ആട് കച്ചവടത്തിന്റെ മറവിൽ മുജാഹിദ് മൗലവിമാരുടെ കോടികളുടെ ഹലാലായ തട്ടിപ്പ് - പ്രതികൾ പോലീസ് പിടിയിൽ
ആട് കച്ചവടത്തിന്റെ പേരില്‍ മലപ്പുറത്ത് കോടികളുടെ തട്ടിപ്പ്. മുജാഹിദ് പണ്ഡിതന്‍ കെ.വി. അബ്ദുല്‍ ലത്തീഫ് മൗലവിയുടെ മകന്‍ സലീഖ്, എടവണ്ണ സ്വദേശി റിയാസ് ബാബു എന്നിവര്‍ പണം തട്ടിയെന്നാണ് പരാതി.
കോഴിക്കോട് , മലപ്പുറം ജില്ലക്കാരായ നിക്ഷേപകര്‍ മലപ്പുറം പോലീസ് മേധാവിക്ക് പരാതി നല്‍കി. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആടുകളെ മൊത്തമായി കൊണ്ടുവന്ന് വില്പന നടത്തുന്ന പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.
2015 മുതല്‍ ഉണ്ടെങ്കിലും 2019 ഓടെയാണ് ഹലാല്‍ ആട് കച്ചവടം എന്ന സംരഭം സജീവമാകുന്നത്. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആടുകളെ മൊത്തമായി കൊണ്ടുവന്ന് വില്പന നടത്തുകയാണ് പദ്ധതി. മത വിശ്വാസപ്രകാരം തികച്ചും ഹലാല്‍ ആയ നിക്ഷേപം ആണ് ഇതെന്ന് പറഞ്ഞായിരുന്നു പ്രചരണം. 5000 രൂപ ആണ് ഒരു ഷെയറിന്റെ വില. ഒരാള്‍ക്ക് എത്ര ഷെയര്‍ വേണമെങ്കിലും എടുക്കാം. ഷെയര്‍ ഒന്നിന് ലാഭവിഹിതമായി മാസം 300 മുതല്‍ 500 രൂപ വരെ ലഭിക്കും. എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കുകയും ചെയ്യാമെന്നായിരുന്നു സംരംഭകര്‍ പറഞ്ഞിരുന്നത്. എന്നാല്‍, കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇവരെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
140 ഓളം പേരാണ് മലപ്പുറം എസ് പിക്ക് മുന്‍പാകെ എത്തി പരാതി നല്‍കിയത്. ആയിരത്തിലേറെ പേര്‍ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇതില്‍ ഏറെയും പേര്‍ പ്രവാസികളാണെന്നും നിക്ഷേപക കൂട്ടായ്മ പറയുന്നു. ചികിത്സ , വിവാഹം പോലെയുള്ള കാര്യങ്ങള്‍ക്ക് സ്വരുക്കൂട്ടിയ പണം ആണ് നഷ്ടമായത് എന്നതുകൊണ്ട് നിക്ഷേപകരില്‍ മിക്കവരും ഇനി എന്തു ചെയ്യും എന്നറിയാതെ ധര്‍മ സങ്കടത്തിലാണ്.
മത വിശ്വാസത്തെ കൂട്ട് പിടിച്ചായിരുന്നു തട്ടിപ്പ് എന്ന് പരാതിക്കാര്‍ പറയുന്നു. സലീഖിന്റെ പിതാവ് പ്രമുഖനായ മത പണ്ഡിതനായതും വിശ്വാസികളായ നിക്ഷേപകരെ ഇതിലേക്ക് ആകര്‍ഷിച്ചു. അരീക്കോട് വേഴക്കോട് "ഹലാല്‍ ഗോട്ട് ഫാം " എന്ന പേരില്‍ ഫാമും ഇവര്‍ തുടങ്ങിയിരുന്നു. "ഇത് ഹലാല്‍ ആയതാണെന്ന് പറഞ്ഞാണ് ഞങ്ങളെയെല്ലാം വിശ്വസിപ്പിച്ചത്. പിന്നെ ലത്തീഫ് മൗലവിയുടെ മകനും കൂടി ആയതോടെ ഞങ്ങളെല്ലാം ഇതില്‍ ചേരുകയായിരുന്നു. ആദ്യമൊക്കെ ലാഭവിഹിതം എല്ലാം കിട്ടിയിരുന്നു. പക്ഷേ ഇപ്പോള്‍ രണ്ട് മൂന്ന് മാസമായി ഒന്നും ലഭിക്കുന്നില്ല". ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്കെല്ലാം പറഞ്ഞ രീതിയില്‍ ലാഭ വിഹിതം ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ വരെ. അതിനു ശേഷം ലാഭ വിഹിതവും ഇല്ല, നിക്ഷേപിച്ച പണവും ഇല്ല, നിക്ഷേപം സ്വീകരിച്ച ആളുകളെ പറ്റി ഒരു വിവരവും ഇല്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപക കൂട്ടായ്മ സംയുക്തമായി പോലീസിനെ സമീപിക്കുന്നത്.
"ഞങ്ങള്‍ 134 പേരുണ്ട് ഇവിടെ എസ്പിയെ കാണാന്‍ എത്തിയത്. ഇനിയും ആളുകളുണ്ട്. ഇവരില്‍ പലരും വിവിധ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ ഈ തട്ടിപ്പുകാര്‍ മലപ്പുറം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എന്നതു കൊണ്ടാണ് മലപ്പുറം എസ് പി യെ കാണുന്നത്. "നേരിട്ടും വാട്ട്സ്‌ആപ്പ് വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ആയിരുന്നു പ്രചരണം. പണം നല്‍കിയതിന്റെ ബാങ്ക് രേഖകളും മുദ്രക്കടലാസും എല്ലാം ഇവരുടെ പക്കലുണ്ട്. ബാങ്കില്‍ നിന്നും കോടികള്‍ പിന്‍വലിച്ച് ഇവര്‍ നാട് വിട്ടു എന്നാണ് ഇപ്പോള്‍ നിക്ഷേപകര്‍ കരുതുന്നത്
"രണ്ട് മൂന്ന് മാസമായി വിളിച്ചാലും കിട്ടുന്നില്ല, അന്വേഷിച്ചാലും അറിയാന്‍ ആകുന്നില്ല. ഞങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മറ്റേതോ രാജ്യത്തെ ഒരു നമ്ബരില്‍ നിന്ന് മെസ്സേജ് വന്നിരുന്നു. കൊണ്ടോട്ടിയിലെ ബാങ്കില്‍ ആയിരുന്നു അവരുടെ നിക്ഷേപം എല്ലാം. കോടികള്‍ വരും. അതെല്ലാം പിന്‍വലിച്ച് അവര്‍ ആഫ്രിക്കന്‍ രാജ്യത്തേക്ക് എവിടേക്കോ പോയിട്ടുണ്ട് എന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇനി ഞങ്ങളുടെ പണം എങ്ങനെ കിട്ടും എന്നറിയില്ല".
സലീഖിന്റേയും റിയാസ് ബാബുവിന്റേയും കുടുംബത്തെ സമീപിക്കുമ്ബോള്‍ അവരും ഒഴിഞ്ഞു മാറുകയാണെന്നും ഇവര്‍ പറയുന്നു. " ലത്തീഫ് മൗലവി ആദ്യം പറഞ്ഞത് മകനുമായി ഒരു ബന്ധവും ഇപ്പോള്‍ ഇല്ല എന്നാണ്. 25 കൊല്ലമായി ബന്ധം ഇല്ലെന്ന് ഒരാളോട് പറഞ്ഞു. വേറെ ഒരാളോട് പറഞ്ഞത് 14 കൊല്ലമായി ബന്ധം ഇല്ലെന്നാണ്. ഓരോരുത്തരോട് ഓരോന്നാണ് പറയുന്നത്. സലീഖിന്റെ ഭാര്യ ആദ്യം കണ്ടപ്പോള്‍ പറഞ്ഞത് ഭര്‍ത്താവിനെ കാണാന്‍ ഇല്ല എന്ന് ആണ്. പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാണെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നത് അങ്ങനെ കഴിയില്ലെന്നാണ്".
➖➖➖➖➖➖➖➖➖➖➖➖➖➖
വഹാബി നേതാവ് മഖ്ദീ തങ്ങൾ മരിച്ചവരെ ജീവിപ്പിക്കുമെന്ന് മുജാഹിദ് പ്രസിദ്ധീകരണം, മർക്കസുദ്ദഅ് വ വിഭാഗം നേതാവിന്റേതാണ് പുസ്തകം >> http://www.ifshaussunna.in/2022/11/blog-post_14.html
➖➖➖➖➖➖➖➖➖➖➖➖➖➖➖
ആഴ്ചയിൽ രണ്ട് ദിവസം സ്റ്റാറ്റസ് വെച്ചാൽ ഹലാലായ ബിസിനസ്സിൽ 10,000 രൂപ ഷെയർ - എല്ലാ മാസവും അതിന്റെ ലാഭവും - ഉസ്താദുമാർക്ക് മാത്രം അവസരം >> http://www.ifshaussunna.in/2022/11/10000.html
Post a Comment