നൂരിഷാ ത്വരീഖത്ത്: കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും നിലപാടുകൾ (നൂരീഷാ ത്വരീഖത്ത് - ഭാഗം 3)
കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും നിലപാടുകൾ
കണ്ണിയത്തുസ്‌താദ് നൂരിഷാ ത്വരീഖത്തിനെ കുറ്റം പറഞ്ഞി ട്ടില്ല. ഈ വയസ്സുകാലത്ത് വലിയ്യിനെ കുറ്റം പറഞ്ഞു എന്റെ ഖബർ മോശപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് കണ്ണിയത്ത് പറഞ്ഞത്. 1988-ൽ മുണ ക്കുളത്തുവെച്ചു കുറ്റം പറഞ്ഞത് കണ്ണിയ ത്തുസ്‌താദിന്റെ ബുദ്ധി തിരിഞ്ഞശേഷമായിരുന്നു. അന്നു അദ്ദേ ഹത്തെ കൊണ്ടു മറ്റുള്ളവർ പറയിച്ചതാണ്' എന്നൊക്കെയാണ് നൂരിഷാ പ്രസംഗകൻ്റെ ജല്‌പനം. ആദ്യം ഒന്നു ചോദിച്ചുകൊള്ള ട്ടെ, എന്നാണ് കണ്ണിയത്തുസ്‌താദിന് ബുദ്ധി തിരിഞ്ഞത്? നൂരിഷ ക്കാരെ എതിർത്തതുതൊട്ടാ? കണ്ണിയത്ത് മരണപ്പെടുന്നതുവരെ നിങ്ങളെന്തേ ഇതു പറയാതിരുന്നത്? പറഞ്ഞിരുന്നുവെങ്കിൽ ബുദ്ധി തിരിഞ്ഞത് ആർക്കാണെന്നറിയാമായിരുന്നു. കാന്തപുരത്തെയും കൂട്ടരെയും സമസ്‌തയിൽ നിന്നു പുറത്താക്കിയപ്പോൾ അവരും പറഞ്ഞു കണ്ണിയത്തിന് അത്തുംപിത്തുമാണെന്ന്. അന്ന് കണ്ണിയത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇതറിഞ്ഞ കണ്ണിയത്ത് ലക്ഷങ്ങളുടെ മുമ്പിൽവെച്ച് പ്രതികരിച്ചു: "എനിക്ക് അത്തുംപിത്തുമാണെന്ന് പറ ഞ്ഞവർക്കാണ് അത്തുംപിത്തും." ഇന്നുവരെ കാന്തപുരം വിഭാഗ ത്തിന് 'അത്തുംപിത്തി'ൽനിന്നു മോചനം ലഭിച്ചിട്ടില്ല.
വഫാത്താകും വരെ കണ്ണിയത്തുസ്‌താദിനു ബുദ്ധിക്ക് ഒരു തക രാറും സംഭവിച്ചിട്ടില്ല. മരണപ്പെടുന്നതിനു പത്തൊമ്പതു വർഷം മുമ്പാണ് നൂരിഷാ ത്വരീഖത്തിനെക്കുറിച്ചു സമസ്‌ത തീരുമാനമെ ടുത്തത്. അന്ന് അദ്ദേഹത്തിന് ബുദ്ധിക്ക് തകരാറുണ്ടായിരുന്നുവെന്ന് ആരും പറയുന്നില്ല. താൻ പ്രസിഡണ്ടായ സമസ്ത മുശാവറ എടുത്ത തീരുമാനത്തിൽ എന്തെങ്കിലും അപാകതയുണ്ടായിരുന്നു വെങ്കിൽ അതു മുഖംനോക്കാതെ തുറന്നുപറയാൻ ഒട്ടും മടി ക്കാത്ത, ആർജ്ജവമുള്ള ആളായിരുന്നു കണ്ണിയത്ത്. തനിക്കു എന്തെങ്കിലും പാകപ്പിഴപറ്റി എന്നു ബോധ്യപ്പെട്ടാൽ അതു ഒരുകുട്ടിയോടു പോലും തുറന്നുപറയുമായിരുന്നു അദ്ദേഹം. ഉദാഹര ണത്തിന്: അദ്ദേഹത്തിൻ്റെ ഒരു പ്രധാനശിഷ്യനായ കെ.കെ. അബ്‌ദുല്ല മുസ്‌ലിയാർ പറഞ്ഞ ഒരു സംഭവം ഉദ്ധരിക്കാം. അദ്ദേഹം വാഴക്കാട് ദാറുൽ ഉലൂമിൽ പഠിക്കുന്ന കാലം. ഒരിക്കൽ മഹല്ലി ഓതിക്കൊടുക്കുമ്പോൾ പറ്റിയ ഒരു പിശക് പിറ്റേന്ന് തിരുത്തുന്നു. രാവിലെ കോളേജ് ഗേറ്റ് കടന്നുവന്ന ഉടൻ 'മഹല്ലി' ഓതുന്ന വിദ്യാർത്ഥികളെ മുറ്റത്തേക്കു വിളിപ്പിക്കുന്നു. “ഇന്നലെ ഞാൻ പറ ഞ്ഞത് 'മർദൂദുൻ ബാത്വിലൂൻ ലാ വജ്ഹലഹു" (തെറ്റാണ്, ഒരു ന്യായീകരണവുമില്ലാത്തത്. തള്ളപ്പെടേണ്ടതാണ്) എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. ശരിവശം മനസ്സിലാക്കിക്കൊടുത്തു. അനന്തരമാണ് അദ്ദേഹം ക്ലാസ്സിലേക്കു തന്നെ കാലുകുത്തിയത്. (കണ്ണിയത്ത് സ്‌മരണിക പേജ് 31)
ഇതാണ് കണ്ണിയത്ത്. ഇത്രയും നിഷ്കളങ്കനും മറ്റുള്ളവരുടെ ഇകഴ്ത്തലും പുകഴ്ത്തലും തീരെ പ്രശ്‌നമാക്കാത്ത മനസ്സിൻ്റെ ഉട മയുമായ കണ്ണിയത്തുസ്‌താദ് തൻ്റെ നേതൃത്വത്തിലുള്ള സംഘ ടന നൂരിഷാ ത്വരീഖത്തിനെക്കുറിച്ച് തെറ്റായ ഒരു തീരുമാനമെടു ക്കുകയും അതു തെറ്റാണെന്ന് തനിക്കു ബോധ്യപ്പെടുകയും ചെയ്തിട്ട് ആ തീരുമാനത്തെ എതിർക്കില്ലെന്നോ? കണ്ണിയത്തിനെ അറിയന്ന ഒരാൾക്കും അതു പറയാൻ കഴിയില്ല.
ഒരിക്കൽ കണ്ണിയത്ത് ഉസ്‌താദ്, ഇ.കെ. ഹസ്സൻ മുസ്‌ലിയാർ, കെ.ടി. നു മുസ്‌ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയവർ കോഴിക്കോടിനടുത്ത പാലായിൽ ഒരു സമ്മേളന ത്തിൽ പങ്കെടുക്കാനെത്തി. പള്ളിയിൽ ഇരിക്കുകയാണ്. തദവസരം ഏതാനും മഹല്ലു പ്രതിനിധികൾ അവിടെ വന്നു.
