കൊറോണക്കാലത്തെ ചെറു ജുമുഅഃകൾ നിർത്താൻ സമയമായി - ളിയാഹുദ്ദീൻ ഫൈസി



കൊറോണ കാലത്ത് തുടങ്ങിയ ചെറു ജുമുഅഃകൾ മഹല്ലുകളുടെ ഭദ്രത തകർക്കും. നിർത്താൻ സമയമായെന്ന് ജാമിഅഃ നൂരിയ്യ പ്രൊഫസർ ളിയാഹുദ്ദീൻ ഫൈസി മേൽമുറി

ളിയാഹുദ്ദീൻ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

ഉമ്മതിൻ്റെ ഐക്യവും മഹല്ലുകളുടെ  ഭദ്രതയും പ്രതിഫലിപ്പിക്കുന്നതാണ് ജുമുഅ. അഥവാ അങ്ങനെയാകണം. അത് കൊണ്ടാണ് ജുമുഅയുടെ എണ്ണം വർധിപ്പിക്കുന്നതിൽ കർശന നിബന്ധനകൾ പണ്ഡിതർ വെച്ചത്. കേവല സൗകര്യം നോക്കി ജുമുഅ വർധിപ്പിക്കാവതല്ല. കോവിഡ് കാരണം തുടങ്ങിയ പല ജുമുഅകളും ഇന്ന് അനാവശ്യമാണ്. സ്വന്തം വീടിനടുത്ത് ജുമുഅ നിസ്കരിച്ച് ശീലിച്ചവർക്ക് അത് നിർത്താനൊരു വൈമനസ്യം. അതാണ് പല ജുമുഅകളെയും ഇപ്പോൾ നിലനിർത്തുന്നത്. മഹല്ലുകളുടെ ഭദ്രത തകർക്കാനും 'കൊച്ചു മഹല്ലുകൾ' രൂപപ്പെടാനും ഇത് ഇടയാക്കും. അതിനാൽ, അത്യാവശ്യമല്ലാത്ത ''കൊറോണ ജുമുഅകൾ'' നിർത്തലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. പണ്ഡിതർ വിഷയത്തിൽ ബോധവൽക്കരണം നടത്തണം.
    ✒️ളിയാഹുദ്ധീൻ ഫൈസി