മുജാഹിദായാൽ കിട്ടുന്ന നേട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളിൽ വരുന്ന കോട്ടങ്ങളും..
_യുക്തി ചിന്തയിൽ ഊട്ടപ്പെട്ട വഹാബീ ആശയാദർശങ്ങൾ സാധുക്കളായ പല സാധാരണക്കാരേയും വശീകരിച്ചിട്ടുണ്ട്. വഹാബീ മൗലവിമാരുടെ മധുര ഭാഷണങ്ങൾ കൊണ്ടും തോളിൽ കൈവെച്ചുള്ള അനുരഞ്ജന ശ്രമം കൊണ്ടും യഥേഷ്ടം ചെറുപ്പക്കാർ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത. അതിനൊക്കെ പുറമെ വഹാബയായാൽ ലഭിക്കാനിരിക്കുന്ന ഓഫറുകൾ ഇത്തരക്കാരെ കണ്ണഞ്ചിപ്പിക്കുന്നതാണ്. എന്നാൽ ശരിക്കൊന്ന് ഇവരുടെ ആശയാദർശങ്ങൾ പരിശോധിക്കുകയാണെങ്കിൽ അതിൽ മുഴുക്കെയുള്ളത് ഊച്ചാളിത്തരമാണെന്ന് ഏവർക്കും ബോധ്യപ്പെടും. ഏതായാലും ഈ ടെക്സ്റ്റിൽ വിവരിക്കുന്നത് മുജാഹിദായാൽ കിട്ടുന്ന നേട്ടങ്ങളും പരിശുദ്ധ ദീനിന് ഭവിക്കുന്ന ഗുരുതരമായ കോട്ടങ്ങളുമാണ്. അവ താഴെ ചേർക്കാം:-_
✒️ _സുബ്ഹി ബാങ്ക് കൊടുത്താൽപോലും പാത്രത്തിലെ ആഹാരം തീരുന്നത് വരെ അത്താഴം കഴിക്കാം..._
_കോട്ടം: നോമ്പ് നിഷ്ഫലമാകും._
✒️ _ഇരുദ്വാരങ്ങൾ മറയും വിധത്തിലുള്ള ഷെഡ്‌ഡി പോലോത്തവ ധരിച്ച് കൊണ്ട് നിസ്കരിക്കാം..._
_കോട്ടം: ഔറത്ത് മറക്കാത്തതിനാൽ നിസ്കാരം നിഷ്ഫലമാകും_
✒️ _മൂത്രിച്ചതിന് ശേഷം സംസം വെള്ളം കൊണ്ട് മനോഹരിക്കാം..._
_കോട്ടം: ഏവരാലും പുണ്യജലമായി അംഗീകരിക്കപ്പെടുന്ന സംസം വെള്ളം കൊണ്ട് മനോഹരം ചെയ്യൽ കൊടിയ പാപമാണ്._
✒️ _നിസ്കാരം കഴിഞ്ഞാൽ പ്രാർത്ഥിക്കാതെ എഴുന്നേറ്റു പോകാം..._
_കോട്ടം: നിസ്കാരശേഷമുള്ള പ്രാർത്ഥനയ്ക്ക് പ്രത്യേകമായി ഉത്തരമുണ്ടെന്ന് റസൂൽ കരീം(സ്വ) പറഞ്ഞിട്ടുണ്ട്. അത് നിഷേധിക്കൽ പാപമാണ്._
✒️ _തറാവീഹ് നമസ്കാരം റമളാനിലല്ലാത്തപ്പോഴും നിസ്കരിക്കാം..._
_കോട്ടം: തറാവീഹ് നിസ്കാരം റമളാനിൽ മാത്രം പ്രത്യേകമായതാണെന്ന് ഹദീസിൽ വ്യക്തമാണ്. അതിന് എതിര് പ്രവർത്തിക്കൽ മോശം ബിദ്അതാണ്._
✒️ _ലിംഗത്തിൽ സ്പർശിച്ചാൽ വുളൂഅ് മുറിയുകയില്ല!!_
_കോട്ടം: നിർണിതമായ ഒരു മദ്ഹബും അംഗീകരിക്കാതെ ഇത്തരമൊരു വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല._
✒️ _അന്യ സ്ത്രീയെ ബൈക്കിന് പിന്നിലിരുത്തി പരമാവധി സ്പർശനമില്ലാത്ത രൂപത്തിൽ യാത്ര ചെയ്യാം..._
_കോട്ടം: അന്യ സ്ത്രീകളുമായി തനിക്കൽ അബദ്ധവും പൈശാചികവുമാണ്. തന്മൂലം അത് ശിക്ഷാർഹവുമാണ്._
✒️ _സ്ത്രീയാണെങ്കിൽ നിസ്കാരത്തിൽ മുമ്പും പിമ്പും മാത്രം മറച്ച് നിസ്കാരിച്ചാൽ മതിയാകും._
_കോട്ടം: നിസ്കാരത്തിൽ സ്ത്രീയുടെ ഔറത്ത് മുഖവും മുൻകയ്യും ഒഴികെയുള്ള ഭാഗമാണ്. അവ മറക്കാതെ നിസ്കരിച്ചാൽ നിസ്കാരം നിഷ്ഫലമാകും._
✒️ _നിസ്കാരത്തിന്റെ ഫർളുകൾ മുമ്പ് ഒമ്പതായിരുന്നു,കാലക്രമേണ11,13 മാറ്റം വന്നിരുന്നു.ഏതായാലും ഇപ്പോൾ14 ആയിട്ടുണ്ട്._
_കോട്ടം: നിസ്കാരത്തിനുള്ള ഫർളുകൾ എത്രയാണെന്ന വിഷയത്തിൽ പോലും സ്ഥിരതയില്ല._
✒️ _ഖളാആയ നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമില്ല._
_കോട്ടം: ഹൈള് പോലോത പ്രത്യേക കാരണങ്ങളൊന്നും ഇല്ലെങ്കിൽ നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമാണ്_
✒️ _ആവ്ശ്യമെങ്കിൽ റമളാൻ നോമ്പിന് അത്താഴം നിസ്കാര ശേഷവും കഴിക്കാം..._
_കോട്ടം: ഉറപ്പായും നോമ്പ് നിഷ്ഫലമാകും._
✒️ _വഹാബീ പ്രസ്ഥാനം രൂപീകൃതമാകുന്നതിന് മുമ്പുള്ള മുഴുവൻ ആളുകളും ശിർക്കിലായിരുന്നു._
_കോട്ടം: ഏതാണ്ട് 208 വർഷം മാത്രമാണ് വഹാബീ പ്രസ്ഥാനം രൂപീകൃതമായിട്ട് ആയിള്ളൂ. അതിനും മുമ്പ് കാലത്ത് ജീവിച്ചിരുന്ന മഹത്തുക്കളായ ആളുകളടക്കമുള്ളവർ മുശ്രിക്കുകളാണെന്ന് വാദിക്കുന്നത് വിഡ്ഢിത്തവും പാപവുമാണ്._
✒️ _സുഊദീ ഭരണം കയ്യിൽ കിട്ടിയാൽ മുത്ത് നബിയുടെ പച്ചക്കുബ്ബ പൊളിക്കാൻ സഊദിയിലേക്ക് ഫ്രീവിസ ലഭിച്ചേക്കാം..._
_കോട്ടം: മുത്ത് നബിയുടെ പച്ചക്കുബ്ബ ഇസ്ലാമിൻ്റെ ശിആറുകളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതാണ്. അത് പൊളിച്ചടക്കൽ കൊടിയ പാപവുമാണ്._
✒️ _ക്ഷേത്രത്തിൽ പോയി തേങ്ങയുടച്ച് വഴിപാട് നടത്താം..._
_കോട്ടം: ഒരിക്കലും ചെയ്യാൻ പാടില്ലാത്തതും കൊടിയ പാപവും ശിക്ഷാർഹവുമാണ്._
✒️ _തല മൊട്ടയടിച്ചാൽ കാഫിറാകുന്നതാണ്._
_കോട്ടം: തല മുണ്ഡനം ചെയ്യൽ മുബാഹാണ്. അതേസമയം അത് ചെയ്താൽ കാഫിറാകുമെന്ന വാദം പടുവിഡ്ഢിത്തവും വികലവുമാണ്._
✒️ _ജുമുഅ ഖുത്ബ ഇഷ്ടമുള്ള ഭാഷയിൽ നിർവഹിക്കാം..._
_കോട്ടം: ജുമുഅ ഖുതുബ അറബി ഭാഷയിലായിരിക്കണമെന്നത് ഖുതുബക്കുള്ള ഒരു നിബന്ധനയാണ്. എന്ന് മാത്രമല്ല മുത്ത് നബി മുതൽക്കേ ഓതി പോന്നിട്ടുള്ളതും അറബി ഭാഷയിൽ തന്നെയാണ്._
✒️ _മുത്ത് നബി(സ്വ) ഒരു സാധാരണ മനുഷ്യനാണെന്ന് വിശ്വസിക്കുന്നു._
_കോട്ടം: മുത്ത് നബി ഒരു അസാധാരണ മനുഷ്യനാണെന്ന് ബുദ്ധിയുള്ള ഏവർക്കും വ്യക്തമാണ്. ആ സ്ഥിതിക്ക് ഇത്തരമൊരു വിശ്വാസം അടിസ്ഥാനരഹിതമാണ്._
✒️ _ബുഖാരിയിലടക്കമുള്ള മുഴുവൻ ഹദീസും അംഗീകരിക്കപ്പെണ്ടേണ്ടതില്ല._
_കോട്ടം: സ്വഹീഹുൽ ബുഖാരിയിലുള്ള ഹദീസുകൾ കടഞ്ഞെടുക്കപ്പെട്ടവയാണ്. അതിന് എതിരാണ് ഈ വാദം._
✒️ _ജനാസ കൊണ്ട് പോകുമ്പോൾ ദിക്ക് ചൊല്ലാൻ പാടില്ലാത്തതാണ്._
_കോട്ടം: മരണപ്പെട്ട വ്യക്തിയെ സംബന്ധിച്ച് ജനങ്ങളിൽ നിന്നുണ്ടാകുന്ന അനാവശ്യ സംസാരം തടയുക എന്നതാണ് ഈ ദിക്റ് കൊണ്ടുള്ള യുക്തിയെന്ന് ചില ഇമാമീങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രസ്തുത ദിക്റിൻ്റെ പ്രതിഫലം മയ്യിത്തിനും കുറയാതെ തന്നെ ചൊല്ലുന്നവർക്കും ലഭിക്കുമെന്നതിൽ തർക്കമില്ല. ഇതിനോട് പൊരുത്തപ്പെടാത്തതാണ് വഹാബികളുടെ മേൽ പറയപ്പെട്ട വാദം._
✒️ _മരണവീട്ടിൽ പോയി ഖുർആൻ ഓതാൻ പാടില്ലാത്തതാണ്._
_കോട്ടം: പ്രസ്തുത ഖുർആൻ പാരായണത്തിനാൽ മയ്യിത്തിനും അത് പാരായണം ചെയ്യുന്നവർക്കും ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെ നഷ്ടപ്പെടുന്നതാണ് ഈ വാദം._
✒️ _അള്ളാഹു ആകാശത്തിൽ ഇരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു._
_കോട്ടം: അല്ലാഹുവിനെ സംബന്ധിച്ചുള്ള ഇത്തരം തെറ്റായ വിശ്വാസങ്ങളും ധാരണകളും ശിർക്കിലേക്ക് എത്തിപ്പെടാവുന്ന ചിന്താഗതികളായതുകൊണ്ടുതന്നെ കഠിനമായ ശിക്ഷയ്ക്കുള്ള ഹേതുകമായിത്തീരും.
✒️ _അള്ളാഹുവിന്റെ ഔലിയാക്കൾ നാരായണ വിശ്വാസിയാണെന്ന് വാദിക്കുന്നു._
_കോട്ടം: അല്ലാഹുവിൻ്റെ ഔലിയാക്കളെ സംബന്ധിച്ച് ഇത്തരം വിശ്വാസങ്ങൾ കൊണ്ടുനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അവൻ വെറുതെ വിടുകയില്ല._
✒️ _സഹാബാക്കൾ ദീനിന്ന് തെളിവല്ല._
_കോട്ടം: ഞാനും എൻ്റെ സ്വഹാബത്തും ഏതൊരു ആശയത്തിൽമേലാണോ ഊന്നിയിട്ടുള്ളത് അതനുസരിച്ച് ജീവിക്കുന്നവരാണ് സ്വർഗ്ഗപ്രവേശനം നടത്തുന്നവരെന്ന് മുത്ത് നബി(സ്വ) പറഞ്ഞ സ്ഥിതിക്ക് സ്വഹാബാക്കൾ ദീനിൽ തെളിവല്ലെന്ന് വാദിക്കുന്നവർ മുഅ്‌മിനുകളല്ല._
_ഈ പറഞ്ഞ കാര്യങ്ങളെല്ലാം വഹാബീ മതങ്ങൾക്കിടയിലുള്ളവയാണ്. അന്വേഷിക്കുന്നവർക്കത് കൃത്യമായി ബോധ്യപ്പെടും. അതേസമയം ഇവയിൽ പുതുപുത്തൻ അപ്ഡേഷനുകൾ വന്നിട്ടുണ്ടെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല കെട്ടൊ. വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരായ എൻ്റെ പൊന്നു സഹോദരങ്ങളേ.. നിങ്ങളിപ്പൊ ഉള്ളത് വൈരുദ്ധ്യങ്ങളുടെ കലവറയിലാണ്!!💀 ദയവുചെയ്ത് കാര്യങ്ങൾ കൃത്യമായി പഠിച്ചു മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതായാലും അള്ളാഹു നിങ്ങൾക്കും നിങ്ങളുടെ സന്താനപരമ്പരക്കും നമുക്കും അതിന് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ..._
Post a Comment