“ഉസ്താദേ! ഞങ്ങൾക്കു നൂരിഷാ ത്വരീഖത്തിനെക്കുറിച്ച് “ആധാരം' കിട്ടണം" എന്നു പറഞ്ഞു. "എന്താണ് നിങ്ങൾ ഉദ്ദേശി ക്കുന്നത്?" അദ്ദേഹം ആരാഞ്ഞു. തദവസരം ഇ.കെ. ഹസ്സൻ മുസ്ലി യാർ വിശദീകരിച്ചു: ഇവർക്കു നൂരിഷാ ത്വരീഖത്തിനെക്കുറിച്ചു തെളിവുവേണമെന്നാണ് പറയുന്നത്?" കണ്ണിയത്തുസ്‌താദ് പറഞ്ഞു: "ലാഇലാഹ ഇല്ലല്ലാ' എന്നതിന് 'ലാ ഖാസിയൽ ഹാജാത്തി ഇല്ലല്ലാ' എന്ന അർത്ഥം പറയുന്നവരെക്കുറിച്ച് എന്തുപറയാനാണ്? അവരെ തുടരാൻ പറ്റുമോ?"നൂരിഷാ ത്വരീഖത്ത് തെറ്റാണെന്ന് മനസ്സിലാക്കാൻ കണ്ണിയ ത്തുസ്‌താദിൻ്റെ ആ വാക്കുകൾ മതിയായിരുന്നു അവർക്ക്. (ഈ സംഭവത്തിന് ദൃക്സാക്ഷിയായ കെ.ടി. മാനു മുസ്‌ലിയാർ നേരിട്ടും പൊതുയോഗത്തിൽ വെച്ചും പറഞ്ഞതാണിത്.)
ഇ.കെ. ഹസ്സൻ മുസ്ലിയാർ മരണപ്പെടുന്നതിന്റെ മുമ്പ് നടന്ന സംഭവമാണിത്. അദ്ദേഹത്തിൻ്റെ മരണം 1982 ആഗസ്റ്റ് 14-ന് ആയി രുന്നുവല്ലോ.
അതുപോലെ ബഹു. ശംസുൽ ഉലമായെക്കുറിച്ചും അവർ തെറ്റായ പ്രചരണം നടത്തുന്നുണ്ട്. നൂരിഷാത്വരീഖത്തിനെ ഇനി എതിർക്കേണ്ടതില്ല എന്ന് ശംസുൽ ഉലമാ തൻ്റെ അവസാന നാളു കളിൽ പറഞ്ഞിരുന്നു എന്നാണ് അതിലൊന്ന്. സമസ്‌തയിൽ ഉയർന്ന ഒരു സ്ഥാനം വഹിക്കുകയും പിന്നീടതിൽ നിന്ന് ഒഴിവാ കേണ്ടിവരികയും ചെയ്ത ഒരു നേതാവു പറഞ്ഞു എന്നാണവ രുടെ തെളിവ്. ഈ നേതാവ് കാന്തപുരം സ്റ്റേജിൽ അവർക്കനുകൂ ലമായും തബ്ലീഗുകാരോട് അവർക്കനുകൂലമായും ബിദഈ കക്ഷി കൾ സംഘടിപ്പിക്കുന്ന വേദിയിൽ അവരെപൊക്കിയും ഇയ്യിടെ ആലുവാ ത്വരീഖത്തുകാർ സംഘടിപ്പിച്ച പരിപാടിയിൽ ആ ത്വരീ ഖത്തിനെ ഉയർത്തിപ്പിടിച്ചും സംസാരിച്ചത് പ്രസിദ്ധമാണ്.
ഇനി ഈ ത്വരീഖത്ത് എതിർക്കപ്പെടേണ്ടതല്ല എന്ന് അവസാന കാലത്ത് തനിക്കു ബോധ്യപ്പെട്ടു എന്നു സങ്കല്‌പിക്കുക. എന്നാൽ അതു ഒരു വ്യക്തിയെ വിളിച്ചു സ്വകാര്യം പറയുകയല്ലല്ലോ ചെയ്യു ക. താനടക്കമുള്ള പണ്ഡിതന്മാർ ഉൾക്കൊള്ളുന്ന മുശാവറ ഏറെ ആലോചിച്ചെടുത്തതായിരുന്നു നൂരിഷാ ത്വരീഖത്തിനെക്കുറിച്ചുള്ള തീരുമാനം. നാടുനീളെ ആ തീരുമാനം വിശദീകരിക്കാൻ സഹപ്ര വർത്തകരോടൊപ്പം ഓടിനടന്ന ശംസുൽ ഉലമാ തീരുമാനത്തിന് മാറ്റമുണ്ടെങ്കിൽ മുശാവറയിലല്ലേ അത് പറയുക! ഒരു വ്യക്തിയെ വിളിച്ചു സ്വകാര്യം പറയുകയോ? അതൊരിക്കലുമുണ്ടാവില്ല. ഏറ്റവും ചുരുങ്ങിയത് തൻ്റെ അന്ത്യ വസ്വിയത്തിന് വേദിയായ വിദ്യാഭ്യാസ ബോർഡ് യോഗത്തിലെങ്കിലും ശംസുൽ ഉലമ അതു സൂചിപ്പിക്കില്ലേ? ശംസുൽ ഉലമ വഫാത്താകും മുമ്പ് ആരും ഈ വിവരം പറഞ്ഞില്ലല്ലോ.
നൂരിഷാ ത്വരീഖത്തും സമസ്തയിലെ പിളർപ്പും
നൂരിഷാ ത്വരീഖത്തിനെതിരെ തീരുമാനമെടുത്തതുകൊണ്ടാണ് സമസ്‌ത 'ഇ.കെ.'യും 'എ.പി.'യുമായി പിളർന്നത്. നൂരി ഷക്കാർ പരക്കെ പറഞ്ഞുപരത്തുന്ന മറ്റൊന്നാണിത്. നൂരിഷാ പ്രസംഗകൻ പറയുന്നു. “തീരുമാനമെടുത്തു മാസങ്ങൾക്കകം സമസ്ത ഇ.കെയും എ.പി.യുമായി പിളർന്നു. വലിയ്യിനെ കുറ്റം പറഞ്ഞാലുള്ള കറാമത്ത്” 'വായിൽ വരുന്നതൊക്കെ കോതക്കു പാട്ട്' എന്നു പറഞ്ഞതുപോലെ ഇയാൾക്കു വായിൽ വരുന്ന തൊക്കെ പ്രസംഗമാണ്. മുരീദുമാർക്ക് കേട്ടു ചിരിക്കാനും ഹരം കൊള്ളാനും ഒരുപക്ഷേ ഇതുപകരിച്ചേക്കും. എന്നാൽ ഒരു ത്വരീ ഖത്തിന്റെ പ്രമുഖ വക്താവ് അതേ ത്വരീഖത്തിൻ്റെ വേദിയിൽ വെച്ചു ഇത്തരം വാസ്തവ വിരുദ്ധ കാര്യങ്ങൾ പ്രസ്‌താവിക്കുമ്പോൾ യാഥാർത്ഥ്യമറിയുന്നവർക്ക് ആ ത്വരീഖത്തിനെ വിലയിരുത്താൻ പറ്റും.
വസ്തുതയെന്താണ്? നൂരിഷാ ത്വരീഖത്തിനെക്കുറിച്ചു സമസ്ത തീരുമാനമെടുക്കുന്നത് 1974-ൽ. സമസ്‌തയിൽ നിന്ന് എ.പി.ക്കാതെ പുറത്താക്കുന്നത് 1989-ൽ ഏകദേശം 15 വർഷം കഴിഞ്ഞു. ഇതി നെക്കുറിച്ചാണ് നൂരിഷാ പ്രസംഗകൻ പറയുന്നത് - മാസങ്ങൾക്കു ളളിൽ
ഇനി നൂരിഷക്കെതിരെ തീരുമാനമെടുത്തതിന്റെ പേരിലാണ് സമസ്ത 'പിളർന്ന'തെങ്കിൽ അതിനു മുമ്പ് 1966ൽ അഖില കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചു കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാർ പുറത്തുപോയതോ? 1967ൽ സമസ്‌തയുടെ പ്രസി ഡണ്ടായിരുന്ന മർഹൂം സദഖത്തുല്ല മൗലവിയുടെ നേതൃത്വത്തിൽ സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമാ രൂപീകരിച്ചു ഏതാനും പണ്ട് പടിതന്മാർ പുറത്തുപോയതോ? എന്തുകൊണ്ടായിരുന്നു ഈ പിളർപ്പുകൾ? നൂരിഷാ കൂടെയുണ്ടായിരുന്നതുകൊണ്ടോ? എല്ലാം വലിയ്യിന്റെ കറാമത്ത് !!
പാണക്കാട് തങ്ങളുടെ പേരിലും
ബഹു: കണ്ണിയത്ത് ഉസ്‌താദ്, ബഹു: ശംസുൽ ഉലമ തുടങ്ങി യവരുടെ മരണശേഷം അവരെയൊക്കെ നൂരിഷാത്വരീഖത്തിന്റെ അനുകൂലികളാക്കി ചിത്രീകരിച്ചതുപോലെ ബഹു. പാണക്കാട് പി. എം.എസ്.എ. പക്കോയ തങ്ങളെയും തങ്ങളുടെ അനുകൂലിയും സമസ്‌തയുടെ വിമർശകനുമാക്കി ചിത്രീകരിക്കുകയാണ് നൂരിഷാ പ്രസംഗകൻ.
നൂരിഷാ ത്വരീഖത്തിനെതിരെ സമസ്‌ത തീരുമാനമെടുത്തപ്പോൾ നൂരിഷക്കാർ പാണക്കാട് തങ്ങളോട് സങ്കടം പറഞ്ഞു. തങ്ങൾ അതു കേട്ട് പൊട്ടിക്കരഞ്ഞു. 'ഇവർ ആരോട് ചോദിച്ചിട്ടാണ് തീരു മാനമെടുത്തത്? ഇവർ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ് എന്നൊക്കെ പാണക്കാട് തങ്ങൾ പറഞ്ഞു. നൂരിഷയുമായി ഒരു മേശക്കു ചുറ്റുമിരുന്നു പ്രശ്‌നം പരിഹരിക്കാൻ തങ്ങൾ പറഞ്ഞത് സമസ്ത പണ്ഡിതന്മാർ അനുസരിച്ചില്ല. അതുകാരണം സമസ്ത ക്കാർ ത്വരീഖത്തു വിശദീകരിക്കുന്ന സ്ഥലത്തെല്ലാംപോയി തങ്ങളും സ്റ്റേജുകെട്ടി 'ഹഖ്' പറഞ്ഞാളീം എന്നൊക്കെ തങ്ങൾ നൂരിഷക്കാരോട് പറഞ്ഞു." എന്നും മറ്റും ഇയാൾ പൊടിപ്പും തൊങ്ങലും വെച്ചു അവതരിപ്പിക്കുന്നു.
സമസ്ത മുശാവറാംഗമായ ബഹു. പാണക്കാട് പൂക്കോയത ങ്ങളെക്കുറിച്ചും പാണക്കാട് കുടുംബവും സമസ്‌തയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അല്‌പമെങ്കിലും വിവരമുള്ളവർക്കിങ്ങനെ പറ യാൻ കഴിയില്ല. ഏറെക്കാലം ജാമിഅയുടെ തോട്ടം നോക്കിയി രുന്ന കരുവാരക്കുണ്ട് സ്വദേശിയായ ഒരു വ്യക്തിയെ സമസ്ത യുടെ തീരുമാനശേഷം നൂരിഷാത്വരീഖത്തുകാരനായി എന്ന കാര ണത്താൽ കോളേജുകമ്മിറ്റി പിരിച്ചുവിടുകയുണ്ടായി. പാണക്കാട് തങ്ങളായിരുന്നു കോളേജു കമ്മിറ്റി സെക്രട്ടറി.
സമസ്‌തയുടെ തീരുമാനം ബഹു. പൂക്കോയ തങ്ങൾ അംഗീകരിച്ചില്ലായിരുന്നുവെങ്കിൽ അയാളെ പിരിച്ചുവിടാൻ തങ്ങൾ അനു വദിക്കുമോ? തങ്ങൾ പറഞ്ഞാൽ കേൾക്കാത്തവരല്ലല്ലോ കമ്മിറ്റി അംഗങ്ങൾ? മാത്രമല്ല പിരിച്ചുവിടപ്പെട്ട വ്യക്തി 'പാണക്കാട് പൂക്കോയയുടെ പേരിൽ ഞാൻ കേസ്സുകൊടുക്കും' എന്നു പറഞ്ഞു നടക്കുകകൂടി ചെയ്തിരുന്നത് കരുവാരക്കുണ്ടിലെ പഴമക്കാർക്ക റിയാം.
"നൂരിഷായുടെ ത്വരീഖത്തിനെപ്പറ്റി സമസ്‌തയുടെ തീരുമാനം വെച്ചുകൊണ്ട് സലഫുസ്സാലിഹുകളുടെ കിതാബുകളുടെ അടിസ്ഥാ നത്തിൽ നൂരിഷയുമായി സംസാരിക്കാൻ സമസ്ത തയ്യാറാണെന്ന് അദ്ദേഹത്തെ (നൂരിഷായെ) അറിയിക്കാൻ 25-5-74-ന് ചേർന്ന സമസ്ത മുശാവറ തീരുമാനിക്കുകയും വ്യവസ്ഥകളെപ്പറ്റിയും മറ്റും തീരുമാനമെടുക്കാൻ ബഹു. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസലിയാർ, ബഹു. കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, വാണി യമ്പലം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, കെ.ടി. മാനു മുസ്‌ലിയാർ, എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവരെ അധികാരപ്പെടുത്തു കയും ചെയ്തത് സുവിദിതമാണ്. (സമസ്‌ത 60-ാം വാർഷിക സുവ നീർ പേജ് 64). എന്നാൽ സലഫുസ്വാലിഹുകളുടെ കിതാബുക ളുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ നൂരിഷ തയ്യാറായില്ല. ഇതാണ് വസ്തുത.
ഇനി പാണക്കാട് തങ്ങൾ സമസ്‌തയുടെ തീരുമാനത്തിനെതി രായിരുന്നുവെങ്കിൽ അതുമാത്രം മതിയായിരുന്നുവല്ലോ നൂരിഷ ക്കാർക്ക് സമസ്തക്കെതിരെ ആഞ്ഞടിക്കാൻ. തങ്ങളുടെ വഫാത്തു കഴിഞ്ഞു മൂന്നു പതിറ്റാണ്ടു പിന്നിടേണ്ടിവന്നു നൂരിഷക്കാർക്ക് ഈ വിവരം മാലോകരെ അറിയിക്കാൻ! മാത്രമല്ല, പാണക്കാട് തങ്ങ ളുടെ മുഴുവൻ മക്കളും സമസ്‌തയോടൊപ്പമാണ്; അതിന്റെ നേതൃ ത്വത്തിൽ നിലകൊള്ളുന്നവരാണ്. വാപ്പ എതിരായ ഒരു കാര്യം മക്കൾ അനുകൂലിക്കുകയോ? പാണക്കാട് കുടുംബത്തിന്റെ ദീനീ നിലപാടിനെക്കുറിച്ചു അവബോധമില്ലാത്തവർക്കേ അതു പറയാനാകൂ..
മാമ്പുഴ മഖ്ബറയും സുഹൂരി ഷാ നൂരിയും
കരുവാരക്കുണ്ടിനടുത്ത ഒരു പ്രദേശമാണ് മാമ്പുഴ. അവിടെ ഒരു മഖ്ബറയുണ്ട്. അലി ഹസ്സൻ മുസ്‌ലിയാർ (ന.മ.) എന്ന മഹാ ന്റേതാണത്. കോഴിക്കോട് പുതിയറയിൽ മറപെട്ടുകിടക്കുന്ന മഹാ നായ സൂഫീവര്യൻ സുലൈമാൻ മുസ്‌ലിനാരുടെ കൂട്ടുകാരനായ! രുന്നു അദ്ദേഹം.
അലി ഹസൻ മുസ്‌ലിയാർ കരുവാരകുണ്ടുകാർക്ക് സുപരിചി തനാണ്. ലളിതവും അതിസൂക്ഷ്‌മവുമായ ജീവിതത്തിന്റെ ഉടമ. ശറഇൽ അനഭിലഷണീയമായ വല്ലകാര്യവും അദ്ദേഹം പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തതായി ആർക്കും അറിയില്ല. ജീവിത കാലത്തുതന്നെ അദ്ദേഹത്തിൽ നിന്ന് പ്രത്യക്ഷപ്പെട്ടിരുന്ന കറാമ ത്തുകൾ നാട്ടിൽ പ്രസിദ്ധമാണ്. മരിച്ചനാൾ തൊട്ടു ഈ പ്രദേശ ത്തുകാർ രോഗശമനത്തിനും ആവശ്യനിർവ്വഹണത്തിനുമായി അദ്ദേ ഹത്തിന്റെ പേരിൽ നേർച്ച നേരുന്നു. നേർച്ചയാക്കുന്ന സംഖ്യ പള്ളിയിലെ മുതഅല്ലിമുകൾക്കോ അതുപോലെയുള്ളവർക്കോ കൊടുത്ത് ദുആ ചെയ്യിപ്പിക്കലായിരുന്നു ആദ്യകാലത്തു നാട്ടുകാ രുടെ പതിവ്. ചിലർ പൈസ ഖബറിനു മുകളിൽ കൊണ്ടുവന്നു വെക്കും. അതെടുക്കുന്നവർ 'ഫാതിഹ' ഓതി ദുആ ചെയ്യും. നേർച്ച കൾ കൂടിവന്നു.
മർഹൂം കിടങ്ങഴി അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ ദർസുനടത്തുന്ന കാലം.
നേർച്ചയായി വരുന്ന സംഖ്യ എന്തുചെയ്യണമെന്നു അദ്ദേഹം മഹല്ലു നേതാക്കളുമായി കൂടിയാലോചിച്ചു. അലി ഹസൻ മുസ്ലി യാരുടെ കൂടുംബവുമായി ബന്ധപ്പെട്ടു. മഖ്ബറയിൽ ഒരു പെട്ടി വെക്കാനും അവിടെവരുന്ന സംഖ്യ ദർസിൻ്റെ ചെലവിലേക്കെടു ക്കാനും ആണ്ടുതോറും നേർച്ച കഴിക്കാനും തീരുമാനിച്ചു. അത്ഭു തമെന്നു പറയട്ടെ, ദർസുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളുംമഖ്ബറയിലെ വരുമാനം കൊണ്ടു നടന്നുവന്നു. ദർസിൽ കുട്ടിക ളുടെ എണ്ണമനുസരിച്ച് വരുമാനം കൂടുകയും കുറയുകയും ചെയ്യും. റമളാനിൽ ദർസുണ്ടാവില്ലല്ലോ. അക്കാലത്തു വരുമാനവും കുറ യും. ഇന്നിവടെ മുന്നൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. അവ രുടെയും ഉസ്താദുമാരുടെയും മുഴുവൻ ചെലവും മഖ്ബറ യിൽനിന്നുള്ള വരുമാനം കൊണ്ടാണ് നടക്കുന്നത്.
ഇയ്യിടെ. 2006 ആഗസ്റ്റ് രണ്ടിനു ഈ മഖ്ബറയുടെ വിളിപ്പാട കലെ മാമ്പുഴ പഞ്ചായത്തിങ്ങൽ വെച്ച് നൂരിഷാ ത്വരീഖത്തുകാർ ഒരു പൊതുയോഗം വെച്ചു. അതിൽ നൂരിഷാ പ്രസംഗകൻ പറ ഞ്ഞത്: "ഇവിടെ മറപെട്ടുകിടക്കുന്ന ഈ മഹാൻ്റെ ഖബർ കാണി ച്ചുകൊടുത്തത് സുഹൂരിഷ നൂരിയാണ്. അയാൾ പ്രായം ചെന്ന ഒരു മുരീദിനെയും കൂട്ടി മെല്ലെ മെല്ലെ നടന്നുചെന്ന് ഈ ഖബർ കാണിച്ചുകൊടുക്കുകയും ഇതൊരു മഹാനായ വലിയ്യിന്റേതാണ് എന്നു പറയുകയും സിയാറത്തു നടത്തുകയും ചെയ്‌തു. ഈ പള്ളി യിലെ ആലിമു (പണ്ഡിതൻ) കാണുകയും ജനങ്ങളെ അറിയിക്കു കയും അടുത്തവർഷം അല്‌പം അവിലു കുഴച്ച് വിതരണം ചെയ്യു കയും ചെയ്തു. അതുമുതൽക്കാണ് ഇവിടെ നേർച്ച തുടങ്ങിയ
ഇയാളുടെ പ്രസംഗം കേട്ട് മാമ്പുഴക്കാർ അന്തംവിട്ടുപോയി. കാരണം, അലിഹസ്സൻ മുസ്‌ലിയാരെ നേരിൽ കണ്ട പഴയ തല മുറ ഇന്നും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം മറപെട്ടതുമുതൽ അവിടെ സിയാറത്തും നടക്കുന്നുണ്ട്. അദ്ദേഹം ഒരു മഹാനായ വലിയ്യാ ണെന്ന് അവിടുത്തുകാർക്കും അദ്ദേഹവുമായി ബന്ധപ്പെട്ടവർക്കും തികച്ചും ബോധ്യപ്പെട്ട കാര്യമാണ്. എന്നിട്ടാണ് നൂരിഷാ പ്രസംഗ കൻ ഇത്രയും വലിയൊരു നുണ ആ നാട്ടിൽ വന്നു തട്ടിവിടുന്നത്.
അയാൾ ആ സ്റ്റേജിൽ വെച്ചു പറഞ്ഞ നൂരിഷാ ത്വരീഖത്തിന്റെ പൊലിമയും സമസ്തക്കും അതിൻ്റെ മഹാന്മാരായ പണ്ഡിത ന്മാർക്കും എതിരെ അയാൾ നടത്തിയ ആരോപണങ്ങളും എന്തു മാത്രം വാസ്തവ വിരുദ്ധമായിരിക്കുമെന്നു മനസ്സിലാക്കാൻ ജന ങ്ങൾക്കു ലഭിച്ച നല്ലൊരു അളവുകോലായിരുന്നു അയാളുടെ പെരുംനുണ. പക്ഷേ, ഇവിടെ മറ്റൊരു വസ്‌തുതയുണ്ട്. ഈ മഖ്ബ റയുടെ പരിസര പ്രദേശത്തുകാരല്ലാത്തവർ ഇയാളുടെപ്രസംഗകാസറ്റ് കേൾക്കുമ്പോൾ ഇയാൾ പറഞ്ഞതത്രയും ശരി യാണെന്നല്ലേ ധരിച്ചുപോവുക? നൂരിഷാത്വരീഖത്തിൻറെയും അതിന്റെ പ്രധാന ഖലീഫയായ സുഹൂരിഷായുടെയും മഹത്ത്വ ത്തിന് തെളിവായി കൊണ്ടാണല്ലോ അയാൾ ഈ പെരുംനുണ തട്ടിവിട്ടത്. ഇതൊന്നും ഒരു സാധാരണക്കാരനുപോലും ഭൂഷണ മല്ല. എന്നിട്ടല്ലെ 'ത്വരീഖത്തുകാർക്ക്'!
ഭാഗം 4 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment