ലോകകപ്പിൽ ബെൽജിയം പരാജയപ്പെട്ടതിനെ തുടർന്ന് ബ്രസൽസിൽ കലാപം - പണ്ഡിതരുടെ വാക്കുകൾ ആദ്യം കൈക്കും പിന്നെ മധുരിക്കും
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
'ഫുട്ബോൾ ആരാധകരുടെ ആക്രമണങ്ങളിൽ ഞാൻ ശക്തമായി അപലപിക്കുന്നു. പൊലീസ് ഇതിനകം തന്നെ ശക്തമായി ഇടപെട്ടിട്ടുണ്ട്. പൊതു ക്രമം നിലനിർത്താൻ പൊലീസ് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. പ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഞാൻ പൊലീസിനോട് ഉത്തരവിട്ടിട്ടുണ്ട്.' ഇത് ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസ് ട്വീറ്റ് ചെയ്തതാണ്.
ഫുട്ബാൾ ഒരു വിനോദം മാത്രമല്ലെ
എന്ന് ചോദിച്ചവരേ,
ഫുട്ബാൾ കളിക്ക് കൃത്യമായ രാഷ്ട്രീയം കൂടിയുണ്ട് എന്ന് പറഞ്ഞപ്പോൾ പൊങ്കാലയിട്ടു കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ.
വെള്ളക്കാരന്റെ അവസാനിക്കാത്ത വർണ്ണ വരേണ്യത കൂടിയാണ് ബ്രസൽസിന്റെ തെരുവുകളിൽ കത്തിപ്പടരുന്നത്.
കളിയെ ആരോഗ്യകരമായ ഒരു വിനോദത്തിനപ്പുറം അമിതമായ താരാരാധനയിലേക്കും ഫാൻ ഫൈറ്റിലേക്കും വഴിമാറി ആരാധനകൾ അലസമാക്കരുത് എന്നു പറഞ്ഞതിന്റെ പേരിൽ ഒരു മത സാമൂഹ്യ പ്രസ്ഥാനമായ സമസ്തയെ ചാനൽ മുറികളുടെ നാൽ ക്കവലകളിലും,
നീട്ടിപ്പിടിച്ച മൈക്ക് കോലുകളുട മുന്നിലും നിന്ന് പരിഹസിക്കുകയും കടിച്ചു കീറുകയും ചെയ്തവരെ
ബ്രസൽസ് തെരുവുകളിലെ തീ കേരളത്തിന്റെ ഗ്രാമങ്ങളിലും പടരുന്നത് വരെ കാത്തിരിക്കുക.
ലോകകപ്പ് മത്സരത്തിൽ മൊറോക്കോ ബെൽജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിലാണ് കലാപം.
ഫുട്ബോൾ ആരാധകരാണ് ബ്രസൽസിൽ ആക്രമണം നടത്തിയത്. നിരവധി കടകളുടെ ചില്ലുകൾ ആരാധകർ അടിച്ചു തകർത്തു. വാഹനങ്ങൾ അഗ്നിക്കിരയാക്കി. പ്രക്ഷോഭകാരികൾക്കെതിരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസൻ കണക്കിന് ആളുകൾ പൊലീസുമായി ഏറ്റുമുട്ടാൻ ആരംഭിച്ചു. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയർത്തി.' എന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ആരാധകരുടെ ആക്രമണത്തിൽ ഒരു മാധ്യമ പ്രവർത്തകന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രക്ഷോഭത്തെ തുടർന്ന് ബ്രസൽസിൽ മെട്രോ സ്റ്റേഷൻ അടച്ചിട്ടു,
നഗരത്തിന്റെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഒരു മഹാ പ്രസ്ഥാനത്തിന്റെ
ഒരു റാത്തൽ ഇറച്ചിക്ക് വേണ്ടി വാക്കുകളുടെ വാളുമായി ദ്രംഷ്ഠ നീട്ടിയ
ചാനൽ ഷൈലേക്കുമാരെ.
വരൂ,
നമുക്ക് ഈ തീ പടർത്താം.
ബഷീർ ഫൈസി ദേശമംഗലം
------------------
➖➖➖➖➖➖➖➖➖➖➖➖
നിസ്കാര സമയം അറിയാൻ ഏറ്റവും മികച്ച ആപ്ലിക്കേഷൻ - പുതിയ മണ്ഡലം അടിസ്ഥാനത്തിലുള്ള നിസ്കാര സമയങ്ങൾ വരെ ഇതിലുണ്ട് >> http://www.ifshaussunna.in/2022/11/blog-post_56.html
Post a Comment