ശഅബാനിന് എന്താണ് പ്രത്യേകത? (ഖിബ് ല മാറ്റം) സയ്യിദ് മുഹമ്മദ് ബിൻ അലവി മാലിക്കി - ഭാഗം 2



ശഅബാൻ മാസത്തിന് എന്താണ് പ്രത്യേകത?

ശ്രദ്ധയും പരിഗണനയും അർഹിക്കുന്ന ഒരുപാട് സംഭവങ്ങൾ ശഹബാൻ മാസത്തിൽ നടന്നിട്ടുണ്ട്. അതിൽ ചിലത് പറയാം:

 ഖിബ് ല മാറ്റം
 ബൈത്തുൽ മുഖദ്ദസിൽ നിന്ന് കഅ്ബയിലേക്ക് ഖിബ് ല മാറ്റിയത് ശഅ്ബാൻ മാസത്തിലായിരുന്നു.
നബി തങ്ങൾ വളരെ ആഗ്രഹത്തോടെ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യമായിരുന്നു അത്. അല്ലാഹുവിൻറെ വഹിയ് പ്രതീക്ഷിച്ചുകൊണ്ട് എല്ലാ ദിവസവും അവിടുത്തെ മുഖത്തെ ആകാശത്തിലേക്ക് തിരിക്കുമായിരുന്നു. അങ്ങനെ അല്ലാഹു അവിടുത്തെ ആഗ്രഹം നിറവേറ്റി കൊടുക്കുകയും തീരു കണ്ണുകൾക്ക് കുളിർമ നൽകുകയും ചെയ്തു. അഥവാ അല്ലാഹുവിൻറെ വിശുദ്ധ ഖുർആൻ അവതരിച്ചു: 
﴿ قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَهَا فَوَلِ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنتُمْ فَوَلُّوا
وُجُوهَكُمْ شَطْرَة [البقرة، الآية ١٤٤].
“നബിയേ, താങ്കളുടെ മുഖം പലപ്പോഴും ആകാശത്തേക്കുയരുന്നത് നാം കാണുന്നുണ്ട്. (52) അതുകൊണ്ട് താങ്കള്‍ തൃപ്തിപ്പെടുന്ന ഖിബ്‌ലയിലേക്ക് നാം അങ്ങയെ അഭിമുഖീകരിപ്പിക്കുകയാണ്-മസ്ജിദുല്‍ ഹറാമിന്റെ ഭാഗത്തേക്ക് മുഖം തിരിക്കുക. നിങ്ങള്‍ എവിടെയാണെങ്കിലും ഇനി ആ ദിശയിലേക്ക് അഭിമുഖീകരിക്കുക.”

ഇത് അല്ലാഹുവിൻറെ മറ്റൊരു ആയത്തിനെ വാസ്തവീകരിക്കുന്നതായിരുന്നു.
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى
الضحى، الآية ٥].
“രക്ഷിതാവ് താങ്കള്‍ക്ക് അനുഗ്രഹങ്ങള്‍ കനിഞ്ഞേകുന്നതും താങ്കളതില്‍ സംതൃപ്തനാകുന്നതുമാണ്.”

‘നബിയെ അങ്ങയുടെ ആഗ്രഹത്തെ അല്ലാഹു പെട്ടെന്ന് നിറവേറ്റുന്നത് ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്’(ബുഖാരി) എന്ന ആയിഷ ബീവിയുടെ വാക്കുകളെ ഇത് അന്വർത്ഥമാക്കുന്നത് കൂടിയായിരുന്നു.
അബൂ ഹാത്വിമുൽ ബസ്തി(റ) എന്നവർ പറഞ്ഞു: മുസ്ലീങ്ങൾ ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് 17 മാസവും മൂന്നുദിവസവും നിസ്കരിച്ചു. അതിനുശേഷം അല്ലാഹു കഅ്ബയിലേക്ക് തന്നെ തിരിഞ്ഞു നിസ്കരിക്കാൻ കൽപ്പിച്ചത് ശഅ്ബാൻ 15 ചൊവ്വാഴ്ചയായിരുന്നു.

തുടരും