഉദ്ധരിച്ചതും അതിന് സൂഫീ പണ്ഡിതന്മാർ മറുപടി കൊടുത്തതെന്നും നമുക്ക് വായിക്കാം. ശൈഖ് അഹ്‌മദ് സറൂഖ്(റ) തൻ്റെ ഖവാഇദിൽ ശൈഖ് ഹള്റമി(റ)യെ തൊട്ട് ഉദ്ധരിച്ചിരിക്കുന്നു: “ഹിജ്റ 824 മുതൽ ഇസ്‌തിലാഹു കൊണ്ടുള്ള തർബിയത്ത് മുറിഞ്ഞിരിക്കുന്നു.” ഇതിനു മഹാന്മാർ നൽകിയ മറുപ ടികൾ കാണുക.

ഇമാം ദർഖാവി(റ) എഴുതുന്നു: ഈ കാലത്ത് ശൈഖില്ലെന്ന് ആരെ ങ്കിലും പറഞ്ഞാൽ അവന് പിഴച്ചിരിക്കുന്നു. അവൻ സത്യം എത്തിച്ചി ട്ടില്ല. തർബിയത്തിന്റെ ശൈഖുമാർ നിലച്ചെന്ന് ശൈഖ് അഹ്‌മദ് സറു ഖ്(റ) പറഞ്ഞത് മഹാന് മഅരിഫത്തും ഫത്ഹും ലഭിക്കുന്നതിന് മുമ്പാ ണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഫത്ഹിന് ശേഷം കുറഞ്ഞ കാലമേ മഹാൻ ജീവിച്ചിട്ടുള്ളൂ (മജ്‌മൂഉർറസാഇൽ: 203).

അതുകൊണ്ടുതന്നെ ആരെങ്കിലും ഈ കാലത്ത് മുറബ്ബിയായ ശൈഖില്ലെന്ന് പറഞ്ഞാൽ അവന് മഅ്രിഫത്തും ഫത്ഹുമി ല്ലെന്നതിന്റെ പ്രത്യക്ഷ അടയാളമാണിത്. അത്തരക്കാരെ ദീനീ വിഷ യത്തിൽ പിൻപറ്റുന്നത് നാശത്തിലേക്കുള്ള വഴിയായിരിക്കും. അവർക്ക് അല്ലാഹുവിന്റെ അടുക്കൽ ആത്മീയ സ്ഥാനമാനങ്ങളില്ല. അതുകൊ ണ്ടുതന്നെ ഈ വാദക്കാരെ നാം എന്തിന് അനുഗമിക്കണം.

അൽ ആരിഫു ബില്ലാഹി ഇമാം മഹ്‌മൂദ് ബ്‌നു അഫീഫുദ്ദീൻ ശാദിലി അൽ ഫാസി(റ) എഴുതുന്നു: നമ്മുടെ ചില ശൈഖുമാർ പറ ഞ്ഞിരിക്കുന്നു, ഇസ്‌ത്വിലാഹു കൊണ്ടുള്ള തർബിയത്ത് ഹിജ്റ 824 -ൽ ഉയർന്നിരിക്കുന്നുവെന്ന്. നിശ്ചയം, ശാദിലീ ത്വരീഖത്തിൽ തർബി യത്തിന്റെ ശൈഖ് ലോകാവസാനം വരെ മുറിയുകയില്ല. ഈ പ്രകാശ ങ്ങൾ ജീവിച്ചിരിക്കുന്ന ഖുതുബുകളിൽ നിന്ന് ജീവിച്ചിരിക്കുന്ന ഖുതു ബുകളിലേക്ക് ഇമാം മഹ്ദി വരുന്നതുവരെ നീങ്ങിക്കൊണ്ടിരിക്കും (മ लीलណ័ไม้: 82).

ഇമാം അഹ്‌മദ് സറൂഖ്(റ) ശാദിലിയ്യ ത്വരീഖത്തുകാരനാണ്. ശാദിലീ ത്വരീഖത്തിന്റെറെ പ്രത്യേകതകളിൽ പെട്ട ഒന്നാണ് മുറബ്ബിയായ ശൈഖ് ലോകാവസാനം വരെ അവരുടെ ത്വരീഖത്തിലുണ്ടാവുമെന്ന് ശാദിലീക്കാർക്ക് പോലും ശൈഖ് സറൂഖ്(റ)ൻ്റെ ഈ വാചകം മുഖ വിലക്കെടുക്കാൻ പാടില്ല. കാരണം, അത് ശാദിലീ ത്വരീഖത്തിന്റെ ഉസ്വൂലിന് എതിരാണ്. അവസാന കാലത്ത് വരുന്ന ഇമാം മഹ്ദി ഖുതുബും ഗൗസും മുറബ്ബിയായ ശൈഖുമാണ്. പിന്നെങ്ങനെയാണ് മുറബ്ബിയായ ശൈഖുമാർ അവസാനിച്ചുവെന്ന് പറയുക.

പള്ളിദർസുകളിൽ ഓതിക്കൊടുക്കുന്ന ഇമാം ഇബ്നു അത്വാഉ ല്ലാഹിസ്സിക്കൻന്ദരി(റ)യുടെ അൽ ഹികമിന്റെ വ്യാഖ്യാനത്തിൽ ഇമാം അഹ്‌മദ് ബ്നു അജീബഃ(റ) എഴുതുന്നു: ഹിജ്റ 824 മുതൽ തർബി യത്ത് നിലച്ചെന്ന് ശൈഖ് ഹള്റമി(റ) പറഞ്ഞതുകൊണ്ട് തർബിയത്ത് പാടെ മുറിഞ്ഞെന്ന് ഉദ്ദേശിച്ചിട്ടില്ല. ഇനി അവർ തർബിയത്ത് പാടെ മുറിഞ്ഞെന്നാണ് പറഞ്ഞതെന്ന് സങ്കൽപിച്ചാൽ തന്നെ അവർ രണ്ടു പേരും പാപസുരക്ഷിതരല്ലല്ലോ. ഹള്റമിക്ക് ശേഷം കണക്കാക്കാൻ പറ്റാവുന്നതിലധികം തർബിയത്തിൻ്റെ മഹാന്മാരുണ്ടായിട്ടുണ്ട്. ഈ കാലത്തും അവരുണ്ട്. അവരുടെ കരങ്ങളിലൂടെ ധാരാളമാളുകൾക്ക് അല്ലാഹു സന്മാർഗം നൽകിയിട്ടുണ്ട്. എണ്ണമറ്റ ഔലിയാക്കൾ അവരി ലൂടെ പുറത്തുവന്നിട്ടുണ്ട് (ഈഖാളുൽ ഹിമം: 413).

ശൈഖ് ഉമർ ശബ്റാവി(റ) എഴുതുന്നു: ഉൾക്കാഴ്‌ച നഷ്ടപ്പെട്ട ചിലർ തെറ്റിദ്ധരിച്ചതുപോലെ തർബിയത്ത് പാടെ മുറിഞ്ഞുപോയെ ന്നല്ല. അങ്ങനെയാണെങ്കിൽ അനുഭവംകൊണ്ട് ശൈഖ് അഹ്‌മദ് സറു ഖ്(റ) പറഞ്ഞതിനെ തള്ളിക്കളയേണ്ടിവരും. 9-ാം നൂറ്റാണ്ടിന് ശേഷം (ഹിജ്റ 824-ന് ശേഷം) തർബിയത്ത് പദവി എത്തിച്ച ശൈഖുമാരുടെ കരങ്ങളാൽ ധാരാളമാളുകൾ ത്വരീഖത്തിൽ പ്രവേശിച്ചിട്ടുണ്ട്. 10-ാം നൂറ്റാണ്ടുകാരനായ ശൈഖ് അബ്‌ദു വഹ്ഹാബുശ്ശഅ്റാനി(റ), ശൈഖ് അബ്ദുൽ ഗനിയ്യിന്നാബൽസി(റ), ശൈഖ് മുസ്‌തഫാ ബക്രി(റ), ശൈഖ് മുഹമ്മദ് ഹനഫി(റ), ശൈഖ് കുർദി(റ) തുടങ്ങിയ മഹാരഥ ന്മാരും നമ്മുടെ കാലക്കാരായ മറ്റു ചിലരും ഇതിനുദാഹരണമാണ് (മിഫ്ത്‌താഹുൽ അസ്‌റാർ: 8).

ചുരുക്കത്തിൽ ഹിജ്റ 824 മുതൽ തർബിയത്ത് അവസാനിച്ചു വെന്ന് പറയൽ വിവരമില്ലാത്തവൻ്റെയും പരാജിതന്റെയും സംസാര മാണെന്നാണ് പണ്ഡിതർ പറഞ്ഞത്. അതുകൊണ്ട് ഈ വാദം സൂഫി യാക്കളെ വിമർശിക്കലും താഴ്ത്തിക്കാണലുമാണ്. തസ്വവുഫ് പറയേ ണ്ടത് തസ്വവുഫ് ഗ്രന്ഥങ്ങൾ നോക്കിയാണ്. ഫിഖ്ഹ് ഗ്രന്ഥങ്ങൾ നോക്കി തസ്വവുഫ് നിയമങ്ങൾ മഹാന്മാരായ ഇമാമുകൾ പറയാറില്ല

ഇമാം ദർഖാവി(റ) എഴുതുന്നു: നാം ഗ്രഹിച്ചത് പോലെയല്ലാതെ ശൈഖ് അഹ്മദ് സറൂഖ്(റ)ന്റെ വാചകം ആരെങ്കിലും മനസ്സിലാക്കി യാൽ അവൻ വിവരമില്ലാത്തവനും പരാജിതനും നശിച്ചവനുമാണ് (മ ജ്‌മൂഉർറസാഇൽ: 395).

ഇമാം ശഅ്റാനി(റ) എഴുതുന്നു: വലിയ്യിനേ വലിയ്യിനെ കുറിച്ച റിയാനാവൂ. പിന്നെ എങ്ങനെയാണ് വലിയല്ലാത്തവൻ വിലായത്തിനെ നിഷേധിക്കുക. അവൻ്റെ നിഷേധം തികഞ്ഞ പക്ഷപാതിത്വമാണ് (ത്വ ฌ ฌัก: 1/7).

ഇമാം ശഅ്റാനി(റ) തന്നെ എഴുതുന്നു: മുരീദിനെ തർബിയ്യത്ത് ചെയ്യുന്ന ശൈഖ് വലിയ്യായിരിക്കൽ ശൈഖിൻ്റെ നിബന്ധനയാണ് (റദ്ഉൽ ഫുഖറാ അൻ ദഅ്വൽ വിലായതിൽ കുബ്റാ: 208).