പോർച്ചുഗൽ കൊടി കെട്ടുന്നത് തെറ്റോ? ഒരു വിശകലനം

 പോർച്ചുഗലിന്റെ കൊടി ഉപയോഗിക്കുന്നതിനെ പണ്ഡിതർ വിമർശിച്ചത് ശരി തന്നെയാണ്,  കളിക്കാരെ ഇഷ്ടപ്പെടുന്നത് പോലെയാണോ ഒരു രാജ്യത്തിന്റെ കൊടി ഉപയോഗിക്കുന്നത്.!?

വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച് അധിനിവേശത്തിന് തുടക്കം കുറിച്ച മാനുവൽ  രാജാവിന്റെ ചിഹ്നങ്ങൾ തന്നെയാണ് ഇപ്പോഴത്തെ പോർച്ചുഗൽ പതാകയിലും ഉള്ളത്.

1502 ലെ ഹാജിമാരുടെ കപ്പലും 300 ഹാജിമാരെയും ഗാമ കത്തിച്ചതൊക്കെ ഇപ്പോഴും ഓർക്കുന്ന ഓർക്കേണ്ട ചരിത്രങ്ങൾ തന്നെയല്ലേ..!?

ലോകകപ്പിൽ പാക്കിസ്ഥാൻ കടന്നുവരികയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താൽ അവരുടെ പതാക നമ്മുടെ ഇന്ത്യൻ തെരുവുകളിൽ കെട്ടിപ്പറത്തുന്നത് രാജ്യദ്രോഹമാണ് എന്നതിൽ തർക്കം ഉണ്ടാവുകയില്ല. കാരണം എന്താണ്..?
ആ കാരണം എല്ലായിടത്തേക്കും ബാധകം അല്ലേ..!?