ഉദയ്പൂർ കൊലപാതകം, പ്രതികൾക്ക് ബിജെപി ബന്ധം: ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ ടുഡേ


ഉദയ്‌പൂരിൽ നടന്ന കൊലപാതകം അങ്ങേയറ്റം ക്രൂരമായിരുണെങ്കിലും അതിന്റെ പേരിൽ അപ്പോളജറ്റിക്‌ ആയി അപലപിക്കാൻ തോന്നിയിരുന്നില്ല.

കാരണം, അജ്മീർ ദർഗ്ഗയിലും മലേഗാവിലും മക്കാ മസ്ജിദിലും ഗോധ്രയിലെ ട്രെയിനിന്റെ ഉള്ളിലും എല്ലാം ഹിന്ദുത്വതീവ്രവാദികൾ പയറ്റിയ അതേ തന്ത്രമായിരിക്കാം അതെന്ന് ആ സംഭവത്തിനു മുൻപുള്ള പബ്ലിക്‌ വീഡിയോ പോസ്റ്റുകളും, മുൻകൂർ വാണിംഗുകൾ നൽകിയ ശേഷവും പോലീസ്‌ കാണിച്ച നിസ്സംഗതയും കണ്ടപ്പോൾ തോന്നിയിരുന്നു. 
എന്നാൽ അതിനേക്കാൾ വലിയ തെളിവുകളാണു ഇപ്പോൾ ഇന്ത്യാ ടുഡേ പുറത്തുവിടുന്നത്‌. പ്രതി ബിജെപി 2019ൽ ന്യൂനപക്ഷമോർച്ചയുടെ സ്വീകരണം ഏറ്റുവാങ്ങുന്ന ചിത്രമടക്കമുള്ള റിപ്പോർട്ടിൽ സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നീണ്ട വിശദീകരണമുണ്ട്‌. പ്രതി മൂന്ന് വർഷമായി തങ്ങളുടെ പല പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നാണു അവർ പറയുന്നത്‌. ബിജെപിയിൽ ചേരാൻ പലപ്പോഴും താൽപര്യം പ്രകടിപ്പിച്ചിരുന്നതായും പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. 
പ്രതികൾക്ക്‌ നിലവിൽ ഒരു മുസ്‌ലിം സംഘടനകളുമായും ബന്ധമില്ലെന്ന് സ്ഥലത്തെ പോലീസ്‌ വ്യക്തമാക്കിയിരുന്നു‌. പ്രതികൾ ആകെ ബന്ധം പുലർത്തിയിരുന്നത്‌ ബിജെപി ന്യൂനപക്ഷമോർച്ചയുമായി മാത്രമാണു എന്ന് ഇന്ത്യാടുഡേ റിപ്പോർട്ടും പറയുന്നു. ആക്രമണത്തിനുപയോഗിച്ച ബൈക്ക്‌ ബിജെപി നൽകിയതവാനുള്ള സാധ്യതയും വാർത്തയിലുണ്ട്‌. പ്രതികൾ നല്ല ഒരവസരം കാത്തിരിക്കുകയായിരുന്നെന്ന് വ്യക്തം. 

മഹാരാഷ്ട്ര കഴിഞ്ഞാൽ രാജസ്ഥാനാണു ബിജെപയുടെ അടുത്ത ടാർഗ്ഗറ്റ്‌. ‌ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നാണല്ലോ സർവ്വമാന ഫാസിസ്റ്റുകളും കരുതുന്നത്‌. 

(ലിബറൽസ്‌ തൽക്കാലം ക്ഷമിക്കുക. പൊളിറ്റിക്കൽ ഇസ്‌ലാമിനെ അപലപിക്കാനുള്ള ചാൻസ്‌ തൽക്കാലം അടുത്ത പത്തുകൊല്ലമെങ്കിലും ഇന്ത്യയിൽ ലഭിക്കില്ല.!)

തെളിവുകൾ പുറത്തുവിട്ട ഇന്ത്യ ടുഡേ ന്യൂസ് കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️⤵️⤵️