ള്വഈഫായ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ :-

ള്വഈഫായ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ :-
▪️▪️▪️▪️▪️▪️▪️▪️▪️▪️

ള്വഈഫായ ഹദീസുകൾ എല്ലാം വാറോലകളാണെന്ന് വഹാബികളും ചില മൗദൂദികളും ജൽപ്പിക്കുന്നു. അവർ നരകത്തിൽ പോകാൻ ഇനി മറ്റൊരു കുറ്റത്തിന്റെ ആവശ്യമില്ല. അത്രമാത്രം വിഷലിപ്ത വാദമാണത്.

ള്വഈഫായ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ قال رسول الله صلى الله عليه وسلم (നബി(സ്വ) പറഞ്ഞു) എന്നിങ്ങനെ കർത്തരി പ്രയോഗത്തിൽ പറയരുത്, നബി(സ്വ) യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു എന്നിങ്ങനെ കർമ്മണി പ്രയോഗത്തിൽ പറയണം എന്ന് ഇമാം നവവി(റ)വിന്റെ മജ്മൂഇലെ ഒരു നിർദ്ദേശം ചില അല്പന്മാർ പൊക്കിക്കൊണ്ടുവരുന്നുണ്ട്. (മിഅ്റാജ്,. ബറാഅത്ത് കാലയളവിലാണ് സാധാരണ അവർ വരാറുള്ളത്.) എന്നാൽ ഭൂരിപക്ഷം പണ്ഡിതന്മാരും ആ ശൈലിയിലല്ല ഉദ്ധരിക്കാറുള്ളത് എന്ന് അതേ നവവി ഇമാം തുടർന്നു പറഞ്ഞത് ഈ അല്പന്മാർ കണ്ടില്ല.

യഥാർത്ഥത്തിൽ ഇസ്തിദ്ലാലിന്റ (നിർദ്ധാരണം) ഗ്രന്ഥങ്ങളിൽ ഹദീസുദ്ധരിക്കുമ്പോൾ സ്വീകരിക്കേണ്ട ശൈലിയെ കുറിച്ചാണ് ഇമാം നവവി(റ) സംസാരിക്കുന്നത്. അതാണെങ്കിലോ അഇമ്മത്തിന്റെ പണിയാണ്. ഇമാം നവവി തന്നെ അവിടത്തെ അദ്കാറിലും മറ്റും ള്വഈഫായ ഹദീസുകൾ, "നബി(സ്വ) പറഞ്ഞു" എന്നുതന്നെ പ്രയോഗിച്ചുകൊണ്ട് ഉദ്ധരിക്കാറുണ്ട്. കാരണം അത്തരം ഗ്രന്ഥങ്ങൾ അഅ്‌മാലുകൾ വിവരിക്കലാണ് ഉദ്ദേശ്യം. അവയുടെ ലക്ഷ്യം ഹദീസിന്റെ ബലാബലം മാറ്റുരക്കലോ ഹുക്മുകളുടെ നിർദ്ധാരണമോ അല്ല.

ബാങ്കിലെ ഹയ്യഅലസ്സ്വലാ, ഖദ് ഖാമത്തിസ്സ്വലാ എന്നിവയ്ക്ക് ശ്രോതാക്കൾ ജവാബ് ചൊല്ലുന്നത് 'സുന്നത്താണ്' എന്ന് വ്യക്തമാക്കിയ ശേഷം ഇമാം നവവി (റ) പറഞ്ഞത് ശ്രദ്ധേയമാണ് : "ഇതുസംബന്ധിച്ച ഹദീസ്‌ ള്വഈആണെങ്കിലും അതു അമലിന് പര്യാപ്ത്മാണ്." നോക്കൂ ള്വഈഫായ ഹദീസിൽ വന്ന കാര്യം സുന്നത്താണ് എന്നാണ് നവവി ഇമാം രേഖപ്പെടുത്തിയത്. ഇങ്ങനെ നൂറുക്കണക്കിന് മസ്അലകൾ വേറെയുമുണ്ട്. ഇതൊന്നുമറിയാത്ത വഹാബീ-മൗദൂദി അല്പജ്ഞരും അതിൽ ചേക്കേറിയ അഹംഭാവികളും fb യിലും മറ്റും തള്ളിമറിക്കുന്നത് അവജ്ഞയോടെ തള്ളിക്കളയാനുള്ളതാണ്.

പണ്ടൊരു വഹാബിയോട് ചോദിച്ചു: 'രണ്ടു ഖുല്ലത്ത് വെള്ളം' എത്രയാണ് എന്ന് സ്വഹീഹായ ഹദീസ് കൊണ്ട് നീ തെളിയിക്കുമോ? (നമ്മുടെ നാട്ടിലെ ശരാശരി വഹാബിക്ക് രണ്ട് ഖുല്ലത്ത് വെള്ളമെന്നാൽ 'രണ്ട് കൊല്ലത്തെ' വെള്ളമായിരിക്കും എന്നത് വേറെകാര്യം!) ഇന്നേവരെ അവന് ഉത്തരം തരാൻ സാധിച്ചിട്ടില്ല. കാരണം ഉത്തരം തേടി അവൻ സമീപിച്ച മൗലവിമാരും അവനെപ്പോലെ തന്നെയായിരുന്നു!!