പട്ടിക്കാട് ജാമിഅ: സ്ഥാപിച്ചത് നൂരിഷയോ?! നൂരിഷാ ത്വരീഖത്ത് - ഭാഗം 2
പട്ടിക്കാട് ജാമിഅഃ നൂരിയ്യ സ്ഥാപിച്ചത് നൂരിഷയാണ് മർഹൂം കെ.വി. ബാപ്പുഹാജി നൂരിഷാക്ക് 'ഹദ്‌യ'യായി കൊടുത്തതാണ് ജാമിഅയുടെ സ്വത്ത് തുടങ്ങി ജാമിഅ നൂരിയ്യ അറബിക് കോളേ ജിനെക്കുറിച്ചാണ് നൂരിഷാ പ്രാസംഗികൻ്റെ റായ മറ്റൊരു പരാ മർശം. നൂരിഷക്കാർ ഇയ്യിടെ ഇറക്കിയ മർഹൂം ബി. കുട്ടി ഹസ്സൻ ഹാജി അനുസ്മരണപ്പതിപ്പിലും ജാമിഅയെക്കുറിച്ച് തെറ്റായ പരാ മർശമുണ്ട്. സാധാരണക്കാരെ തെറ്റുധരിപ്പിക്കാനുള്ള ഒരു ശ്രമമാ ണിത്. അതുകൊണ്ടിവിടെ നിജസ്ഥിതി വ്യക്തമാക്കേണ്ടിയിരി ക്കുന്നു.
ജാമിഅ നൂരിയ്യ അറബിക് കോളേജ് നൂരിഷ സ്ഥാപിച്ചതാണ് എന്നാണൊരു പരാമർശം, യഥാർത്ഥത്തിൽ ഇന്ന് നിലവിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യ 'സമസ്‌ത' സ്ഥാപിച്ചതാണ്. നൂരിഷയ ല്ല. നൂരിഷായുടെ നേതൃത്വത്തിൽ കേരള ഗവർണ്ണർ ഒരു കോളേ ജിന് ശിലാസ്ഥാപനം നടത്തിയിരുന്നു. അതു ഉയർന്നുവന്നില്ല. ശിലാസ്ഥാപനത്തിൽ മാത്രം ഒതുങ്ങുകയാണ് ചെയ്‌തത്. അതു കൊണ്ടായിരിക്കണം ജാമിഅ നൂരിയ്യായുടെ ഭരണഘടനയിൽ നൂരി ഷായെക്കുറിച്ച് "ആദ്യ സ്ഥാപകൻ' എന്നെഴുതിയത്. യാഥാർത്ഥ്യം ഇതായിരിക്കെ മറ്റു പ്രചരണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ ജാമിഅയുടെ സ്ഥാപന പശ്ചാത്തലം വിശദീകരിക്കേണ്ടതുണ്ട്.
1953-ലാണല്ലോ കുട്ടിഹസ്സൻ ഹാജി മുഖേന നൂരിഷാ കേരള ത്തിൽ വരുന്നത്. തൊട്ടടുത്ത വർഷം 1954-ൽ തലശ്ശേരിയിൽ ഒരു ത്വരീഖത്തു സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ബി. കുട്ടി ഹസ്സൻ ഹാജി, തലശ്ശേരി സൈദാർ പള്ളിയിലെ മുദരിസായിരുന്ന എ. കെ. കുഞ്ഞറമുട്ടി മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു സമ്മേളന ത്തിന്റെ സംഘാടകർ. സമ്മേളനത്തിലേക്ക് മൗലാനാ ഖുതുബിയെ ക്ഷണിക്കാൻ എത്തിയ സംഘാടകരോട് മൗലാനാ ഖുതുബി പറഞ്ഞത് 'സമ്മേളനം നടത്തി പ്രചാരണം ചെയ്യാനുള്ളതല്ല ത്വരീഖ ത്ത്. അതുകൊണ്ട് ഞാൻ അതിൽ പങ്കെടുക്കുകയില്ല' എന്നായി രുന്നു.
സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ ഏതാണ്ടെല്ലാം പൂർത്തി യായ ഘട്ടമായിരുന്നു അത്. തന്നിമിത്തം സമ്മേളനം നിറുത്തിവെ ക്കാനും വയ്യ, ഖുത്തുബിയുടെ വാക്ക് അവഗണിക്കാനും വയ്യ എന്ന പരുവത്തിലായി സംഘാടകർ. ഖുതുബി പങ്കെടുക്കുന്നില്ലെന്നറി ഞ്ഞാൽ മറ്റു പണ്ഡിതന്മാരും പങ്കെടുക്കില്ല. സംഘാടകർ ആകെ വിഷമിച്ചു.
തദവസരം കുട്ടിഹസ്സൻ ഹാജി മറ്റൊരു പ്രചാരണ തന്ത്രവു മായി രംഗത്തിറങ്ങി. 'മൗദൂദി വാദം തെളിയിക്കാൻ നൂരിഷാ തങ്ങൾ അബുൽ അഅലായെ വെല്ലുവിളിച്ചിരിക്കുന്നു. സുന്നികൾക്കിതൊരു സുവർണാവസരമാണ്' ഇതായിരുന്നു കുട്ടിഹസ്സൻഹാജിയുടെ പ്രചാരണം.
ജമാഅത്തെ ഇസ്ലാമി കേരളത്തിൽ പടർന്നുപിടിക്കുന്ന കാല മായിരുന്നു അത്. അതിനു നാലുവർഷം മുമ്പ് 1950ൽ വളാഞ്ചേരി വെച്ചു നടന്ന സമസ്ത സമ്മേളനത്തിലെ മുഖ്യ പ്രതിപാദ്യങ്ങളി ലൊന്ന് മൗദൂദിസമായിരുന്നു. ഈ പാശ്ചാതത്തലത്തിൽ കുട്ടിഹ സ്സൻ ഹാജിയുടെ പ്രചാരണം തികച്ചും കുറിക്കുകൊള്ളുന്നതായി രുന്നു. മൗദൂദിസത്തിൻ്റെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്തണം - ഇതായിരുന്നു ജനമ നസ്സിൽ
സമ്മേളന സംഘാടകർ സുന്നികളുടെ പ്രസിദ്ധ വാക്താവായ എൻ. അഹ്‌മദ് ഹാജിയെയും കൂട്ടി ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാരെ സമീപിച്ചു. നീണ്ട ചർച്ചക്കുശേഷം സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് ശംസുൽ ഉലമ സമ്മതിച്ചു. 1950-ൽ നടന്ന വളാഞ്ചേരി സമ്മേളനത്തിൽ 'മൗദൂദിസം' എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചിരുന്നത് ശംസുൽ ഉലമയായി രുന്നു എന്നത് പ്രസ്താവ്യമാണ്.
തരീഖത്തു സമ്മേളനദിവസം ശംസുൽ ഉലമ രണ്ടു പ്രമേയമു ണ്ടാക്കി. (1) വേലൂർ ബാഖിയാത്ത് പോലെയുള്ള ഉന്നത ബിരുദം നൽകുന്ന ഒരു കോളേജ് മലബാറിൽ സ്ഥാപിക്കണം. (2) 'സമസ്ത'തീരുമാനിച്ച തർക്കുൽ മുവാലാത്ത് (ബിദഈ പ്രസ്ഥാനക്കാരെ ബഹിഷ്കരിക്കൽ) ഈ സമ്മേളനത്തിൽ പുനഃപ്രഖ്യാപനം നട
ഈ രണ്ടു പ്രമേയങ്ങളും കുട്ടിഹസ്സൻ ഹാജി മുഖേന നൂരിഷാ തങ്ങളെ ഏൽപിച്ചു. രണ്ടും അദ്ദേഹം സമ്മതിച്ചു. അതിനുശേഷ മാണ് ശംസുൽ ഉലമ സ്റ്റേജിൽ കയറിയത്.
രണ്ടു പ്രമേയവും സമ്മേളനത്തിൽ വായിച്ചു വിശദീകരിച്ചു. ഒന്നാം പ്രമേയം സംസാരിച്ചത് നൂരിഷാ പ്രസംഗത്തിൽ കോളേജിന് അഞ്ചു ഏക്കർ സ്ഥലം വേണമെന്നു പ്രഖ്യാപിച്ചു.
വയനാട് തരുവണയിൽ നല്കാമെന്ന് അവിടുത്തുകാർ അറി യിച്ചു. റെയിൽവെ സ്റ്റേഷൻ അടുത്തില്ല എന്നുപറഞ്ഞു തിരസ്ക രിക്കപ്പെട്ടു. പട്ടിക്കാട്ടെ കെ.വി. ബാപ്പു ഹാജി സ്റ്റേജിൽ കയറി വന്നു സ്ഥലം വാഗ്ദാനം നൽകി. അതു സ്വീകരിക്കപ്പെട്ടു.
ഇങ്ങനെയാണ് ബാപ്പുഹാജിയുടെ സ്വത്തിന്റെ നല്ലൊരു ഭാഗം ഒരു ഉന്നത അറബിക് കോളേജ് സ്ഥാപിക്കാനായി നൂരിഷായെ മാനേജറാക്കി കൊണ്ടു വഖ്ഫ് എഴുതി റജിസ്ത്രാക്കിക്കൊടുക്കു ന്നത്. വസ്‌തുത ഇതായിരിക്കെ നൂരിഷാ പ്രാസംഗികൻ പറയു ന്നത് ബാപ്പുഹാജിയുടെ പതിനെട്ടോളം ഏക്കർ സ്ഥലം കിളിയമ ണ്ണിൽ മൊയ്‌തു ഹാജിയുടെ വീട്ടിൽ വെച്ചു നൂരിഷാ തങ്ങൾക്കു 'ഹദ്യ'യായി നൽകി എന്നാണ്.
അമ്പതുകളുടെ അവസാനത്തിൽ നൂരിഷായുടെ നേതൃത്വത്തി ലുള്ള കോളേജിന് അന്നത്തെ കേരള ഗവർണ്ണറെക്കൊണ്ടു നൂരിഷ തറക്കില്ലിടീച്ചു. അതു പട്ടിക്കാടിനടുത്ത മേലാറ്റൂർ റോഡിൽ നെല്ലി ക്കുന്ന് എന്ന സ്ഥലത്തായിരുന്നു. പട്ടിക്കാടല്ല. തറക്കല്ലിട്ടു എന്ന ല്ലാതെ മറ്റു നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല. അവ സാനം സ്വത്തുമില്ല കോളേജുമില്ല എന്ന അവസ്ഥയായി.
വേലൂർ ബാഖിയാത്തു സ്വാലിഹാത്ത് പോലെയുള്ള ഒരു ഉന്ന ത അറബിക്കോളേജ് കേരളീയരുടെ ഒരു ചിരകാലാഭിലാഷമായി രുന്നു. ശംസുൽ ഉലമായുടെ ഒന്നാം പ്രമേയത്തിൽ പ്രതിഫലി ച്ചതും അതാണ്. പക്ഷെ നെല്ലിക്കുന്നിലിട്ട് ശില ആ ചിരകാലാഭി ലാഷം പൂവണിയിക്കാൻ പോന്നതായില്ല. മാത്രമല്ല കോളേജ്ഹൈാരാബാദിലേക്കു നീങ്ങുമോ എന്ന ആശങ്കയും പരന്നു.
കാലം പിന്നെയും കടന്നുപോയി. വേലൂർ ബാഖിയാത്തിൽ കേരളാ വിദ്യാർത്ഥികൾക്കു പ്രവേശനം കുറഞ്ഞുവന്നു. പലപ്പോഴും വിദ്യാർത്ഥികൾ നിരാശയോടെ മടങ്ങിപ്പോരേണ്ടിവന്നു. തന്നി മിത്തം 'സമസ്‌ത' ഈ കാര്യത്തിൽ സത്വര ശ്രദ്ധ പതിപ്പിച്ചു. മുശാ വറ യോഗങ്ങളിലും മറ്റും കോളേജ് സജീവ ചർച്ചയായി. അവ സാനം 1902 ഏപ്രിൽ 3നു ചേർന്ന മുശാവറ യോഗത്തിൽവെച്ചു മർഹൂം സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി തങ്ങൾ പ്രസിഡണ്ടും മർഹും പാണക്കാട് പി.എം.എസ്.എ. പൂക്കോയതങ്ങൾ വൈസ് പ്രനണ്ടും ബഹു. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലി യാർ ജനറൽ സെക്രട്ടറിയുമായിക്കൊണ്ട് സമസ്തയുടെ കീഴിൽ ഒരു അറബിക് കോളേജ് കമ്മിറ്റി രൂപീകരിച്ചു. സമസ്‌തയുടെ കീഴിൽ കോളേജ് തുടങ്ങുന്നു എന്ന വിവരമറിഞ്ഞപ്പോൾ വടക്കെ മലബാ റിലും വയനാട്ടിലും മണ്ണാർക്കാട്ടിലുമൊക്കെ കോളേജിനാവശ്യ മായ സ്ഥലം ഓഫർ ചെയ്യപ്പെട്ടു. പറ്റുന്ന സ്ഥലം തെരഞ്ഞെടു ക്കാൻ സമസ്‌ത ആളെ നിശ്ചയിച്ചു.
സമസ്‌ത കോളേജു തുടങ്ങുന്ന വിവരമറിഞ്ഞു പട്ടിക്കാട് കെ. വി. ബാപ്പു ഹാജി മർഹൂം കോട്ടുമല ഉസ്‌താദിനെ സമീപിച്ചു. അവർ രണ്ടുപേരും പാണക്കാട്ടെത്തി. സമസ്‌ത സ്ഥാപിക്കുന്ന കോളേജിന് ആവശ്യമായ സ്ഥലം നൽകാൻ താൻ തയ്യാറാണെന്ന് ബാപ്പുഹാജി തങ്ങളെ അറിയിച്ചു. തങ്ങൾ ബാപ്പു ഹാജിയെ ബാഫഖി തങ്ങളുമായി ബന്ധപ്പെടുത്തി.
കോളേജ് തുടങ്ങാനായി നൂരിഷായുടെ പേരിൽ മുമ്പ് രജിസ്ത് ചെയ്‌തുകൊടുത്ത സ്വത്തുക്കൾ സമസ്‌തക്കു നൽകാമെന്നു ബാപ്പു ഹാജി തങ്ങളോട് പറഞ്ഞു. പ്രസ്‌തുത സ്വത്ത് സമസ്‌തയുടെ പേരിൽ രജിസ്ത്ര് ചെയ്‌തു കൊടുക്കുന്നതിനെക്കുറിച്ച് നൂരിഷാ യുമായി നേരിൽ സംസാരിക്കാൻ കോളേജ് കമ്മിറ്റി സെക്രട്ടറി യായ ശംസുൽ ഉലമായെ ഹൈദരാബാദിലയക്കാൻ സമസ്‌ത തീരു മാനിച്ചു. അങ്ങനെ പലതവണ ശംസുൽ ഉലമ ഹൈദരാബാദിൽ പോയി നൂരിഷായുമായി സംസാരിച്ചു. അവസാനം സമസ്‌തയുടെ പേരിൽ സ്വത്ത് നൽകാമെന്ന് നൂരിഷ സമ്മതിച്ചു. ചില നിബന്ധനകൾ വെച്ചു. തന്നെ കോളേജു കമ്മിറ്റിയുടെ പ്രസിഡണ്ടാക്കണമെന്നായിരുന്നു "ബാഫഖി തങ്ങളും ജനങ്ങൾ ക്കുകയില്ല.' അതിലൊന്ന്. ശംസുൽ ഉലമ പറഞ്ഞു: പൂക്കോയതങ്ങളുമുണ്ടായിരിക്കെ
സെക്രട്ടറിയാക്കണമെന്നായി നൂരിഷ. അതിനു ഉലമ നൽകിയ മറുപടി: "ഞാൻ സെക്രട്ടറിയാവണമെ ന്നാണ് അവർ പറയുന്നത്."
6. അവസാനം വൈസ് പ്രസിഡണ്ടാക്കാമെന്ന് സമ്മതിച്ചു. ജാമി നൂരിയ്യ എന്ന പേരു നിലനിർത്താമെന്നും വെച്ചു അങ്ങനെയാണ് സമസ്ത കോളോജ് നായി നരിൽ യെ ഏൽപിച്ചു സ്വത്ത് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കോളേജ് കമ്മിറ്റിക്ക് വിട്ടുകി ട്ടിയത്.
1963 ഫെബ്രുവരി 3ന് മുസ്‌ലിം കേരളത്തിന് മറക്കാനാവാത്ത ഒരു ദിനം. വേലൂർ ബാഖിയാത്തിനോട് സമാനമായി ഒരു അറബികോളേജെന്ന ചിരകാലാഭിലാഷം അന്നു പൂവണിഞ്ഞു. ബാപ്പുഹാജി നൽകിയ സ്ഥലത്ത് മഹാനായ സൂഫി വര്യൻ മർഹൂം സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയതങ്ങൾ കോളേജിനു തറ ക്കല്ലിട്ടു. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബായിരുന്നു അധ്യക്ഷൻ.
1963 മാർച്ച് 18നു ബാപ്പു ഹാജിയുടെ പള്ളിയായ റഹ്മാനിയ്യ മസ്ജിദിൽ വെച്ച് 'തുഹ്ഫ' ഓതിക്കൊടുത്തുകൊണ്ട് മഹാനായ ഖുതുബി കോളേജ് പഠനം ഉദ്ഘാടനം ചെയ്തു. ഇതാണ് ജാമിഅഃ നൂരിയ്യഃ അറിബിക് കോളേജ്. ഇത് സമസ്‌ത സ്ഥാപിച്ചതാണ്, നൂരി ഷയല്ല. നൂരിഷായുടെ നേതൃത്വത്തിൽ കേരള ഗവർണ്ണർ സ്ഥാപിച്ച 'ശില' നെല്ലിക്കുന്നിൻ്റെ മണ്ണിൽ എവിടെയോ കുത്തിയൊലിച്ചു പോയിട്ടുണ്ടാവും!
ജാമിഅ നൂരിയ്യ നിൽക്കുന്ന കോമ്പൗണ്ടിന് 'ഫൈസാബാദ്' എന്ന് നാമകരണം നൽകിയത് നൂരിഷയാണെന്ന് നൂരിഷാ പ്രാസം ഗികൻ. വാസ്തവ വിരുദ്ധമാണത്. മഹാന്മാരായ 'സമസ്‌ത' പണ്ഡി തന്മാരാണ് കോമ്പൗണ്ടിന് 'ഫൈസാബാദ്' എന്ന് പേരു നൽകി യത്. അവർക്കതിനു കാരണവുമുണ്ടായിരുന്നു. കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തുവരുന്നവർക്ക് കോളേജിന്റെ നാമത്തിലേക്ക് ചേർത്തി 'മൗലവി ഫാസിൽ നൂരി' എന്നാണ് ബിരുദം നൽകേണ്ടിവരിക. ഉലമാക്കൾ അതിഷ്‌ടപ്പെട്ടില്ല. കോമ്പൗണ്ടിന് അവർ മറ്റൊരു പേര് നൽകിയത്. ആ പേരിനോട് ചേർത്തിക്കൊണ്ടാണ് 'മൗലവി ഫാസിൽ ഫൈസി' എന്നു ബിരുദം നൽകുന്നത്. ക്രാന്തദർശികളായ ആ മഹാപണ്ഡിതന്മാർ പ്രസ്തുത നാമം നൽകിയില്ലായിരുന്നുവെങ്കിൽ 'ഫൈസി'മാരൊക്കെ എന്താ കുമായിരുന്നു? 'നൂരികൾ!'
നൂരിഷായുടെ മരണശേഷം കോളേജിൻ്റെ പേരുമാറ്റാൻ S തിയെ സമീപിച്ചു എന്ന് നൂരിഷാ പ്രാസംഗികൻ തട്ടിവിട്ട നു. ഇങ്ങനെ ഒരു ആരോപണം ഇന്നുവരെ ആരും ഉന്നയിച്ചായി കേട്ടിട്ടില്ല. അയാൾക്കെവിടെ നിന്നുകിട്ടി ഈ വിവരം? 6 രീ ഖത്തി'ന്റെ വേദിയിൽ നിന്ന് ഇത്തരം നുണകൾ തട്ടിവിടുമ്പോൾ ആ ത്വരീഖത്തിനെക്കുറിച്ച് ജനം എന്തു വിലയിരുത്തും എന്നെ ങ്കിലും ഓർക്കേണ്ടേ?
ഭാഗം -1 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാഗം - 3 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment