നൂരിഷാ ത്വരീഖത്ത് എതിർപ്പ് എന്ത് കൊണ്ട്? ഭാഗം 1



✍️വാക്കോട് മൊയ്തീൻ കുട്ടി ഫൈസി (സമസ്ത കേന്ദ്ര മുശാവറ അംഗം)

നൂരിഷാ ത്വരീഖത്തിനെ സമസ്‌ത എന്തുകൊണ്ടെതിർക്കുന്നു? മൂന്നു പതിറ്റാണ്ടു മുമ്പ് കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെട്ട ത്വരീഖത്ത് വിശദീകരണ യോഗങ്ങളിൽ കാര്യകാരണസഹിതം അതു വ്യക്തമാക്കിയിട്ടുണ്ട്. 'സമസ്ത' "നതാക്കളായ ബഹു. ശംസുൽ ഉലമ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂ ബക്കർ മുസ‌ലിയാർ, വാണിയമ്പലം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, ഇ.കെ. ഹസൻ മുസ്‌ലിയാർ, കെ.ടി. മാനു മുസ്‌ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു പ്രധാനമായും വിശദീകരിച്ചിരുന്നത്.

അന്നത്തെ സുന്നി യുവജനസംഘം മുഖപത്രമായിരുന്ന "സുന്നി ടൈംസ്" വാരികയിൽ പുസ്‌തകം 10 ലക്കം 41 (1974 ജൂൺ 14). കെ.ടി. മാനുമുസ്‌ലിയാർ 'കെ.ടി.' എന്ന 'നൂരിഷാ ത്വരീഖത്തിനെപ്പറ്റി' എന്നൊരു ലേഖനപരമ്പരയും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. നൂരിഷാ ത്വരീഖത്തിൽ എന്താണ് തെറ്റെന്ന് 'സമസ്ത‌'ക്കാർ ഇതുവരെ പറഞ്ഞിട്ടില്ല എന്നു നൂരിഷക്കാർ ഇന്ന് വ്യാപകമായി കള്ള പ്രചാരണം നടത്തുന്നതുകൊണ്ടാണ് ഇത യുമെഴുതിയത്.

മൂന്നു പതിറ്റാണ്ടു പിന്നിട്ടപ്പോൾ പലരും ഈ സംഭവങ്ങൾ മറന്നു. പുതിയ തലമുറക്ക് ഇതുസംബന്ധിച്ച് വിവരവുമില്ല. ഈ അവ സരമുപയോഗപ്പെടുത്തി നൂരിഷാ ത്വരീഖത്തുകാർ ചിലയിടങ്ങളിൽ തലപൊക്കാൻ തുടങ്ങി. സ്റ്റേജു കെട്ടി പ്രസംഗിക്കാനും സമസ്ത ക്കെതിരെ ദുരാരോപണങ്ങളുന്നയിക്കാനും കേസറ്റിറക്കി വ്യാപ കമായി വിതരണം ചെയ്യാനും തുടങ്ങി; വ്യക്തിഗത സമീപനത്തി ലൂടെ വേറെയും. അവരുടെ ഈ പ്രവർത്തനം സ്വാഭാവികമായും ശുദ്ധഗതിക്കാരെ തെറ്റുദ്ധരിപ്പിക്കാൻ പോന്നതായി. ഈ പശ്ചാ ത്തലത്തിൽ നൂരിഷാ ത്വരീഖത്തിനെ സമസ് എതിർക്കാനുണ്ടായകാരണങ്ങൾ വീണ്ടും വ്യക്തമാക്കേണ്ടിവന്നിരിക്കുന്നു; അതു പോലെ, നൂരിഷക്കാരുന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥി തിയും.

സമസ്ത കേരള ഇസ്ല‌ാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സമസ്തയുടെ ഇന്നത്തെ സീനിയർ നേതാവുമായ ബഹു. കെ.ടി. മാനു മുസ്ലിയാർ 1974-ൽ എഴുതിയ പ്രസ്തുത ലേഖനത്തിന്റെ ആദ്യഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഇവിടെ തുടക്കം കുറിക്കുന്നത്. നൂരിഷക്കാർ ഇന്നുന്നയിച്ചുകൊണ്ടിരിക്കുന്ന പല ആരോപണങ്ങൾക്കും അതു മറുപടിയാകും. 'നൂരിഷാ ത്വരീഖ ത്തിനെപ്പറ്റി' എന്ന ശീർഷകത്തിൽ അദ്ദേഹം എഴുതുന്നു:

“ഹൈദരാബാദിലെ നൂരിഷയുടെ പേരിൽ അദ്ദേഹത്തിന്റെ ഖുല ഫാക്കൾ കേരളത്തിൽ നടത്തിവരുന്ന ത്വരീഖത്ത് പ്രസ്ഥാനത്തെ സംബന്ധിച്ച് ചില മഹല്ലു കമ്മിറ്റികളിൽ നിന്നും വന്ന ചോദ്യ ങ്ങളും സിൽസില നൂരിയ്യ കേരള പ്രസിദ്ധം ചെയ്ത അഹമ്മി യ്യത്തെ ത്വരീഖത്ത്, മജ്ലിസെ ഖുലഫാ സിൽസിലെ നൂരിയ്യ നിയ മങ്ങളും ചട്ടങ്ങളും എന്നീ പുസ്‌തകങ്ങളും മറ്റും സൂക്ഷ്മ‌മായി പരി ശോധിച്ചതിന് ശേഷം ബഹുമാനപ്പെട്ട സമസ്‌ത കേരള ജംഇയ്യ ത്തുൽ ഉലമായുടെ 16-02-1974നു ചേർന്ന മുശാവറയോഗം വ്യക്ത മായ ഒരു തീരുമാനമെടുക്കുകയുണ്ടായി. മഹല്ലു കമ്മിറ്റികളിൽ നിന്നു വന്ന ചോദ്യങ്ങളിലും മേൽ പറഞ്ഞ പുസ്‌തകങ്ങളിലും പറയുന്ന വിഷയങ്ങളിൽ പലതും ശറഇന് യോജിക്കാത്തതാ ണെന്ന് മുശാവറ തീരുമാനിക്കുകയും ആ പ്രസ്ഥാനവുമായി അകന്നു നിൽക്കണമെന്ന് പൊതുജനങ്ങളോട് ഉപദേശി ക്കുകയും ചെയ്തു. പത്രപ്പരസ്യം മുഖേന ഇക്കാര്യം ബഹുജന ങ്ങളെ അറിയിക്കുകയുമുണ്ടായി.”

"സമസ്‌തയുടെ തീരുമാനം വിശദീകരിക്കാനായി പല സ്ഥലങ്ങളിലും പൊതുയോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. നൂരിഷാ ത്വരീഖത്തിന് അല്പമെങ്കിലും പ്രചാരം സിദ്ധിച്ച സ്ഥലങ്ങളിൽ അത്തരം വിശദീകരണയോഗങ്ങൾ അടിയന്തരാവശ്യമായിരുന്ന. ആശാവഹമായ ഫലമാണ് ആ യോഗങ്ങൾകൊണ്ടുണ്ടായത്. പലരും ആ പ്രസ്ഥാനം വിട്ടു പുറത്തുപോന്നു. നൂരിഷായുടെ ഖുല ഫാക്കൾ സംഘടിപ്പിച്ചിരുന്ന ഹൽഖകൾ പിരിച്ചുവിടപ്പെട്ടു. പലഭാഗങ്ങളിൽനിന്നും വന്നുകൊണ്ടിരുന്ന അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കും വിശദീകരണയോഗങ്ങളിൽ വ്യക്തമായ മറുപടി നൽകപ്പെട്ടു. നിഷ്‌പക്ഷമായി വിലയിരുത്തുന്ന ആയിരക്കണക്കിന് ശ്രോതാക്കൾ നൂരിഷാ ത്വരീഖത്തിലെ തെറ്റുകൾ ശരിക്കും മന സ്സിലാക്കി യാഥാർത്ഥ്യം സംശയാതീതമായി ഗ്രഹിച്ചു. പിടിവാ ശിയിൽ തന്നെ നിലകൊള്ളുന്ന ചെറിയൊരു വിഭാഗം ഇപ്പോഴും നിലവിലുണ്ടെന്ന കാര്യം ഇവിടെ വിസ്‌മരിക്കുന്നില്ല. താമസംവിനാ അവരും സത്യം ഗ്രഹിക്കുമെന്നും തെറ്റു തിരുത്തുമെന്നും നമുക്ക് പ്രത്യാശിക്കാം."

"ത്വരീഖത്ത് എന്നൊന്നില്ലെന്നും എല്ലാ ത്വരീഖത്തും അനി സ്ലാമികമാണെന്നും പുത്തൻ പ്രസ്ഥാനക്കർ വാദിക്കുമ്പോൾ ത്വരീ ഖത്ത് എന്നൊന്നുണ്ടെന്നും യഥാർത്ഥ ത്വരീഖത്ത് വേണ്ടതാ ണെന്നും ശക്തിയുക്തം തെളിയിച്ച സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ നൂരിഷാ ത്വരീഖത്തിനെ എന്തുകൊണ്ടെതിർക്കുന്നു? അതിൽ ശറഇന് യോജിക്കാൻ കഴിയാത്ത പലതുമുണ്ടെന്ന് പറ യാൻ കാരണമെന്ത്? നിഷ്പക്ഷമായി നമുക്ക് പരിശോധിക്കാം.

“അതിനുമുമ്പ് ഉന്നയിക്കപ്പെടുന്ന മറ്റൊരു സംശയത്തിന് മറു പടി പറയേണ്ടതുണ്ട്. നൂരിഷ കേരളവുമായി ബന്ധപ്പെടാൻ തുട ങ്ങിയിട്ട് 22 കൊല്ലങ്ങളായി. പല സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സമസ്‌തയിലെ ചില അംഗങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഭാഷാന്തരം ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ സാന്നി ധ്യത്തിൽ സംഘടിപ്പിക്കപ്പെട്ട തരീഖത്ത് കോൺഫ്രൻസുകളിൽ സമസ്‌തയിലെ പ്രമുഖ വ്യക്തികൾ പ്രസംഗിച്ചിട്ടുണ്ട്. സമസ്ത യുടെ കീഴിൽ നടത്തപ്പെടുന്ന ജാമിഅ നൂരിയ്യാ അറബിക് കോളേ ജുമായി നൂരിഷായുടെ ബന്ധം അറിയപ്പെട്ടതാണ്. എന്നിട്ട് ഇപ്പോൾ മാത്രം ഇങ്ങനെ എതിർക്കപ്പെടാൻ കാരണമെന്ത്? അതവ്യക്തമാ ണ്; ദുരൂഹമാണ്. സമസ്‌തയുടെ നേർക്ക് വളരെ ശക്തിയോടെ ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യമാണത്. നൂരിഷായുടെ അനുയാ നികൾ മാത്രമല്ല, നവീന വാദികളടക്കം അവസരം തങ്ങൾക്കനു കൂലമാക്കാൻ ശ്രമിക്കുന്ന എല്ലാ വിഭാഗക്കാരും ഈ ചോദ്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

"സയ്യിദ് വംശജനാണെന്നും ശൈഖ് മുഹ്‌യദ്ദീൻ അബ്‌ദുൽ ഖാദിർ ജീലാനി(ഖു.സി.)യുടെ 21-ാമത്തെ പൗത്രനാണെന്നും ഖാദി രിയ്യ ചിശ്തിയ്യ ത്വരീഖത്ത് സ്വീകരിച്ചയാളാണെന്നും സ്വയം പരി ചയപ്പെടുത്തിക്കൊണ്ടാണ് നൂരിഷ കേരളത്തിൽ വന്നത്. അങ്ങ നെയാണെങ്കിൽ ശൈഖ് മുഹ്‌യദ്ദീൻ (ഖു.സി.) അവർകളിൽ നിന്നോ, മുഈനുദ്ദീൻ ചിശ്‌തി(ഖു.സി)യിൽ നിന്നോ പരമ്പരയായി ലഭിച്ച ദിക്റുകളോ, പതിവു കർമ്മങ്ങളോ അനുഷ്‌ഠിക്കാൻ അനു വാദം നൽകുന്ന ഒരു തബർറുകിൻ്റെ ശൈഖായിരിക്കും അദ്ദേഹ മെന്ന് പരക്കെ ധരിച്ചു. അദ്ദേഹത്തിന്റെ ദിക്റുകളെന്താണ്? പ്രത്യേ കമായി നൽകുന്ന ഉപദേശമെന്താണ്? എന്നൊന്നും ഉത്തരവാദ പ്പെട്ടവർ പരിശോധിച്ചില്ല. അതിൻ്റെ ആവശ്യമുണ്ടെന്നു തോന്നി യതുമില്ല. സയ്യിദ് വംശജനായ ഒറു തബരറുക്കിന്റെ ശൈഖ് വല്ല ദിക്റുകളും ഉപദേശിക്കുന്നുവെങ്കിൽ അതിലെന്തുണ്ട് പരിശോധി ക്കാൻ? അതിനെ എന്തിനെതിർക്കണം? ഈ നിലപാടാണ് സമസ്തയിലെ ഉലമാക്കളിൽ പലരും വെച്ചുപുലർത്തിയത്. അതു

തെറ്റാണെന്ന് പറയാൻ കഴിയുമോ? "ത്വരീഖത്ത് എന്നൊരു വിഷയമെ ഇല്ലെന്ന് പുത്തൻ പാർട്ടി കൾ വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അങ്ങനെ യൊന്നുണ്ടെന്നും യഥാർത്ഥ ത്വരീഖത്ത് ഇസ്ലാമികമാണെന്നും സമർത്ഥിക്കാൻ ചില പൊതുവേദികൾ ഉപയോഗപ്പെടുത്തുകയാ ണെങ്കിൽ ത്വരീഖത്തിനെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ട ഒരു തെറ്റായ ധാരണ നീക്കം ചെയ്യാൻ ഉപകരിക്കുമല്ലൊ എന്ന നല്ല ഉദ്ദേശ്യം വെച്ചുകൊണ്ട് നൂരിഷായുടെ സാന്നിധ്യത്തിൽ സംഘടി പ്പിക്കപ്പെട്ട ചില കോൺഫ്രൻസുകളിൽ സമസ്‌തയിലെ പ്രമുഖാ ഗങ്ങൾ പങ്കെടുത്തു സംസാരിച്ചു. സ്വന്തമായ ഒരു ത്വരീഖത്തിന്റെ ശൈഖാണ് നൂരിഷാ എന്ന് ധരിച്ചുകൊണ്ടായിരുന്നില്ല അത്. ഖാദ രിയ്യ, ചിശ്‌തിയ്യ എന്നല്ലാതെ നൂരിഷ എന്ന സ്വന്തമായ ഒരു ത്വരി ഖത്ത് അദ്ദേഹത്തിനുണ്ടെന്ന് അറിഞ്ഞുകൊണ്ടുമായിരുന്നില്ല.

“മർഹൂം കെ.വി. ബാപ്പുഹാജി ഒരു അറബിക് കോളേജ് സ്ഥാപി ക്കാനായി അദ്ദേഹത്തിൻ്റെ സ്വത്തിൽനിന്ന് നല്ലൊരു ഭാഗം നൂരി ഷായെ മാനേജറാക്കിയും കൊണ്ട് വഖ്‌ഫ് എഴുതി രജിസ് ചെയ്തിരുന്നു. എന്തോ കാരണവശാൽ കോളേജുമില്ല, സ്വത്തു മില്ല എന്നൊരവസ്ഥയാണുണ്ടായത്. ബാപ്പു ഹാജി പരിഹാരം തേടി സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളെയും മറ്റും സമീപിച്ചു. അവസാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ലമായുടെ കീഴിൽ കോളേജ് സ്ഥാപിച്ചു നടത്തുവാനും സമസ്ത‌ അറബിക് കോളേജ് കമ്മിറ്റിൽ സ്വത്ത് വിട്ടുകൊടുക്കുവാനും തീരുമാനിച്ചു. ജാമിഅ നൂരിയ്യക്കുവേണ്ടി നൂരിഷായുടെ പേരിലുണ്ടാ ണ്ടായിരുന്ന സ്വത്ത് സമസ്‌ത അറബിക് കോളേജ് കമ്മിറ്റിക്കു വിട്ടുകൊടുക്കാൻ അദ്ദേഹം അവസാനം സമ്മതിക്കുകയും വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ജാമിഅ നൂരിയ്യ അറബിക് കോളേജു മായും കോളേജ് കമ്മിറ്റിയുമായും നൂരിഷ ബന്ധപ്പെട്ടത്. മർഹൂം ബാപ്പുഹാജിയുടെ സ്വത്തുമില്ല, കോളേജുമില്ല എന്നുവരുന്ന ഒരു പരിതസ്ഥിതിയിൽ, സ്വന്തമായ ഒരു പ്രസ്ഥാനമുണ്ടെന്ന് അറിയ പ്പെടാതിരിക്കെ നൂരിഷായെ കമ്മിറ്റി അംഗമായി നിലനിർത്തിയ തിലും അദ്ദേഹം വാർഷിക യോഗങ്ങളിലും മറ്റും പങ്കെടുത്തതിലും സമസ്‌തക്കു തെറ്റു പറ്റിയെന്നു പറയാനൊക്കുമോ?

"സമസ്‌തയുടെ സമ്മേളനങ്ങളിൽ പലപ്പോഴും കേരളത്തിനു പുറത്തുള്ളവർ ക്ഷണിക്കപ്പെടാറുണ്ട്. അവരുടെ പ്രസംഗങ്ങൾ സമ സ്‌തയിലെ അംഗങ്ങൾ പരിഭാഷപ്പെടുത്താറുമുണ്ട്. അതുകൊണ്ടു ക്ഷണിക്കപ്പെടുന്നവരുടെ എല്ലാ വാദഗതികളും ചിന്താഗതികളും സമസ്ത അംഗീകരിച്ചുവെന്നർത്ഥമില്ല. അന്നൊന്നും തന്നെ നൂരി ഷാക്ക് സ്വന്തമായ ഒരു ത്വരീഖത്ത് ഉണ്ടെന്നും തെറ്റായ വാദഗതി കളുണ്ടെന്നും വ്യക്തമായിട്ടില്ലെന്ന് ഇവിടെ പ്രത്യേകം ഓർമിക്കേ ണ്ടതുണ്ട്. സത്യാവസ്ഥ ഇങ്ങനെയായിരിക്കെ സാധാരണക്കാർ തെറ്റുദ്ധരിക്കാൻ ചില കാരണങ്ങളുണ്ടായിട്ടുണ്ടെന്നത് ഇവിടെ നിഷേധിക്കുന്നില്ല. നിഷ്‌പക്ഷമായി കാര്യം കാണാൻ തയ്യാറുണ്ട് ങ്കിൽ ഈ വിശദീകരണം അത്തരം തെറ്റിദ്ധാരണകൾ നീക്കാൻ പര്യാപ്തമാണെന്നതിൽ സംശയമില്ല." (സുന്നി ടൈംസ് വാരിക, പു. 10, ലക്കം 41 - 1974 ജൂൺ 14 വെള്ളി)

നൂരിഷ കേരളത്തിൽ

വടകര ബുസ്താനുൽ ഉലൂം മദ്റസയുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു നൂരിഷ ആദ്യമായി കേരളത്തിൽ വന്നത്. 1953-ലായിരുന്നു അത്. പരേതനായ ബി കുട്ടി ഹസൻ ഹാജി യാണ് അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവന്ന മുഹ്യദ്ദീന ശൈഖിന്റെ പൗത്രന്മാരിലൊരാളാണെന്നും ചിഷ്‌തി, ഖാദിരി ത്വരീ ഖത്തുകളുടെ ശൈഖാണെന്നും പരിചയപ്പെടുത്തിയപ്പോൾ പലരും നൂരിഷായുമായി ബന്ധപ്പെട്ടു. ചിലർ ബൈഅത്തു ചെയ്തു‌. കൂട്ട ത്തിൽ ചില പണ്ഡിതന്മാരുമുണ്ടായിരുന്നു. (തെറ്റു ബോധ്യപ്പെട്ട പ്പോൾ പലരും പിൽക്കാലത്ത് പിൻവാങ്ങിയിട്ടുണ്ട്). പിന്നീട് നൂരിഷ ഇടക്കിടെ കേരളത്തിൽ വന്നു. അങ്ങനെയാണ് തൻ്റെ ത്വരീഖത്തിന് കേരളത്തിൽ പലയിടത്തും പ്രചാരണം കിട്ടിയത്.

എന്നാൽ, പല പണ്ഡിതന്മാരും നൂരിഷായെ ആദ്യകാലത്തു തന്നെ അംഗീകരിച്ചിട്ടില്ല. 1954-ൽ തലശ്ശേരിയിൽ സംഘടിപ്പിക്ക പ്പെട്ട ത്വരീഖത്ത് സമ്മേളനത്തിലേക്ക് മഹാനായ ഖുതുബിയെ ക്ഷണിച്ചപ്പോൾ “സമ്മേളനം നടത്തി പ്രചരിപ്പിക്കേണ്ട ഒന്നല്ല ത്വരീ ഖത്ത്. അതുകൊണ്ട് അതിൽ പങ്കെടുക്കുകയില്ല" എന്നു പ റഞ്ഞു ക്ഷണം നിരസിക്കുകയാണ് മഹാനായ ഖുതുബി(ന.മ.) ചെയ്തത്. മഹാനായ പതി അബ്‌ദുൽ ഖാദിർ മുസ്ലിയാരും വണ്ടൂർ സദഖത്തുല്ല മൗലവിയും നൂരിഷായെ അംഗീകരിച്ചിരുന്നി ല്ല. സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച സദഖ ത്തുല്ല മൗലവി സ്‌മരണിക (ശൈഖുനാ സ്‌മരണികയിൽ കെ. എം. മുഹമ്മദ് കോയ എഴുതുന്നതു കാണുക: “ഒന്നുരണ്ടു കൊല്ലം കഴിഞ്ഞപ്പോൾ നൂരിഷായുടെ പ്രവർത്തനത്തിൽ പതി മുസ്ലി യാർക്കു സംശയമുളവായി. അധികം താമസിയാതെ പെരിന്തൽമ ണ്ണിയൽവെച്ചു നൂരിഷായെ പതി നിശിതമായി വിമർശിച്ചു പ്രസം ഗിക്കുകയുണ്ടായി. പതിയുടെ വിമർശനം
ഷ്ടരാക്കി. എന്നാൽ അതിൽ ആദ്യമായി സന്തുഷ്ടി പ്രകടിപ്പി ച്ചത് സദഖത്തുല്ല മുസ്ലിയാരായിരുന്നു. പതിയുടെ ദീർഘദ ഷ്ടിക്കും സൂക്ഷ്മതക്കുമുള്ള തെളിവായി പലപ്പോഴും പലരോടും ഇക്കാര്യം സദഖത്തുല്ല എടുത്തുപറയാറുണ്ടായിരുന്നു. കാലം മുന്നോട്ടുനീങ്ങിയപ്പോൾ സമസ്‌തക്കും അക്കാര്യം ബോധ്യമായി നൂരിഷക്കെതിരെ അവർ തീരുമാനമെടുത്തു." (ശൈഖുനാ സ്മാ ണിക പേജ് 76)

അദ്ദേഹം വീണ്ടുമെഴുതുന്നു: “അതേയവസരത്തിൽ ചിലർ പറ യുന്നപോലെ നൂരിഷ ഒരു മഹാനാണെന്നോ ഗൗസുൽ അഅ് സമിൻ്റെ പൗത്രന്മാരിൽ പെട്ട മഹാത്‌മാവാണെന്നോ തികഞ്ഞ ഒരു പണ്ഡിതനാണെന്നോ സദഖത്തുല്ല മുസ്‌ലിയാരുടെ വാക്കുകളിൽ നിന്നോ എഴുത്തുകളിൽ നിന്നോ ആർക്കും കാണി ക്കാൻ സാധ്യമല്ല." (Ibid)

എതിർപ്പിൻ്റെ പശ്ചാത്തലം

ഒറ്റപ്പെട്ട പണ്ഡിത പ്രതിഭകൾ നൂരിഷാത്വരീഖത്തിനെ എതിർത്തെങ്കിലും 'സമസ്‌ത' അതുസംബന്ധിച്ചു ഒരു തീരുമാന മെടുത്തിരുന്നില്ല. എന്നാൽ 1972-ൽ കേരളത്തിൽനിന്ന് എഴുപത്തി രണ്ടുപേർ ഹൈദരാബാദിൽ പോയി 'ചില്ല'ക്കിരുന്നു പ്രത്യേക പരിശീലനം നേടി തിരിച്ചുവന്നു. വിവിധ ഭാഗങ്ങളിൽ അവർ തഅ്ലീം നടത്തിക്കൊണ്ടിരുന്നു. പ്രത്യക്ഷത്തിൽ 'ദിക്ർ' ആണ ങ്കിലും സംശയകരമായ പലതും തഅ്ലീമുകളിലുണ്ടായി. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് 'സമസ്‌ത'ക്കു ചോദ്യങ്ങൾ വന്നു. തന്മൂലം നൂരിഷാ ത്വരീഖത്തിനെ കുറിച്ച് സമസ്‌ത വിശദമായി പഠിച്ചു. 16-2-74നു കെ.കെ. അബൂബക്കർ ഹസ്രത്തിൻ്റെ അധ്യക്ഷ തയിൽ ചേർന്ന മുശാവറ താഴെ കാണിക്കുന്ന പ്രമേയം പാസ്സാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.

“ഹൈദരാബാദിലെ നൂരിഷായുടെ പേരിൽ അദ്ദേഹത്തിന്റെ ഖുലഫാക്കൾ കേരളത്തിൽ നടത്തിവരുന്ന ത്വരീഖത്തു പ്രസ്ഥാ നത്തെ സംബന്ധിച്ച് പൊട്ട്യാറ, ഇരിങ്ങാട്ടിരി, മാമ്പുഴ എന്നീ മഹ ല്ലുകളിൽ നിന്നുവന്ന ചോദ്യങ്ങളിൽ വിവരിച്ച സംഗതികളെ സംബ ന്ധിച്ചും 'സിൽസിലെ നൂരിയ്യ

'അഹമ്മിയ്യത്തെ ത്വരീഖത്ത്', 'മജ്ലിസെ ഖുലഫാസിൽസിലാ 
കേരള' പ്രസിദ്ധം ചെയ്തിരുള്ള 

നൂരിയ്യ നിയമങ്ങളും ചട്ടങ്ങളും' എന്നിവയെപ്പറ്റിയും മറ്റും ഇന്ന് ചേർന്ന സമസ്ത മുശാവറ സൂക്ഷ്‌മമായി പരിശോധിക്കുകയുണ്ടാ യി. മേൽപറഞ്ഞ പുസ്‌തകങ്ങളിലെ വിഷയങ്ങളിൽ ചോദ്യങ്ങളിൽ പറഞ്ഞപോലെ പലതും ശറഇനോട് യോജിക്കാത്തതാണെന്ന് മുശാവറ തീരുമാനിക്കുന്നു. അതിനാൽ ഈ പ്രസ്ഥാനവുമായി അക ന്നുനിൽക്കാൻ പൊതുജനങ്ങളോട് ഈ യോഗം ഉപദേശിക്കുന്നു.”

സമസ്തയുടെ തീരുമാനം വിശദീകരിച്ചുകൊണ്ട് കേരളത്തിലു ടനീളം സമ്മേളനങ്ങൾ നടന്നു. ജനങ്ങൾക്കു കാര്യങ്ങൾ ബോധ്യ പ്പെട്ടു. നൂരിഷാ ത്വരീഖത്തിൽ ബൈഅത്തു ചെയ്ത വർ അതിൽ നിന്നു പിൻവാങ്ങിക്കൊണ്ടിരുന്നു. ചില വാശിക്കാർ അതിൽ ഉറച്ചുനിന്നു. വാശിക്കു മരുന്നില്ലല്ലൊ.

വിശദീകരണയോഗങ്ങൾ നടക്കുന്നതിനിടയിൽ തന്നെ നൂരി ഷായുമായി നേരിട്ടു സംസാരിക്കാൻ സമസ്‌ത പണ്ഡിതന്മാർ തയ്യാ റായി. മാത്രമല്ല 25-5-74നു ചേർന്ന മുശാവറ 'നൂരിഷായുമായി അദ്ദേഹത്തിന്റെ ത്വരീഖത്തിനെപ്പറ്റി സമസ്‌തയുടെ തീരുമാനം വെച്ചുകൊണ്ട് സലഫുസ്വാലിഹുകളുടെ കിതാബുകളുടെ അടിസ്ഥാ നത്തിൽ നേരിട്ടു സംസാരിക്കാൻ തീരുമാനിച്ചു. വ്യവസ്ഥകളെപ്പ റ്റിയും മറ്റും തീരുമാനങ്ങളെടുക്കുവാൻ ബഹു. ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലി യാർ, വാണിയമ്പലം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, കെ.ടി. മാനു മുസ്ലിയാർ, എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവരെ ചുമത ലപ്പെടുത്തി.

പക്ഷെ, സലഫുസ്വാലിഹുകളുടെ കിതാബുകളുടെ അടിസ്ഥാ

നത്തിൽ സംസാരിക്കാൻ നൂരിഷ തയ്യാറായില്ല. ഇതുപോലെ

ഖലീഫമാരുമായി നേരിട്ടു സംസാരിക്കാൻ 'സമസ്ത‌'

പണ്ഡിതന്മാർ തയ്യാറാവുകയും പൗരമുഖ്യർ വേദിയൊരുക്കുകയും

ചെയ്ത‌പ്പോൾ ഒഴിഞ്ഞുമാറുന്ന സ്വഭാവമാണ് ഖലീഫമാരും സ്വീക

രിച്ചത്. ഈ വിനീതനു നേരിട്ടനുഭവപ്പെട്ട ഒരു സംഭവം വിവരി

രാജ്യത്തുടനീളം 'ഖാൻ ഖാഹു' കൾ സ്ഥാപിക്കാനും അതിൽ 'ചില്ല' യും തഅ്ലീമും സംഘടിപ്പിക്കാനും നൂരിഷായുടെ ആഹ്വാനം വന്നപ്പോൾ വിരലിലെണ്ണാവുന്ന ഖാൻഖാഹുകളുയർന്നു. അതിലൊന്നായിരുന്നു കരുവാരകുണ്ടിലെ ഖാൻഖാഹ്. അതിന്റെ സ്ഥാപനത്തോടനുബന്ധിച്ച് 'ചില്ല' തുടങ്ങി. പകൽ തഅലീമും തർബിയത്തും; വൈകുന്നേരം പൊതുസ്റ്റേജിൽ പ്രഭാ ഷണങ്ങളും. സമസ്തയെയും അതിന്റെ തീരുമാനത്തെയും ചോദ്യം ചെയ്യലും സമസ്ത പണ്ഡിതന്മാരെ തേജോവധം ചെയ്യലുമായി രുന്നു പ്രഭാഷണങ്ങളധികവും. ഇതു ദിനേനെ തുടർന്നുവന്നപ്പോൾ സുന്നി പ്രവർത്തകർ രംഗത്തുവന്നു. 08.01.77-ന് കരുവാരകുണ്ട് പുന്നക്കാട് ശാഖ സുന്നി യുവജനസംഘം 'ആലിംകളെ നേരി ടാൻ നട്ടെല്ലുണ്ടോ?' എന്ന ശീർഷകത്തിൽ താഴെ കൊടുത്ത നോട്ടീസ് പുറത്തിറക്കി.

"ത്വരീഖത്ത്, ശൈഖുമുറബ്ബി, മുരീദ്, ഖാൻഖാഹ്, ഖലീഫ തുട ങ്ങിയ ലേബലുകളിൽ പ്രത്യക്ഷപ്പെട്ട് ബഹുജനങ്ങളെ വഞ്ചിക്കുന്ന കൃത്രിമ വേഷധാരികളെ, സാക്ഷാൽ ത്വരീഖത്തുമായി നിങ്ങൾക്കെ ന്തു ബന്ധമാണുള്ളത്? ഒരു ശൈഖുമുറബ്ബിയുടെ നിബന്ധനകളും ഗുണങ്ങളും നിങ്ങളുയർത്തിപ്പിടിക്കുന്ന നൂരിഷായിലുണ്ടോ? മുരീ ദുമാർക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ നിങ്ങളിൽ എത്രപേർക്കുണ്ട്? കുറെ ജാഹിലുകൾ വേഷം കെട്ടി സംഘടിച്ചതുകൊണ്ട് ത്വരീഖ ത്താകുമോ? നാല്പതു ദിവസത്തെ പൊരുന്തിനുശേഷം വിരിയിച്ചു പുറത്തുവിടുന്ന നിങ്ങളുടെ ശൈഖുകൾ സാക്ഷാൽ മശാഇഖുകളെ പറ്റി തെറ്റിദ്ധാരണ പരത്തുകയല്ലെ? എന്തിനീ വഞ്ചന? ദർസുക ളെയും മദ്രസ്സകളെയും ഖാൻഖാഹിൽ കുരുക്കിയിട്ട് ആലിംകളെ തെറിപറയുന്ന കുറെ ജാഹിലുകളെ വാർത്തുവിടാനാണോ ഭാവം? എങ്കിൽ അതു നടക്കുകയില്ല. ബുദ്ധിജീവികൾ വേറെയുണ്ട്.

പാവപ്പെട്ട കുറെ സ്ത്രീകളെയും വിവരമില്ലാത്ത അല്പ‌ം ചില രെയും ത്വരീഖത്ത്, മുരീദ്, ഖലീഫ പട്ടങ്ങൾ നൽകി അവരെ പിന്നിൽ അണിനിരത്തി നിങ്ങൾക്കു ശൈഖുമാരായി ഞെളിയണ മെന്നാണോ? ആലിംകളുടെ മുമ്പിൽ ചെമ്പുപുറത്താവുമെന്ന് ഭയ ന്നതുകൊണ്ടല്ലേ പെരിന്തൽമണ്ണയിൽവെച്ചു വലിയ ശൈഖും ചിറ ക്കലിൽ വെച്ചു കുട്ടിശൈഖുകളും ഒഴിഞ്ഞുമാറിയത്? നിങ്ങൾക്കു നട്ടെല്ലുണ്ടെങ്കിൽ ആലിംകളുടെ മുമ്പിൽ സത്യം തെളിയിക്കാൻ തയ്യാറാവുക! അല്ലെങ്കിൽ ബഹുജനങ്ങളെ വഞ്ചിക്കുന്ന ഈ ഏർപ്പാട് അവസാനിപ്പിക്കുക. എന്ന്, സുന്നീ ക്കാട് പോസ്റ്റ്, കരുവാരകുണ്ട്. 
ഈ നോട്ടീസ് പുറത്തിറങ്ങുമ്പോൾ കുട്ടിഹസ്സൻ ഹാജി അട ക്കമുള്ള നൂരിഷാ ത്വരീഖത്തിൻ്റെ പ്രമുഖൻമാരെല്ലാം അവരുടെ 'ചില്ല'ക്കു നേതൃത്വം കൊടുക്കാൻ സ്ഥലത്തുണ്ടായിരുന്നു. നോട്ടീസ് പുറത്തുവന്നപ്പോൾ സുന്നീപണ്ഡിതന്മാരെ നേരിടാൻ തയ്യാറാ ണെന്ന് പ്രഖ്യാപിക്കുകയല്ലാതെ അവർക്കു നിർവ്വാഹമില്ലായിരു ന്നു. നേരിട്ടു സംസാരിക്കാൻ തയ്യാറാണെന്നവർ അറിയിച്ചു. വ്യവസ്ഥ തയ്യാറാക്കാൻ സമയവും നിശ്ചയിച്ചു.

അന്ന് കരുവാരകുണ്ട് പള്ളിയിൽ ഖാസിയും മുദരിസുമായി സേവനം ചെയ്തിരുന്നത് ബഹു. കെ.കെ. അബ്‌ദുല്ല മുസ്‌ലിയാർ (ജാമിഅയുടെ മുൻ പ്രിൻസിപ്പാൾ) ആയിരുന്നു. രണ്ടാം മുദരി സായി ഈ വിനീതനുമുണ്ടായിരുന്നു. വ്യവസ്ഥ തയ്യാറാക്കാൻ നിശ്ചയിച്ച ദിവസം പള്ളിയിലെ മുദരിസിൻ്റെ റൂമിൽ ബഹു. കെ. കെ. അബ്‌ദുല്ല മുസ്‌ലിയാർ, കെ.ടി. മാനു മുസ്‌ലിയാർ എന്നിവർ ഒത്തുകൂടി. നൂരിഷക്കാരുമായി മുഖാമുഖം സംസാരിക്കേണ്ടിവ ന്നാൽ നേതൃപരമായി പങ്കുവഹിക്കാനായി ഉസ്‌താദ് കെ.ടി. മാനു മുസ‌ലിയാരുടെ അറിയിപ്പനുസരിച്ച് മർഹൂം ഇ.കെ. ഹസ്സൻ മുസ്‌ലി യാർ ഇരിങ്ങാട്ടിരി പള്ളിയിൽ നേരത്തെ എത്തിച്ചേരുകയും ചെയ്തി രുന്നു. (അന്ന് കെ.ടി. മാനു മുസ്‌ലിയാർ ഇരിങ്ങാട്ടിരി പള്ളിയിലെ മുദരിസായിരുന്നു.)

നൂരിഷക്കാരുമായി സംസാരിക്കാൻ സ്ഥലത്തെ പൗരമുഖ്യനായ പി. അബ്ദുല്ലാപ്പുഹാജിയെ അയച്ചു. അദ്ദേഹം അവരുമായി സംസാ രിച്ചു. വ്യവസ്ഥകൾ തയ്യാറാക്കാൻ രണ്ടുവിഭാഗവും എവിടെയാണ് ഒത്തുകൂടേണ്ടതെന്നന്വേഷിച്ചു. മറുപടി ആശാവഹമായിരുന്നില്ല. സുന്നി പണ്ഡിതന്മാരെ നേരിടേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോൾ ഒഴിഞ്ഞു മാറിക്കൊണ്ടവർ പറഞ്ഞു: “ഈ ത്വരീഖത്തിനെക്കുറിച്ച് പണ്ഡിതന്മാർക്കു വല്ല സംശയവുമുണ്ടെങ്കിൽ അതു എഴുതിത്ത ന്നാൽ അതുമായി ഞങ്ങൾ ഹൈദരാബാദിൽ പോയി ശൈഖിൽ നിന്ന് മറുപടി എഴുതിവാങ്ങിക്കൊണ്ടുവരാം."

നേരിട്ടു സംസാരിക്കുന്നതിൽ നിന്ന് നൂരിഷക്കാർ പിൻവാങ്ങി യപ്പോൾ സമസ്‌തയുടെ തീരുമാനം വിശദീകരിക്കുകയും നൂരിഷ ക്കാരുടെ ദുരാരോപണങ്ങൾക്കു മറുപടി പറയുകയും ചെയ്യാൻ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വഅള് പരിപാടി കരുവകുണ്ട് അങ്ങാടിയിൽ സുന്നികൾ സംഘടിപ്പിച്ചു.

മർഹൂം ഇ.കെ. ഹസൻ മുസ്‌ലിയാർ അടക്കമുള്ള പ്രമുഖ പണ്ഡി തന്മാർ ആ പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്കിടയിൽ ശ്രദ്ധേ യമായ ഒരു സംഭവമുണ്ടായി. നൂരിഷായുടെ ഒരു മകൻ എറണാ കുളത്തുനിന്ന് വിവാഹം നടത്തിയിരുന്നു. ആ ബന്ധം ശിഥിലമാ യി. നൂരിഷായുടെ മകൻ പെൺവീട്ടുകാർക്കു വലിയൊരു സാമ്പ ത്തിക ബാധ്യത തീർക്കാനുണ്ടായിരുന്നു. നിരന്തരം ആവശ്യപ്പെ ട്ടിട്ടും നൂരിഷയോ, മകനോ അതു വീട്ടാൻ തയ്യാറായില്ല. ഗത്യന്ത രമില്ലാതെ പെണ്ണിൻ്റെ പിതാവ് വക്കീൽനോട്ടീസയച്ചു. ഖാദിർഷാ എന്നായിരുന്നു പിതാവിൻ്റെ പേര് കരുവാരകുണ്ടിൽ പരിപാടി നടക്കുന്നതിനിടയിൽ ഒരുദിവസം ഖാദിർഷാ പരിപാടിയിൽ പങ്കെ ടുത്തുകൊണ്ടു തൻ്റെ ദുരനുഭവം വിവരിച്ചു. തെളിവായി വക്കീൽ നോട്ടീസും വിവാഹക്ഷണപത്രവും വായിച്ചു. ഇംഗ്ലീഷിലായിരുന്ന പ്രസ്തുത വക്കീൽ നോട്ടീസും ക്ഷണപത്രവും മലയാളത്തിൽ തർജ്ജുമ ചെയ്ത് സദസ്യരെ കേൾപ്പിച്ചത് അഡ്വ. ഉമർ സാഹി ബായിരുന്നു. (ഇപ്പോഴത്തെ മലപ്പുറം മണ്ഡലം എം.എൽ.എ.) ഖാദിർഷായെ കൂട്ടിക്കൊണ്ടുവന്നത് ആലുവ എം.എം.മുഹ്‌യദ്ദീൻ മൗലവിയും പൊന്നുരുന്തി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുമായിരുന്നു.

സംസ്‌കരണം നൽകാത്ത ത്വരീഖത്ത്

16-2-1974 ന് ആയിരുന്നുവല്ലോ സമസ്‌തയുടെ തീരുമാ നം. അതു കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ ബഹു: സദഖത്തുല്ല മൗലവിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമയും നൂരിഷാ ത്വരീഖത്തിനെക്കുറിച്ചു തീരുമാനമെടുത്തു ആശ യപരമായി സമസ്തയുടെ തീരുമാനത്തോട് യോജിക്കുന്നതായി രുന്നു അത്.

2-4-74ന് കൊളപ്പുറത്ത് (അബ്‌ദുറഹ്‌മാൻ നഗർ) വെച്ച് സംഘ ടിപ്പിക്കപ്പെട്ട 'സംസ്ഥാന'യുടെ വാർഷിക സമ്മേളനത്തിലേക്ക് നൂരി ഷായുടെ പ്രധാന ഖലീഫമാരെ വിളിച്ചുവരുത്തി നൂരിഷാ ത്വരീഖ ത്തിനെ സംബന്ധിച്ചു ചർച്ച നടത്തി. അതിനു പുറമെ നൂരിഷായു മായി നേരിട്ടു റജിസ്ത്ര് കത്തുമുഖേന ബന്ധപ്പെട്ടു. ഇതിന്റെ യൊക്കെ അടിസ്ഥാനത്തിലാണ് നൂരിഷാ ത്വരീഖത്തിൽ ളലാലത്ത് (ദുർമാർഗ്ഗം) ഉണ്ടെന്നു 'സംസ്ഥാന' തീരുമാനമെടുത്തതും പൊതു ജനം ആ ത്വരീഖത്തുമായി ബന്ധം വിച്ഛേദിക്കണമെന്ന് ആഹ്വാനം ചെയ്ത‌തും. ചൂണ്ടിക്കാണിച്ച ളലാലത്തുകൾ കാണുക.

1- മൂന്നു വട്ടം ഇസ്‌തിഗ്‌ഫാറും കലിമത്തു തൗഹീദും (ലാഇ ലാഹ ഇല്ലല്ലാഹ്) ചൊല്ലിക്കൊടുത്തശേഷം നിങ്ങളുടെ ദോഷമെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നുവെന്നും അതിൽ സംശയി ക്കാൻ പാടില്ലെന്നും 'തഅലീമി'ൽ പഠിപ്പിക്കുന്നു.

2- "ലാഇലാഹ ഇല്ലല്ലാഹ്' എന്ന വാക്യത്തിലെ 'ഇലാഹ്' എന്ന 'ഖാളിൽ ഹാജാത്ത്' (ആവശ്യങ്ങൾ നിറവേറ്റിത്തരുന്ന വൻ) എന്ന് തഅ്ലീമുകളിൽ പഠിപ്പിക്കുന്നു.

3- നമസ്കാരം ഒഴിച്ചവർ ത്വരീഖത്തിൽ ചേർന്നു ഹൽഖയിൽ പങ്കുചേരാറുണ്ട്. അതു ഹറാമും ളലാലത്തുമാണ്.

4- നൂരിഷാ മുറബ്ബിയായ ശൈഖാണെന്ന് തെളിഞ്ഞിട്ടില്ല. മുറബ്ബിയായ ശൈഖാണെന്ന വാദം തനിക്കുണ്ടോ? എന്നു ചോദിച്ചു. കൊണ്ട് നൂരിഷാ തങ്ങൾക്ക് 'സംസ്ഥാന' അയച്ച റജിസ്റ്റർ കത്തിനു ഒഴിഞ്ഞുമാറിയ മറുപടിയാണ് ലഭിച്ചത്. (വ്യംഗ്യമായി താൻ മുറ ബ്ബിയാണെന്ന് സമ്മതിക്കുന്നുമുണ്ട്).

ഇത്തരം 'ളലാലത്തുകൾ' ഉപേക്ഷിക്കാത്ത കാലത്തോളം മുസ്ലിംകൾ അത്തരം ത്വരീഖത്തിൽ ചേരാൻ പാടില്ലാത്തതാണ്. ഇതാണ് 'സംസ്ഥാന'യുടെ തീരുമാനം. അവരുടെ മുഖപത്രമായ 'നുസ്രത്തുൽ അനാം' പുസ്‌തകം 6 ലക്കം 4-ൽ (1974 ഏപ്രിൽ 20) ഇതു വിശദീകരിച്ചിട്ടുണ്ട്.

കാന്തപുരം മുശാവറയും നൂരിഷാ ത്വരീഖത്ത് പിഴച്ചതാണെന്ന് 30-10-96ന് തീരുമാനമെടുക്കുകയുണ്ടായി.

എന്തുകൊണ്ട് ഈ തീരുമാനങ്ങൾ?

1925 മുതൽ മഹാന്മാരായ ഔലിയാക്കളുടെയും സാത്വികരായ പണ്ഡിതന്മാരുടെയും സാദാത്തീങ്ങളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന മഹത്തായ ഒരു ദീനീ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ. വളരെ ചിന്തിച്ചും ആലോചിച്ചും മാത്രമേ ഏതൊരു പ്രശ്‌നത്തിലും അതു തീരുമാനമെടുക്കുകയു ള്ളൂ. നൂരിഷാ ത്വരീഖത്തിനെക്കുറിച്ച തീരുമാനവും അതിൽനിന്നൊ ഴിവല്ല.

എന്നാൽ 'സമസ്‌ത'യിൽ നിന്ന് പുറത്തുപോയവരുടെ നേതൃ ത്വത്തിൽ സ്ഥാപിതമായതാണ് മർഹൂം സദഖത്തുല്ല മൗലവിയുടെ “സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമാ'യും കാന്തപുരത്തിന്റെ സംഘടനയും. സമസ്‌തയുടെ തീരുമാനം ശരിവെക്കുകയാണ് അവരും ചെയ്തത്. വല്ല പഴുതും ലഭിച്ചിരുന്നുവെങ്കിൽ അവർ സമ സയുടെ തീരുമാനത്തെ എതിർക്കുകയും നൂരിഷാ ത്വരീഖത്തിനെ അനുകൂലിക്കുകയും ചെയ്യുമായിരുന്നു. അതുണ്ടായില്ല. സമസ്‌ത യുടെ തീരുമാനത്തിൽ ഭാഗഭാക്കായ കാന്തപുരവും കൂട്ടരും സമ സതയിൽ നിന്ന് പുറത്തായ ശേഷം വീണ്ടും നൂരിഷാ ത്വരീഖത്ത് പഠനവിധേയമാക്കിയതിൻ്റെ പൊരുൾ മറ്റെന്താണ്?

സമസ്ത വിരോധികൾപോലും സമസ്‌തയുടെ തീരുമാനം ശരി വെക്കുന്നതിൽ നിന്ന് മനസ്സിലാകുന്നത് സമസ്‌തയുടെ തീരുമാനം തികച്ചും ശരിയായിരുന്നു; അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെവീക്ഷണമനുസരിച്ച് സലഫുസ്സ്വാലിഹുകളുടെ കിതാബുകളുടെ അടിസ്ഥാനത്തിൽ നൂരിഷാ ത്വരീഖത്ത് പിഴച്ചതാണ് എന്നത്രെ. മാത്രമല്ല ശരിയായ ഒരു ത്വരീഖത്ത് മനുഷ്യനെ അടിമുടി സംസ്‌ രിക്കും. മനസ്സിനെയും നാവിനെയും ഇതര അവയവയങ്ങളെയും നിഷിദ്ധ കാര്യങ്ങളിൽനിന്നും അനുവദനീയമെങ്കിലും അത്യാവ ശ്യമില്ലാത്ത കാര്യങ്ങളിൽ നിന്നുപോലും തടയും. സാമ്പത്തികവും സാമൂഹ്യവുമായ രംഗങ്ങളിൽ വിശുദ്ധി പ്രദാനം ചെയ്യും. പക്ഷേ, നൂരിഷാ ത്വരീഖത്തിൻ്റെ വാക്താക്കളിൽ പലരുടെയും അവസ്ഥ ഇതിൽ നിന്ന് വ്യത്യസ്ഥമായി കാണുന്നു.

ഇയ്യിടെ കരുവാരകുണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഒരു ഉറുസി നോടു ബന്ധപ്പെട്ടു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കപ്പെടു കയുണ്ടായി. കൃത്യമായി പറഞ്ഞാൽ 2006 ആഗസ്റ്റ് 2, 5, 7, 9, 10 തിയ്യതികളിൽ. അതിലെ പ്രധാന പ്രസംഗകനായ ഒരു മാസ്റ്റർ മാമ്പുഴ വെച്ചു നടത്തിയ ഒരു പ്രസംഗത്തിൽ വാസ്‌തവ വിരുദ്ധ മായ ഒട്ടേറെ കാര്യങ്ങൾ വളരെ ലാഘവത്തോടെ തട്ടിവിടുകയു ണ്ടായി. അയാളുടെ തന്നെ വേറെയും പ്രസംഗ കാസറ്റുകൾ ഈയു ള്ളവൻ കേൾക്കാനിടയായി. അവയിലും അയാൾ മാമ്പുഴ പ്രസം ഗത്തിലുള്ളതും അല്ലാത്തതുമായ വാസ്‌തവ വിരുദ്ധ കാര്യങ്ങൾ തട്ടിവിട്ടിരുന്നു.

ഈ ത്വരീഖത്തിന്റെ ഒരു പ്രധാന വാക്താവായിട്ടുപോലും അയാൾക്കെങ്ങനെ ഇങ്ങനെ കളവു പറയാൻ കഴിഞ്ഞു? മാത്രമല്ല ഇത്തരം കാസറ്റുകൾ നൂരിഷക്കാർ വ്യാപകമായി പ്രചരിപ്പിക്കു കയും ചെയ്യുന്നു. ഇയ്യിടെ അവർ പുറത്തിറക്കിയ 'മർഹൂം ബി കുട്ടി ഹസ്സൻ ഹാജി അനുസ്‌മരണ പതിപ്പിലും ഇത്തരം കളവു കൾ സ്ഥലം പിടിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു പ്രസ്ഥാനം എങ്ങനെ സത്യപ്രസ്ഥാനമായി ത്തീരും? ഈ ത്വരീഖത്തു കൊണ്ട് ഇവർക്കൊന്നും സംസ്ക്‌കരണം സിദ്ധിച്ചിട്ടില്ലെന്നല്ലേ ഇതുകൊണ്ടു മനസ്സിലാക്കേണ്ടത്?

ഇവർ പ്രചരിപ്പിക്കുന്ന ചില വാസ്‌തവ വിരുദ്ധ പ്രസ്താവന കൾ കാണുക:

“ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സ്കൂളുകളിൽ മത പഠനം നിരോധിച്ചുകൊണ്ടുള്ള ബില്ല് പാസ്സാക്കി. അതിനെതിരെപ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെക്കുറിച്ചു ആലോചിക്കാൻ കോഴിക്കോട് ബാഫഖി തങ്ങളുടെ പാണ്‌ഡ്യാലയിൽ വെച്ചു ചേർന്ന സമസ്ത മുശാവറ മദ്രസ്സകൾ സ്ഥാപിക്കാൻ തീരുമാനി ച്ചു. അങ്ങനെ ഒന്നാമതായി സ്ഥാപിച്ച സമസ്‌തയുടെ മദ്രസ്സയാണ് വടകര ബുസ്‌താനുൽ ഉലൂം." നൂരിഷാ പ്രസംഗകൻ.

വാസ്തവത്തിൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പു മതപഠന രംഗത്തു സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചു സമസ്ത നേതാക്കൾ ചിന്തിച്ചിട്ടുണ്ട്. 1945ന് കാര്യവട്ടത്തുവെച്ചു ചേർന്ന സമസ്തയുടെ 16-ാം സമ്മേളനത്തിൽ മദ്രസ്സ സ്ഥാപിക്കേ ണ്ടതിന്റെ ആവശ്യകത ബഹു. ബാഫഖി തങ്ങൾ ഊന്നിപ്പറഞ്ഞി രുന്നു. സ്കൂ‌ൾ പഠനത്തോടൊപ്പം ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസ്സുകൾക്കു പാഠ്യപദ്ധതി തയ്യാറാക്കാൻ അദ്ദേഹം നിർദ്ദേശി ക്കുകയും ചെയ്തു. 16-10-49നു ബാഫഖി തങ്ങളുടെ അധ്യക്ഷത യിൽ ചേർന്ന മുശാവറ 'ഇബ്‌തിദാഈ' (പ്രാഥമിക) മദ്രസ്സകളും ദർസുകളും സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും അതിന്റെ പ്രചരണാർത്ഥം കെ.പി. ഉസ്‌മാൻ സാഹിബ്, എം.കെ. അയമു മുസ്‌ലിയാർ (വല്ലപ്പുഴ) എന്നിവരെ മുബല്ലിഗുമാരായി നിശ്ച യിക്കുകയും ചെയ്തു. 1950-ൽ നടന്ന വളാഞ്ചേരി സമ്മേളനത്തിൽ വെച്ചും മദ്രസ്സ പാഠ്യപദ്ധതി ചർച്ചാ വിധേയമായി. അങ്ങനെ മല ബാറിന്റെ പലഭാഗത്തും മദ്രസ്സകൾ ഉയർന്നുവന്നു. മദ്രസ്സകൾക്ക് ഒരു ഏകീകൃത സിലബസ്സുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊ ണ്ടുള്ള പ്രമേയങ്ങൾ പല ഭാഗങ്ങളിൽനിന്നായി സമസ്തക്കു ലഭി ച്ചു. അങ്ങനെയാണ് 1951-ൽ വടകരവെച്ചു ചേർന്ന സമസ്തയുടെ 19-ാം സമ്മേളനത്തിൽ വെച്ച് ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് രൂപം നൽകുന്നത്. പ്രസ്‌തുത സമ്മേളനം പാസ്സാ ക്കിയ ഒന്നാം പ്രമേയം താഴെ കൊടുക്കുന്നു:

“മദ്രസ്സകളും ദർസുകളും അഭിവൃദ്ധിപ്പെടുത്തുകയും അവകൾ ഇല്ലാത്ത മഹല്ലുകളിൽ രൂപീകരിക്കുകയും കേന്ദ്രാടിസ്ഥാനത്തിൽ അവകളെ ഏകീകരിക്കുന്നതിൽ ആവശ്യമായ സിലബസ്സും പാഠ പുസ്തകങ്ങളും ഉണ്ടാക്കുന്നതിനായി കെ.പി.എ. മുഹയുദ്ദീൻകുട്ടി മൗലവി കൺവീനർ ആയി സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാ ഭ്യാസ ബോർഡ് എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന് സഹകരണങ്ങൾ നൽകാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്‌തുകൊള്ളുന്നു."

1951 സെപ്തംബർ 17-നു വാളക്കുളം പുതുപ്പറമ്പ് ജുമുഅത്ത് പള്ളിയിൽ വെച്ചു ചേർന്ന സമ്മേളനത്തിൽ വെച്ചാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ പ്രഥമ പ്രവർത്തക സമിതി രൂപീകരിച്ചത്. 1951 ഒക്ടോബർ 28-നു വടകര വെച്ചു ചേർന്ന വിദ്യാഭ്യാസ ബോർഡിൻ്റെ പ്രഥമ യോഗത്തിൽ വെച്ചു മദ്രസ്സകൾ അംഗീകരിക്കാൻ തീരുമാനിച്ചു. 1952 ആഗസ്റ്റ് 26-നു ചേർന്ന വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ വെച്ചു പത്ത് മദ്രസ്സകൾക്ക് അംഗീകാരം നൽകി. വഴിക്കുവഴി നമ്പർ സഹിതം അവയുടെ പേർ താഴെ കൊടുക്കുന്നു

1) ബയാനുൽ ഇസ്ല‌ലാം മദ്രസ്സ (വാളക്കുളം പുതുപ്പറമ്പ്)

2) മദ്രസ്സത്തുൽ ബനാത്ത് (പറവണ്ണ)

3) ദാറുൽ ഇസ്‌ലാം (വളവന്നൂർ വരമ്പനാല)

4) സിറാജുൽ ഉലൂം (അന്നാര തിരൂർ)

5) അൽ ബാഖിയാത്തു സ്സ്വാലിഹാത്ത് (കല്ലൂർ വടക്കേക്കാട്)

6) തഅ്ലീമുൽ ഇസ്‌ലാം (കോട്ടക്കൽ)

7) മുനവ്വിറുൽ ഇസ്ലാം (എടരിക്കോട്)

8) മഹ്ളറുൽ ഉലൂം (കൊടുവായൂർ)

9) മുനവ്വിറുൽ ഇസ്ല‌ാം (തോഴന്നൂർ)

10) ഹിദായത്തുൽ മുസ്ലിമീൻ (വള്ളിക്കാഞ്ഞിരം നിറമരുതൂർ)

മദ്രസ്സാ രംഗത്തേക്കുള്ള 'സമസ്‌ത'യുടെ കാൽവെപ്പ് ഇങ്ങനെ യായിരുന്നു. വസ്തുത ഇതായിരിക്കെ നൂരിഷായെയും കുട്ടി ഹസ്സൻ ഹാജിയെയും ഉയർത്തിക്കാണിക്കാനായി നൂരിഷാ പ്രസംഗകർ നടത്തിയ ജല്പനങ്ങൾ വായനക്കാർ വിലയിരുത്തിക്കൊള്ളും.

സമസ്തയുടെ മുശാവറാംഗമായിരുന്ന കുട്ടിഹസ്സൻ ഹാജിയെ നൂരിഷാ ത്വരീഖത്തിൽ നിലയുറപ്പിച്ചതുകാരണം സമസ്‌തയിൽ നിന്ന് പുറത്താക്കി. നൂരിഷാ പ്രസംഗകൻ സമസ്‌തയുടെമേൽആരോപിക്കുന്ന മറ്റൊരു അപരാധമാണിത്.

ഒന്നാമതായി പറയട്ടെ, കുട്ടിഹസ്സൻ ഹാജി ഒരിക്കലും സമസ്‌ത യുടെ മുശാവറാംഗമായിട്ടില്ല. ആയെന്നു പറഞ്ഞതു ശുദ്ധകളവാണ്.

അതുപോലെ തന്നെയാണ് അദ്ദേഹം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയായിരുന്നെന്നു ഇയ്യിടെ നൂരി ഷക്കാർ പ്രസിദ്ധീകരിച്ച 'മർഹൂം ബി. കുട്ടി ഹസ്സൻ ഹാജി അനു സ്മരണ പതിപ്പി'ൽ രേഖപ്പെടുത്തിയതും. ഒരു ത്വരീഖത്തിന്റെ വേദി യിൽ നിന്ന് ആ ത്വരീഖത്തിൻ്റെ പ്രധാന വാക്താവും പ്രചാരകനും ഇങ്ങനെ വാസ്തവ വിരുദ്ധ പ്രസ്‌താവനകൾ നടത്തി ജനങ്ങളെ തെറ്റുധരിപ്പിക്കുന്നതു ഒരിക്കലും ക്ഷന്തവ്യമല്ല. പ്രസംഗകനും, തന്റെ ത്വരീഖത്തും പരിഹാസപാത്രമാവാനേ അതുപകരിക്കൂ.

കുട്ടിഹസ്സൻ ഹാജി സമസ്തയുടെ' വിശിഷ്യാ സുന്നി യുവ ജന സംഘത്തിൻ്റെ ഒരു പ്രവർത്തകനായിരുന്നു. നൂരിഷാ ത്വരീഖ ത്തിൽ ശറഇനു വിരുദ്ധമായ കാര്യങ്ങളുണ്ട്. അതിൽ നിന്ന് ജന ങ്ങൾ വിട്ടുനിൽക്കണമെന്ന സമസ്തയുടെ തീരുമാനം കുട്ടി ഹസ്സൻ ഹാജി ചെവിക്കൊണ്ടില്ല. സ്വാഭാവികമായും സമസ്‌തയുടെ കീഴ്ഘ ടകങ്ങളിൽ നിന്നയാളെ പുറത്താക്കി. സമസ്‌തയുടെ നയത്തിനും തീരുമാനത്തിനും വിരുദ്ധമായി പരസ്യമായി രംഗത്തുവരുന്നവരെ സമസ്ത‌യിൽ നിറുത്തുന്നതെങ്ങനെ?

നൂരിഷാ പ്രസംഗകനെപ്പോലെതന്നെ കുട്ടി ഹസ്സൻ ഹാജിക്കും നൂരിഷാ ത്വരീഖത്തുകൊണ്ടും സംസ്കൃതി സിദ്ധിച്ചിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. വാസ്‌തവത്തിൽ നൂരിഷാ ത്വരീഖത്തുകൊണ്ട് ഏറ്റം കൂടുതൽ സംസ്കൃതി സിദ്ധിക്കേണ്ടിയിരുന്നത് അദ്ദേഹത്തി നായിരുന്നു. കാരണം നൂരിഷാ കേരളത്തിൽ വരുന്നതിനു മുമ്പു തന്നെ അയാളുമായി ബന്ധപ്പെട്ടയാളാണല്ലോ കുട്ടി ഹസ്സൻ ഹാജി. മാത്രമല്ല, പതിറ്റാണ്ടുകളായി അദ്ദേഹത്തിൻ്റെ മുരീദും പിന്നെ പ്രധാന ഖലീഫയും. 'ബിലാൽ ഷാനൂരി' എന്ന സ്ഥാനപ്പേർ ലഭി ച്ചയാളും. എന്നിട്ടുമെന്തേ സംസ്‌കൃതി ലഭിക്കാത്തൂ?

സമസ്‌തയുടെ കീഴ്ഘടകങ്ങളിൽ നിന്നും അദ്ദേഹത്തെ പുറ ത്താക്കുംമുമ്പ് നടന്ന ഒരു സംഭവം ഇവിടെ സ്‌മരണീയമാണ്. പട്ടി ക്കാട് ജാമിഅ നൂരിയ്യ പോലുള്ള ഒരു കോളേജ് ഹൈദരാബാദിൽസ്ഥാപിക്കാൻ സമസ്ത തീരുമാനിച്ചിട്ടുണ്ടെന്ന് കുട്ടി ഹസ്സൻ ഹാജി പല നാടുകളിലും പ്രസംഗിക്കുകയും കോളേജിനു വേണ്ടി പണ പ്പിരിവു നടത്തുകയും ചെയ്‌തു. സമസ്‌തയോ പട്ടിക്കാട് കോളേജ് കമ്മിറ്റിയോ അറിയാതെയായിരുന്നു ഈ പണപ്പിരിവ്. ഇതു ബാഫഖി തങ്ങളെപ്പോലുള്ള സമസ്‌തയുടെ നേതാക്കളുടെ ശ്രദ്ധ യിൽപ്പെട്ടു. ഉടൻ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് കമ്മിറ്റി പ്രസിഡണ്ട് എന്ന നിലക്ക് ബഹു. സയ്യിദ് അബ്ദുറഹി മാൻ ബാഫഖി തങ്ങളുടെയും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി എന്ന നിലക്ക് ശംസുൽ ഉലമ ഇ.കെ. അബൂബ ക്കർ മസ്ലിയാരുടെയും പേരിൽ 'ചന്ദ്രിക'യിൽ ഒരു പ്രസ്ത‌ാവന കൊടുത്തു. ഇങ്ങനെ ഒരു കോളേജിനു പണപ്പിരിവു നടത്താൻ സമസ്തയോ, കോളേജ് കമ്മിറ്റിയോ യാതൊരാളെയും ഉത്തരവാ ദപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രസ്‌താവന.

ഇതിനു ശേഷം കുട്ടി ഹസ്സൻ ഹാജി ഒരിക്കൽ കരുവാരകു ണ്ടിൽ ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ വന്നു. വന്ദ്യരായ കെ.ടി. മാനു മുസ്‌ലിയാരും അന്നു കരുവാരകുണ്ട് മുദരിസായിരുന്ന കെ. സി.എം. ജമാലുദ്ദീൻ മുസ്‌ലിയാരും കുട്ടിഹസ്സൻ ഹാജിയെ ചെന്നു കണ്ടു. തദവസരം കുട്ടി ഹസ്സൻ ഹാജി മാനു മുസ്‌ലിയാരോടു പറഞ്ഞു: “വാപ്പ മക്കളെ തല്ലാറുണ്ട്. എന്നാൽ നടുറോട്ടിലിട്ട് തല്ലാ

പ്രസ്തുത പ്രസ്തതാവനയെ സൂചിപ്പിക്കുകയായിരുന്നു കുട്ടി ഹസ്സൻ ഹാജി. മാനു മുസ്‌ലിയാർക്കും പ്രഥമ ദൃഷ്ട്യാ അപ്പറഞ്ഞതു ശരിയെന്നു തോന്നി. അഥവാ, പണപ്പിരിവു നടത്തിയത് തെറ്റ്. അതിനു നേതാക്കൾ നേരെ അയാളെ വിളിച്ചു ശാസിച്ചാൽ മതി യായിരുന്നില്ലേ, പരസ്യപ്രസ്താവന കൊടുക്കേണ്ടിയിരുന്നോ?

പിന്നീട് മാനു മുസ്‌ലിയാർ മർഹൂം വാണിയമ്പലം അബ്ദുറ ഹിമാൻ മുസ്‌ലിയാരെ കണ്ടപ്പോൾ കുട്ടിഹസ്സൻ ഹാജി പറഞ്ഞ കാര്യം അദ്ദേഹത്തെ ധരിപ്പിച്ചു. തദവസരം അദ്ദേഹത്തിന്റെ പ്രതി കരണം ഇതായിരുന്നു: “ആ മകനെ വാപ്പ പലപ്പോഴും രഹസ്യ മായി അടിച്ചിട്ടുണ്ട്. അതുകൊണ്ടൊന്നും നന്നാകാത്തതിനാലാണ് നടുറോട്ടിലിട്ട് അടിക്കേണ്ടിവന്നത്.'

29-8-06നു മാമ്പുഴയിലും 2-9-06ന് കിഴക്കേതല വെച്ചും നൂരിഷാത്വരീഖത്തുകാർക്ക് മറുപടി പറയാൻ സംഘടിപ്പിക്കപ്പെട്ട പൊതു യോഗങ്ങൾ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുമ്പോൾ ബഹു. കെ. ടി. മാനു മുസ്ലിയാർ ഈ സംഭവം അനുസ്മരിക്കുകയുണ്ടായി.

ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക